LOVE ACTION DRAMA-13(Jeevan) 1364

ആമുഖം,

SSLC, +2 പരീക്ഷയിൽ വിജയം കൈവരിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ… പക്ഷെ ഒന്ന് ഓർക്കുക ജീവിതത്തിന്റ ത്രാസിൽ ഈ A+സ്സുകൾക്ക് അധികം ഭാരം ഉണ്ടാവില്ല… അത് കൊണ്ട് തന്നെ മുന്നോട്ടുള്ള പ്രയാണത്തില്‍ വീര്യം പകരാനുള്ള ഒരു പ്രചോദനമായി അതിനെ കാണുക…

ഈ ഭാഗം അല്പം വൈകിയതില്‍ ക്ഷമ ചോദികുന്നു… വെറുതെ എഴുതി പോകുവാന്‍ കഴിയുന്ന ഒരു പാര്‍ട്ട് ആയിരുന്നില്ല… അതിനാല്‍ ആണ്… എനിക്കു തൃപ്തി തോന്നി വായിച്ചിട്ട്… നിങ്ങള്‍ക്കും ഇഷ്ടം ആകും എന്ന് വിശ്വസികുന്നു…

****************

ലവ് ആക്ഷന്‍ ഡ്രാമ-13

Love Action Drama-13 | Author : Jeevan | Previous Parts

 

പോലീസ് വരുന്നത് കണ്ട് ഓടി രക്ഷപ്പെട്ട ലിജുവും കൂട്ടരും പോയത് സാവിയോയുടെ എസ്റ്റേറ്റിലേക്ക് ആയിരുന്നു…

 

ഇല്ലീഗൽ ബിസിനെസ്സ് നടത്താൻ മാത്രം യൂസ്‌ ചെയ്തിരുന്ന പ്രോപ്പർട്ടി ആയത് കൊണ്ട് അടുത്ത ചില ആളുകൾക്ക് അല്ലാതെ അതിനെ പറ്റി അറിവുണ്ടായിയുന്നില്ല…

 

പോലീസ് മുക്കിനും മൂലക്കും അവർക്ക് വേണ്ടി തിരഞ്ഞു നടക്കുന്നത് കൊണ്ട് പുറത്തേക്ക് ഇറങ്ങാതെ അവർ എസ്റ്റേറ്റിനു നടുക്കായുള്ള കെട്ടിടത്തിൽ കഴിച്ചു കൂട്ടി…

 

ഭക്ഷണം വാങ്ങാൻ വേണ്ടി എസ്റ്റേറ്റ് നോക്കി നടത്തിപ്പ്കാരൻ ഉള്ളത് കൊണ്ട് അയാൾ മാത്രം പുറത്തേക്ക് പോയി വരും…

 

അതും ആരുടെയും കണ്ണിൽ പെടാതെ ഇരിക്കാൻ അർദ്ധ രാത്രി കഴിഞ്ഞേ അയാൾ വരു…

 

അനുവിനെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവം കഴിഞ്ഞിട്ട് രണ്ട് ദിവസം കഴിഞ്ഞിരുന്നു…

 

ഏകദേശം അർദ്ധ രാത്രി കഴിഞ്ഞ സമയം… അവർ നാല് പേരും റൂമിൽ ജോലിക്കാരൻ ഭക്ഷണവും മറ്റ് സാമഗ്രികളും ആയി വരാൻ കാത്തിരിക്കുക ആയിരുന്നു…

 

അപ്പോൾ ആണ് എസ്റ്റേറ്റിനുള്ളിലേക്ക് ഒരു പജീറോ വന്ന് നിന്നത്…

 

അതിൽ നിന്നും ഒരാൾ പുറത്തേക്ക് ഇറങ്ങി…

 

“സർ… ഞങ്ങളും വരട്ടെ… “

 

“വേണ്ട നിങ്ങൾ ഇവിടെ തന്നെ നിന്നാൽ മതി ഞാൻ പോയി വരാം…”

 

“പക്ഷെ സർ… ഒറ്റക്ക് വിടരുത് എന്നാണ്…”

 

അയാൾ അവർക്ക് നേരെ നിർത്താൻ എന്ന അർത്ഥത്തിൽ കൈ ഉയർത്തിയിട്ട് പറഞ്ഞു-

 

“സാരമില്ല… ഞാൻ പറഞ്ഞോളാം…”

 

അതെ സമയം ആ വീടിനുള്ളിൽ-

 

ലിജു- “ഡാ… എത്ര ദിവസം നമ്മൾ ഇതിനുള്ളിൽ ഇങ്ങനെ…”

 

സാവിയോ- “സഹിച്ചേ പറ്റു… ഒരു മാർഗം തെളിയും… പോലീസിന്റ കൈയിൽ കിട്ടിയാൽ അവന്മാർ ഇഞ്ച പരുവം ആക്കും…

 

വാർത്ത കണ്ടില്ലേ… മയക്ക് മരുന്ന് കേസ്… ഒപ്പം പീഡന ശ്രമം… ജാമ്യം കിട്ടുന്നത് പോയിട്ട് ഈ ജന്മം പുറം ലോകം കാണാം എന്ന് മോഹിക്കേണ്ട…

 

അതിലും ഭേദം ഒരു വഴി തെളിയുന്ന വരെ ഇവിടെ പിടിച്ചു നിക്കാം… അവസരം കിട്ടിയാൽ ബാംഗ്ലൂർ അല്ലേ ഗോവയിലേക്ക് കടക്കാം…”

 

മറ്റുള്ളവരും ആ തീരുമാനം അനുകൂലിച്ചു…

 

ലാലു- ” ഡാ… ആ വർഗീസിനെ കാണുന്നില്ലല്ലോ… “

 

ലിജു- ” അയാൾ വന്നോളും… പുറത്ത് ആരുടേം കണ്ണിൽ പെടാതെ ഉള്ളിൽ എത്തണ്ടേ… “

 

അവർ സംസാരിച്ച് ഇരിക്കവേയാണ് കതകിൽ മുട്ട് കേട്ടത്…

222 Comments

  1. Spr part ആയിരുന്നു ഇതു സമയം പോലെ എഴുതുക

    1. സമയം എടുത്ത് തന്നെ എഴുതാം ❤️

  2. അവരെ തമ്മിൽ പിരിക്കേണ്ട ബ്രോ

    1. ? ഞാൻ ഒന്നും പറയുന്നില്ല… ❤️

  3. Ayyo theeranaya??

    1. തീർത്തല്ലേ പറ്റു… അടുത്ത കഥയുമായി വരാം ?❤️

  4. ???????

  5. വളരെ നന്നായിട്ടുണ്ട് ബ്രോ…? പാർട്ട് 13 വരെ കാത്തിരിപ്പ് ഇല്ലാതെയാണ് ഞാൻ വായിച്ചത്. ഇനിയിപ്പോ 7\8 ദിവസം കാത്തിരിക്കണമല്ലോ എന്ന വിഷമം മാത്രമേയുള്ളൂ. കഥ ഒത്തിരി ഇഷ്ടായി.

    Waiting For The Next Part ❣️

    ❤️❤️❤️❤️❤️

    1. വാൾട്ടർ ബ്രോ ❤️? അധികം കാത്തിരിക്കെണ്ടി വരില്ല … മാക്സിമം 2 ആഴ്ച ❤️

    2. Valla karyom indarno 1 week ne paranjatharnu ipo 2 week aayi

      1. അങ്ങനെ അല്ലാ… ക്ലൈമാക്സ്‌ വരുന്നത് ആണ് രണ്ട് ആഴ്ച്ച എന്ന് പറഞ്ഞത്.. അടുത്ത ആഴ്ച അടുത്ത ഭാഗം വരും ?

        1. Aaah set…!?????

  6. Revenge… എന്നാൽ എപ്പോഴും ദേശ്യം കാണിച്ചും മിണ്ടാത്തെയും ഇരുന്നല്ല.. സ്നേഹിച്ചും കാണിക്കാമെന്ന് കാണിച്ചു തന്നു… ഇഷ്ടപ്പെട്ടു….സ്നേഹം മാത്രം❤️?

    1. ❤️❤️❤️ സ്നേഹം ബ്രോ… ആറ്റിട്യൂട് ആൻഡ് നെടുനീളൻ ഡയലോഗ് ഈ നായകന് ചേരില്ല ?

  7. ഇതിപ്പോ എന്താ നടക്കുന്നെ..,,.,.,. ആരാണ് ആ അജ്ഞാതൻ… അയാൾ എന്തിനാ അനുവിനെ ഉപദ്രവിച്ചവരെ തല്ലിയത്.,.,.,.,.

    അനു ഇപ്പോൾ പലതും തിരിച്ചറിഞ്ഞു.,.,.,.,. അവന്റെ സ്നേഹം വരെ.,,..,.,

    പക്ഷേ അവൾക്ക് അത് അനുഭവിക്കാൻ യോഗമില്ല.,.,.,.,.

    വരുണിന്റെ ഭാഗത്ത്‌ ന്യായം ഉണ്ട്… ഇത്രയൊക്കെ ചെയ്തിട്ടും അവളെ പൊന്ന് പോലെ നോക്കിയില്ലേ.,..,,.,.

    അവൾ അവന്റെ വീട്ടിൽ നിന്ന് ഓരോന്ന് മനസിലാക്കുന്നത് ഒക്കെ വല്ലാത്ത സീൻ ആയിരുന്നു.,.,.,., നഷ്ട്ടപെട്ടു കഴിഞ്ഞിട്ടേ അതിന്റെ വില അറിയൂ…,.,.,

    അജിത് അവൻ ഇനി എന്ത് കളിയാണ് കളിക്കുന്നെ,.,..,.., അവന് നല്ലത് കിട്ടണം.,,.,..,

    അനുവിന്റെയും വരുണിന്റെയും ജീവിതം ഇനി എന്താകുമെന്ന് അറിയാൻ കാത്തിരിക്കുന്നു……

    സ്നേഹത്തോടെ സിദ്ധു. ❤

    1. ഇങ്ങനെയും മാസ്സ് കാണിക്കാം… ദേഷ്യപ്പെടലും അവഗണയും സ്നേഹം ഇല്ലാതെ ആക്കും… അങ്ങനെ ഒരാളെ നഷ്ടം ആകുമ്പോൾ വേദന ഉണ്ടാവില്ല… അതെ സമയം വേദന അവൾ അറിയണം… ഇതിൽ പരം ഒരു ശിക്ഷ അവൾക്ക് കിട്ടാനില്ല… ❤️?

  8. നല്ലവനായ ഉണ്ണി

    ലവന്മാരെ ഇടിച്ചിട്ട ആൾ ആരാ…? കഥ ശേരികും അടുത്ത ഭാഗം കൊണ്ട് തീരുമോ… ഇനി season 2 കാണുവോ ?… എന്തായാലും wait ചെയാം…. അവർ ഒന്നിക്കണം എന്ന് പറയുന്നില്ല പക്ഷെ anu കൊറേ അനുഭവിച്ചു.. ആ പാവം ഇനിയും കണ്ണീർ കുടിക്കരുത് അത്രെ ഒള്ളു
    ❤❤❤❤
    ❤❤❤❤

    1. ഞാൻ മനസ്സിൽ ഉദ്ദേശിച്ച കഥയിൽ നിന്നും മാറ്റം വരുത്തിയിട്ടില്ല… പക്ഷെ വലിച്ചു നീട്ടി എഴുതണ്ട എന്ന് വച്ചിട്ട്ടാണ്… സ്വരം നന്നായി ഇരിക്കുമ്പോൾ പാട്ട് നിർത്തണമല്ലോ… വലിച്ചു നീട്ടി 25-30 ഭാഗം വേണേൽ ആക്കാം… പക്ഷെ അതിൽ കാര്യമില്ല… ഈഴച്ചിൽ ആകും… അതിലും നല്ലത് ഭാഗം കുറഞ്ഞാലും ഫീൽ നില നിർത്തി വേഗം കഥ തീർക്കുന്നത് അല്ലേ… മാത്രം അല്ലാ എഴുതി തുടങ്ങിയപ്പോൾ മുതൽ കിട്ടിയ കമന്റ്‌ ഈ ടാഗ് കഥ അങ്ങനെ മുഴുവൻ തീരാറില്ല എന്നാണ്… അത് കൊണ്ട് വേഗം തീർക്കാൻ തരിച്ചു നിൽകുവാ ❤️?

  9. ezhuthine snehikunnavan

    avar piriyunnath thanneya nallath. ennit aval ajithine kettanam. apo avante swabavam ariyum. apo aval nashtapeduthiyathine kurich oorth karayum. avasanam aval oru veshya aayit narakich chaavanam

    1. വൗ ?❤️❤️

  10. ഒന്നും പറയാൻ ഇല്ല അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. അടുത്ത ഭാഗങ്ങളിൽ എല്ലാം വെക്തമായി ഉണ്ടാകും… ക്ലൈമാക്സ്‌ ഉണ്ടനെ വരും ❤️

  11. വിഷ്ണു

    Super bro

  12. എന്താകുമോ എന്തോ… ??

    1. രണ്ട് ഭാഗം കൂടി അല്ലേ.. വേഗം വരും ചേട്ടാ ❤️

  13. ഇതിപ്പൊ മടക്കനെമെ കയറിയ പോലെ ആയി ഒരു ഭാഗത്ത് ചവിട്ടുമ്പോൾ മറ്റ് ഭാഗം പൊന്തും ശേരിയകുമയിരിക്കും ലെ. മാൻ ടൈം എടുത്ത് എഴുതിയാൽ മതി. ഇതുപോലെ തന്നെ അടുത്ത ഭാഗവും മനോഹരമാക്കി എഴുതൂ.
    സ്നേഹപൂർവ്വം ആരാധകൻ❤️

    1. തീർച്ചയായും… ഇനി ഉള്ള ഭാഗങ്ങൾ കഥയുടെ മുഴുവൻ ഇമേജിനെയും ബാധിക്കുന്ന തരത്തിൽ ഉള്ളതല്ലേ… ആലോചിച്ചു നന്നായി തന്നെ എഴുതാം ❤️

  14. ഇപ്പോഴും ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ ഇതിൽ ഉണ്ട് …..
    വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ❤️❤️

    1. വേഗം വരുമല്ലോ എല്ലാ ഉത്തരവുമായി ❤️

  15. പിരിക്കണ്ട അത് കഥക് ചേരില്ല അവൾക് കിട്ടേണ്ടത് കിട്ടി ഇനി വേണ്ട നന്നാവാൻ ഒരു അവസരം കൊടുതെക്ക് അജിത്തിന്റെ ശരിയായ സ്വഭാവം മനസിലാക്കി കൊടുക്കണം പിന്നെ മറ്റേ കഥാപാത്രം ആരാ ആ ഇടിയൻ

    1. എല്ലാം വെക്തമായി അറിയാം… രണ്ട് പാർട്ട്… ഏറിയാൽ രണ്ടാഴ്ച… കഥ തീരും ?❤️

  16. Avale kolan pokuvano?

    1. രണ്ട് പാർട്ട് കൊണ്ട് എല്ലാം ക്ലിയർ ആകും ❤️

  17. Super ❤

  18. ?❤❤❤❤❤❤❤❤❤❤❤?superb ?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??❤❤❤❤❤❤❤❤❤

  19. ഇഷ്ടം മാത്രം ….. അനുവിനെ കുറച്ച് കഷ്ടപ്പെടുത്തിയാലും അവസാനം അവരെ പിരിക്കല്ലേ ….. ബ്രോ

    1. നമുക്ക് നോക്കാം ❤️?

  20. ♥️

      1. Lijoyeyum avante gangineyum adichath varun alle

        1. ആകെ രണ്ട് പാർട്ടും കൂടെ അല്ലേ… സസ്പെൻസ് പൊളിക്കുന്നില്ല ?❤️❤️

      2. ~ഊരു • തെണ്ടി

        ?

Comments are closed.