ലാസർ 2 [Feny Lebat] 8

ലാസർ 2

Lasar Part 2 | Feny Lebat | Previous Part

 

” ടാ ലസറെ… എണീറ്റെ.. മതി ഉറങ്ങിയത്…
എടാ പോത്തെ.. കുഞ്ഞച്ച എണീക്കാൻ..”
” എന്നതാ അമ്മച്ചി.. ഉറങ്ങാൻ സമ്മതിക്കില്ലെ..”
ഉറക്കച്ചടവോടെ ലാസർ എഴുന്നേറ്റു.
” അമ്മച്ചിക്ക് കാലത്തെ എന്തിന്റെ കേടാ..”
” നീ ഈ കട്ടൻ ഒന്ന് കുടിച്ചിട്ട് ഴുന്നേൽക്..”
” അമ്മച്ചി ഉണ്ടാക്കിയ കട്ടൻ എല്ല ദിവസവും കുടിക്കണതല്ലേ.. ഇന്നെന്താ ഇതിപ്പോ..”?
“എടാ.. കാനടെന്നു ജാൻസി മോൾ എത്തിയിട്ടുണ്ട്.. അവൾ വൈകിട്ട് മത്താന്റെ ( ലസാറിന്റെ ചേട്ടൻ ) കൂടെ ഇങ് പോരും.. എല്ലാരും ഉണ്ടാകും.. നീ എന്താ വേണ്ടെന്ന് വച്ച അതിന്റെ തരംപോലെ ഒരുക്ക് എല്ലാം.”
എഴുന്നേറ്റ് നടക്കുന്ന അമ്മച്ചിയെ നോക്കി ലാസർ വിളിച്ചു.. ” മൂത്തതും എളേതും ഒക്കെ വരുമ്പോൾ ഈ നടുവത്തതിനെ ഓർക്കുവോ മറിയാമ്മോ..”
“ആ ആലോചിക്കണം.. ”
ഒഴുക്കൻ മട്ടിൽ ഉത്തരം പറഞ്ഞു മറിയാമ്മ നടന്നു.
” ടാ കുട്ടു.. നീ ആ പട്ടിക്കൂട് ഒക്കെ കഴുകി ഇട്.. എന്നിട് കുറച്ചു ബീഫ് മേടിക്കണം.. ഇവിടെ കുപ്പി ഒന്നും ഇരിപ്പില്ല അതും വേണം.. ഇച്ഛായനും ജൻസിമോളും വരുന്നുണ്ട്..”
“ഹാ… വന്നോട്ടെ.. എന്ന് വെച്ചു മുതലാളി എന്നെ ഒരു വേലക്കാരനെ പോലെ കാണാതെ.. എല്ലാം കൂടെ ഞാൻ എങ്ങനെ ചെയ്യാനാ..”??
കുട്ടുവിനെ ലാസർ ഒന്ന് നോക്കി..
എടാ പോത്തെ നീ ആ കൂടൊന്ന് കഴുകി ഇട് ബാക്കി ഞാനും കൂടെ വരാം..”
ഓരോരുതന്മാരെ പണിക്ക് നിറുത്തുമ്പോൾ ഇങ്ങനെ ണ്ടോ അഹങ്കാരം.. പിറുപിറുത്തു കൊണ്ട് ലാസർ നടന്നു..
” എന്തേലും പറയാൻ ഉണ്ടേൽ മുഖത്തു നോക്കി പറയണം പുറകിൽ നിന്നും കുട്ടുവിന്റെ ഒച്ച ഉയർന്നു..
ഒന്നുല്ലട ഉവ്വെ.. ഇപ്പ വര ഞാൻ..

വൈകിട്ട് മുറ്റത്തു വണ്ടികൾ വന്ന് നിൽക്കുമ്പോൾ മറിയാമ്മ ഓടിയെത്തി പുറകെ ലസാറും..
മാത്തനും ഭാര്യയും മകനും..
ജൻസിയും മോനും.. “നിന്റെ കെട്ടിയോൻ എന്താടി വരഞ്ഞെ.. മറിയാമ്മ മുഖം കറുപ്പിച്ചു.. ”
അങ്ങേര് വരുന്നതും നോക്കി ഇരുന്ന എനിക്കെന്റെ അമ്മച്ചിയെ കാണാൻ പറ്റത്തില്ല.. അത് തന്നെ.”
ലാസർ ഇച്ഛായനെ കെട്ടിപിടിച്ചു.. എടാ ജോക്കുട്ട … നീ പഠിക്കാൻ അമേരിക്കേൽ പോയെപ്പിന്നെ ആദ്യ കാണുന്നെ.. അങ്ങു വലുതായല്ലോ ചെക്കാ നീ..
” ഹാ അവന നിന്നെ കാണണം ന്ന് പറഞ്ഞു ഇങ് പൊന്നേ..”
കുശലങ്ങൾ എല്ലാം കഴിഞ്ഞു രാത്രി മുറ്റത്ത് നിലാവെളിച്ചത്തിൽ കുപ്പി പൊട്ടിച്ചിരിക്കുമ്പോൾ മറിയമ്മയും ജാൻസിയും മാത്തന്റെ ഭാര്യയും എത്തി.. കുട്ടുവും ജോക്കുട്ടനും കൂടെ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels kadhakal.com Pdf stories
%d bloggers like this: