?കൂടെ 4 [ഖുറേഷി അബ്രഹാം] 122

“ ഓ, അതായിരുന്നു “.
പൊന്നു പിന്നെ കുറച്ചു നേരം പല കാര്യങ്ങളും എന്നോട് സംസാരിച്ചു കൊണ്ടിരുന്നു. ചിലതിനൊക്കെ ഞാൻ മറുപടി പറയുകയും അല്ലെങ്കിൽ മൂളുകയും ഒക്കെ ചെയ്തു കൊണ്ടിരുന്നു.കുറച്ചു കഴിഞ്ഞ് എന്നെയും കൊണ്ട് ചോർ കഴിപ്പിച്ചു വീണ്ടും റൂമിലേക്കു വന്നു സംസാരിക്കാൻ തുടങ്ങി. ചോർ കഴിക്കാൻ ചെന്നപ്പോൾ അമ്മ അവിടെ ഞങ്ങടെ അടുത്ത് തന്നെ ഉണ്ടായിരുന്നു. അപ്പോഴും ഞാനൊന്നും അമ്മയോട് സംസാരിച്ചില്ല.

വീണ്ടും റൂമിൽ എത്തിയത് മുതൽ വാ തോരാതെ ഓരോന്ന് സംസാരിച്ചോണ്ട് ഇരികുകായാണ് പൊന്നു. അതെനിക് കുറച്ചും കൂടി മനസിനെ ശാന്തമാക്കൻ സഹായിച്ചു. ഞാനും അവളോട് സംസാരിക്കാൻ തുടങ്ങി.

ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോളാണ് അമ്മയും കൂടെ മേരിയമ്മയും, ജോയനും ( ജോണിന്റെ അനിയനും അമ്മയും ) റൂമിലേക്കു കയറി വന്നത്.

അതു വരെ സംസാരിച്ചിരുന്ന ഞങ്ങൾ പെട്ടെന്ന് മിണ്ടാതെ ആയി.

“ മോനെ, ഇപ്പൊ എങ്ങനെ ഉണ്ട് കുഴപ്പം ഒന്നും ഇല്ലല്ലോ “. മേരിയമ്മ ചോദിച്ചു.
മേരിയമ്മയെ കണ്ടതും ജോണിനെ കുറിച്ചാണ് എന്റെ ഓർമയിൽ അത്യം വന്നത്, മകന്റെ മരണം മൂലം ആ അമ്മയുടെ മനസ് ഇപ്പൊ എത്രത്തോളം നീറുന്നുണ്ടാവും, ഞാനല്ലേ അതിനു കാരണം. വീണ്ടും അതാലോചിച്ചപ്പോൾ എനിക് മേരിയമ്മയെ നോകാനോ ഒന്ന് സംസാരിക്കാനോ പറ്റാത്ത സ്ഥിതി ആയി.

“ മോനെ എന്ത് പറ്റി “. എന്റെ മുഖം മാറിയത് കോണ്ടോ, മുഖത്തെ പതർച്ച കണ്ടത് കോണ്ടോ മേരിയമ്മ എന്റെ അടുത്ത് വന്നിരുന്ന ചോദിച്ചു.

ഞാൻ തല തായ്തി നിലതെക് നോക്കി ഇരുന്നു. കരയാൻ ആഗ്രഹിച്ചെന്ന പോലെ കണ്ണിൽ നിന്നും വെള്ളം വന്നു കൊണ്ടിരുന്നു. മേരിയമ്മ എന്റെ മുഖം പിടിച്ചു മേരിയമ്മയുടെ നേരെ ആക്കി. ഞാനാ കണ്ണുകളിലേക്കു നോക്കിയതും വീണ്ടും സങ്കടം വന്ന് ഞാൻ മേരിയമ്മയെ കെട്ടി പിടിച്ചു ആ നെഞ്ചിലേക് തല ചായ്ച്ചു കരഞ്ഞു.

“ മേരിയമ്മേ ഞാനാ,,, ഞാനാ,,, ജോണിനെ കൊന്നേ,,, ഒന്നും ഞാൻ,,, കരുതി കൂട്ടി ചെയ്തത്,,, അല്ല മേരിയമ്മേ,,, ഒക്കെ വന്നു പോയതാ,,, എന്നോട് പൊറുക്കണം,,,, മേരിയമ്മേ,,, ഞാൻ ജോണിനെ കൊലക്ക് കൊടുത്തതാ,,, എന്റെ ജോണിനെ,,, അവനെ ഞാനറിയാതെ,,,, “. എന്തൊക്കെയോ ഞാൻ കരഞ്ഞോണ്ട് മേരിയമ്മയോട് പറഞ്ഞു കൊണ്ടിരുന്നു.

എന്റെ പെട്ടെന്നുള്ള പ്രേതികരണം മേരിയമ്മയിൽ അത്യം ഞെട്ടലാണ് ഉണ്ടാക്കിയത്. അന്ന് ആക്സിഡന്റിൽ ജോൺ മരിച്ചത് ഞാൻ കാരണം ആണെന്ന് എന്റെ തോന്നൽ മൂലം പറയുന്നതാണെന്ന് മേരിയമ്മക്ക് മനസിലായി.

“ എന്താ ആരവേ നീ പറയണത്. അവൻ മരിച്ചതൊന്നും നീ കാരണമല്ല അതൊക്കെ ദെയ്‌വതിന്റെ വിധിയല്ലേ, അങ്ങനെ നടകണം എന്നുള്ളത് ഒക്കെ ദെയ്‌വം ആത്യമേ കണക്ക് കൂട്ടിയിട്ടുണ്ടാകും “. മേരിയമ്മ എന്നെ സമാധാനിപ്പിക്കാമെന്നോണം പലതും പറഞ്ഞോണ്ടിരുന്നു.

അവർ എന്നെ കുറച്ചു നേരം സമാധാനിപ്പിച്ചിട്ടും എന്റെ സങ്കടങ്ങൾ ഒന്നും മാറുന്നില്ലെന്ന് കണ്ടപ്പോൾ എന്നെ തനിച്ചാക്കി അവിടെന്ന് പോയി. അവർക്കെല്ലവർക്കും എന്റെ ഈ അവസ്‌ഥ കണ്ടിട്ട് വിഷമവും സങ്കടവും ഉണ്ട്.

ഞാൻ മനഃപൂർവം ചെയ്യുന്നത് അല്ല ഇതൊന്നും അവരെ ഒക്കെ വീണ്ടും കാണുമ്പോൾ അബോധ മനസ്സിൽ തോന്നുന്ന കാര്യങ്ങൾ പുറത്തേക്ക് വരുന്നതാണ്. അതിനെ എനിക് കൺട്രോൾ ചെയ്യാനും കഴിയുന്നില്ല എന്നതാണ് പ്രെശ്നം.

32 Comments

  1. ആദ്യം തന്നെ വായിക്കാൻ വൈകിയതിന് ക്ഷമിക് പുള്ളെ.. ഈ പാർട്ടും പതിവ്‌പോലെ പൊളിച്ചു..ഫൈറ്റ് സീനൊക്കെ നന്നായി അവതരിപ്പിച്ചു.. അടിപൊളി എൻഡിങ്.. ആകാംഷയോടെ കാത്തിരിക്കുന്നു.. ആശംസകൾ ഖുറേഷി കുട്ടാ?

    1. ഖുറേഷി അബ്രഹാം

      മാനൂസ് അടുത്ത ഭാഗവും വന്നിട്ടുണ്ട്. വായിച്ചു നോക്ക്

  2. Next part എന്ന് വരും ???

  3. അറിഞ്ഞില്ല….
    ആരും പറഞ്ഞില്ല…
    എന്റെ മോനെ… ഒരേ പൊളി…
    കിടു കഥ… വളരെ നന്നായിട്ടുണ്ട്…
    വായിക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ..
    ഓരോ വരിക്കും വല്ലാത്ത ഭംഗി…
    ചേട്ടന്റെ കഥ ഞാൻ ആദ്യയാണ് വായിക്കുന്നെ.. വളരെ നന്നായിട്ടുണ്ട്. Write to us ൽ കമെന്റ് കണ്ടപ്പോ ഇഷ്ട്ടയി… അപ്പൊ സമയം കിട്ടിയപ്പോ കേറി വായിച്ചു.

    പ്രതീക്ഷിച്ചു വന്നത് വെജിറ്റബിൾ ബിരിയാണിയും കിട്ടിയത് ചിക്കൻ ബിരിയാണി വിത്ത് മുട്ട…

    ഒറ്റ പരാതിയെ ഉള്ളു… ആ പേജിന്റെ എണ്ണം ഒന്ന് കൂട്ടണം… തീരല്ലേ എന്ന് പ്രാർത്ഥിച്ചാണ് ഓരോ വരിയും വായിച്ചത്…

    അപ്പൊ വെയ്റ്റിംഗ് മുത്തേ…
    ആ 5ആം പാർട്ട് വേഗം പോന്നോട്ടേ

    Dk

    1. ഖുറേഷി അബ്രഹാം

      മൊനെ എന്നെ കേറ്റി വെക്കല്ലേ. എനികാഹങ്കാരം വരും അതിന് സമ്മതിക്കരുത്. അടുത്ത പാർട്ടിൽ ഒന്നും ബിരിയാണി പ്രതീക്ഷിക്കരുത് എന്നാലേ വായിച്ചത് മുതലാകുക ഉള്ളു. പേജിന്റെ എണ്ണം കൂട്ടം. പിന്നെ എന്റെ മറ്റേ സ്റ്റോറി ഒന്ന് വായിച്ചു നോക് പറ്റുമെങ്കി അഭിപ്രായം പറയ്. ഈ കഥ ഇഷ്ട്ടപെട്ടതിലും അഭിപ്രായത്തിനും താങ്ക്സ്, സന്തോഷം

      1. ഒക്കെ ടാ മുത്തേ…
        ഒക്കെ വായിക്കാം..
        സമായക്കുറവാണ് വില്ലൻ…
        സമയം പോലെ വായിച്ചിട്ട് അഭിപ്രായം പറയാം…???

  4. bro kadha kolaam kurach koodi pages venam oru 20-25 mathi illel kadha orupade short aayipogum. next part udane undaakum ene predeekshikunu

    1. ഖുറേഷി അബ്രഹാം

      അടുത്ത തവണ പേജ് കൂട്ടം. അടുത്തത് എന്തായാലും എന്റെ എക്സാം കഴിഞ്ഞേ എഴുതു. അത് വരെ കാത്തിരിക്കുമെന്ന് കരുതുന്നു. അഭിപ്രായത്തിനും ഇഷ്ട്ടപെട്ടതിലും സന്തോഷം, താങ്ക്സ്

  5. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    നന്നായിട്ടുണ്ട് ബ്രോ..????

    1. ഖുറേഷി അബ്രഹാം

      അഭിപ്രായത്തിനും ഇഷ്ട്ടപെട്ടതിലും സന്തോഷവും താങ്ക്‌സും

  6. മച്ചാനേ ഈ പാർട്ട് കിടുക്കി, വായിക്കാൻ നല്ല ഇമ്പമുണ്ടായിരുന്നു, പെണ്ണുങ്ങളുടെ അടി കലക്കി ഒരു വെറൈറ്റി ആയി, അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. ഖുറേഷി അബ്രഹാം

      ഈ പാർട്ട്‌ ഇഷ്ടായതിൽ സന്തോഷം. പെണ്ണുങ്ങളുടെ അടി എന്റെ മൈന്റിൽ ഉള്ളത് വാച്ചൊന്ന് ക്രീയേറ്റ്‌ ചെയ്ത് നോക്കിയതാ. അടുത്ത ഭാഗം ഇച്ചിരി താമസിക്കും എസ്കാം ( എക്സാം ) ഉണ്ട്. അഭിപ്രായത്തിന് താങ്ക്സ്.

      | QA |

  7. ഒരൊഴുക്കിൽ വായിച്ചുവന്നതാ… പെട്ടന്ന് തീർന്നപോലെ എന്നാലും എന്താ ഇനി സംഭവിക്കുക… സത്യം പറഞ്ഞാൽ ഫൈറ്റ് സീൻ എനിക്ക് അത്ര ഇഷ്ടമല്ല.. സിനിമയിൽ പോലും സ്കിപ് ചെയ്ത കാണാറുള്ളത്.. പക്ഷേ ലാസ്റ്റ് രണ്ടു പെണ്ണുങ്ങളുടെ ഫൈറ്റ് കൊള്ളാട്ടോ ?…ബാക്കി അധികം വൈകാതെ ഇടണേ…

    1. ഖുറേഷി അബ്രഹാം

      ഇനിയെന്താ സംഭവിക്കന്ന് ചോദിച്ച എനിക്കും ഒരു പിടി ഇല്ല. അടുത്ത സീൻസ്‌ മനസിലെക്‌ വന്നിട്ട് വേണം. എനിക് കുറച്ചു വയലൻസ് ഇഷ്ടമാ അതാ ഞാൻ ഫൈറ്റ്‌ സീൻസിന്റെ ഒരു ചെറു ഭാഗം ഇട്ടത്. പിന്നെ രണ്ട് പെണ്ണുങ്ങൾ തമ്മിൽ ഉള്ള അടി ആകുമ്പോ പെട്ടെന്ന് ഒരു നാടൻ തല്ലാണ് മനസ്സിൽ വന്നത്. അതാ അങ്ങനെ എഴുതിയെ. കഥ വായിച്ചത്തിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം ആൻഡ് താങ്ക്സ്.

      | QA |

  8. നന്നായിട്ടുണ്ട്..

    ആ കൊട്ടേഷൻ വർക്ക്‌ ഇങ്ങോട്ട് പോന്നോട്ടെ അടിയിൽ നല്ലോണം ചേർത്തോ..

    പിന്നെ ഇനി ബാക്കി എപ്പോഴാ ??

    1. ഖുറേഷി അബ്രഹാം

      കൊട്ടേഷൻ വർക്കിന്റെ നൂറിൽ ഒരംശം മാത്രമേ ആയിട്ടുള്ളു. പക്ഷെ എല്ലാം കൂടി ഇതിൽ ഉൾപെടുത്താൻ ആവില്ലല്ലോ. ആ നമുക്ക് വഴി ഉണ്ടാകാം, കൊട്ടേഷന്റെ പവർ കൂട്ടാൻ നോക്കാം. എനിക് എക്സാം ഉണ്ട് അത് കഴിഞ്ഞേ ബാക്കി ഉണ്ടാവാൻ ചാൻസ് ഉള്ളു.
      അഭിപ്രായത്തിനും ഇഷ്ടപെട്ടതിലും സന്തോഷം.

      | QA |

  9. ഞാൻ ഇന്നലെ കൂടെ എടുത്തു നോക്കിയിരുന്നു ഇത് വന്നോ ennu… പിന്നെ ആശാൻ മറന്നു കാണും എന്ന് വിചാരിച്ചു… അടിപൊളി ആയിട്ടുണ്ട്… കിടുക്കി…

    1. ഖുറേഷി അബ്രഹാം

      ആശാൻ എന്തോ മൈന്റെൻസ്‌ ഉണ്ടായതോണ്ടാണെന്ന് തോനുന്നു ഇന്നലെ ഇട്ടത്. എല്ലാ കഥയും ഇന്നലെ ആണല്ലോ വന്നത്. ഇഷ്ട്ടപെട്ടതിൽ സന്തോഷം. അഭിപ്രായത്തിനും വായനക്കും താങ്ക്സ്.

      | QA |

  10. @ QA….

    ” ARINJILLA ARUM PARANJILLA “

    1. ഖുറേഷി അബ്രഹാം

      എന്താ അറിയാത്തത്, ഞാൻ യെഴുതുന്നുണ്ട് എന്നോ. എന്ന ഇപ്പോ അറിഞ്ഞില്ലേ. എന്തായാലും വായനക്കും അഭിപ്രായത്തിനും താങ്ക്സ്

      | QA |

  11. പൊന്നു ?????… അടുത്ത ഭാഗം വെക്കം പോരട്ടെ

    1. ഖുറേഷി അബ്രഹാം

      ഹേയ് അങ്ങനെ പറയല്ലേ. എക്സാം ആണ് വരുന്നത് ജസ്റ്റ് പാസാവാൻ യെങ്കിലും വല്ലതും നോക്കണം അപ്പൊ യെഴുതാൻ കഴിയില്ല. എന്തായാലും അത് കഴിഞ്ഞിട്ട് എഴുതി പോസ്റ്റാം.

      അഭിപ്രായത്തിന് താങ്ക്സ്,

      | QA |

      1. ❣️ എന്നിട്ടാ കൊച്ചേർക്ക ഇവിടെ കറങ്ങി നടക്കാണെ? പോയി പഠിച്ച് വല്ലോം പസ്സാവ്. ?

        1. ഖുറേഷി അബ്രഹാം

          എന്ത് ചെയ്യാനാ ബുക്ക് എടുത്ത ഉറക്കം വരും. അതാ ഈ വയിക്ക്‌ വന്നു നോക്കിയത്. പിന്നെ കൊച്ചേർക്കാൻ ഒന്നും അല്ല. വീട്ടിന് പണിക്ക് പോകാൻ പറയുകയാ അപ്പൊ പിടിച്ചു നിക്കാൻ വേണ്ടിയിട്ടാണ് ഞാനീ കടും കയ്യ് ചെയ്യുന്നത്

          1. ? haa

  12. ഞാൻ ആദ്യമായിട്ടാ ഇത് വായിക്കുന്നത് കഥ കൊള്ളാം എനിക്ക് ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ഞാൻ കാത്തിരിക്കും

    1. ഖുറേഷി അബ്രഹാം

      @ lovers friend
      @vishnuprasad

      ഈ രണ്ടു പേരും ഒരാളാണോ. അല്ലേ ഒരേ കമന്റ് കണ്ടതൊണ്ട് ചോദിച്ചതാ. ചോദിച്ചത് ഇഷ്ട്ട പേട്ടിലെ ക്ഷെമിക്കണം.

      പിന്നെ കഥ വായിച്ചാലോ അത് തന്നെ മതി. ഇഷ്ട്ടപെട്ടതിൽ സന്തോഷിക്കുന്നു. അടുത്തത് കുറച്ചു വൈകും.

      | QA |

  13. ഞാൻ ആദ്യമായിട്ടാ ഇത് വായിക്കുന്നത് കഥ കൊള്ളാം എനിക്ക് ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ഞാൻ കാത്തിരിക്കും

  14. ശെടാ.. എന്റെ ഭായി. ഇതുപോലെ ഒന്നും എൻഡ് ഇടാതെ.. അടുത്ത ഭാഗം വരുമ്പോൾ ഇപ്പൊ ഉള്ള ആ ചൂട് പോകും

    1. ഖുറേഷി അബ്രഹാം

      ഞാൻ വേണം എന്ന് വച്ചിട്ടവിടെ എന്റ ഇട്ടതല്ല. കുറച്ചും കൂടി എഴുതണം എന്നുണ്ടായിരുന്നു. പക്ഷെ എക്സാം അടുത്തായി ഉണ്ട്. അപ്പൊ ഇതും അതും കൂടി നടക്കില്ല ( പഠിച്ച റാങ്ക് നേടാൻ ഒന്നും അല്ല. ജസ്റ്റ് പാസാങ്കിലും ആകണ്ടേ ). അതാ അവിടെ നിർത്തേണ്ടി വന്നേ. എന്തായാലും അടുത്ത ഭാഗത്ത് കുറച്ചും കൂടെ ചൂട് കൂറ്റൻ ശ്രെമിക്കാം.

      അഭിപ്രായത്തിന് താങ്ക്സ്

      | QA |

  15. എന്തൊക്കെയാ നടക്കുന്നെ……അടി ഇടി പൊഹ….? ????❤

    1. ഖുറേഷി അബ്രഹാം

      കുറച്ചു അടിയും ഇടിയും ഒക്കെ ഒന്ന് കയറ്റി നോക്കിയതാ. പക്ഷെ അതികം ഡീറ്റൈൽ ആയി ഏതുതാൻ പറ്റിയില്ല. അഭിപ്രായത്തിന് താങ്ക്സ്.

      | QA |

Comments are closed.