കർണ്ണ ധര്‍മം [Ajith Divakaran] 62

അല്ല കര്ണാ….നിന്റെ കവച കുണ്ഡലങ്ങള്????
അതോ…അത് ഞാന് ഒരു ബ്രാഹ്മണന് ദാനം കൊടുത്തു. നിര്വികാരനായി കര്ണന് പറഞ്ഞു.
എന്ത്? ഞാന് തുടര്ന്നു. കര്ണാ ഇത് ചതിയാണ്! നിന്റെ ജീവന് എടുക്കാന് ഉള്ള ഏതോ ഒരു ചതി?
കര്ണന്: ചതി…അതെനിക്കറിയില്ല.അത് കൊണ്ട് ഞാന് അതില് വിശ്വസിക്കുന്നില്ല. സുര്യപുത്രന് ആയി ജീവിച്ച എന്റെ ഏറ്റവും വലിയ പഠനം ആണ് ദാനം അതിന്റെ മഹാത്മ്യം. ആവശ്യവും ആയി ആര് വന്നാലും ഒരു വ്യവസ്ഥയും ഇല്ലാതെ ഉള്ളത് ദാനം നല്കുക എന്നത്. അതില് ഞാന് നാളെയുടെ നഷ്ടങ്ങള് നോക്കാന് പഠിച്ചിട്ടില്ല…ഒന്നുമില്ലാതെ ജീവിച്ചവനെ ഇല്ലായ്മയുടെ ആഴം അളക്കാന് കഴിയു. എന്നാലും നീ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം ഞാന് എന്റെ ജീവന് തന്നെയാണ് അയാള്ക്ക് ദാനം നല്കിയത്.
കുറച്ചു നേരം മൌനം പാലിച്ചിട്ടു കര്ണന് തുടര്ന്നു ….
അറിയാതെയല്ല ….പഠിച്ചത് കര്മത്തില് വരുത്തണം എന്നുള്ള ഉള്ക്കാഴ്ച ഉള്ളത് കൊണ്ടാണ്, അത് കൊണ്ട് ഞാന് ഇനിയും പറയും എന്നെ ആരും ചതിച്ചിട്ടില്ല.

എന്റെ കണ്ണുകള് നിറഞ്ഞു…ഞാന് ആകാശത്തേക്ക് നോക്കി കുറച്ചു നേരം നിന്നു. അപ്പോള് ഞാന് ശ്രദ്ധിച്ചു എന്നെ ചുറ്റും താഴുകിപോയ ആ കാറ്റിന്റെ ചതി….സാക്ഷാല് ദേവേന്ദ്രന്….ചിരിക്കുകയാണ്…തന്റെ മകന് അര്ജുനന്റെ ജീവന് വേണ്ടിയുള്ള ഒരു പിതാവിന്റെ കൌശലം ….
ഞങ്ങളുടെ സംസാരത്തിന് ഇടയ്ക്കു ഞാന് ഒരു കാലടി ശബ്ദം കേട്ട്. ഞാന് മല്ലെ അവിടെ നിന്നുമാറി അടുത്ത കുറ്റികാട്ടില് ഒളിച്ചിരുന്ന് ശ്രദിച്ചു കൊണ്ടിരുന്നു ആ സംഭാഷണം.പെട്ടന്ന് ആ രൂപം കണ്ടു ഞാന് അമ്പരന്നു…സാക്ഷാല് ഭഗവാന് ശ്രീ കൃഷ്ണന്…അദ്ദേഹം കര്ണനോട് സംസാരിക്കുകയാണ്.

കര്ണാ….യുദ്ധത്തില് നിന്ന് നീ പിന്മാറണം. കാരണം പാണ്ഡവന്മാര് നിന്റെ സഹോദരങ്ങള് ആണ്. കുന്തി നിന്റെ അമ്മയാണ്. നീ ധര്മ പക്ഷത്തു നില്ക്കണം. യുദ്ധം ജയിച്ചാല് നീ ആണ് ഇന്ദ്രപ്രസ്ഥം നയിക്കുക.അതെ പോലെ നീ ആഗ്രഹിച്ച പോലെ ദ്രൌപതിയെ നിനക്ക് ലഭിക്കും. ദയവു ചെയ്തു നീ ഈ യുദ്ധത്തില് പാണ്ടവ പക്ഷത് അമരക്കാരന് ആയുണ്ടാകണം.
കര്ണന് ഒന്നും മിണ്ടാതെ ഭഗവാന് മുഖം തിരിഞ്ഞു നില്ക്കുകയാണ്. ശരീരം ആകെ വിറക്കുന്നുണ്ട്,കണ്ണുകളില് നിന്ന് കണ്ണുനീര് പോടിയുന്നുണ്ട്.
എന്നിട്ട് ഭഗവാനെ നോക്കിയിട്ട് ചുവന്ന കലങ്ങിയ കണ്ണുമായി തുടര്ന്നു….
ജനാര്ദനാ…..അങ്ങ് എന്നോട് ക്ഷമിക്കണം…എന്റെ യുദ്ധം എന്റെ സുഹൃത്തിനു വേണ്ടിയാണ്. ലോകം എന്നെ തള്ളി പറഞ്ഞപ്പോള് എനിക്ക് കൈ താങ്ങ് നല്കിയവന് വേണ്ടിയാണ്. പിന്നെ അര്ജുനന് എന്റെ ശത്രു തന്നെയാണ്. നാളെയുടെ ശുഭജീവിതം കൊതിച്ചു ഇന്ന് എന്നെ ആക്കിയ ആത്മ മിത്രത്തെ എനിക്ക് ചതിക്കാന് കഴിയില്ല. ഭഗവാന്, പെണ്ണും മണ്ണും മോഹിച്ചല്ല കര്ണന് യുദ്ധത്തില് ഇറങ്ങുന്നത്. സനാതനമായ സ്നേഹത്തിന്റെ ഒരു ആത്മ ബന്ധമാണ്. അതില് പരാജയം ആണെങ്കില് പോലും ഞാന് സന്തോഷത്തോടെ കൈ കൊള്ളും. ഭഗവാന് കര്ണന്റെ മറുപടിയില് സംതൃപ്തന് ആകാതെ അവിടെ നിന്ന് മടങ്ങി.
ഭഗവാന് പോയി കുറച്ചു കഴിഞ്ഞ പാടെ കര്ണനെ ലക്ഷ്യമാക്കി ഒരു സ്ത്രീ രൂപം നടന്നു വരുന്നുണ്ട്. ഞാന് ആ കുറ്റി ചെടികള്ക്കിടയില് കൂടി ശ്വാസം അടക്കി പിടിച്ചു ആ സ്ത്രീരൂപത്തെ സൂക്ഷിച്ചു നോക്കി.
കുറച്ചു പ്രായം ഉണ്ട്. മുടികള് പാതി വെള്ള പൂശി തുടങ്ങിയിരിക്കുന്നു.
അവര് കര്ണന്റെ അടുത്ത് ചെന്ന് നിന്നു.
കര്ണന് അവരെ കണ്ടതും,ആകെ ഞെട്ടി സ്തംഭിതനായി നില്ക്കുകയാണ്.
പതിയെ ആ ശരീരം വിറക്കാന് തുടങ്ങി…ശരീരം മുഴുവന് ആ വിറ പിടിച്ചു.
ഞാന് സൂക്ഷിച്ചു നോക്കി..അതു മറ്റാരുമല്ല …കുന്തി …..പാണ്ഡവരുടെ മാതാവ്…അവര് പൊട്ടികരഞ്ഞു കൊണ്ട്…കര്ണനെ മകനെ എന്ന്

38 Comments

  1. വളരെ നന്നായിട്ടുണ്ട്.. മികച്ച അവതരണം.. കർണ്ണൻ ഇസ്തം?..ആശംസകൾ ഡിയർ?

  2. എന്നും നിന്ദകൾ ഏറ്റുവാങ്ങാൻ കർണ്ണന്റെ ജീവിതം ബാക്കി കഥ കൊള്ളാം അക്ഷര തെറ്റുകൾ ശ്രദ്ധിക്കുക

  3. ജീന_ അപ്പു

    My first hero ❤️

  4. എന്റെ ഇഷ്ട കഥാപാത്രം. കർണ്ണൻ. ഇതിൽ ഈ ഒരു വരി അത് ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല ” നീ ആഗ്രഹിച്ച പോലെ ദ്രൌപതിയെ നിനക്ക് ലഭിക്കും.” കാരണം ഞാൻ കർണ്ണനെ സംബന്ധിച്ചുള്ള പല പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. എന്തായാലും കഥ സൂപ്പർ.

    1. നീല കുറുക്കൻ

      കാരണം പാഞ്ചാലി സ്വയംവരത്തിന് പോയിരുന്നല്ലോ. അതായിരിക്കും ഉദ്ദേശിച്ചത്

      1. നീല കുറുക്കൻ

        കർണൻ**

  5. പറഞ്ഞറിഞ്ഞു കേട്ട കഥകളിൽ നിന്നു ചതിയാൽ പരാജയപ്പെടേണ്ടി വന്ന കർണ്ണന്റെ കഥ നന്നായിട്ടെഴുതി….❤️❤️

    1. നന്ദി❣️❤️

  6. അജിത്ത്,
    മഹാഭാരത കഥകളിൽ കർണൻ ആയിരുന്നു ശരി പക്ഷെ ചരിത്രത്തിൽ ഇടം പിടിക്കാതെ പോയ യോദ്ധാവ്. എഴുത്ത് സൂപ്പർ കുറച്ച് അക്ഷരത്തെറ്റ് വായനയുടെ ആസ്വാദനത്തിന് മങ്ങലേൽപ്പിക്കുമെങ്കിലും ഇത്തരം വിഷയമെടുത്ത് എഴുതാൻ തുനിഞ്ഞതിന് അഭിനന്ദനങ്ങൾ…

    1. ആദ്യം ആയാണ് മലയാളം ടൈപ് ചെയ്ത പോസ്റ്റുന്നത്. അതിന്റെ കുറവുകൾ അടുത്ത തവണ മുതൽ പരിഹരിക്കാം. നല്ല വാക്കുകൾക്കു ഒരുപാട് നന്ദി❣️❣️

  7. ❣️❣️

  8. അജിത്ത്.
    മഹാഭാരതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം. തൻ്റെ ജീവൻ വരെ ദാനമായി കൊടുത്ത് കർണൻ. സുഹൃത്തിന് വേണ്ടി കൂടെ നിന്നവൻ.ആരൊക്കെ എന്തൊക്കെ വാഗ്ദാനം നൽകിയും വാക് തെറ്റിക്കാതെ മിത്രതിന് വേണ്ടി കൂടപിറപ്പുകളോട് യുദ്ധം ചെയ്തവൻ. വളരെ നല്ല ഒരു കഥ. ഒരുപാട് ഇഷ്ടായി. പിന്നെ കുറച്ച് സ്പെല്ലിംഗ് mistake ഉണ്ടായിരുന്നു. അടുത്ത കഥാക്കായി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

    1. സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി❣️❣️.. അക്ഷരതെറ്റുകൾ അടുത്ത കഥ മുതൽ പരിഹരിക്കാം. ❣️❣️

  9. നന്നായിട്ടുണ്ട്…

    1. നന്ദി❣️❣️

  10. കർണ്ണൻ… തോറ്റു പോയവൻ ആണെങ്കിലും മഹാഭാരതത്തിൽ എന്നെ ഏറ്റവും അത്ഭുധപെടുത്തിയ കഥാപാത്രം.. കവചകുണ്ഡലങ്ങൾ ഉണ്ടായിരുന്നു എങ്കിൽ അവൻ തോൽക്കില്ലായിരുന്നു. ഒപ്പം ബ്രാഹ്മണ ശാപവും.. എന്ത് ചെയ്യാൻ ആയിരുന്നു എതിർ ഉള്ള കൃഷ്‌ണൻ “ലക്ഷ്യം ആണ് പ്രധാനം, മാർഗം അല്ല” എന്ന രീതി പിന്തുടരുന്ന ഭഗവാൻ അല്ലെ..
    ഒത്തിരി ഇഷ്ടപ്പെട്ടു ഈ സൃഷ്ട്ടി.. അക്ഷരതെറ്റുകൾ ശ്രദ്ധിക്കണം… ഇനിയും വരിക ഇതുപോലെ ചിന്തകളിലേക്ക് നയിക്കുന്ന സൃഷ്ട്ടികളുമായി..
    സ്നേഹം..

    1. ❤️❤️

      നന്ദി..

      അടുത്ത തവണ മുതൽ തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കുന്നതാണ്..

      ❣️❣️

  11. നന്നായിട്ടുണ്ടയിരുന്നും???????????????????

    1. നന്ദി❤️

  12. മനോഹരമായിരിക്കുന്നു

    കര്‍ണ്ണന്‍ നേ൪മുന്നില്‍ നില്‍ക്കുന്ന പോലെ

    അത്രയ്ക്കും ഗംഭീരം

    കര്‍ണ്ണനേ തോല്‍പ്പികാന്‍ ആര്‍ക്കും ആയിട്ടില്ല

    എന്നും ചതിയിലൂടെ മാത്രമേ അഹംകരിയായ അര്‍ജുന൯ ജയിച്ചിട്ടുള്ളൂ
    തന്തയായ ദേവേന്ദ്രന്റെ എല്ലാ വേന്ദ്രതരവും മകന് കിട്ടിയിട്ടുണ്ട്

    അര്‍ജുനന്റെ ചതി ആണ് ഏകലവ്യന്‍,ഭീഷ്മര്‍ , ജയദ്രഥന്‍ കര്‍ണ്ണന്‍ വരെ ഉള്ളവരുടെ ചരിത്രവും,,

    ടൈപ്പിങ് മിസ്ടെക്കുകള്‍ വായനസുഖത്തെ ഒരല്പം അലോസരപ്പെടുത്തിയിട്ടുണ്ട്, അതൊന്നു ശരി ആക്കിയാല്‍ അഭികാമ്യം

    1. പ്രീയപ്പെട്ട ഹർഷേട്ട.. അദ്യമായാണ് ഇത്തരത്തിൽ പോസ്റ്റ് ചെയ്യുന്നത്. അടുത്ത തവണ മുതൽ തെറ്റുകൾ ഒഴിവാക്കി എഴുതാം. എഴുത് ഇഷ്ടപ്പെട്ടു എന്നറിഞ്ഞത്തിൽ ഒരുപാട് സന്തോഷം.. ?❤️❤️

    2. നീല കുറുക്കൻ

      @harshan

      അർജ്ജുനന്റെ ചതി എന്നത് ശരിയല്ല. അര്ജുനന് വേണ്ടി മറ്റുള്ളവരുടെ ചതികൾ ആണ് നടന്നത്. ഏകലവ്യനെ ചതിച്ച ദ്രോണർ, യുദ്ധത്തിൽ പല വട്ടം കൃഷ്ണൻ, ഇന്ദ്രൻ.. എല്ലാം പക്ഷെ അര്ജ്ജുനന് വേണ്ടി.. ???

      മഹഭാരഥത്തിൽ എന്റെ ഹീറോസ് എന്നും ഭീഷ്മരും കർണാനുമാണ്. പിന്നെ രണ്ടാമൂഴം വായിച്ചതോടെ ഭീമനും.. ??????

      1. നീല കുറുക്കൻ

        @അജിത്..

        നന്നായിരുന്നു. കൂടുതൽ മികവോടെ വീണ്ടും വരിക. ???

      2. ചതി എന്നത്
        തന്നെകാളും ഒരാളും മുകളിൽ പോകരുത് എന്ന അർജുനന്റെ ചിന്ത
        എല്ലാം ബന്ധപെട്ടു കിടക്കുന്നു

        കൃഷ്ണ നിർദേശപ്രകാരം ആണെങ്കിൽ കൂടിയും
        നിയമങ്ങൾക്ക് വിരുദ്ധം ആണെങ്കിൽ അത് അനീതി തന്നെയാണ്

        ,,,,,,,,,,,,,,
        അതിനർത്ഥം കർണ്ണനും ജയദ്രഥനും ഭേഷ്‌മാരും ഒക്കെ ധർമ്മ൦ ചെയ്തു എന്നല്ല
        അവരും സാന്ദര്ഭികമായി അധർമങ്ങൾക് നേരെ കണ്ണടച്ചിട്ടുണ്ട്

        1. നീല കുറുക്കൻ

          അതും ശെരി തന്നെ..

    3. പരബ്രഹ്മം

      * അപ്പോൾ വിരാട യുദ്ധത്തിൽ അർജുനൻ ഇവരെ ഒക്കെ തോല്പിച്ചതോ? അതും ഒറ്റയ്ക്ക്
      * ജയദ്രഥന്റെ മരണം അർജുനന്റെ ചതി എങ്ങനെ ആകും ? കൃഷ്ണന്റെ യുദ്ധ തന്ത്രം അല്ലേ ?
      ഏകലവ്യൻ : ദ്രോണർക്ക് അർജുനനോടുള്ള അത്യധികമായ വാത്സല്യം. , പിന്നെ ഒരു കാട്ടാളൻ ക്ഷത്രിയനായ തന്റെ ശിഷ്യനെക്കാൾ ശ്രേഷ്ഠൻ ആയിക്കൂടാ എന്നുള്ള ഒരു…….

      ഭീഷ്മർ: കർമഫലം

      ഇതൊക്കെയും യഥാർത്ഥത്തിൽ കൃഷ്ണന്റെ യുദ്ധതന്ത്രം അല്ലെ. ആധുനിക കാല സീരിയലുകൾ അല്ലെ കർണ്ണനെ ഇത്രയും മഹത്വ വത്കരിച്ചതു ??
      അർജുനൻ ‘നരന്റെ’ അവതാരം ആണ്.

      അർജുനൻ നേരിട്ട് ഒരു ചതിയും യുദ്ധത്തിൽ നടത്തിയിട്ടില്ലല്ലോ, എല്ലാം ഭഗവാന്റെ കല്പന പ്രകാരം ചെയ്തു എന്നല്ലേ ഉള്ളു.

      (എന്റെ മനസ്സിൽ ഇതേ പോലെ ഘടോത്കചനെ കുറിച്ച എഴുതണം എന്നുണ്ടായിരുന്നു, പക്ഷെ അത് പോലെ ഉള്ള കഥകൾ ഇവിടെ കണ്ടിട്ടില്ലാത്ത കൊണ്ട് എഴുതാഞ്ഞതാ. സത്യത്തിൽ അർജുനന്റെ ജീവൻ സംരക്ഷിക്കാൻ വേണ്ടി കൃഷ്ണൻ ഘടോത്കചനെ ബലി കൊടുക്കുകയാരുന്നല്ലോ)

      1. ആധുനിക കാല സീരിയലുകൾ അല്ലെ കർണ്ണനെ ഇത്രയും മഹത്വ വത്കരിച്ചതു ??
        അല്ല എന്നു വേണം പറയാൻ, കാരണം ആധുനിക സീരിയലുകൾ വരുന്നതിന് മുൻപ് ഇതേ കർണ്ണന്റെയും ഏകലവ്യന്റെയും കഥകൾ വായിച്ച് മനസ്സിലാക്കിയവർ ഇങ്ങനെയേ പറയൂ. മഹാഭാരതത്തിൽ പാണ്ഡവ കൗരവ ശിഷണം പൂർത്തിയാക്കുന്ന സമയത്ത് ഭീഷ്മർ പറയുന്ന ഒരു സന്ദർഭമുണ്ട് കർണ്ണനാണ് അർജ്ജുനനെക്കാൾ പ്രതിഭാശാലിയായ വില്ലാളി എന്ന്. അതുപോലെ ഏകലവ്യനും.

        1. പരബ്രഹ്മം

          കർണ്ണൻ ധനുർവിദ്യ പഠിച്ചത് ചതിയിൽ കൂടെ അല്ലേ ? ചതിയിലൂടെ നേടുന്നതൊന്നും ശാശ്വതമാവില്ല എന്നൊരു പാഠം ആണ് കർണന്റെ ജീവിതം.

          1. ക്ഷത്രിയരെ മാത്രമേ ധനുർ വിദ്യ പഠിപ്പിക്കുക ഉള്ളു എന്ന് പറഞ്ഞ ദ്രോണരും, ബ്രഹ്മാണന് മാത്രമേ ധനുർ വിദ്യ അഭ്യസിപ്പിക്കുകയുള്ളു എന്ന് പറഞ്ഞു പരശുരാമനും ഉച്ച നീചത്വം കാണിച്ചത് കൊണ്ടല്ലേ കർണ്ണന് കള്ളം പറയേണ്ടി വന്നത്.

      2. നീല കുറുക്കൻ

        സാധാരണ കഴിവുകൾ കൊണ്ട് നടക്കുന്നവർക്കെതിരെ അസാധാരണ കഴിവുകൾ കൊണ്ട് നേരിടുന്നതും ചതി തന്നെ. സൂര്യനെ മറച്ച് സന്ധ്യ യായി എന്നു തെറ്റിദ്ധരിപ്പിച്ചു കൊണ്ടല്ലേ ജയദ്രഥനെ പുറത്തു കൊണ്ടുവന്നത്.

  13. ശങ്കരഭക്തൻ

    ❤️

    1. ❣️❣️

  14. ❤️

    1. ❣️❣️

    1. ❣️❣️

      1. Vallare manoharam♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️karnnan

Comments are closed.