കർണ്ണ ധര്‍മം [Ajith Divakaran] 62

സുതപുത്രന് എന്ന പരിഹാസ വാക്കുകളാലും ഞാന് അനുഭവിച്ചു കൊണ്ടിരുന്നു. ദ്രൌപതി തന്നെ വേണ്ടാന്ന് തന്നെ അവഹേളിച്ചപ്പോലും, ഭീഷ്മര് തന്നെ തരം തഴ്ത്തിയപ്പോളും, നിനച്ചിരിക്കാതെ വന്ന ശാപങ്ങളും എല്ലാം എന്നെ ഓര്മിപ്പിക്കുന്ന ഒരു അനാഥത്തിന്റെ അല്ല അവഹേളനയുടെ കൊടും തണുപ്പാണ്. അതാണ് ഈ വിറയല്.
എന്റെ അടുത്ത ചോദ്യത്തിന് കര്ണനെ നോക്കിയപ്പോള് അവിടെ ആരുമില്ല. ഞാന് ചുറ്റും നോക്കി ആരുമില്ല.ഞാന് കരണന് പറഞ്ഞ ഓരോ കഥകള് ചിന്തിച്ചു. എനിക്ക് വല്ലാത്ത വിഷമം തോന്നി.
എന്റെ ചിന്ത തെറ്റാണോ എന്നറിയില്ല…എന്നാലും എന്റെ മനസില് ഓടിയെത്തിയത് കുന്തി അതെ ….ഒരമ്മ …. ഒരു മകനോട് ചെയ്ത ഏറ്റവും വലിയ അനീതിയാണ് , അധര്മം ആണ് കര്ണനോട് ചെയ്തിരിക്കുന്നത്.
ജനിച്ചപ്പോള അനാഥത്തിലേക്ക് തള്ളി വിട്ടു, സ്വന്തം കണ്മുന്പില് വെച്ച് സുതപുത്രന് എന്ന് അക്ഷേപിച്ചപ്പോലും കേട്ട് നിന്നതല്ലാതെ ഈ ലോകത്തോട് സത്യം മറച്ചു പിടിച്ചു, ദുര്യോധന പക്ഷം പിടിച്ചപ്പോള് തുടക്കത്തിലെ സത്യം തുറന്നു പറഞ്ഞു തിരുത്താന് ശ്രമിച്ചില്ല. എല്ലാത്തിനും ഉപരി സാക്ഷാല് ഭഗവാന് കൃഷ്ണനോട് അപേക്ഷിച്ചിരിക്കുന്നു അര്ജുനന്റെ തേരാളിയാകുവാന്, എന്തിനു കര്ണനെ പരാജയപെടുതുവാന് മാത്രമോ കര്ണനെ കണ്ടു പണ്ടപാണ്ഡവ മക്കളെ കൊല്ലല്ലെന്നും, കര്ണന്റെ വിശിഷ്ട ആയുധങ്ങള് ഒന്നിലധികം ഉപയോഗിക്കില്ലന്നും ഉറപ്പും വാങ്ങിയിരിക്കുന്നു. കര്ണന്റെ പരാജയത്തിനു ഇതില് കൂടുതല് എന്ത് വേണം…..ഈ ലോകത്തില് തന്നെ ഒരു മാതാവ് സ്വന്തം മകനോട് ചെയ്ത ഏറ്റവും വലിയ അനീതി.
പിറ്റെ ദിവസം കുരുക്ഷേത്ര യുദ്ധ ഭൂമിയില് കര്ണന് ഉണ്ട്. വളരെ സൌമ്യനായി, സുര്യ തേജസ്സോടെ നില്ക്കുന്ന കര്ണന്റെ വരവ് കൌരവര് ആഘോഷിക്കുന്നു. കര്ണന്റെ ആയോധന വീര്യത്തിനു മുന്പില് പലരും വീണു.പതിനാലാം ദിവസം അര്ദ്ധ രാത്രി വരെയുള്ള പോരാട്ടത്തില് ഭീമ പുത്രന് ഘടോല്കജന് കര്ണന്റെ മുന്പില് വീണു.
അങ്ങനെ പതിനാറാമത്തെ ദിവസം എത്തി.കൌരവ പടത്തലവന് ദ്രോണര് യുദ്ധക്കളത്തില് വീണു. ഇന്ന് കര്ണന് പടത്തലവന് ആയി ചുമതല ഏറ്റു.സ്വര്ഗ്ഗവും ഭൂമിയും ഒരുപോലെ കാണുകയാണ്.ആ യോദ്ധാവിന്റെ വീരത.കര്ണന് തന്റെ വിജയ അസ്ത്രം കുലച്ചപ്പോള് ലോകം മൊത്തം ഞെട്ടി വിറച്ചു. പഞ്ചപാണ്ഡവരിലെ നാല് പേരും കര്ണന്റെ മുന്പില് പരാജയപെട്ടു.കുന്തിക്ക് കൊടുത്ത വാക്ക് പ്രകാരം ആരെയും അദ്ദേഹം വധിച്ചില്ല .താന് അനുഭവിച്ച അപമാനങ്ങള് വാക്കുകളുടെ ശരമാക്കി കര്ണന് അവരെ എല്ലവേരുടെയം മുന്പില് വെച്ച് ആ യുദ്ധ ഭൂമിയില് വെച്ച് കലി തീരുവോളം അപമാനിച്ചു.
എതിര് പക്ഷത്തു നില്ക്കുന്ന ഭഗവാന് കൃഷ്ണനു പോലും കര്ണന്റെ പോരാട്ടത്തെ പ്രശംസിക്കാന് തുടങ്ങി.ഭഗവാന് പറഞ്ഞു ഞാന് ഭൂമിയില് കണ്ട ഏറ്റവും വലിയ പോരാളി ആണ് കര്ണന്. ഭഗവാന്റെ ആ വാക്കുകള് എന്നെ പുളകിതനാക്കി.
യുദ്ധം പതിനേഴാം ദിവസം എത്തി നില്ക്കുന്നു. ഭഗവാനും അര്ജുനനും അടങ്ങുന്ന തേര് കര്ണന് രണ്ടു അടി പിന്നോട്ട് നീക്കിയിരിക്കുന്നു.അത് കണ്ടു ഭഗവാന് കര്ണനെ പുകഴ്ത്താന് തുടങ്ങി ,അതിനെ ചോദ്യം ചെയ്ത അര്ജുനനോടു ഭഗവാന് പറഞ്ഞു, നീ ഉള്ക്കൊള്ളുന്ന ഈ തേരില് ഞാനും, ഹനുമാനും ഉള്കൊള്ളുന്ന ശക്തിയുണ്ട് , അതായത് ഈ ഭൂമിയുടെ ഭാരം, ഒരു സാധാരണ മനുഷ്യനു ഒരിക്കലും അതിനെ ഒന്ന് അനക്കാന് പോലും സാധിക്കുകയില്ല.പിന്നെ എനിക്ക് എങ്ങനെ അവനെ പുക്ഴ്താതെ ഇരിക്കും.
യുദ്ധം തുടര്ന്നു കൊണ്ടേയിരുന്നു.
കര്ണന് മുന്നേറുകയാണ്.പെട്ടന്ന് ഒരു ദുരന്തം പോലെ കര്ണന്റെ രഥംചക്രം ചെളിയില് പൂന്താന് തുടങ്ങി.രഥത്തിന് മുന്പോട്ടു ചലിക്കാന് പറ്റുന്നില്ല.എന്നിരുന്നാലും കര്ണന് പോരാടി…എന്നാല് തന്റെ പോരാട്ടത്തിന്റെ മൂര്ധന്യാവസ്ഥയില് തന്റെ ആവനാഴിയിലെ ബ്രഹ്മാണ്ട അസ്ത്രം ഉപയോഗിക്കാനും കര്ണന് ശ്രമിച്ചില്ല.

38 Comments

  1. വളരെ നന്നായിട്ടുണ്ട്.. മികച്ച അവതരണം.. കർണ്ണൻ ഇസ്തം?..ആശംസകൾ ഡിയർ?

  2. എന്നും നിന്ദകൾ ഏറ്റുവാങ്ങാൻ കർണ്ണന്റെ ജീവിതം ബാക്കി കഥ കൊള്ളാം അക്ഷര തെറ്റുകൾ ശ്രദ്ധിക്കുക

  3. ജീന_ അപ്പു

    My first hero ❤️

  4. എന്റെ ഇഷ്ട കഥാപാത്രം. കർണ്ണൻ. ഇതിൽ ഈ ഒരു വരി അത് ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല ” നീ ആഗ്രഹിച്ച പോലെ ദ്രൌപതിയെ നിനക്ക് ലഭിക്കും.” കാരണം ഞാൻ കർണ്ണനെ സംബന്ധിച്ചുള്ള പല പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. എന്തായാലും കഥ സൂപ്പർ.

    1. നീല കുറുക്കൻ

      കാരണം പാഞ്ചാലി സ്വയംവരത്തിന് പോയിരുന്നല്ലോ. അതായിരിക്കും ഉദ്ദേശിച്ചത്

      1. നീല കുറുക്കൻ

        കർണൻ**

  5. പറഞ്ഞറിഞ്ഞു കേട്ട കഥകളിൽ നിന്നു ചതിയാൽ പരാജയപ്പെടേണ്ടി വന്ന കർണ്ണന്റെ കഥ നന്നായിട്ടെഴുതി….❤️❤️

    1. നന്ദി❣️❤️

  6. അജിത്ത്,
    മഹാഭാരത കഥകളിൽ കർണൻ ആയിരുന്നു ശരി പക്ഷെ ചരിത്രത്തിൽ ഇടം പിടിക്കാതെ പോയ യോദ്ധാവ്. എഴുത്ത് സൂപ്പർ കുറച്ച് അക്ഷരത്തെറ്റ് വായനയുടെ ആസ്വാദനത്തിന് മങ്ങലേൽപ്പിക്കുമെങ്കിലും ഇത്തരം വിഷയമെടുത്ത് എഴുതാൻ തുനിഞ്ഞതിന് അഭിനന്ദനങ്ങൾ…

    1. ആദ്യം ആയാണ് മലയാളം ടൈപ് ചെയ്ത പോസ്റ്റുന്നത്. അതിന്റെ കുറവുകൾ അടുത്ത തവണ മുതൽ പരിഹരിക്കാം. നല്ല വാക്കുകൾക്കു ഒരുപാട് നന്ദി❣️❣️

  7. ❣️❣️

  8. അജിത്ത്.
    മഹാഭാരതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം. തൻ്റെ ജീവൻ വരെ ദാനമായി കൊടുത്ത് കർണൻ. സുഹൃത്തിന് വേണ്ടി കൂടെ നിന്നവൻ.ആരൊക്കെ എന്തൊക്കെ വാഗ്ദാനം നൽകിയും വാക് തെറ്റിക്കാതെ മിത്രതിന് വേണ്ടി കൂടപിറപ്പുകളോട് യുദ്ധം ചെയ്തവൻ. വളരെ നല്ല ഒരു കഥ. ഒരുപാട് ഇഷ്ടായി. പിന്നെ കുറച്ച് സ്പെല്ലിംഗ് mistake ഉണ്ടായിരുന്നു. അടുത്ത കഥാക്കായി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

    1. സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി❣️❣️.. അക്ഷരതെറ്റുകൾ അടുത്ത കഥ മുതൽ പരിഹരിക്കാം. ❣️❣️

  9. നന്നായിട്ടുണ്ട്…

    1. നന്ദി❣️❣️

  10. കർണ്ണൻ… തോറ്റു പോയവൻ ആണെങ്കിലും മഹാഭാരതത്തിൽ എന്നെ ഏറ്റവും അത്ഭുധപെടുത്തിയ കഥാപാത്രം.. കവചകുണ്ഡലങ്ങൾ ഉണ്ടായിരുന്നു എങ്കിൽ അവൻ തോൽക്കില്ലായിരുന്നു. ഒപ്പം ബ്രാഹ്മണ ശാപവും.. എന്ത് ചെയ്യാൻ ആയിരുന്നു എതിർ ഉള്ള കൃഷ്‌ണൻ “ലക്ഷ്യം ആണ് പ്രധാനം, മാർഗം അല്ല” എന്ന രീതി പിന്തുടരുന്ന ഭഗവാൻ അല്ലെ..
    ഒത്തിരി ഇഷ്ടപ്പെട്ടു ഈ സൃഷ്ട്ടി.. അക്ഷരതെറ്റുകൾ ശ്രദ്ധിക്കണം… ഇനിയും വരിക ഇതുപോലെ ചിന്തകളിലേക്ക് നയിക്കുന്ന സൃഷ്ട്ടികളുമായി..
    സ്നേഹം..

    1. ❤️❤️

      നന്ദി..

      അടുത്ത തവണ മുതൽ തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കുന്നതാണ്..

      ❣️❣️

  11. നന്നായിട്ടുണ്ടയിരുന്നും???????????????????

    1. നന്ദി❤️

  12. മനോഹരമായിരിക്കുന്നു

    കര്‍ണ്ണന്‍ നേ൪മുന്നില്‍ നില്‍ക്കുന്ന പോലെ

    അത്രയ്ക്കും ഗംഭീരം

    കര്‍ണ്ണനേ തോല്‍പ്പികാന്‍ ആര്‍ക്കും ആയിട്ടില്ല

    എന്നും ചതിയിലൂടെ മാത്രമേ അഹംകരിയായ അര്‍ജുന൯ ജയിച്ചിട്ടുള്ളൂ
    തന്തയായ ദേവേന്ദ്രന്റെ എല്ലാ വേന്ദ്രതരവും മകന് കിട്ടിയിട്ടുണ്ട്

    അര്‍ജുനന്റെ ചതി ആണ് ഏകലവ്യന്‍,ഭീഷ്മര്‍ , ജയദ്രഥന്‍ കര്‍ണ്ണന്‍ വരെ ഉള്ളവരുടെ ചരിത്രവും,,

    ടൈപ്പിങ് മിസ്ടെക്കുകള്‍ വായനസുഖത്തെ ഒരല്പം അലോസരപ്പെടുത്തിയിട്ടുണ്ട്, അതൊന്നു ശരി ആക്കിയാല്‍ അഭികാമ്യം

    1. പ്രീയപ്പെട്ട ഹർഷേട്ട.. അദ്യമായാണ് ഇത്തരത്തിൽ പോസ്റ്റ് ചെയ്യുന്നത്. അടുത്ത തവണ മുതൽ തെറ്റുകൾ ഒഴിവാക്കി എഴുതാം. എഴുത് ഇഷ്ടപ്പെട്ടു എന്നറിഞ്ഞത്തിൽ ഒരുപാട് സന്തോഷം.. ?❤️❤️

    2. നീല കുറുക്കൻ

      @harshan

      അർജ്ജുനന്റെ ചതി എന്നത് ശരിയല്ല. അര്ജുനന് വേണ്ടി മറ്റുള്ളവരുടെ ചതികൾ ആണ് നടന്നത്. ഏകലവ്യനെ ചതിച്ച ദ്രോണർ, യുദ്ധത്തിൽ പല വട്ടം കൃഷ്ണൻ, ഇന്ദ്രൻ.. എല്ലാം പക്ഷെ അര്ജ്ജുനന് വേണ്ടി.. ???

      മഹഭാരഥത്തിൽ എന്റെ ഹീറോസ് എന്നും ഭീഷ്മരും കർണാനുമാണ്. പിന്നെ രണ്ടാമൂഴം വായിച്ചതോടെ ഭീമനും.. ??????

      1. നീല കുറുക്കൻ

        @അജിത്..

        നന്നായിരുന്നു. കൂടുതൽ മികവോടെ വീണ്ടും വരിക. ???

      2. ചതി എന്നത്
        തന്നെകാളും ഒരാളും മുകളിൽ പോകരുത് എന്ന അർജുനന്റെ ചിന്ത
        എല്ലാം ബന്ധപെട്ടു കിടക്കുന്നു

        കൃഷ്ണ നിർദേശപ്രകാരം ആണെങ്കിൽ കൂടിയും
        നിയമങ്ങൾക്ക് വിരുദ്ധം ആണെങ്കിൽ അത് അനീതി തന്നെയാണ്

        ,,,,,,,,,,,,,,
        അതിനർത്ഥം കർണ്ണനും ജയദ്രഥനും ഭേഷ്‌മാരും ഒക്കെ ധർമ്മ൦ ചെയ്തു എന്നല്ല
        അവരും സാന്ദര്ഭികമായി അധർമങ്ങൾക് നേരെ കണ്ണടച്ചിട്ടുണ്ട്

        1. നീല കുറുക്കൻ

          അതും ശെരി തന്നെ..

    3. പരബ്രഹ്മം

      * അപ്പോൾ വിരാട യുദ്ധത്തിൽ അർജുനൻ ഇവരെ ഒക്കെ തോല്പിച്ചതോ? അതും ഒറ്റയ്ക്ക്
      * ജയദ്രഥന്റെ മരണം അർജുനന്റെ ചതി എങ്ങനെ ആകും ? കൃഷ്ണന്റെ യുദ്ധ തന്ത്രം അല്ലേ ?
      ഏകലവ്യൻ : ദ്രോണർക്ക് അർജുനനോടുള്ള അത്യധികമായ വാത്സല്യം. , പിന്നെ ഒരു കാട്ടാളൻ ക്ഷത്രിയനായ തന്റെ ശിഷ്യനെക്കാൾ ശ്രേഷ്ഠൻ ആയിക്കൂടാ എന്നുള്ള ഒരു…….

      ഭീഷ്മർ: കർമഫലം

      ഇതൊക്കെയും യഥാർത്ഥത്തിൽ കൃഷ്ണന്റെ യുദ്ധതന്ത്രം അല്ലെ. ആധുനിക കാല സീരിയലുകൾ അല്ലെ കർണ്ണനെ ഇത്രയും മഹത്വ വത്കരിച്ചതു ??
      അർജുനൻ ‘നരന്റെ’ അവതാരം ആണ്.

      അർജുനൻ നേരിട്ട് ഒരു ചതിയും യുദ്ധത്തിൽ നടത്തിയിട്ടില്ലല്ലോ, എല്ലാം ഭഗവാന്റെ കല്പന പ്രകാരം ചെയ്തു എന്നല്ലേ ഉള്ളു.

      (എന്റെ മനസ്സിൽ ഇതേ പോലെ ഘടോത്കചനെ കുറിച്ച എഴുതണം എന്നുണ്ടായിരുന്നു, പക്ഷെ അത് പോലെ ഉള്ള കഥകൾ ഇവിടെ കണ്ടിട്ടില്ലാത്ത കൊണ്ട് എഴുതാഞ്ഞതാ. സത്യത്തിൽ അർജുനന്റെ ജീവൻ സംരക്ഷിക്കാൻ വേണ്ടി കൃഷ്ണൻ ഘടോത്കചനെ ബലി കൊടുക്കുകയാരുന്നല്ലോ)

      1. ആധുനിക കാല സീരിയലുകൾ അല്ലെ കർണ്ണനെ ഇത്രയും മഹത്വ വത്കരിച്ചതു ??
        അല്ല എന്നു വേണം പറയാൻ, കാരണം ആധുനിക സീരിയലുകൾ വരുന്നതിന് മുൻപ് ഇതേ കർണ്ണന്റെയും ഏകലവ്യന്റെയും കഥകൾ വായിച്ച് മനസ്സിലാക്കിയവർ ഇങ്ങനെയേ പറയൂ. മഹാഭാരതത്തിൽ പാണ്ഡവ കൗരവ ശിഷണം പൂർത്തിയാക്കുന്ന സമയത്ത് ഭീഷ്മർ പറയുന്ന ഒരു സന്ദർഭമുണ്ട് കർണ്ണനാണ് അർജ്ജുനനെക്കാൾ പ്രതിഭാശാലിയായ വില്ലാളി എന്ന്. അതുപോലെ ഏകലവ്യനും.

        1. പരബ്രഹ്മം

          കർണ്ണൻ ധനുർവിദ്യ പഠിച്ചത് ചതിയിൽ കൂടെ അല്ലേ ? ചതിയിലൂടെ നേടുന്നതൊന്നും ശാശ്വതമാവില്ല എന്നൊരു പാഠം ആണ് കർണന്റെ ജീവിതം.

          1. ക്ഷത്രിയരെ മാത്രമേ ധനുർ വിദ്യ പഠിപ്പിക്കുക ഉള്ളു എന്ന് പറഞ്ഞ ദ്രോണരും, ബ്രഹ്മാണന് മാത്രമേ ധനുർ വിദ്യ അഭ്യസിപ്പിക്കുകയുള്ളു എന്ന് പറഞ്ഞു പരശുരാമനും ഉച്ച നീചത്വം കാണിച്ചത് കൊണ്ടല്ലേ കർണ്ണന് കള്ളം പറയേണ്ടി വന്നത്.

      2. നീല കുറുക്കൻ

        സാധാരണ കഴിവുകൾ കൊണ്ട് നടക്കുന്നവർക്കെതിരെ അസാധാരണ കഴിവുകൾ കൊണ്ട് നേരിടുന്നതും ചതി തന്നെ. സൂര്യനെ മറച്ച് സന്ധ്യ യായി എന്നു തെറ്റിദ്ധരിപ്പിച്ചു കൊണ്ടല്ലേ ജയദ്രഥനെ പുറത്തു കൊണ്ടുവന്നത്.

  13. ശങ്കരഭക്തൻ

    ❤️

    1. ❣️❣️

  14. ❤️

    1. ❣️❣️

    1. ❣️❣️

      1. Vallare manoharam♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️karnnan

Comments are closed.