കർണ്ണ ധര്‍മം [Ajith Divakaran] 62

അങ്ങനെ ഇരിക്കുമ്പോളാണ് എന്റെ ചെവിയില് ഒരു നേര്ത്ത കാലൊച്ച വന്നു വീഴുന്നത്. ഞാന് സസൂഷ്മം ശ്രദ്ധിച്ചു കൊണ്ടേയിരുന്നു. ആരോ ഒരാള് ഞാന് ഇരിക്കുന്ന ആ വിജന വഴി വരുന്നുണ്ട്. ഞാന് ശ്രദ്ധിച്ചു നോക്കി. ആ ഇരുട്ടില് എനിക്ക് ആ നിഴല് വ്യക്തമായി കാണാം. അത് ഞാന് നില്ക്കുന്ന സ്ഥലം ലക്ഷ്യമാക്കി ആണ് വരുന്നത്. ഞാന് ആ രൂപത്തെ ശ്രദ്ധിച്ചു കൊണ്ടിരുന്നു.
കുറച്ചു സമയം കഴിഞ്ഞതും, ആ മനുഷ്യ രൂപം എന്നെ കിടന്നു മുന്പോട്ടു പതിയെ നടന്നു പോയി. ഞാന് അതിനെ മല്ലെ പിന്തുടര്ന്നു…കുറച്ചു മുന്പോട്ടു ചെന്ന് കഴിഞ്ഞപ്പോള് ഒരു തുറസ്സായ സ്ഥലത്ത് ആ രൂപം മല്ലെ നിന്നു. ചുറ്റും നോക്കി, ശാന്ത സുന്ദരമായ അന്തരീക്ഷം,നല്ല ശുദ്ധ വായുവുള്ള തുറസ്സായ സ്ഥലം, അവിടെ പടക്കോപ്പ് കൂട്ടുന്ന ആലോചനകളോ , യുദ്ധ നെടുവീര്പ്പുകളോ ഒന്നും ഇല്ല. അയാള് ശ്വാസം നന്നായി ഉള്ളിലേക്ക് എടുക്കുകയും പുറത്തേക്കു വിടുകയും ചെയ്യുന്നുണ്ട്. നിലാവെളിച്ചത്തില് ഇപ്പോള് എനിക്ക് ആ ശരീരം പൂര്ണമായി കാണാം. നല്ല വടിവൊത്ത ശരീരം,നല്ല നെഞ്ച് വിരിവ്, ഭൂമിയിലെ ഏതൊരു പുരുഷ പ്രജയും ആഗ്രഹിക്കുന്ന ശരീര ഭംഗി, മുടികള് തോളൊപ്പം നീണ്ടു കിടക്കുന്നു. പുരുഷ പ്രതീകമായ മീശ ചുരുട്ടി വെച്ചിട്ടുണ്ട്. എന്നാല് നെഞ്ചത്തും ചെവിക്കു ചുറ്റും എന്തോ വെള്ള തുണി വട്ടം ഇട്ടിട്ടുണ്ട്.ആ മുഖം എനിക്ക് അഭിമുകമായി തിരിഞ്ഞപ്പോള് ഞാന് അത്ഭുത സ്തംബിതനായി. സൂര്യ തേജസുള്ള ആ മുഖം എന്റെ എല്ലാ ചിന്തകളെയും ഒരു നിമിഷം എന്നില് നിന്ന് പഴുത് മാറ്റി. ഞാന് കണ്ട ആ മനോഹരമായ യോദ്ധാവിന്ടെ രൂപം പുരുഷ സൌന്ദര്യത്തിനു എനിക്കുള്ള പുതിയ അറിവായിരുന്നു.
ഒരു നിമിഷത്തേക്ക് എല്ലാം മറന്നു ആ രൂപത്തെ ലക്ഷ്യമാക്കി ഞാന് മുന്പോട്ടു നടന്നു നീങ്ങി ആ മനുഷ്യനു എതിര് ചെന്ന് നിന്നു. ആ മുഖത്ത് ഞാന് ദര്ശിച്ച സൂര്യന്റെ തേജസ് എനിക്ക് പറഞ്ഞു തന്നു ആ യോദ്ധാവ് ആരാണെന്ന്.
”കര്ണന്”
അദ്ധേഹത്തെ കണ്ടപ്പോള് എനിക്ക് സംസാരിക്കണം എന്ന് തോന്നി…കൂടുതല് അറിയണം എന്ന് തോന്നി.ഞാന് പതിയെ അടുക്കല് ചെന്ന് ചോദിച്ചു….അങ്ങ് നാളെ യുദ്ധത്തിനു ഇറങ്ങുകയാണല്ലെ?
അദ്ദേഹം ഒന്ന് അമര്ത്തി മൂളി…ഉം ,,,,
ഇടറിയ ശബ്ധത്തോടെ ഞാന് തുടര്ന്നു ,,,,അങ്ങേക്ക് തോന്നുന്നുണ്ടോ താങ്കള് നില്ക്കുന്നത് ധര്മ പക്ഷതാണെന്ന്?കാരണം സാക്ഷാല് ഭഗവന് വരെ അങ്ങേക്ക് എതിരാണ്?
കര്ണന് എന്നെ ആകെ അടിമുടി നോക്കിയിട്ട് പറഞ്ഞു…
“ഭഗവന് നില്ക്കുന്നത് ഭഗവാന് ധര്മം എന്ന് തോന്നുന്ന ഇടതാണ് ….അതെ പോലെ ഞാന് നില്ക്കുന്നത് എനിക്ക് മാനവും, ജീവനും നല്കിയവനോടുള്ള കൂറ് , ഞാന് കൊടുത്ത വക്കിനോടുള്ള സത്യസന്തത എന്ന ധര്മത്തില് നില കൊണ്ട് കൊണ്ടാണ്.” ലോകം നാളെ ഞാന് അധര്മ വാദി എന്നും, ദൈവ വിരോധി എന്ന് വിളിക്കുമായിരിക്കും. എന്നാലും എന്നെ പ്രതി എന്റെ ധര്മം വിശ്വസ്തത ആണ്.”
ആ മറുപടിക്ക് എനിക്കൊന്നും പറയാന് ഇല്ലായിരുന്നു….
കര്ണനെ ഞാന് അടിമുടി നോക്കി…അവിടെ ഞങ്ങളോട് ചങ്ങാത്തം കൂടി,ഞങ്ങളെ തൊട്ടിരുമി ഞങ്ങള്ക്ക് ചുറ്റും അടിച്ചു കൊണ്ടിരുന്ന മന്ദമാരുതന് കര്ണന്റെ ശരീരത്തില് മൂടിയ ആ വെള്ള വസ്ത്രം തെല്ലൊന്നു മാറ്റി. ആ കാഴ്ച കണ്ടു ഞാന് ഞെട്ടി. കര്ണനു ജന്മനാ കിട്ടിയ കവച കുണ്ഡലങ്ങള് അറുത്തു മാറ്റപെട്ടിരിക്കുന്നു.അതിന്റെ മുറിവുകള് ശരിക്കും ഉണങ്ങപെട്ടിട്ടില്ല. ഞാന് അത് കണ്ട പാടെ കാരണനോട് ചോദിച്ചു.എന്തിയെ നിന്റെ ശക്തിയുടെ ആയുധം?നിന്റെ ജീവന്റെ ബലം?
കര്ണന് നെറ്റിയൊന്ന് ചുളിച്ചു കൊണ്ട് പറഞ്ഞു. എന്റെ ശക്തി….ഹ ഹ….എന്റെ ശക്തി. എന്റെ ശക്തിയുടെ ആയുധം എന്റെ മനസ്സാണ്. എന്റെ ഹൃദയം ആണ്. ജീവിതത്തില് ഇന്നയോളം അനുഭവിച്ച അപമാനങ്ങലെക്കാള് വലുതായ പരീക്ഷണങ്ങള് ഞാന് ഒരു യുദ്ധത്തിലും നേരിട്ടിട്ടില്ല. അതിനെ ഞാന് അതി ജീവിചിട്ടുളത് എന്റെ മനസിനോട് ഞാന് സംസാരിച്ചു കൊണ്ടാണ്.

38 Comments

  1. വളരെ നന്നായിട്ടുണ്ട്.. മികച്ച അവതരണം.. കർണ്ണൻ ഇസ്തം?..ആശംസകൾ ഡിയർ?

  2. എന്നും നിന്ദകൾ ഏറ്റുവാങ്ങാൻ കർണ്ണന്റെ ജീവിതം ബാക്കി കഥ കൊള്ളാം അക്ഷര തെറ്റുകൾ ശ്രദ്ധിക്കുക

  3. ജീന_ അപ്പു

    My first hero ❤️

  4. എന്റെ ഇഷ്ട കഥാപാത്രം. കർണ്ണൻ. ഇതിൽ ഈ ഒരു വരി അത് ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല ” നീ ആഗ്രഹിച്ച പോലെ ദ്രൌപതിയെ നിനക്ക് ലഭിക്കും.” കാരണം ഞാൻ കർണ്ണനെ സംബന്ധിച്ചുള്ള പല പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. എന്തായാലും കഥ സൂപ്പർ.

    1. നീല കുറുക്കൻ

      കാരണം പാഞ്ചാലി സ്വയംവരത്തിന് പോയിരുന്നല്ലോ. അതായിരിക്കും ഉദ്ദേശിച്ചത്

      1. നീല കുറുക്കൻ

        കർണൻ**

  5. പറഞ്ഞറിഞ്ഞു കേട്ട കഥകളിൽ നിന്നു ചതിയാൽ പരാജയപ്പെടേണ്ടി വന്ന കർണ്ണന്റെ കഥ നന്നായിട്ടെഴുതി….❤️❤️

    1. നന്ദി❣️❤️

  6. അജിത്ത്,
    മഹാഭാരത കഥകളിൽ കർണൻ ആയിരുന്നു ശരി പക്ഷെ ചരിത്രത്തിൽ ഇടം പിടിക്കാതെ പോയ യോദ്ധാവ്. എഴുത്ത് സൂപ്പർ കുറച്ച് അക്ഷരത്തെറ്റ് വായനയുടെ ആസ്വാദനത്തിന് മങ്ങലേൽപ്പിക്കുമെങ്കിലും ഇത്തരം വിഷയമെടുത്ത് എഴുതാൻ തുനിഞ്ഞതിന് അഭിനന്ദനങ്ങൾ…

    1. ആദ്യം ആയാണ് മലയാളം ടൈപ് ചെയ്ത പോസ്റ്റുന്നത്. അതിന്റെ കുറവുകൾ അടുത്ത തവണ മുതൽ പരിഹരിക്കാം. നല്ല വാക്കുകൾക്കു ഒരുപാട് നന്ദി❣️❣️

  7. ❣️❣️

  8. അജിത്ത്.
    മഹാഭാരതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം. തൻ്റെ ജീവൻ വരെ ദാനമായി കൊടുത്ത് കർണൻ. സുഹൃത്തിന് വേണ്ടി കൂടെ നിന്നവൻ.ആരൊക്കെ എന്തൊക്കെ വാഗ്ദാനം നൽകിയും വാക് തെറ്റിക്കാതെ മിത്രതിന് വേണ്ടി കൂടപിറപ്പുകളോട് യുദ്ധം ചെയ്തവൻ. വളരെ നല്ല ഒരു കഥ. ഒരുപാട് ഇഷ്ടായി. പിന്നെ കുറച്ച് സ്പെല്ലിംഗ് mistake ഉണ്ടായിരുന്നു. അടുത്ത കഥാക്കായി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

    1. സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി❣️❣️.. അക്ഷരതെറ്റുകൾ അടുത്ത കഥ മുതൽ പരിഹരിക്കാം. ❣️❣️

  9. നന്നായിട്ടുണ്ട്…

    1. നന്ദി❣️❣️

  10. കർണ്ണൻ… തോറ്റു പോയവൻ ആണെങ്കിലും മഹാഭാരതത്തിൽ എന്നെ ഏറ്റവും അത്ഭുധപെടുത്തിയ കഥാപാത്രം.. കവചകുണ്ഡലങ്ങൾ ഉണ്ടായിരുന്നു എങ്കിൽ അവൻ തോൽക്കില്ലായിരുന്നു. ഒപ്പം ബ്രാഹ്മണ ശാപവും.. എന്ത് ചെയ്യാൻ ആയിരുന്നു എതിർ ഉള്ള കൃഷ്‌ണൻ “ലക്ഷ്യം ആണ് പ്രധാനം, മാർഗം അല്ല” എന്ന രീതി പിന്തുടരുന്ന ഭഗവാൻ അല്ലെ..
    ഒത്തിരി ഇഷ്ടപ്പെട്ടു ഈ സൃഷ്ട്ടി.. അക്ഷരതെറ്റുകൾ ശ്രദ്ധിക്കണം… ഇനിയും വരിക ഇതുപോലെ ചിന്തകളിലേക്ക് നയിക്കുന്ന സൃഷ്ട്ടികളുമായി..
    സ്നേഹം..

    1. ❤️❤️

      നന്ദി..

      അടുത്ത തവണ മുതൽ തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കുന്നതാണ്..

      ❣️❣️

  11. നന്നായിട്ടുണ്ടയിരുന്നും???????????????????

    1. നന്ദി❤️

  12. മനോഹരമായിരിക്കുന്നു

    കര്‍ണ്ണന്‍ നേ൪മുന്നില്‍ നില്‍ക്കുന്ന പോലെ

    അത്രയ്ക്കും ഗംഭീരം

    കര്‍ണ്ണനേ തോല്‍പ്പികാന്‍ ആര്‍ക്കും ആയിട്ടില്ല

    എന്നും ചതിയിലൂടെ മാത്രമേ അഹംകരിയായ അര്‍ജുന൯ ജയിച്ചിട്ടുള്ളൂ
    തന്തയായ ദേവേന്ദ്രന്റെ എല്ലാ വേന്ദ്രതരവും മകന് കിട്ടിയിട്ടുണ്ട്

    അര്‍ജുനന്റെ ചതി ആണ് ഏകലവ്യന്‍,ഭീഷ്മര്‍ , ജയദ്രഥന്‍ കര്‍ണ്ണന്‍ വരെ ഉള്ളവരുടെ ചരിത്രവും,,

    ടൈപ്പിങ് മിസ്ടെക്കുകള്‍ വായനസുഖത്തെ ഒരല്പം അലോസരപ്പെടുത്തിയിട്ടുണ്ട്, അതൊന്നു ശരി ആക്കിയാല്‍ അഭികാമ്യം

    1. പ്രീയപ്പെട്ട ഹർഷേട്ട.. അദ്യമായാണ് ഇത്തരത്തിൽ പോസ്റ്റ് ചെയ്യുന്നത്. അടുത്ത തവണ മുതൽ തെറ്റുകൾ ഒഴിവാക്കി എഴുതാം. എഴുത് ഇഷ്ടപ്പെട്ടു എന്നറിഞ്ഞത്തിൽ ഒരുപാട് സന്തോഷം.. ?❤️❤️

    2. നീല കുറുക്കൻ

      @harshan

      അർജ്ജുനന്റെ ചതി എന്നത് ശരിയല്ല. അര്ജുനന് വേണ്ടി മറ്റുള്ളവരുടെ ചതികൾ ആണ് നടന്നത്. ഏകലവ്യനെ ചതിച്ച ദ്രോണർ, യുദ്ധത്തിൽ പല വട്ടം കൃഷ്ണൻ, ഇന്ദ്രൻ.. എല്ലാം പക്ഷെ അര്ജ്ജുനന് വേണ്ടി.. ???

      മഹഭാരഥത്തിൽ എന്റെ ഹീറോസ് എന്നും ഭീഷ്മരും കർണാനുമാണ്. പിന്നെ രണ്ടാമൂഴം വായിച്ചതോടെ ഭീമനും.. ??????

      1. നീല കുറുക്കൻ

        @അജിത്..

        നന്നായിരുന്നു. കൂടുതൽ മികവോടെ വീണ്ടും വരിക. ???

      2. ചതി എന്നത്
        തന്നെകാളും ഒരാളും മുകളിൽ പോകരുത് എന്ന അർജുനന്റെ ചിന്ത
        എല്ലാം ബന്ധപെട്ടു കിടക്കുന്നു

        കൃഷ്ണ നിർദേശപ്രകാരം ആണെങ്കിൽ കൂടിയും
        നിയമങ്ങൾക്ക് വിരുദ്ധം ആണെങ്കിൽ അത് അനീതി തന്നെയാണ്

        ,,,,,,,,,,,,,,
        അതിനർത്ഥം കർണ്ണനും ജയദ്രഥനും ഭേഷ്‌മാരും ഒക്കെ ധർമ്മ൦ ചെയ്തു എന്നല്ല
        അവരും സാന്ദര്ഭികമായി അധർമങ്ങൾക് നേരെ കണ്ണടച്ചിട്ടുണ്ട്

        1. നീല കുറുക്കൻ

          അതും ശെരി തന്നെ..

    3. പരബ്രഹ്മം

      * അപ്പോൾ വിരാട യുദ്ധത്തിൽ അർജുനൻ ഇവരെ ഒക്കെ തോല്പിച്ചതോ? അതും ഒറ്റയ്ക്ക്
      * ജയദ്രഥന്റെ മരണം അർജുനന്റെ ചതി എങ്ങനെ ആകും ? കൃഷ്ണന്റെ യുദ്ധ തന്ത്രം അല്ലേ ?
      ഏകലവ്യൻ : ദ്രോണർക്ക് അർജുനനോടുള്ള അത്യധികമായ വാത്സല്യം. , പിന്നെ ഒരു കാട്ടാളൻ ക്ഷത്രിയനായ തന്റെ ശിഷ്യനെക്കാൾ ശ്രേഷ്ഠൻ ആയിക്കൂടാ എന്നുള്ള ഒരു…….

      ഭീഷ്മർ: കർമഫലം

      ഇതൊക്കെയും യഥാർത്ഥത്തിൽ കൃഷ്ണന്റെ യുദ്ധതന്ത്രം അല്ലെ. ആധുനിക കാല സീരിയലുകൾ അല്ലെ കർണ്ണനെ ഇത്രയും മഹത്വ വത്കരിച്ചതു ??
      അർജുനൻ ‘നരന്റെ’ അവതാരം ആണ്.

      അർജുനൻ നേരിട്ട് ഒരു ചതിയും യുദ്ധത്തിൽ നടത്തിയിട്ടില്ലല്ലോ, എല്ലാം ഭഗവാന്റെ കല്പന പ്രകാരം ചെയ്തു എന്നല്ലേ ഉള്ളു.

      (എന്റെ മനസ്സിൽ ഇതേ പോലെ ഘടോത്കചനെ കുറിച്ച എഴുതണം എന്നുണ്ടായിരുന്നു, പക്ഷെ അത് പോലെ ഉള്ള കഥകൾ ഇവിടെ കണ്ടിട്ടില്ലാത്ത കൊണ്ട് എഴുതാഞ്ഞതാ. സത്യത്തിൽ അർജുനന്റെ ജീവൻ സംരക്ഷിക്കാൻ വേണ്ടി കൃഷ്ണൻ ഘടോത്കചനെ ബലി കൊടുക്കുകയാരുന്നല്ലോ)

      1. ആധുനിക കാല സീരിയലുകൾ അല്ലെ കർണ്ണനെ ഇത്രയും മഹത്വ വത്കരിച്ചതു ??
        അല്ല എന്നു വേണം പറയാൻ, കാരണം ആധുനിക സീരിയലുകൾ വരുന്നതിന് മുൻപ് ഇതേ കർണ്ണന്റെയും ഏകലവ്യന്റെയും കഥകൾ വായിച്ച് മനസ്സിലാക്കിയവർ ഇങ്ങനെയേ പറയൂ. മഹാഭാരതത്തിൽ പാണ്ഡവ കൗരവ ശിഷണം പൂർത്തിയാക്കുന്ന സമയത്ത് ഭീഷ്മർ പറയുന്ന ഒരു സന്ദർഭമുണ്ട് കർണ്ണനാണ് അർജ്ജുനനെക്കാൾ പ്രതിഭാശാലിയായ വില്ലാളി എന്ന്. അതുപോലെ ഏകലവ്യനും.

        1. പരബ്രഹ്മം

          കർണ്ണൻ ധനുർവിദ്യ പഠിച്ചത് ചതിയിൽ കൂടെ അല്ലേ ? ചതിയിലൂടെ നേടുന്നതൊന്നും ശാശ്വതമാവില്ല എന്നൊരു പാഠം ആണ് കർണന്റെ ജീവിതം.

          1. ക്ഷത്രിയരെ മാത്രമേ ധനുർ വിദ്യ പഠിപ്പിക്കുക ഉള്ളു എന്ന് പറഞ്ഞ ദ്രോണരും, ബ്രഹ്മാണന് മാത്രമേ ധനുർ വിദ്യ അഭ്യസിപ്പിക്കുകയുള്ളു എന്ന് പറഞ്ഞു പരശുരാമനും ഉച്ച നീചത്വം കാണിച്ചത് കൊണ്ടല്ലേ കർണ്ണന് കള്ളം പറയേണ്ടി വന്നത്.

      2. നീല കുറുക്കൻ

        സാധാരണ കഴിവുകൾ കൊണ്ട് നടക്കുന്നവർക്കെതിരെ അസാധാരണ കഴിവുകൾ കൊണ്ട് നേരിടുന്നതും ചതി തന്നെ. സൂര്യനെ മറച്ച് സന്ധ്യ യായി എന്നു തെറ്റിദ്ധരിപ്പിച്ചു കൊണ്ടല്ലേ ജയദ്രഥനെ പുറത്തു കൊണ്ടുവന്നത്.

  13. ശങ്കരഭക്തൻ

    ❤️

    1. ❣️❣️

  14. ❤️

    1. ❣️❣️

    1. ❣️❣️

      1. Vallare manoharam♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️karnnan

Comments are closed.