കർണ്ണ ധര്‍മം
Karnna Dharmmam | Author : Ajith Divakaran
നാളെ മഹാഭാരതയുദ്ധത്തിന്റെ പതിനൊന്നാം ദിവസം ആണ്. കൌരവ പക്ഷത്തിലെ മഹാരഥന് ഭീഷ്മര്‍ യുദ്ധകളത്തില്‍ വീണു ശരശയ്യയില്‍ കിടക്കുകയാണ്. നാളെത്തെ യുദ്ധം നയിക്കാന്‍ ആര് എന്ന ചോദ്യത്തിനു ദുര്യോദനന് ഒന്നും ആലോചിക്കേണ്ടി വന്നില്ല. തന്റെ ജീവനേക്കാള്‍ താന്‍ സ്നേഹിക്കുന്ന കര്ണന്, അവനെക്കാള്‍ യോഗ്യന്‍ ആര്? കര്ണന് ഉള്ളടത്തോളം തനിക്ക് പരാജയം എന്ന വാക്കില്ല എന്ന വിശ്വാസം ദുര്യോദനന് വേണ്ടു വോളം ഉണ്ട്. യുദ്ധ തുടക്കത്തിലെ തന്റെ ജീവനായ കര്‍ണനെ യുദ്ധക്കളത്തില്‍ ഇറക്കാന്‍ ആഗ്രഹിച്ചതാണ്.പക്ഷെ ഭീഷ്മ പിതാ മഹാന്റെ ശകാര വാക്കുകളും, അനാവശ്യ കടുംപിടുത്തവും ദുര്യോദനന്റെ കണക്കു കൂട്ടലുകള്‍ എല്ലാം തെറ്റിച്ചു. നാളെ ആ ദിനം വരുകയാണ്…ലോകത്തെ ഏറ്റവും മഹാനായ യുദ്ധ വീരന് പടക്കളത്തില്‍ ഇറങ്ങുന്നു….അതും സാക്ഷാല്‍ ഭഗവാന് ശ്രീ കൃഷ്ണനും അര്‍ജുനനും എതിരെ!
ഉറക്കത്തിന്റെ നിബിടതയില്‍ നിന്ന് ഞാന്‍ മല്ലെ ഉണര്‍ന്നു, കണ്ണുകള്‍ തിരുമ്മി ഉറക്കത്തിന്റെ ആലസ്യത്തെ തെല്ലു മാറ്റി പതുക്കെ പതുക്കെ ആ കുരുക്ഷേത്ര യുദ്ധ ഭൂമിയില്‍ കൂടി ഞാന്‍ മല്ലെ നടന്നു നീങ്ങി.എങ്ങും ചോരയുടെ ഗന്ധം മാത്രം. പാതി അടയുന്ന ശബ്ദങ്ങള്‍ എന്റെ കാതില്‍ കേള്‍ക്കാം, ഭാര്യമാരെയും മക്കളെയും കുറച്ചു വിലപിക്കുന്നവര്‍ ഒക്കെ ഉണ്ട്. മുറിവേറ്റ , പാതി ജീവന് നഷ്ടപെട്ട പതിനായിരങ്ങളുടെ ഞെരുക്കങ്ങളും നിലവിളികളും എല്ലാം കൂടി നിസഹായതയുടെ ഗസല്‍ ഓളങ്ങള്‍ ആയി ആ ഭൂമിയെ കരയിക്കുകയാണ്. ചലന അവയവങ്ങള്‍ നഷ്ടപെട്ട പാതി മനുഷ്യ ജീവനുകള്‍ ഉരഗ സമാനമായി ഇഴയുന്നു, പാതിയുള്ള ജീവന് നില നിര്‍ത്താന്‍ ഉള്ള തന്ത്ര പാടുകള്‍. ഒടിഞ്ഞ അമ്പുകള്‍ , തകര്‍ന്ന രഥങ്ങള്‍….ആകെ രക്തപങ്കിലം…
ഞാന്‍ നടന്നു മുന്‍പോട്ടു നീങ്ങിയപ്പോള്‍ മുന്പില് കണ്ട ആ കാഴ്ച എന്നെ വല്ലാതെ തളര്‍ത്തി. മങ്ങിയ വെളിച്ചത്തില്‍ ഞാന്‍ കണ്ട ആ കാഴ്ച എനിക്ക് താങ്ങാവുന്നതില്‍ അതികമായിരുന്നു. ശരീരം മുഴുവന്‍ അമ്പുകള്‍ തറച്ചു, ദേഹം മണ്ണില്‍ തട്ടാതെ വായുവില്‍ കിടക്കുകയാണ്, ഒരു മനുഷ്യ ശരീരം. , രക്തം ശരീരത്തില്‍ നിന്ന് വാര്‍ന്നു ഒഴുകുന്നുണ്ട്. ശരീരത്തില്‍ അമ്പുകള്‍ തുളച്ച മുറിവുകള്‍ രക്തചാലുകള്‍ വെട്ടിയിരിക്കുന്നു. അതെ ഭീഷ്മ പിതാവ് ശരശയ്യയില്‍ കിടക്കുന്ന കരളലിയിപ്പിക്കുന്ന കാഴ്ചയാണത് . പിതാമഹന്റെ വെളുത്ത മുടികളും താടികളും എല്ലാം രക്തത്താല്‍ കടും ചുവപ്പയിരിക്കുന്നു. ഞാന്‍ അടുത്ത് ചെന്ന് നോക്കി…ആ കണ്ണുകള്‍ പാതി അടഞ്ഞിരിക്കുന്നു…എന്നാലും നേര്‍ത്ത ശ്വാസം ഉണ്ട്….എനിക്ക് ആ കാഴ്ച കണ്ടു നില്ക്കാന് കഴിഞ്ഞില്ല…അവിടെ നിന്ന് ഞാന്‍ ഓടി….
ആ ഓട്ടം ചെന്നവസാനിച്ചത് പടകൊപ്പു കൂട്ടുന്ന കൂടാരത്തിന്റെ അടുക്കല്‍ ആണ്. അവിടെ പോരാളികള്‍ നാളത്തെ യുദ്ധ തന്ത്രങ്ങള്‍ മെനയുകയാണ് . അതൊന്നും ശ്രദ്ധിക്കാന്‍ എനിക്ക് കഴിഞ്ഞില്ല കാരണം യുദ്ധം നടത്തുന്ന രക്തകളികള്, ഞാന്‍ കണ്ട യുദ്ധ അവശിഷ്ട ജീവിതങ്ങള്‍ എല്ലാം എന്റെ മുന്പില് കൂടി കിടന്നു പോകുന്നുണ്ട്. ആ ചിന്തകള്‍ എന്നെ വല്ലാതെ ഭീതി പെടുത്തി കൊണ്ടിരികുകയാണ്.
വളരെ നന്നായിട്ടുണ്ട്.. മികച്ച അവതരണം.. കർണ്ണൻ ഇസ്തം?..ആശംസകൾ ഡിയർ?
എന്നും നിന്ദകൾ ഏറ്റുവാങ്ങാൻ കർണ്ണന്റെ ജീവിതം ബാക്കി കഥ കൊള്ളാം അക്ഷര തെറ്റുകൾ ശ്രദ്ധിക്കുക
Nice
My first hero ❤️
എന്റെ ഇഷ്ട കഥാപാത്രം. കർണ്ണൻ. ഇതിൽ ഈ ഒരു വരി അത് ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല ” നീ ആഗ്രഹിച്ച പോലെ ദ്രൌപതിയെ നിനക്ക് ലഭിക്കും.” കാരണം ഞാൻ കർണ്ണനെ സംബന്ധിച്ചുള്ള പല പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. എന്തായാലും കഥ സൂപ്പർ.
കാരണം പാഞ്ചാലി സ്വയംവരത്തിന് പോയിരുന്നല്ലോ. അതായിരിക്കും ഉദ്ദേശിച്ചത്
കർണൻ**
പറഞ്ഞറിഞ്ഞു കേട്ട കഥകളിൽ നിന്നു ചതിയാൽ പരാജയപ്പെടേണ്ടി വന്ന കർണ്ണന്റെ കഥ നന്നായിട്ടെഴുതി….❤️❤️
നന്ദി❣️❤️
അജിത്ത്,
മഹാഭാരത കഥകളിൽ കർണൻ ആയിരുന്നു ശരി പക്ഷെ ചരിത്രത്തിൽ ഇടം പിടിക്കാതെ പോയ യോദ്ധാവ്. എഴുത്ത് സൂപ്പർ കുറച്ച് അക്ഷരത്തെറ്റ് വായനയുടെ ആസ്വാദനത്തിന് മങ്ങലേൽപ്പിക്കുമെങ്കിലും ഇത്തരം വിഷയമെടുത്ത് എഴുതാൻ തുനിഞ്ഞതിന് അഭിനന്ദനങ്ങൾ…
ആദ്യം ആയാണ് മലയാളം ടൈപ് ചെയ്ത പോസ്റ്റുന്നത്. അതിന്റെ കുറവുകൾ അടുത്ത തവണ മുതൽ പരിഹരിക്കാം. നല്ല വാക്കുകൾക്കു ഒരുപാട് നന്ദി❣️❣️
❣️❣️
അജിത്ത്.
മഹാഭാരതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം. തൻ്റെ ജീവൻ വരെ ദാനമായി കൊടുത്ത് കർണൻ. സുഹൃത്തിന് വേണ്ടി കൂടെ നിന്നവൻ.ആരൊക്കെ എന്തൊക്കെ വാഗ്ദാനം നൽകിയും വാക് തെറ്റിക്കാതെ മിത്രതിന് വേണ്ടി കൂടപിറപ്പുകളോട് യുദ്ധം ചെയ്തവൻ. വളരെ നല്ല ഒരു കഥ. ഒരുപാട് ഇഷ്ടായി. പിന്നെ കുറച്ച് സ്പെല്ലിംഗ് mistake ഉണ്ടായിരുന്നു. അടുത്ത കഥാക്കായി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️
സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി❣️❣️.. അക്ഷരതെറ്റുകൾ അടുത്ത കഥ മുതൽ പരിഹരിക്കാം. ❣️❣️
നന്നായിട്ടുണ്ട്…
നന്ദി❣️❣️
കർണ്ണൻ… തോറ്റു പോയവൻ ആണെങ്കിലും മഹാഭാരതത്തിൽ എന്നെ ഏറ്റവും അത്ഭുധപെടുത്തിയ കഥാപാത്രം.. കവചകുണ്ഡലങ്ങൾ ഉണ്ടായിരുന്നു എങ്കിൽ അവൻ തോൽക്കില്ലായിരുന്നു. ഒപ്പം ബ്രാഹ്മണ ശാപവും.. എന്ത് ചെയ്യാൻ ആയിരുന്നു എതിർ ഉള്ള കൃഷ്ണൻ “ലക്ഷ്യം ആണ് പ്രധാനം, മാർഗം അല്ല” എന്ന രീതി പിന്തുടരുന്ന ഭഗവാൻ അല്ലെ..
ഒത്തിരി ഇഷ്ടപ്പെട്ടു ഈ സൃഷ്ട്ടി.. അക്ഷരതെറ്റുകൾ ശ്രദ്ധിക്കണം… ഇനിയും വരിക ഇതുപോലെ ചിന്തകളിലേക്ക് നയിക്കുന്ന സൃഷ്ട്ടികളുമായി..
സ്നേഹം..
❤️❤️
നന്ദി..
അടുത്ത തവണ മുതൽ തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കുന്നതാണ്..
❣️❣️
നന്നായിട്ടുണ്ടയിരുന്നും???????????????????
നന്ദി❤️
മനോഹരമായിരിക്കുന്നു
കര്ണ്ണന് നേ൪മുന്നില് നില്ക്കുന്ന പോലെ
അത്രയ്ക്കും ഗംഭീരം
കര്‍ണ്ണനേ തോല്പ്പികാന് ആര്‍ക്കും ആയിട്ടില്ല
എന്നും ചതിയിലൂടെ മാത്രമേ അഹംകരിയായ അര്ജുന൯ ജയിച്ചിട്ടുള്ളൂ
തന്തയായ ദേവേന്ദ്രന്റെ എല്ലാ വേന്ദ്രതരവും മകന് കിട്ടിയിട്ടുണ്ട്
അര്‍ജുനന്റെ ചതി ആണ് ഏകലവ്യന്,ഭീഷ്മര്‍ , ജയദ്രഥന് കര്ണ്ണന് വരെ ഉള്ളവരുടെ ചരിത്രവും,,
ടൈപ്പിങ് മിസ്ടെക്കുകള്‍ വായനസുഖത്തെ ഒരല്പം അലോസരപ്പെടുത്തിയിട്ടുണ്ട്, അതൊന്നു ശരി ആക്കിയാല്‍ അഭികാമ്യം
പ്രീയപ്പെട്ട ഹർഷേട്ട.. അദ്യമായാണ് ഇത്തരത്തിൽ പോസ്റ്റ് ചെയ്യുന്നത്. അടുത്ത തവണ മുതൽ തെറ്റുകൾ ഒഴിവാക്കി എഴുതാം. എഴുത് ഇഷ്ടപ്പെട്ടു എന്നറിഞ്ഞത്തിൽ ഒരുപാട് സന്തോഷം.. ?❤️❤️
@harshan
അർജ്ജുനന്റെ ചതി എന്നത് ശരിയല്ല. അര്ജുനന് വേണ്ടി മറ്റുള്ളവരുടെ ചതികൾ ആണ് നടന്നത്. ഏകലവ്യനെ ചതിച്ച ദ്രോണർ, യുദ്ധത്തിൽ പല വട്ടം കൃഷ്ണൻ, ഇന്ദ്രൻ.. എല്ലാം പക്ഷെ അര്ജ്ജുനന് വേണ്ടി.. ???
മഹഭാരഥത്തിൽ എന്റെ ഹീറോസ് എന്നും ഭീഷ്മരും കർണാനുമാണ്. പിന്നെ രണ്ടാമൂഴം വായിച്ചതോടെ ഭീമനും.. ??????
@അജിത്..
നന്നായിരുന്നു. കൂടുതൽ മികവോടെ വീണ്ടും വരിക. ???
ചതി എന്നത്
തന്നെകാളും ഒരാളും മുകളിൽ പോകരുത് എന്ന അർജുനന്റെ ചിന്ത
എല്ലാം ബന്ധപെട്ടു കിടക്കുന്നു
കൃഷ്ണ നിർദേശപ്രകാരം ആണെങ്കിൽ കൂടിയും
നിയമങ്ങൾക്ക് വിരുദ്ധം ആണെങ്കിൽ അത് അനീതി തന്നെയാണ്
,,,,,,,,,,,,,,
അതിനർത്ഥം കർണ്ണനും ജയദ്രഥനും ഭേഷ്മാരും ഒക്കെ ധർമ്മ൦ ചെയ്തു എന്നല്ല
അവരും സാന്ദര്‍ഭികമായി അധർമങ്ങൾക് നേരെ കണ്ണടച്ചിട്ടുണ്ട്
അതും ശെരി തന്നെ..
* അപ്പോൾ വിരാട യുദ്ധത്തിൽ അർജുനൻ ഇവരെ ഒക്കെ തോല്പിച്ചതോ? അതും ഒറ്റയ്ക്ക്
* ജയദ്രഥന്റെ മരണം അർജുനന്റെ ചതി എങ്ങനെ ആകും ? കൃഷ്ണന്റെ യുദ്ധ തന്ത്രം അല്ലേ ?
ഏകലവ്യൻ : ദ്രോണർക്ക് അർജുനനോടുള്ള അത്യധികമായ വാത്സല്യം. , പിന്നെ ഒരു കാട്ടാളൻ ക്ഷത്രിയനായ തന്റെ ശിഷ്യനെക്കാൾ ശ്രേഷ്ഠൻ ആയിക്കൂടാ എന്നുള്ള ഒരു…….
ഭീഷ്മർ: കർമഫലം
ഇതൊക്കെയും യഥാർത്ഥത്തിൽ കൃഷ്ണന്റെ യുദ്ധതന്ത്രം അല്ലെ. ആധുനിക കാല സീരിയലുകൾ അല്ലെ കർണ്ണനെ ഇത്രയും മഹത്വ വത്കരിച്ചതു ??
അർജുനൻ ‘നരന്റെ’ അവതാരം ആണ്.
അർജുനൻ നേരിട്ട് ഒരു ചതിയും യുദ്ധത്തിൽ നടത്തിയിട്ടില്ലല്ലോ, എല്ലാം ഭഗവാന്റെ കല്പന പ്രകാരം ചെയ്തു എന്നല്ലേ ഉള്ളു.
(എന്റെ മനസ്സിൽ ഇതേ പോലെ ഘടോത്കചനെ കുറിച്ച എഴുതണം എന്നുണ്ടായിരുന്നു, പക്ഷെ അത് പോലെ ഉള്ള കഥകൾ ഇവിടെ കണ്ടിട്ടില്ലാത്ത കൊണ്ട് എഴുതാഞ്ഞതാ. സത്യത്തിൽ അർജുനന്റെ ജീവൻ സംരക്ഷിക്കാൻ വേണ്ടി കൃഷ്ണൻ ഘടോത്കചനെ ബലി കൊടുക്കുകയാരുന്നല്ലോ)
ആധുനിക കാല സീരിയലുകൾ അല്ലെ കർണ്ണനെ ഇത്രയും മഹത്വ വത്കരിച്ചതു ??
അല്ല എന്നു വേണം പറയാൻ, കാരണം ആധുനിക സീരിയലുകൾ വരുന്നതിന് മുൻപ് ഇതേ കർണ്ണന്റെയും ഏകലവ്യന്റെയും കഥകൾ വായിച്ച് മനസ്സിലാക്കിയവർ ഇങ്ങനെയേ പറയൂ. മഹാഭാരതത്തിൽ പാണ്ഡവ കൗരവ ശിഷണം പൂർത്തിയാക്കുന്ന സമയത്ത് ഭീഷ്മർ പറയുന്ന ഒരു സന്ദർഭമുണ്ട് കർണ്ണനാണ് അർജ്ജുനനെക്കാൾ പ്രതിഭാശാലിയായ വില്ലാളി എന്ന്. അതുപോലെ ഏകലവ്യനും.
കർണ്ണൻ ധനുർവിദ്യ പഠിച്ചത് ചതിയിൽ കൂടെ അല്ലേ ? ചതിയിലൂടെ നേടുന്നതൊന്നും ശാശ്വതമാവില്ല എന്നൊരു പാഠം ആണ് കർണന്റെ ജീവിതം.
ക്ഷത്രിയരെ മാത്രമേ ധനുർ വിദ്യ പഠിപ്പിക്കുക ഉള്ളു എന്ന് പറഞ്ഞ ദ്രോണരും, ബ്രഹ്മാണന് മാത്രമേ ധനുർ വിദ്യ അഭ്യസിപ്പിക്കുകയുള്ളു എന്ന് പറഞ്ഞു പരശുരാമനും ഉച്ച നീചത്വം കാണിച്ചത് കൊണ്ടല്ലേ കർണ്ണന് കള്ളം പറയേണ്ടി വന്നത്.
സാധാരണ കഴിവുകൾ കൊണ്ട് നടക്കുന്നവർക്കെതിരെ അസാധാരണ കഴിവുകൾ കൊണ്ട് നേരിടുന്നതും ചതി തന്നെ. സൂര്യനെ മറച്ച് സന്ധ്യ യായി എന്നു തെറ്റിദ്ധരിപ്പിച്ചു കൊണ്ടല്ലേ ജയദ്രഥനെ പുറത്തു കൊണ്ടുവന്നത്.
❤️
❣️❣️
❤️
❣️❣️
♥️
❣️❣️
Vallare manoharam♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️karnnan