കനലെരിയുന്ന ഹൃദയങ്ങൾ [lubi] 42

അത് പറയുമ്പോൾ അവനോടുള്ള പാക്ക അവളുടെ കണ്ണുകളിൽ ആളിക്കത്തുന്നുണ്ടായിരുന്നു…

യെന്നെപോലെ തന്നെ ഇവരും ബാക്കിയുള്ളവരെ കാണിച്ചു കൊണ്ട് പറഞ്ഞു.,അയ്യോ ഇവൾ ഒഴിക്കെ യെന്നു പറഞ്ഞു അതിലെ ഒരു മുസ്ലിം കുട്ടിയെ കാണിച്ചു തന്നു 2മുസ്ലിം കുട്ടിയുണ്ട് ട്ടോ അതിൽ..

ഇവളുടെ ഉമ്മയും ഉപ്പയും കൂടി ഇവളെ വിൽക്കാൻ ശ്രമിച്ചപ്പോൾ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു ഞങ്ങളുടെ അടുത്ത് വന്നു…

ബെസ്റ്റ് നല്ല രക്ഷപ്പെട്ടാൽ തന്നെ അതിലും വലിയ കഷ്ടപ്പെടാനാണ് കുട്ടി നീ ഇവിടേക്ക് വന്നത്.,യെന്ന് ഹർഷു പറഞ്ഞതും മനുവും അമനും അവനെ നോക്കി പേടിപ്പിച്ചു..

ഇവളെ ഞങ്ങൾ ആർക്കും വിട്ടുകൊടുക്കില്ല ഇവൾ ഞങ്ങളുടെ കുഞ്ഞനിയത്തിയാണ്..അതുപോലെയാണ് ഇവളെയും ഇതുവരെ ആർക്കും കൊടുത്തില്ല ട്ടോ നമ്മളെ പോലെ ശരീരം വിറ്റ് ഇവരും ജീവിക്കേണ്ട ഞങ്ങൾക്ക് കിട്ടുന്ന വരുമാനം മതി ഇവരെയും പോറ്റുവാൻ.,ഒരു നേരത്തെ അന്നത്തിനുള്ള ഉപാധി ഞങ്ങൾ കണ്ടെത്തി അതിലേക്ക് ഇനി ആരെയും വലിച്ചിട്ടില്ല ട്ടോ..

തകർന്നടിയുന്നത് ഓരോരുത്തരുടെയും ആയുസ്സും സ്വപ്നങ്ങളും പ്രതീക്ഷയുമാണ്.., ഇവരെങ്കിലും ഒന്ന് രക്ഷപ്പെടട്ടെ..

ഇവളുടെ കഥയെന്താണ്.,വിരോധമില്ലെങ്കിൽ ഒന്ന് പറഞ്ഞു തരുമോ നിർബന്ധിക്കില്ല ട്ടോ ഇഷ്ടം ഉണ്ടെങ്കിൽ പറഞ്ഞാൽ മതി യെന്ന് മനു ചോദിച്ചതും അവർ പറഞ്ഞു പറയാം എല്ലാവരും അറിയണം ഇനിയെങ്കിലും ഞങ്ങളെ പോലെയുള്ളവർ ഈ സമൂഹത്തിൽ വളരാൻ പാടില്ല..

നാളത്തെ വാഗ്ദാനങ്ങളാണ് അവരെല്ലാം അവർക്ക് ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമുണ്ടാവും അത് തകരാൻ പാടില്ല..

ഇവളുടെ കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുണ്ട്.,കയ്യും കാലും കാണിച്ചു മയക്കിയെടുത്തുയെന്ന് പറയുന്നതിനു പകരം ഒരു ബെസ്റ്റ് ഫ്രണ്ടെന്ന് കരുതി അവൾ അയച്ചുകൊടുത്ത ഫോട്ടോ വെച്ചു അവളെ ചതിച്ചുയെന്ന് പറയാം..

അവന്റെ കൂടെ പോയില്ലെങ്കിൽ ആ ഫോട്ടോയും പിന്നെ വീഡിയോയും ഉണ്ടാക്കി യൂട്യൂബിലിട്ടും അവളെ കൊന്നുകളയുമെന്ന് പറഞ്ഞപ്പോൾ അവന്റെ കൂടെ ഇറങ്ങിപ്പോകേണ്ടി വന്നു..

ആ കുട്ടിയെയും കൂടിയിരുന്നു അവന്റെ കള്ളാ സ്നേഹത്തിനു മുമ്പിൽ അവൾ തോറ്റുപോയി അവനെ സ്നേഹിക്കുവാൻ തുടങ്ങി കുറച്ചു കഴിഞ്ഞു ആ കുട്ടിയേയും അവൻ ഉപദ്രവിക്കുവാൻ തുടങ്ങിയിരുന്നു.,ആ കുട്ടിക്ക് വേണ്ടി അവൾ അവിടെ പിടിച്ചു നിന്നു..

ആ കുട്ടി മരിച്ചതും അവൾ അവിടെനിന്നും ഓടിരക്ഷപ്പെടുകയായിരുന്നു..

ഒരു നേരത്തെ സുഖത്തിന് വേണ്ടി ഇറങ്ങി പുറപ്പെടുമ്പോൾ മാതാപിതാക്കളെയും കുടുംബക്കാരെയും ഓർക്കുന്നില്ല..,അവരുടെ കണ്ണുനീർ കാണുവാൻ ശ്രമിക്കുന്നില്ല അവരവരുടെ സുഖം മാത്രം തേടി പോകുന്നു.,ആ സുഖത്തിന് ആയുസ്സ് കുറവാണ്..