കനലെരിയുന്ന ഹൃദയങ്ങൾ [lubi] 42

അവരുടെ ആ ദയനീയമായ മുഖവും അമ്മ ചങ്ക് പൊട്ടി നിലം പതിക്കുന്ന ആ കാഴ്ചയും എന്റെ മനസ്സിലേക്ക് വന്നതും എന്റെ അമ്മക്ക് എന്തേലും പറ്റിയോ എന്നതുപോലും അന്നാണ് ഞാൻ ചിന്തിച്ചത് ആ കാഴ്ച കണ്ടപ്പോൾ പോലും അവരെ ഒരു നോക്ക് പോലും തിരിഞ്ഞുനോക്കിയില്ല..ഓരോന്നു പറയുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..

എന്ത് തെറ്റ് ചെയ്താലും വെറുത്താലും സ്വന്തം മകളെ രണ്ടുകയ്യും നീട്ടി സ്വീകരിക്കുന്ന ഒരു മനസ്സുണ്ട് അവർക്ക് അവർ ഒരിക്കലും തള്ളിപ്പറയില്ല.,യെന്നെ അവർ സ്വീകരിക്കുമെന്നുള്ള വിശ്വാസത്തിൽ ഞാൻ അവിടേക്ക് പോയി..

അവിടെ ചെന്നപ്പോൾ അറിഞ്ഞത് അന്ന് ചങ്ക് പൊട്ടി വീണ അമ്മ എല്ലാവരെയും വിട്ടുപോയിരുന്നു അതിന് കാരണക്കാരിയായ യെന്നെ ആർക്കും വേണ്ടപ്പോലും..

നാട്ടുകാരുടെ മുമ്പിൽ വേറൊരു ബന്ധത്തിലേർപ്പെട്ടത് ഭർത്താവ് കൈയ്യോടെ പിടിച്ച് ഉപേക്ഷിക്കപ്പെട്ടവളാണ് സിദ്ധു അങ്ങനെയാണ് പറഞ്ഞു നടന്നതും അല്ലാതെ അവൻ കൂട്ടികൊടുത്തുയെന്നല്ല..

അന്ന് ആ നാടും വീടും വിട്ട് വന്നതാണ് ഞാൻ.,പക്ഷേ എത്രകാലം കഴിഞ്ഞാലും ആ ചീത്തപ്പേര് അതുപോലെയുണ്ടാകുമല്ലോ.,ഓരോരുത്തർ വന്നു വിളിക്കുമ്പോൾ വഴക്കു പറഞ്ഞു ഓടിച്ചു വിടാറാണ് പതിവ്..,ഒരുനേരത്തെ വിശപ്പടക്കാൻ വേണ്ടി സിദ്ധുവിന്റെ മുമ്പിൽ തന്നെ പെട്ടുപോയി..

അന്ന് തുടങ്ങിയതാണ് സ്വശരീരം വിറ്റ് ജീവിക്കാൻ..

അവരുടെ കാമ വെറി തീർന്നു മടങ്ങുമ്പോൾ അവരുടെ കൈയിൽ നിന്നും കിട്ടുന്ന മുഷിഞ്ഞ നോട്ടുകൾ..

ചിലർ അത് തരാതെ മണിക്കൂറെല്ലാം ശരീരം ആസ്വദിച്ചു അവരുടെ കാമ തീർത്തു പോകും..

മാതാപിതാക്കളെ കണ്ണീരിലാക്കിയത്തിന് ഈശ്വരൻ തന്ന ശിക്ഷയാണ് ഈ ജീവിതം എനിക്കൊരു ലക്ഷ്യമുണ്ട് അതിൽ എത്തിച്ചേരുന്നത് വരെ ഇത് തുടർന്നേ പറ്റും..,അവനെ ഞാൻ വെറുതെ വിടില്ല സിദ്ധുവിനെ എന്റെ കുടുംബത്തിൽ നിന്നും നാട്ടിൽ നിന്നും എന്നെ അകറ്റിയവൻ എത്ര സന്തോഷമായി ജീവിച്ച കുടുംബമാണ് എന്റേത് അവൻ ഒരുത്തനാണ് ഇതിനൊക്കെ കാരണം..

ഇല്ല…ഇനിയൊരിക്കലും അവൻ ഇതുപോലെ പെൺകുട്ടികളെ ചതിക്കാൻ പാടില്ല ഇനി ഒരു പാറു വേണ്ട ഫസ്റ്റും ലാസ്റ്റുമായി ഒരേയൊരു പാറു അത് ഞാനായിരിക്കണം…