കനലെരിയുന്ന ഹൃദയങ്ങൾ [lubi] 42

എന്റെ അമ്മ അന്ന് പറഞ്ഞാ ആ ശാപവാക്കുകളാണ് ഇന്ന് ഞാൻ അനുഭവിക്കുന്നത് മനസ്സറിഞ്ഞ് ശപിച്ചത്തായിരിക്കില്ല ഒരു നേരത്തെ മാനസികാവസ്ഥ കാരണം പറഞ്ഞുപോയതാണ്..

എന്റെ അമ്മായിക്ക് ശപിക്കാനാറിയില്ല വേദനകൊണ്ട് പറഞ്ഞുപോയ വാക്കുകൾ ഈശ്വരൻ സ്വീകരിച്ചു..

എന്നെ രാജകുമാരിയാക്കിയ വളർത്തിന് അവർക്ക് ഞാൻ കൊടുത്ത പാരിതോഷികമാണ് അവരെ തള്ളിപ്പറഞ്ഞു സിദ്ധുവിന്റെ കൂടെ പോയത്..

“”അവസാനമായി ഒരു തവണ കൂടി ചോദിക്കുവായാണ്…,പെരുന്നോ മോളെ ഞങ്ങളുടെ കൂടെ…യെന്ന് അവർ സങ്കടത്തോടെ വീണ്ടും ചോദിച്ചു…

“നിങ്ങൾക്ക് എന്താ മലയാളം പറഞ്ഞാൽ മനസ്സിലാവില്ലേ എനിക്ക് നിങ്ങളുടെ കൂടെ വരാൻ താല്പര്യമില്ല..,എനിക്ക് സന്തോഷത്തോടുകൂടി ഇവന്റെ കൂടെ ജീവിക്കണം ഒരു ശല്യമായി വരരുത് നിങ്ങളാരും പ്ലീസ് കാല് പിടിക്കാം..” ഉറച്ച ശബ്ദത്തിൽ ഞാൻ ഇത് പറഞ്ഞതും അവർക്ക് ഹൃദയം നുറുങ്ങുന്ന വേദന അനുഭവപ്പെട്ടു..

സാർ എനിക്ക് ഇവരിൽനിന്ന് “പ്രൊട്ടക്ഷൻ” ആവശ്യമാണ് ഇവർ നമ്മളെ സന്തോഷത്തോടെ ജീവിക്കാൻ സമ്മതിക്കില്ല..യെന്നു പറഞ്ഞ് ഒരു കംപ്ലൈന്റും കൊടുത്തു…

അവിടെ കൂടിനിന്ന് സാറന്മാർ പോലും എന്നെ പുച്ഛത്തോടെ നോക്കി അവർക്ക് നേരെ ദയനീയമായ നോട്ടവും സമ്മാനിച്ചു..

“”പ്രഗ്നന്റ് ആണെന്ന് അറിഞ്ഞത് മുതൽ നൊന്തു പ്രസവിക്കുന്നത് വരെയും പിന്നീട് അമ്മിഞ്ഞപ്പാൽ തന്നു കൈയാണോ കാലാണോ വളരുന്നത് യെന്നു നോക്കി ഇതുവരെ വളർത്തി വലുതാക്കി എന്നിട്ട് “പ്രൊട്ടക്ഷൻ” യെന്ന വാക്ക് പഠിക്കാൻ പള്ളിക്കുടത്തിലേക്ക് പറഞ്ഞയച്ചു..,അത്രക്കും പ്രൊട്ടക്ഷൻ അവർ എനിക്ക് തന്നിരുന്നു.,എന്നിട്ട് അവരിൽ നിന്ന് ഞാൻ പ്രൊഡക്ഷൻ ആവശ്യപ്പെടുന്നു.,അന്ന് പ്രൊട്ടക്ഷൻ തന്നവരെ ഒരു നിമിഷത്തേക്ക് ഞാൻ ഭയന്നു..

വളരെ കുറച്ചു നാൾ വരെയേ മാത്രമാണ് എനിക്ക് പ്രണയിച്ച പുരുഷനും ഒത്തുള്ള ജീവിതം ആസ്വദിക്കാൻ കഴിഞ്ഞുള്ളൂ…

എന്റെ ക്യാഷും സ്വർണ്ണവും എന്റെ ശരീരത്തോടുള്ള അവന്റെ പ്രണയം തീരുന്നതുവരെ മാത്രം..

അതിനു ശേഷം സിദ്ധുവിന്റെ സ്വഭാവത്തിൽ മാറ്റം വരുവാൻ തുടങ്ങി മദ്യപിച്ചു വീട്ടിലേക്ക് വരുവാൻ തുടങ്ങി അടിയും പച്ചത്തെറിയും നിത്യസന്ദർശകിയായി എന്തിനും ഏതിനും കുറ്റവും കുത്തുവാക്കുകളും അവന്റെ ഫ്രണ്ട്സിന്റെ മുമ്പിൽ പോലും അവൻ എന്നെ ഒരു കാഴ്ചവസ്തുവാക്കി..

അവന്റെയും അവരുടെയും ശല്യം സഹിക്കവയ്യാതെ ഞാൻ അവിടം വിട്ടിറങ്ങി.,ഇനി എങ്ങോട്ട്‌ പോകുമെന്ന് എനിക്കൊരു പിടിയുമുണ്ടായിരുന്നില്ല..

അച്ഛന്റെയും അമ്മയുടെയും ചേട്ടനെയും മുഖം ഓർമ്മ വന്നതും അവരുടെ അടുത്തേക്ക് പോകാമെന്ന് തീരുമാനിച്ചു..

ഓരോ ചുവടു വെക്കുമ്പോൾ അമ്മ പറഞ്ഞ വാക്കുകൾ ഓരോന്നായി മനസ്സിലേക്ക് തെളിഞ്ഞു വരുവാൻ തുടങ്ങി ശരിക്കും പറഞ്ഞാൽ ഞാൻ പൊട്ടിക്കരഞ്ഞ നിമിഷമായിരുന്നു അന്ന്..