കല വിപ്ലവം പ്രണയം 2 [കാളിദാസൻ] 85

ഓഹ്. ഈ അമ്മയുടെ ഒരു കാര്യം പറഞ്ഞ.7 മണിക്ക് വിളിച്ചിട്ട് 8 മണിയായിന്ന്…
തൻ്റെ ഉറക്കം നഷ്ട്ടപ്പെട്ട നീരസത്തിൽ അവൻ അലറി.
എന്നാ… പോയി കെടന്നോടാ…
ആ… മുഹൂർത്തമാവുമ്പോ.. പൊന്നുമോൻ എണീറ്റാമതി.

ഇനിയും അവിടെ നിന്നാൽ കൂടുതൽ കേക്കും എന്നറിയാവുന്നതുകൊണ്ടവൻ വേഗം പുറത്തേക്ക് ഇറങ്ങി.
മുക്കാൽ മണിക്കൂറുകൊണ്ട് പ്രഭാതകർമ്മങ്ങളും കഴിഞ്ഞ് വരുമ്പോൾ ദാ… നമ്മുടെ എബിയിരുന്ന് അമ്മയുണ്ടാക്കിയ അപ്പവും പാൽക്കറിയും കേറ്റുന്നു.

ആഹ്.എത്തിയാ.. തമ്പുരാൻ.
ഇതെപ്പോ വന്ന്?
ഒര..ഒരഞ്ചു .മിനിറ്റായി…
അവൻ അപ്പം കഴിച്ചിറക്കുന്ന കൂട്ടത്തിൽ എങ്ങനെയോ… പറഞ്ഞൊപ്പിച്ചു.

ഒന്ന് പതിയെ തിന്നടാ…
ആരും എടുതോണ്ട് പോവൂല്ല..
അമ്മേ.. എനിക്കും കൂടി എടുത്ത് വെക്ക്… കഴിച്ചിട്ട് ബാക്കി റെഡിയാവാം..

ഇനി വേറെ ഉണ്ടാക്കീട്ട് വേണം.
നീ… പോയി റെഡിയായിട്ട് വാ…

ഏഹ്. അപ്പോ ഇത്രേം നേരം ഉണ്ടാക്കീതോ…?
ആ..അത് അവൻ കഴിച്ചു.

ഹരി അതു കേട്ടപാടെ എബിയെ നോക്കിയതും അവൻ ഒരു ഇളി പാസാക്കി.

എന്ത് പെരുവയറാ.. ഡാ… നിൻ്റെ.
ഇതൊക്കെ എങ്ങാട്ട് പോണ്?
ഹി.ഹി.. അതുപിന്നെ അളിയാ…
വീട്ടിലിന്ന് ഒണക്കപ്പട്ടായിരുന്നു.അതു കാരണം കഴിച്ചില്ല. ഇവിടെ വന്നപ്പോ… ദേനാ..
നല്ല ചൂട് അപ്പോം പാൽക്കറിയും.
പിന്നെ ഒന്നും നോക്കീല്ല.. അങ്ങ് തട്ടി. അല്ല പിന്നെ.
ഇവിടെ നിന്ന് വെള്ളമിറക്കാണ്ട് പോയി റെഡിയാവാൻ നോക്കടാ.. പോ..

ഹും… അവൻ്റെ മട്ടും ഭാവവും കണ്ടാൽ തോന്നും
ഞാനാണ് അവൻ്റെ വീട്ടിൽ എന്ന്.

അൽപ്പ സമയത്തിനുള്ളിൽ ഭക്ഷണവും കഴിച്ചവർ വീട്ടിൽ നിന്നും ഇറങ്ങി.
കോളേജിൻ്റെ ഫ്രണ്ടിലായി ഗെസ്റ്റിനെ വരവേൽക്കാനായി ചെണ്ടയും നാസിക്ദൂളും ഒക്കെയുണ്ടായിരുന്നു.
കൂടാതെ കിരീടത്തിന് പൊൻ തൂവൽ എന്ന പോലെ ടfi യുടെ പതാകയും.
മാനേജുമെൻ്റ് കോളേജാണെങ്കിൽ കൂടിയും യൂണിയൻ വളരെ ശക്തമായിരുന്നു അവിടെ.
അതിന് അമരക്കാരൻ എന്ന പോലെ സഖാവ് ഹരിയും.

ആഹ്. ഹരീ… നീ എത്തിയാ…
എടാ… ഗെസ്റ്റ് വിളിച്ചിരുന്നു. അവർ ക്രിത്യം 10 മണിക്ക് എത്തും.

അങ്ങനെ അവർ പരുപാടിയുടെ കാര്യങ്ങളൊക്കെ സംസാരിച്ചിരുന്നപ്പോഴാണ് മീര അവടേക്ക് വന്നത്.
അവൾ ഹരിയെ കണ്ടതും അവൻ്റെ അടുത്തക്കു ചെന്നു.

10 Comments

  1. ആ തോമ.ഒന്നുകിൽ.നിന്റെ അയൽക്കാരൻ അല്ലെങ്കിൽ ഒരു ബന്ധു….
    ഉറപ്പിച്ചു…

  2. തൃശ്ശൂർക്കാരൻ

    Broii

    1. കാളിദാസൻ

      എന്തോ..

  3. വളരെ നന്നായിട്ടുണ്ട് ബ്രോ അടുത്ത ഭാഗം എന്തായാലും വേണം

  4. Ithinte adutha bagam varuvo????

  5. തൃശ്ശൂർക്കാരൻ

    ?????

  6. സുദർശനൻ

    രണ്ടാമതും വായിച്ചു.അടുത്തഭാഗംവരേണ്ടസമയംകഴിഞ്ഞല്ലോ.നല്ലകഥതന്നെയാണ്.കോളേജിലെപരുപടികള്‍എന്ന്ചേര്‍ത്തിട്ടുള്ളത് കാണാന്‍ ഒരഭംഗി ഉണ്ട്. പരിപാടി എന്നതാണ് ശരി.

  7. ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ
    Next part pls

  8. കോവാലന്‍

    ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ?

Comments are closed.