കല വിപ്ലവം പ്രണയം 2 [കാളിദാസൻ] 85

പോയെ… പോയെ… എനിക്കിവിടെ വേറെ പണിയുണ്ട്.
കല്ലിൽ കിടന്ന ദോശ മറച്ചിട്ടുന്ന കൂട്ടത്തിൽ ലക്ഷ്മിയമ്മ പറഞ്ഞു.
അങ്ങനെ ഒന്നു രണ്ടും പറഞ്ഞു സമയം കടന്നു പോയി.
രാത്രി ഭക്ഷണവും കഴിച്ച് കിടക്കാൻ പോയ ഹരിയുടെ പുറകെ അമ്മുവും വന്നു.
എന്താടി.
അതെ.. ഏട്ടാ…
മറ്റന്നാൾ അമ്മയുടെ പിറന്നാൾ ആണ്.എന്തെങ്കിലും ഗിഫ്റ്റ് കൊടുക്കണ്ടെ…
എന്തു ഗിഫ്റ്റാ.. ഡി കൊടുക്ക..?
ഒരു സാരി കൊടുത്താലോ…
ആഹ് .അതിമതി..
നാളെ കോളേജ് ഡേയാണ്. അതു കഴിഞ്ഞു വരുമ്പോൾ ഞാൻ വാങ്ങീട്ട് വരാം….
ആഹ്. എന്നാ അങ്ങനെ മതി.
അതു പറഞ്ഞ് അമ്മു തിരികെ അവളുടെ മുറിയിലേക്കു പോയി.

ഹരി കട്ടിലിൽ ചാരിയിരുന്ന് വാട്ട്സാപ്പ് ഓപ്പൺ ചെയ്തു.
മീരയുടെ മെസേജ് വന്നിട്ടുണ്ട്.

ഡാ.. ഇപ്പോ വേദനയുണ്ടോ?
നാളെ വരില്ലെ?
ആഹ്.ഡി ഇപ്പോ കുഴപ്പമില്ല. നാളെ വരും.
എന്ന് അവൻ തിരികെ റിപ്ലെ അയച്ചു.

നാളെ അമ്മയ്ക്ക് സാരി വാങ്ങണം. സീമാട്ടിയിൽ പോകാം അതാവുമ്പോ നല്ല സെലക്ഷൻ ഉണ്ടാവും.
മീരയെ കൂടി വിളിച്ചാലോ…
അവൾക്കാവുമ്പോ.. നല്ല സെലക്ഷനൊക്കെയുണ്ട്.
ഇപ്പോ… തന്നെയവളെ വിളിച്ച് കാര്യം പറഞ്ഞാലോ…
അല്ലെ വേണ്ട നാളെ നേരിട്ട് കാണുമ്പോ പറയാം..
ഹരി സ്വയം മനസ്സിൽ പിറുപിറുത്തു കൊണ്ടിരുന്നു.
പതിയെ.. പതിയെ.. അവൻ ഉറക്കത്തിലേക്ക് വഴുതി വീണു.

ഡാ..ഹരി… എണീക്ക ഡാ…
നിനക്കിന്ന് കോളേജിലൊന്നും പോവണ്ടെ?
ഡാ.. എണീക്കാൻ.
നാളെ നേരത്തെ വിളിക്കണോട്ടാ… അമ്മേനും പറഞ്ഞ് പോയി കിടന്നവനാ…
ദേ.. കെടക്കണ കെടപ്പ് കണ്ടില്ലെ..
തുണീം കോണാനും ഇല്ലാതെ.
പല തവണ പറഞ്ഞിട്ടുണ്ട്.
ഈ.. മുണ്ടൂരി പുതച്ച് കിടക്കരുതെന്ന്. എത്ര പറഞ്ഞാലും ഈ ചെർക്കൻ കേക്കൂല.
ആരെങ്കിലും വന്നു കണ്ടാ അയ്യേ… നാണകേട്.

അതും പറഞ്ഞ് ലക്ഷ്മിയമ്മ. അവനരികിൽ ചുരുണ്ടുകൂടി കിടന്ന മുണ്ടുടുത്ത് അവനെ പുതപ്പിച്ചു.
ഡാ.. സമയം 8 മണിയായി. നീയിനി എപ്പോ പോവാനാ..
മുറിയിൽ നിന്നും അടുക്കളയിലേക്കു പോകും വഴി ലക്ഷ്മിയമ്മ വിളിച്ചു പറഞ്ഞു.
അതു കേട്ടതും അവൻ ചാടിയെഴുന്നേറ്റ് പുറത്തെ ബാത്റൂമിലേക്കോടി.
അപ്പോഴാണ് അവൻ്റെ കണ്ണുകൾ ഹാളിലെ കോക്കിൽ ഉടക്കിയത്.
നോക്കിയപ്പോ.. സമയം 6.50 ആയിട്ടുള്ളൂ..

10 Comments

  1. ആ തോമ.ഒന്നുകിൽ.നിന്റെ അയൽക്കാരൻ അല്ലെങ്കിൽ ഒരു ബന്ധു….
    ഉറപ്പിച്ചു…

  2. തൃശ്ശൂർക്കാരൻ

    Broii

    1. കാളിദാസൻ

      എന്തോ..

  3. വളരെ നന്നായിട്ടുണ്ട് ബ്രോ അടുത്ത ഭാഗം എന്തായാലും വേണം

  4. Ithinte adutha bagam varuvo????

  5. തൃശ്ശൂർക്കാരൻ

    ?????

  6. സുദർശനൻ

    രണ്ടാമതും വായിച്ചു.അടുത്തഭാഗംവരേണ്ടസമയംകഴിഞ്ഞല്ലോ.നല്ലകഥതന്നെയാണ്.കോളേജിലെപരുപടികള്‍എന്ന്ചേര്‍ത്തിട്ടുള്ളത് കാണാന്‍ ഒരഭംഗി ഉണ്ട്. പരിപാടി എന്നതാണ് ശരി.

  7. ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ
    Next part pls

  8. കോവാലന്‍

    ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ?

Comments are closed.