കല വിപ്ലവം പ്രണയം 2 [കാളിദാസൻ] 85

എഡീ.. എനിക്ക് കുഴപ്പമൊന്നുമില്ല. പിന്നെ TT എടുത്താർന്നു. അതിൻ്റെ ക്ഷീണത്തിൽ ഉറങ്ങി പോയി.അതാ ഞാൻ ഫോണെടുക്കാഞ്ഞത്.

മ്മ്..
സ്റ്റിച്ചുണ്ടോ.. ഡാ..
ഇല്ല.
സോറീ..ഹരീ.
ഞാൻ കാരണമല്ലെ നിനക്ക് ഈ അവസ്ഥ വന്നത്. ഞാൻ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ നിനക്ക് ഈ അവസ്ഥവരില്ലായിരുന്നു.

അതു പറയുമ്പോൾ അവളുടെ തൊണ്ടയിടറുന്നത് അവൻ അറിഞ്ഞു.

ഒന്ന് പോയെടി അവിടുന്ന്. അവളുടെ ഒരു സെൻ്റി.
എനിക്ക് ഒരു കുഴപ്പവുമില്ല. നീ വെറുതെ ആവശ്യമില്ലാത്തത് ചിന്തിച്ചു കൂട്ടണ്ട പെണ്ണെ..
മ്… എന്നാ.. ശെരി ഡാ… നാളെ കാണാം.. ഞാൻ വെക്കുവാ…
ആഹ്.ഓക്കെ…. ബൈ..

ഹരി ഫോൺ കട്ടാക്കിയ ശേഷം.ഉമ്മറത്തിണ്ണയിൽ പോയിരുന്നു.

ആഹ്.എണീറ്റോ.. തല്ലു കൊള്ളി
മുറ്റത്ത് ചെടി നനക്കുകയായിരുന്ന അമ്മു ഹരിയോടായ് പറഞ്ഞു.
തല്ലു കൊള്ളി നിൻ്റച്ഛൻ.
ഹരിയതു പറഞ്ഞു തീർന്നതും. പുറകിൽ നിന്നും ഒരു ചുമ കേട്ടപ്പോളാണ്.തനിക്ക് പറ്റിയ അബദ്ധം അവൻ മനസ്സിലാക്കിയത്.
തൻ്റെ പുറകിലായ് കസേരയയിൽ അച്ഛൻ ഇരിക്കുന്നത് അവൻ ശ്രദ്ധിച്ചിരുന്നില്ല.
കടുമ്പൻ പുളി കടിച്ചപ്പോലെയായിപ്പോയി അവൻ്റെ മുഖം.
അമ്മുവാകട്ടെ അപ്പോ അങ്ങനെയൊരു മറുപടി പ്രതീക്ഷിച്ചതുമില്ല.
അമ്മു അപ്പോൾ തന്നെ ചെടി നനയ്ക്കലും നിർത്തി.അവിടെന്ന് സ്ക്കൂട്ടായി.
ഹരിയാകട്ടെ ഇരിക്കണോ… പോണോ.. എന്ന അവസ്ഥ.
എന്തായാലും ഇവിടിരിക്കുന്നതിലും നല്ലത്. മുങ്ങുന്നതാ.
അവൻ സ്വയം മനസ്സിൽ പറഞ്ഞു.
അവൻ അച്ഛനു മുഖം കൊടുക്കാതെ നേരെ അടുക്കളയിലേക്ക് വെച്ചുപിടിച്ചു.
നേരെ ചെന്ന് ഗ്യാസ് സ്റ്റവിൻ്റെ അടുത്തായ് ചെന്നിരുന്നു.

എന്താ.. മോൻ അവിടിരുന്നു കളഞ്ഞെ…
ദാ…ഈ ദോശ കല്ലിലേക്ക് കേറിയിരിക്കായിരുന്നില്ലെ.

അടുക്കളയിൽ ദോശ ചുട്ടു കൊണ്ടിരുന്ന ലക്ഷ്മിയമ്മയുടെ വകയായിരുന്നു ആ കമൻ്റ്.

അങ്ങോട്ട് മാറിയിരിക്കട ചെക്കാ…
മനുഷ്യൻ എന്തെങ്കിലും പണി ചെയ്യുമ്പോ അപ്പോ വരും അതിൻ്റെടേൽ.
അമ്മേ… എനിക്കൊരു നെയ് റോസ്റ്റ് വേണെ…
അതിനെന്താ..
മോൻ്റാ. ആ…മുറിഞ്ഞ കൈയിലെ. അതെടുത്ത് ദാ ഈ ദോശ കല്ലിലേക്ക് വെച്ചോ…
അപ്പോ ആവും നെയ് റോസ്റ്റും അല്ലാത്ത റോസ്റ്റുമൊക്കെ..

ഇന്നെന്താ… വല്ലാത്ത ചൂടിലാണല്ലോ… മാഡം.

10 Comments

  1. ആ തോമ.ഒന്നുകിൽ.നിന്റെ അയൽക്കാരൻ അല്ലെങ്കിൽ ഒരു ബന്ധു….
    ഉറപ്പിച്ചു…

  2. തൃശ്ശൂർക്കാരൻ

    Broii

    1. കാളിദാസൻ

      എന്തോ..

  3. വളരെ നന്നായിട്ടുണ്ട് ബ്രോ അടുത്ത ഭാഗം എന്തായാലും വേണം

  4. Ithinte adutha bagam varuvo????

  5. തൃശ്ശൂർക്കാരൻ

    ?????

  6. സുദർശനൻ

    രണ്ടാമതും വായിച്ചു.അടുത്തഭാഗംവരേണ്ടസമയംകഴിഞ്ഞല്ലോ.നല്ലകഥതന്നെയാണ്.കോളേജിലെപരുപടികള്‍എന്ന്ചേര്‍ത്തിട്ടുള്ളത് കാണാന്‍ ഒരഭംഗി ഉണ്ട്. പരിപാടി എന്നതാണ് ശരി.

  7. ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ
    Next part pls

  8. കോവാലന്‍

    ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ?

Comments are closed.