കല വിപ്ലവം പ്രണയം 2 [കാളിദാസൻ] 85

മുൻപേ അപകടം മണത്ത അവൻ ഏറു കൊള്ളാതെ ഒഴിഞ്ഞു മാറി.
പക്ഷേ. തേങ്ങ നെഞ്ചിൽ തന്നെ പതിച്ചു.ഹരിയുടെയല്ല എന്നു മാത്രം. ഹരിയുടെ കൈയിലെ മുറിവ് കണ്ടിട്ട് വിവരം തിരക്കാൻ വന്ന. തൻ്റെ അയൽവാസിയും ആ നാട്ടിലെ മെയിൻ പരദൂഷണ കമ്മറ്റിയുമായ തോമസ് എന്ന തള്ള് തോമയുടെ നെഞ്ചിലാണെന്ന്. മാത്രം.
അയ്യോ.. എന്നും പറഞ്ഞ് തോമ ചക്ക വെട്ടിയിട്ടപോലെ താഴെ വീണു.
പതിയെ നിവർന്നിരുന്ന തോമ.
പണ്ട് ഇന്നസെൻ്റ് സിനിമയിൽ പറഞ്ഞപ്പോലെ.
ഇവരെന്തിനാ.. ഇന്ന് പടക്കം പെട്ടിച്ചെ…?ഇന്നെന്താ വിഷുവാ..
എന്നു പറയും പോലുള്ള മുഖഭാവമായിരുന്നു.
പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത തോമ തൻ്റെ ചുറ്റിനും നോക്കി.
തൻ്റെയരികിലായ് കിടന്ന തേങ്ങയെടുത്ത് ഹരിയുടെ കൈയിൽ കൊടുത്ത ശേഷം. ഇങ്ങനെ പറഞ്ഞു.
മോനെ… പ്രശ്നം വല്ലതുമുണ്ടെ ചേട്ടൻ പോയിട്ട് പിന്നെ വരാം.
അതും പറഞ്ഞ് അയാൾ തിരിഞ്ഞെരോട്ടമായിരുന്നു.
ഹരിക്ക് വന്ന ചിരി. അതsക്കാനവൻ നന്നായ് പാടുപ്പെട്ടു.
തിരിഞ്ഞു നോക്കിയതുമവൻ കണ്ടത് . തനിക്ക് പറ്റിയ അമ്മിളിയോർത്ത്. തലയ്ക്ക് കൈയും കൊടുത്ത് നിൽക്കുന്ന ലക്ഷ്മിയമ്മയെയാണ്.
ഓടിച്ചെന്ന് കെട്ടി പിടിച്ചൊരുമ്മ കൊടുക്കാൻ തോന്നിയവന്. കാരണം ഹരിക്ക് തോമയെ പണ്ടെ.. പൊളിയാണ്.
എൻ്റെ പൊന്നമ്മേ…
ഞാൻ അരോടും തല്ലു കൂടിയട്ടില്ല.
ഇത് ഇന്ന് സ്റ്റേജിൽ കർട്ടൺ ഇടാൻ കയറിയപ്പോ..ലഡർ തെന്നി.
അപ്പോ കൈ ചുമരിലെ ആണിയിൽ കൊണ്ടു കിറിയതാ…നിന്നോടാരാട… ഇപ്പോ കണ്ട കഴുമെ കെറാൻ പറഞ്ഞെ?
അതെങ്ങനാ..കണ്ട എല്ലാത്തിലും പെടച്ചു കെറിക്കോളും. പിന്നെങ്ങനാ വീഴാതിരിക്കുന്നെ.
അല്ലേലും മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ…
ആ..അങ്ങേരുടെയലെ മോൻ.
പറമ്പിൽ വാഴക്കുല വെട്ടിക്കൊണ്ടിരുന്ന ഹരിയുടെ അച്ഛനെ ചൂണ്ടിക്കാണിച്ചാണ് ലക്ഷ്മിയമ്മയതു പറഞ്ഞത്.
അത്രയും പറഞ്ഞു കൊണ്ട് ലക്ഷ്മിയമ്മ അകത്തേക്ക് കയറിപ്പോയി.
ഹരി അച്ഛനെയെന്ന് നോക്കി .
പുളളിയുടെ മുഖത്ത് ഒരു വളിച്ച ചിരി തെളിഞ്ഞു.

അതും കഴിഞ്ഞ് നേരെ പോയി അവൻ കിടന്നു. ഇൻജെക്ഷൻ എടുത്തതു കൊണ്ടാവാം നല്ല ക്ഷീണം തോന്നിയിരുന്നു അവന്.
പെട്ടെന്ന് തന്നെ അവൻ നിദ്രയിലാഴ്ന്നു.
ശേഷം 5 മണിക്കാണ് ഹരി ഉണർന്നത്.
വെറുതെ ഒന്ന് ഫോൺ എടുത്തു നോക്കിയപ്പോഴാണ്. 14 മിസ്ഡ് കോൾ ഉണ്ട് മീരയുടെ. ഫോൺ സൈലൻ്റ് ആയിരുന്നതിനാൽ റിംഗ് ചെയ്തത് അവൻ അറിഞ്ഞിരുന്നില്ല.
ഹരി അവളെ തിരിച്ചു വിളിച്ചു.
മൂന്നാമത്തെ ബെല്ലിന് ഫോൺ അറ്റെൻ്റ് ചെയ്തതും.
എവിടെ പോയ് കിടക്കുവായിരുന്നെടാ…?
മനുഷ്യൻ എത്ര തവണ വിളിച്ചു.
എന്താ… ഏതാ… എന്നറിയാതെ ഇരുന്നിട്ട് ഇരിപ്പുറയ്ക്കുന്നുണ്ടായിരുന്നില്ല.
അതാ..വിളിച്ചെ. അപ്പോ ഫോണെടുക്കോ.. അതുമില്ല.

10 Comments

  1. ആ തോമ.ഒന്നുകിൽ.നിന്റെ അയൽക്കാരൻ അല്ലെങ്കിൽ ഒരു ബന്ധു….
    ഉറപ്പിച്ചു…

  2. തൃശ്ശൂർക്കാരൻ

    Broii

    1. കാളിദാസൻ

      എന്തോ..

  3. വളരെ നന്നായിട്ടുണ്ട് ബ്രോ അടുത്ത ഭാഗം എന്തായാലും വേണം

  4. Ithinte adutha bagam varuvo????

  5. തൃശ്ശൂർക്കാരൻ

    ?????

  6. സുദർശനൻ

    രണ്ടാമതും വായിച്ചു.അടുത്തഭാഗംവരേണ്ടസമയംകഴിഞ്ഞല്ലോ.നല്ലകഥതന്നെയാണ്.കോളേജിലെപരുപടികള്‍എന്ന്ചേര്‍ത്തിട്ടുള്ളത് കാണാന്‍ ഒരഭംഗി ഉണ്ട്. പരിപാടി എന്നതാണ് ശരി.

  7. ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ
    Next part pls

  8. കോവാലന്‍

    ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ?

Comments are closed.