കല വിപ്ലവം പ്രണയം 2 [കാളിദാസൻ] 85

തൻ്റെ അടുത്തു നിന്ന സിസ്റ്റർ കേൾക്കാൻ പാകത്തിനു തന്നെയാണ് അവൻ ചോദിച്ചത്.
മ്മ്…
ഒന്ന് ഇരുത്തി മൂളിയതിനു ശേഷം ആ സിസ്റ്റർ പുറത്തേക്ക് പോയി.
ഡാ.. എബി…
മ്മ്… എന്താടാ…
ഡാ..നല്ല വേദന ഒന്ന് തിരുമ്മി തരോ.
പ്ഫാ… നിൻ്റെ മറ്റവളോട് പോയി പറയടാ..
മരിയാതക്ക് ആ സിസ്റ്റർ തിരുമി തന്നാനെ. അപ്പോ അവൻ്റെയൊരു ഓഞ്ഞ ഡൈലോഗ്.
തന്നെ താനങ്ങ് തിരുമിയേച്ചാ മതി.. ഞാൻ പുറത്തുണ്ടാവും.
അതും പറഞ്ഞു എബി പുറത്തേക്ക് പോയി.
ഒന്ന് വേദന കുറഞ്ഞപ്പോൾ ഹരിയും പുറത്തേക്കിങ്ങി.
എന്നാ പോവ..
എങ്ങോട്ട്?
കോളേജിലേക്ക്. അല്ലാതെവിടേക്ക് പോവാനാ..?
നീ..ഇപ്പോ ഈ കൈയും വെച്ചൂണ്ട് കോളേജിലേക്ക് വന്നിട്ടെന്തുണ്ടാക്കാനാ…?
നീയിപ്പോ. വീട്ടിലേക്ക് പൊക്കോ… എന്നിട്ട് കുറച്ച് റെസ്റ്റെടുക്ക്.
എന്നാ.നിയെന്നെ വീട്ടിലേക്ക് ആക്കിതാ… എന്നിട്ട് വണ്ടി നീ വേണെ കൊണ്ടു പൊയ്ക്കോ..
എനിക്ക് എന്തായാലും ഈ കൈയ്യും വെച്ചു കൊണ്ട് വണ്ടി ഓടിക്കാൻ പറ്റില്ല. നാളെ രാവിലെ എന്നെ നീ.. പിക്ക് ചെയ്യാൻ വന്നാമതി.
ആഹ്. എന്നാ കേറ് ഞാനാക്കാം..
അങ്ങനെയവർ ഹരിയുടെ വീട്ടിലേക്കു പോയി.
20 മിനിറ്റത്തെ യാത്രക്കൊടുവിൽ ഹരിയുടെ വീടിൻ്റെ ഗെയിറ്റിനു മുന്നിൽ ബൈക്കു ചെന്നു നിന്നു.
വാട.. എബി… കേറീട്ട് പോവാം..
ഇല്ല മോനെ പോട്ടെ. പോയിട്ട് പണിയുണ്ട്. അത് മാത്രമല്ല ഇപ്പോ ഞാൻ വന്നാ നിനക്ക് കേൾക്കാൻ പോണ തെറിയുടെ പകുതി ഞാനും കൂടി കേൾക്കേണ്ടി വരും. അതു കൊണ്ട് ഞാനില്ല.
എന്നാ…പോട്ടെ മോനെ… അപ്പോ.. നാളെ കാണും വരെക്കും വണക്കം.
അതും പറഞ്ഞവൻ വണ്ടി നെലം തൊടത്ത രീതിയിൽ പറപ്പിച്ചു പോയി.
ഹും.പോണ പോകു കണ്ടാ തോന്നും ഏതാണ്ട് മല മറിക്കാൻ പോവാണെന്ന്.
കണ്ട പെണ്ണുങ്ങളെ വായ് നോക്കാൻ പോവാന്ന് നമുക്കലെയറിയൂ..
ഹരി സ്വയം പിറുപിറുത്തു.
ഇതെന്താടാ.. കൈക്ക് പറ്റിയെ..
തൻ്റെ പുറകിൽ നിന്നും വന്ന സ്ത്രീ ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കിയതും കണ്ടത്. പറമ്പിൽ നിന്നും തേങ്ങയും പെറുക്കി നടന്നു വരുന്ന ലക്ഷ്മിയമ്മയെയാണ്. ലക്ഷ്മിയമ്മയുടെ മുഖം ഇരുണ്ടുകൂടുന്നത് അവൻ അറിഞ്ഞു.
കണ്ടവരുടെ കൈയീന്ന് തലും വാങ്ങി കൈയും കാലും മുറിച്ചോണ്ട് വന്നിരിക്കുന്നു കുരുത്തം കെട്ടവൻ. അതും പറഞ്ഞ് ലക്ഷ്മിയമ്മ തൻ്റെ കൈയിലുള്ള തേങ്ങ ഹരിക്കു നേരെ എറിഞ്ഞു.

10 Comments

  1. ആ തോമ.ഒന്നുകിൽ.നിന്റെ അയൽക്കാരൻ അല്ലെങ്കിൽ ഒരു ബന്ധു….
    ഉറപ്പിച്ചു…

  2. തൃശ്ശൂർക്കാരൻ

    Broii

    1. കാളിദാസൻ

      എന്തോ..

  3. വളരെ നന്നായിട്ടുണ്ട് ബ്രോ അടുത്ത ഭാഗം എന്തായാലും വേണം

  4. Ithinte adutha bagam varuvo????

  5. തൃശ്ശൂർക്കാരൻ

    ?????

  6. സുദർശനൻ

    രണ്ടാമതും വായിച്ചു.അടുത്തഭാഗംവരേണ്ടസമയംകഴിഞ്ഞല്ലോ.നല്ലകഥതന്നെയാണ്.കോളേജിലെപരുപടികള്‍എന്ന്ചേര്‍ത്തിട്ടുള്ളത് കാണാന്‍ ഒരഭംഗി ഉണ്ട്. പരിപാടി എന്നതാണ് ശരി.

  7. ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ
    Next part pls

  8. കോവാലന്‍

    ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ?

Comments are closed.