തൻ്റെ അശ്രെദ്ധ ഒന്നു കൊണ്ടു മാത്രമാണിങ്ങനെ സംഭവിച്ചത്. അവൻ പറഞ്ഞതല്ലെ തന്നോട് .ലാഡർ ലെവലല്ലാ എന്ന്. പിന്നെ ഞാൻ എന്തുകൊണ്ടതോർത്തില്ല.അവൻ്റെ കൈ ആഴത്തിൽ കീറി മുറിഞ്ഞിരുന്നു. നല്ല രീതിയിൽ ചോര വാർന്നൊഴുകുന്നുണ്ടായിരുന്നു..
അവൾ പെട്ടെന്ന് സ്വബോധം വീണ്ടെടുത്തു.
അവൾ അവളുടെ ഷാൾ ഊരിയെടുത്ത്. അവൻ്റെ മുറിവിൽ ചുറ്റി.
അവൻ വേണ്ട എന്നു പറഞ്ഞെങ്കിലും അതൊന്നു അവൾ കേട്ടതായ് പോലും നടിച്ചില്ല.
അപ്പോഴേക്കും ശബ്ദം കേട്ട് കുറച്ചു പേർ അവിടേക്ക് ഓടിയെത്തി.
എന്താ..എന്താ.. ഉണ്ടായെ.
കുട്ടത്തിൽ ഓടിവന്ന രാജീവൻ സാർ തിരക്കി.
മീര നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു.
സാർ നല്ല രീതിയിൽ മുറിഞ്ഞിട്ടുണ്ട്. സ്റ്റിച്ച് ഇടേണ്ടി വരും. മീര ഒരു വിങ്ങലോടു കൂടി പറഞ്ഞു നിർത്തി.
വരൂ… ഹരീ നമുക്ക് ഹോസ്പ്പിറ്റലിൽ പോവാം.
വേണ്ട സാർ. എനിക്ക് കുഴപ്പമൊന്നുമില്ല.
അത്. താനാണോ… തീരുമാനിക്കുന്നത്?
ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി.
സാർ.ഞാനെന്നാൽ എബിയെ കൂട്ടി പെയ്ക്കോളാം. വെറുതെ എല്ലാവരും കൂടി വന്ന പിന്നെ ഇവിടെയാരാ..
രാജീവ് സാർ ഒരു നിമിഷം ചിന്തിച്ചു നിന്നു.
ശെരി.എന്നാൽ അങ്ങനെയാകട്ടെ.
പൈസ വല്ലതും വേണോ ഹരിക്ക്?
വേണ്ട സാർ. എൻ്റെ കയിൽ ഉണ്ട്.
അവർ നേരെ ജനറൽ ഹോസ്പ്പിറ്റലിലേക്ക് പോയി.ശേഷം ഡ്രെസിംഗ് റൂമിൽ.
ആഹ്. ഇതാരാ വന്നേക്കണെ…
എൻ്റെ ചെക്ക നിനക്ക് ഇതു തന്നെ ആണോ തൊഴില്‍?
മഞ്ചു സിസ്റ്ററെ ആളെ മനസ്സിലായോ…
കഴിഞ്ഞയാഴ്ച്ച പോലിസുകാരുടേന്ന് തല്ലും കൊണ്ട് കൊറെണ്ണങ്ങള് വന്നില്ലെ.. ആ കൂട്ടത്തിൽ ഉണ്ടായ ചെറുക്കനാ…
ഇന്നെന്താ… ഇന്നു നിനക്കു മാത്രം തല്ലു കിട്ടിയുള്ളോ?
ബാക്കിയുള്ള വാനര പടകൾ എന്തേ..???
സിസ്റ്റർ ഒരു ആക്കിയ മട്ടിൽ പറഞ്ഞു നിർത്തി.
എൻ്റെ പൊന്നു സിസ്റ്ററെ… ഇത് അതൊന്നുമല്ല.
ഹരി നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു.
ആഹ്. കേറിയവനും കൊള്ളാം …താഴെ നോക്കാൻ നിന്നവളും കൊള്ളാം…ചക്കിക്കൊത്ത ചങ്കരൻ.
അതു കേട്ടതും. എബി ആശ്ചര്യഭാവത്തേടെ ഹരിയെ നോക്കി. അവൻ്റെ അവസ്ഥയും മറിച്ചായിരുന്നില്ല.
സ്റ്റിച്ച് വേണ്ടി വന്നില്ല. പകരം ഒരു TT എടുക്കണ്ടി വന്നു. ദോഷം പറയരുതല്ലോ. ചന്തിയിൽ ഡ്രില്ലർ തുളച്ച് ഇറങ്ങുന്നതു പോലെ ആയിരുന്നു ആ സിസ്റ്ററുടെ ഇൻജെക്ഷൻ . ഇതിലും ഭേദം ആ ആണിയായിരുന്നു നല്ലത് എന്നവനു തോന്നിപ്പോയ്.
കൂടെ. അധികം വേദനയെടുത്തില്ലലോ.. എന്ന സിസ്റ്ററിൻ്റെ ഡയലോഗ് കൂട്ടിയായപ്പോൾ പൂർത്തിയായി.
അവൻ ഇല്ല എന്ന യർത്ഥത്തിൽ തലയാട്ടി.
എടാ.. എബി..എൻ്റെ ചന്തിയവിടെ തന്നെയണ്ടോന്ന് നോക്കിയേടാ…
അല്ലാ…ഇനി ആ .. സൂചിയുടെ കൂട്ടത്തിൽ എങ്ങാനും പറഞ്ഞു പോയോ എന്നറിയാനാ..
ആ തോമ.ഒന്നുകിൽ.നിന്റെ അയൽക്കാരൻ അല്ലെങ്കിൽ ഒരു ബന്ധു….
ഉറപ്പിച്ചു…
Broii
എന്തോ..
Good
??
വളരെ നന്നായിട്ടുണ്ട് ബ്രോ അടുത്ത ഭാഗം എന്തായാലും വേണം
Ithinte adutha bagam varuvo????
?????
രണ്ടാമതും വായിച്ചു.അടുത്തഭാഗംവരേണ്ടസമയംകഴിഞ്ഞല്ലോ.നല്ലകഥതന്നെയാണ്.കോളേജിലെപരുപടികള്‍എന്ന്ചേര്‍ത്തിട്ടുള്ളത് കാണാന്‍ ഒരഭംഗി ഉണ്ട്. പരിപാടി എന്നതാണ് ശരി.
ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ
Next part pls
ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ?