കല വിപ്ലവം പ്രണയം 2 [കാളിദാസൻ] 85

പക്ഷേ പഠനത്തിൽ വളരെ മുന്നിലാണവൾ. നന്നായി ഡാൻസ് ചെയ്യും അതുപോലെ തന്നെ നന്നായി വരക്കുവാനുള്ള കഴിവുമുണ്ട്.
കഴിഞ്ഞ കൊല്ലത്തെ കോളേജ് മാഗസിൻ്റെ മുഖചിത്രം വരച്ചതവളായിരുന്നു.
എല്ലാവരോടും നല്ല രീതിയിൽ പെരുമാറുന്നവൾ. പിന്നെയെന്തു കൊണ്ട് എന്നെ കണ്ടപ്പോൾ ഒന്നു മിണ്ടുക കൂടി ചെയ്തില്ല.അതും അത്രയടുത്ത് കൂടി വന്നിട്ടും. അല്ല ഇനിയവളുടെ അമ്മ കൂടെയുണ്ടായിരുന്നത് കൊണ്ടാണോ? ഉണ്ടെങ്കിലിപ്പോ.. എന്താ..? തൻ്റെ ക്ലാസ്മേറ്റിനെ പൊതുസ്ഥലത്ത് വെച്ചു കണ്ടാൽ സംസാരിക്കുന്നത് ഇത്ര വലിയ തെറ്റാണോ? അങ്ങനെ നൂറായിരം സംശയങ്ങൾ അവൻ്റെ മനസ്സിലൂടെ കടന്നുപോയി.
ആഹ്. നമുക്കെന്തു കാര്യം അവളാരാ.. എൻ്റെ? നമ്മളോടു മിണ്ടാൻ പറ്റാത്തവരോട് നമുക്കും മിണ്ടണ്ട.അല്ലപിന്നെ..
പതിയെ അവൻ്റെ മിഴികൾ നിദ്രയിലേക്കാഴ്ന്നു.
ദിവസങ്ങൾ കടന്നു പോയി. കോളേജ് ഡേയുടെ തലേ ദിവസം.
ഹരിയും മറ്റു യൂണിയൻ ഭാരവാഹികളുമെല്ലാം. പരുപാടിയുടെ ഓട്ടത്തിലാണ്.
ഡാ..ഹരീ…
തൻ്റെ സുഹൃത്തുക്കളിൽ ഒരാളായ ശ്യാമിൻ്റെ ശബ്ദമായിരുന്നു അത്.
ആഹ്. എന്താടാ…
എടാ ഒന്നിങ്ങു വന്നേ. ഈ കർട്ടണെന്ന് ഇട്ടു കെടുത്തെ. ഞാൻ പോയി നാളത്തെ പര്പാടിയുടെ ബാക്കി കാര്യങ്ങള് റെഡിയാക്കിയിട്ട് വരാം.
ലാഡർ ദാ.. സൈഡിൽ ഉണ്ട്.
ആഹ്. കൊള്ളാം നീ എനിക്കിട്ട് പണി തന്നിട്ട് മുങ്ങണേണല്ലെ?
ഹി.ഹി… ഒരു 10 മിനിട്ട് അളിയാ..
ഞാൻ അവളോട് ഒന്ന് സൊള്ളീട്ട് വരാം…
ഇന്ന് വന്നിട്ട് മിണ്ടാൻ പറ്റിയില്ല ഡാ..
മ് …ചെല്ല് ,ചെല്ല്..
ഡീ.. മീരെ.. ഈ.. ഏണി ഒന്നു പിടിച്ചെ .ഇത് ലെവലല്ല.
ഉം.. നീയെ ലെവലല്ല .പിന്നാ… ഏണി.
മീര ഒരു പുച്ഛ ഭാവത്തോടെ പറഞ്ഞു.
ഏഹ്. അതെന്താടി.എനിക്കെന്താ കുഴപ്പം.
ആഹ്. കുഴപ്പം മാത്രമേ.. ഉള്ളൂ…
നീയെന്തിനാ കണ്ടെവർക്ക് വേണ്ടി വഴക്കുണ്ടാക്കാനും മറ്റും നടക്കണേ.. ബസ്സുകാർ എസ്റ്റി കൊടുത്തിലെങ്കിൽ പോലീസിൽ പരാതിപെടണം, പിന്നെ മാനേജുമെൻ്റ് എടുക്കുന്ന മോശമായ തീരുമാനങ്ങൾക്ക് എതിർക്കാൻ നീയെന്തിനാ ഇങ്ങനെ മുന്നിട്ട് നിൽക്കുന്നത്.ഇവിടെ വേറെയും പിള്ളേരിലെ. അതു കൊണ്ടെന്താ അവരുടെ വെറുപ്പു മുഴുവനും സംമ്പാദിച്ചിലെ. പോരാത്തതിന് രണ്ടു തവണ സ്പെൻഷനും. ഒരു വലിയ സഖാവ് വന്നിരിക്കുന്നു. നിനക്ക് പ്രാന്താട.
മീര ഒരു നീരസത്തോടെ പറഞ്ഞു നിർത്തി.
ആഹ്. അതാണോ. നീ തന്നെ പറഞ്ഞിലെ മാനേജ്മെൻ്റ് എടുക്കുന്നത് തെറ്റായ തീരുമാനങ്ങളാണെന്ന്.പിന്നെ അതിനെയെതിർക്കുന്നതിൽ എന്താണ് തെറ്റുള്ളത്. എൻ്റെ കണ്ണിൽ തെറ്റ് എന്ന് തോന്നുന്നതിനോട് ഞാൻ പ്രതികരിക്കും.
പിന്നെ മീരയ്ക്ക് ഒന്നും പറയാനില്ലായിരുന്നു.
പെട്ടെന്നവൾ എന്തോ ഓർത്ത് തിരിഞ്ഞതും.ഹരി കയറി നിന്ന ലാഡർ ബാലൻസ് തെറ്റി താഴേക്കു വീണു.
ആ വീഴ്ച്ചയിൽ സ്റ്റേജിൻ്റെ ചുമരിൽ തറച്ചിരുന്ന ആണിയിൽ അവൻ്റെ കൈപ്പത്തി യുരഞ്ഞു കീറി.ഹരീ…
ഒരലർച്ചയോടെയാണ് ആ കാഴ്ച്ച മീരയേറ്റുവാങ്ങിയത്.

10 Comments

  1. ആ തോമ.ഒന്നുകിൽ.നിന്റെ അയൽക്കാരൻ അല്ലെങ്കിൽ ഒരു ബന്ധു….
    ഉറപ്പിച്ചു…

  2. തൃശ്ശൂർക്കാരൻ

    Broii

    1. കാളിദാസൻ

      എന്തോ..

  3. വളരെ നന്നായിട്ടുണ്ട് ബ്രോ അടുത്ത ഭാഗം എന്തായാലും വേണം

  4. Ithinte adutha bagam varuvo????

  5. തൃശ്ശൂർക്കാരൻ

    ?????

  6. സുദർശനൻ

    രണ്ടാമതും വായിച്ചു.അടുത്തഭാഗംവരേണ്ടസമയംകഴിഞ്ഞല്ലോ.നല്ലകഥതന്നെയാണ്.കോളേജിലെപരുപടികള്‍എന്ന്ചേര്‍ത്തിട്ടുള്ളത് കാണാന്‍ ഒരഭംഗി ഉണ്ട്. പരിപാടി എന്നതാണ് ശരി.

  7. ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ
    Next part pls

  8. കോവാലന്‍

    ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ?

Comments are closed.