കല വിപ്ലവം പ്രണയം 2 [കാളിദാസൻ] 85

അങ്ങനെയിരിക്കാലെയാണ് ഒരു ദിവസം കോളേജ് യൂണിയൻ ഇലക്ഷൻ പ്രക്യാപിച്ചത്.
യൂണിയൻ മീറ്റിംഗ് കൂടി ഹരിയെ SFY യുടെ
സ്ഥാനാർഥിയാക്കിക്കൊണ്ട്. ചെയർമാൻ സ്ഥാനത്തേക്ക് മത്സരിപ്പിക്കുവാൻ തീരുമാനമായ്.
അത് എല്ലാവരും ഒരുപോലെ അംഗീകരിക്കുകയും ചെയ്തു.
പിന്നീടുള്ള ദിവസങ്ങളിൽ അവർക്ക് അധികം കണ്ടുമുട്ടുവാനോ.. മിണ്ടുവാനോ.. സാധിച്ചിരുന്നില്ല.
ഹരി ഇലക്ഷൻ്റെ തിരക്കിലായിരുന്നതു തന്നെ കാരണം.
എങ്കിലും ദിനവും മുടങ്ങാതെ ഫോണിലൂടെ ബന്ധപ്പെട്ടുവാൻ അവർ ശ്രമിച്ചിരുന്നു.ഡാ… രാത്രി എറങ്ങൂലെ..
പോസ്റ്ററൊട്ടിക്കാനുള്ളതാണ്.

ശ്യാം എബിയോടായ് പറഞ്ഞു.

ഇല്ലളിയാ… ഞാൻ വൈകീട്ട് കോട്ടയം വരെയൊന്നു പോകും.
ചാച്ഛന് വയ്യാന്നും പറഞ്ഞ് വിളിച്ചായിരുന്നു.

ആണോ.. എന്നാ കുഴുപ്പമില്ലടാ… നീ..വിട്ടോ…
ഹോസ്റ്റലിലെ പിള്ളാരെ വിളിക്കാം.

ഓക്കെ. അളിയാ.. എന്നാ പോട്ടെ.

ഓക്കെ.

അന്ന് രാത്രി ഹരിയും ശ്വാമും പിന്നെ മൂന്നാല് പേരും കൂടി. ഇലക്ഷൻ പോസ്റ്റർ ഒട്ടിക്കലും ചുവറെഴുത്തു മൊക്കെയായി കോളേജ് ക്യാമ്പസിൽ ആയിരുന്നു.
12 മണിയോടു കൂടി എല്ലാ പരുപാടികളും കഴിഞ്ഞ് അവർ പോകാനിറങ്ങി.
ശ്യാമന്ന് രാത്രിയായതിനാൽ കോളേജ് ഹോസ്റ്റലിൽ നിൽക്കുവാൻ തീരുമാനിച്ചു.
കോളേജിൽ നിന്നും വെറും നൂറു മീറ്റർ ദൂരം മാത്രമേ ഹോസ്റ്റലിലേക്ക് ഉണ്ടായിരുന്നുള്ളൂ..
അപ്പോഴേക്കും ചെറുതായി മഴ പെയ്തു തുടങ്ങിയിരുന്നതിനാൽ അവർ ഹരിയോട് വേഗം യാത്ര പറഞ്ഞിറങ്ങി.
ഓഹ്.
മുള്ളാൻ മുട്ടീട്ടും മേല.
അതു പറഞ്ഞ് ഹരി അപ്പുറത്തെ മാവിൻ ചുവട്ടിൽ പോയി കാര്യം സാധിച്ചു.
ആഹാ…
കുറേ നേരം പിടിച്ചു വെച്ചിട്ട് മുള്ളുമ്പോ…
എന്താ…സുഖം.
അവൻ സ്വയം പിറുപിറുത്തു.

അപ്പോഴേക്കും മഴ ശക്തി പ്രാപിച്ചു തുടങ്ങിയിരുന്നു.
അവൻ വേഗം വീട്ടിലേക്കു പോവാനായ് ബൈക്കിനരികിലേക്കു നടന്നു.

പെട്ടെന്നായിരുന്നു പിന്നിൽ നിന്നുമാരോ..
അവൻ്റെ വയറിൻ്റെ വലതുവശത്തായി പിച്ചാത്തി കുത്തിയിറക്കിയത്.

ആ വേദനയിൽ അവന് ഒന്ന് അലറാൻ പോലുമായില്ല.
അവൻ വേദന കൊണ്ട് പുളഞ്ഞു.
പതിയെ അവൻ തിരിയാൻ ശ്രമിച്ചതും
ഇടിമിന്നലിൻ വെളുച്ചത്തിൽ ആ മുഖം അവൻ വ്യക്തമായ് കണ്ടു.

ആ കാഴ്ച്ച അവൻ്റെ ശരീരത്തിൽ ഉണ്ടാക്കിയ മുറിവിൻ്റെ വേദനയേക്കാൾ അവൻ്റെ മനസ്സിന് വേദന നൽകുന്നതായിരുന്നു.

ആ വേദനയിലും അവൻ അറിയാതെ മന്ദ്രിച്ചു.

എബി.. നീ.

അതേടാ.. എബി തന്നെ.

അതു പറയുമ്പോൾ അവൻ്റെ മുഖത്ത് ഒരു പകയുടെ കനലെരിയുന്നത് അവനറിഞ്ഞു.

ചാവടാ…
എബി അലറികൊണ്ട് . ആ കുത്തിയ പിച്ചാത്തി വലിച്ചൂരി പിന്നെയും വയറിലേക്കു കുത്തിയിറക്കി.
തുടരും.

10 Comments

  1. ആ തോമ.ഒന്നുകിൽ.നിന്റെ അയൽക്കാരൻ അല്ലെങ്കിൽ ഒരു ബന്ധു….
    ഉറപ്പിച്ചു…

  2. തൃശ്ശൂർക്കാരൻ

    Broii

    1. കാളിദാസൻ

      എന്തോ..

  3. വളരെ നന്നായിട്ടുണ്ട് ബ്രോ അടുത്ത ഭാഗം എന്തായാലും വേണം

  4. Ithinte adutha bagam varuvo????

  5. തൃശ്ശൂർക്കാരൻ

    ?????

  6. സുദർശനൻ

    രണ്ടാമതും വായിച്ചു.അടുത്തഭാഗംവരേണ്ടസമയംകഴിഞ്ഞല്ലോ.നല്ലകഥതന്നെയാണ്.കോളേജിലെപരുപടികള്‍എന്ന്ചേര്‍ത്തിട്ടുള്ളത് കാണാന്‍ ഒരഭംഗി ഉണ്ട്. പരിപാടി എന്നതാണ് ശരി.

  7. ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ
    Next part pls

  8. കോവാലന്‍

    ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ?

Comments are closed.