കല വിപ്ലവം പ്രണയം 2 [കാളിദാസൻ] 85

അവൻ്റെ മുഖത്തൊരു നാണം വിരിഞ്ഞപ്പോഴേക്കും അത് സ്വയം മറയ്ക്കാൻ അവൻ തലയിണയിലേക്ക് തൻ്റെ മുഖം പൂഴ്ത്തി.

ചോര വീണമണ്ണിൽ നിന്നുയർന്നുവന്ന പൂ മരം.
ചേതനയിൽ നൂറു നൂറു പൂക്കളായ് പൊഴിക്കട്ടവേ.
നോക്കുവിൻ സഖാക്കളെ…
നമ്മൾ വീധിയിൽ ആയിരങ്ങൾ ചോരക്കൊണ്ടെഴുതി വച്ച വാക്കുകൾ
സലാം…
ലാൽ സലാം….

അവൻ്റെ സ്വപ്നങ്ങൾക്ക് വിരാമിട്ടുകൊണ്ടാണ് ആ ഫോൺ മുഴങ്ങിയത്.
അതിൻ്റെ നീരസം അവൻ്റെ മുഖത്ത് കാണുവാനും സാധിക്കുമായിരുന്നു.
ഹരി ഫോണെടുത്ത് നോക്കിയപ്പോ.
എബിയാണ് വിളിക്കുന്നത്.

ഓഹ്. ഈ മൈരന് വിളിക്കാൻ കണ്ട നേരം.
കോപ്പ്.
അവൻ സ്വയം പിറുപിറുത്തു കൊണ്ട് കോൾ അറ്റൻഡ് ചെയ്തു.

എന്താടാ… മൈരെ… ഈ നേരത്ത്.
നിനക്ക് ഒറക്കോന്നുല്ലെ…

ഞാൻ ഇന്ന് നിന്നെ പുറത്തേക്കൊന്നും കാണാഞ്ഞതുകൊണ്ട് വിളച്ചതാ… മലരെ..

നിൻ്റപ്പൻ വർഗീസ് ഇരട്ടപ്പെറ്റു കിടക്കേണന്നറിഞ്ഞിട്ട് കാണാൻ പോയേക്കുവായിരുന്നു.
മൈരന് വിളിക്കാൻ കണ്ടൊരു നേരം.

അതെന്താ… മോനെ ഈ നേരത്ത് വിളിച്ചാ…
ഒന്നുറപ്പാ എന്തോരു ഉഡായിപ്പുണ്ട്.. എന്താണ് മോനെ…

ഹി .ഹി.. പെട്ട്.
ഹരി എല്ലാ കാര്യങ്ങളും എബിയോട് പറഞ്ഞു.
എടാ..കള്ള പന്നി…
എന്നിട്ട് ഇപ്പഴാണ എന്നോട് പറയണെ..
നീ വാട്ടാ… ഇനിയെൻ്റെ ഒരു കാര്യവും ഞാൻ പറയില്ല.

ഹി .ഹി.. അതുപിന്നെ. ഞാൻ നിന്നോട് പറയാതിരിക്കോ എൻ്റബി..
ഇന്ന് ഫുള്ളും അതിൻ്റെ ത്രില്ലിലായിരുന്നു.
അതാ.. പറയാൻ വിട്ടുപോയെ…

മ്മ്… ശെരി, ശെരി.. എനിക്ക് എന്തായാലും ചിലവ് ചെയ്യണം പറഞ്ഞേക്കാ…

അതൊക്കെ ചെയ്യാടാ..

ആഹ്. എന്നാ ശെരി മോൻ പോയി മോൻ്റ പെണ്ണിനേയും ഓർത്തോണ്ട് കെടന്നോ…
അതും പറഞ്ഞ് എബി ഫോൺ കട്ടാക്കി.
ഹരി നിദ്രയിലേക്കാഴ്ന്നു.
ദിവസങ്ങൾ കടന്നു പോയി.
അതിനിടയിലും അവരുടെ പ്രണയസല്ലാഭങ്ങൾ തകിർതിയായ് നടന്നു.

ക്യാമ്പസിലെ ചില കണ്ണുകൾ അവരെ അസൂയയോടെ നോക്കുന്നുണ്ടായിരുന്നു.
കോളേജിലെ ഹീറോയും എല്ലാവരുടെയും ഇഷ്ട്ടതോഴനുമായ സഖാവ് ഹരിയെ കിട്ടാതെ പോയതിലുള്ള അസൂയയുമായ് ചില സുന്ദരി മണികൾ ഒരു വശത്ത്.
അതേ സമയം പാർവ്വതി എന്ന ആരും കൊതിക്കുന്ന കൊച്ചു സുന്ദരിയെ കിട്ടാതെ പോയതിലുള്ള നിരാശയിൽ കുറെ… ആൺപിള്ളേർ വേറെയും.

പക്ഷേ.. ഹരിയും പാർവ്വതിയും അത് നന്നായ് ആസ്വദിക്കുകയും ചെയ്തു.

10 Comments

  1. ആ തോമ.ഒന്നുകിൽ.നിന്റെ അയൽക്കാരൻ അല്ലെങ്കിൽ ഒരു ബന്ധു….
    ഉറപ്പിച്ചു…

  2. തൃശ്ശൂർക്കാരൻ

    Broii

    1. കാളിദാസൻ

      എന്തോ..

  3. വളരെ നന്നായിട്ടുണ്ട് ബ്രോ അടുത്ത ഭാഗം എന്തായാലും വേണം

  4. Ithinte adutha bagam varuvo????

  5. തൃശ്ശൂർക്കാരൻ

    ?????

  6. സുദർശനൻ

    രണ്ടാമതും വായിച്ചു.അടുത്തഭാഗംവരേണ്ടസമയംകഴിഞ്ഞല്ലോ.നല്ലകഥതന്നെയാണ്.കോളേജിലെപരുപടികള്‍എന്ന്ചേര്‍ത്തിട്ടുള്ളത് കാണാന്‍ ഒരഭംഗി ഉണ്ട്. പരിപാടി എന്നതാണ് ശരി.

  7. ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ
    Next part pls

  8. കോവാലന്‍

    ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ?

Comments are closed.