കല വിപ്ലവം പ്രണയം 2 [കാളിദാസൻ] 85

അവളുടെ നമ്പർ ഫോണിൽ ഡയൽ ചെയ്ത ശേഷം ഫോൺ അവനുനേരെ നീട്ടിക്കൊണ്ടു പറഞ്ഞു.

നമുക്കൊന്നു നടന്നാലോ.. ഹരീ…

അതിനെന്താ… നടക്കാലോ…

ഹരി അവളുടെ കൈ തൻ്റെ കൈയേടു കോർത്തു കൊണ്ട് ആ മൺപാതയിലൂടെ നടന്നു.
അവൾ അവൻ്റെ ഇടത്തെ തോളോടുച്ചേർന്ന് അവൻ്റെ തോളിൽ തലചായ്ച്ചു നടന്നു.

ഹരീ…

മ്മ്…

ഹരിക്ക് എന്നോട് ശെരിക്കും ഇഷ്ട്ടമുണ്ടായിരുന്നോ…?

അങ്ങനെ ചോദിച്ചാ…

എനിക്ക് പറയാൻ അറിയില്ല. പാറു…

ഏഹ്. എന്താ വിളിച്ചെ?

അവൾ നടത്തം നിർത്തിക്കൊണ്ട് ഒരു ആശ്ചര്യഭാവത്തിൽ അവനെ നോക്കി ചോദിച്ചു.

പാറൂന്ന്. എന്തെ. അങ്ങനെ വിളിച്ചത് ഇഷ്ട്ടായിലെ ?

എന്തോ… പറഞ്ഞത് തെറ്റായിപ്പോയോ എന്ന പോലെ. ഒരു പരിഭ്രമത്തോടെ അവൻ ചോദിച്ചു.

ഇല്ല. എനിക്ക് ഇഷ്ട്ടമാണ് അങ്ങനെ വിളിക്കുന്നത്.
അതു പറഞ്ഞതും അവളുടെ കവിളുകൾ ചുവന്നു തുടുത്തു.

പാറൂ… താനെന്നാലും എന്തു കണ്ടിട്ടാ എന്നെ സ്നേഹിച്ചത്.
അതും എന്നെപ്പോലൊരു സാധാരണക്കാരനെ.
ഹരീ… തനിക്ക് നല്ലൊരു മനസ്സുണ്ട്.
അതു തന്നെയാണ് ഏതൊരു പെണ്ണും ആഗ്രഹിക്കുന്നതും.

അവർ അങ്ങനെ കുറെ നേരം പരസ്പരം ഹൃദയങ്ങൾ പങ്കുവെച്ചു.
ആ ചുരുങ്ങിയ സമയത്തിനുള്ളിലും അവർ ഏറെ പരസ്പരം മനസ്സിലാക്കിയിരുന്നു.

ഹരീ…

മ്മ്…

ഞാൻ പേയ്ക്കോട്ടെ… നേരം ഒരു പാടായി..

മ്മ്..

വൈകീട്ട് വിളിക്കുമോ…?

മ്മ്… വിളിക്കാം.
അവൻ മറുപടി നൽകി.

അവൾ അവനിൽ നിന്നും അകന്ന് കാർ ലക്ഷ്യമാക്കി നടന്നു.

പോകും വഴി അവനെയൊന്ന് തിരിഞ്ഞു നോക്കാനും അവൾ മറന്നില്ല.
ഒപ്പം ഒരു പുഞ്ചിരിയും അവൾ അവനായ് അവൾ സമ്മാനിച്ചു.
തൻ്റെ പ്രിയതമ നടന്നകലുന്നത് കൺച്ചിമ്മാതെ നോക്കിക്കൊണ്ടവൻ ആ വാകമരത്തിൻ ചോട്ടിലിരുന്നു.
എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു.

കുറച്ചു കഴിഞ്ഞപ്പോളേക്കും ഹരിയും വീട്ടിലേക്കു പോയി.
വീട്ടിലെത്തിയതും ലക്ഷ്മിയമ്മയുടെ പിറന്നാളാഘോഷവുമൊക്കെയായി നല്ലൊരു ദിവസമായിരുന്നു അന്ന്. ലക്ഷ്മിയമ്മയുടെ വക സ്പെഷ്യൽ പിറന്നാൾ പാൽപ്പായസവും ഉണ്ടായിരുന്നു.

10 Comments

  1. ആ തോമ.ഒന്നുകിൽ.നിന്റെ അയൽക്കാരൻ അല്ലെങ്കിൽ ഒരു ബന്ധു….
    ഉറപ്പിച്ചു…

  2. തൃശ്ശൂർക്കാരൻ

    Broii

    1. കാളിദാസൻ

      എന്തോ..

  3. വളരെ നന്നായിട്ടുണ്ട് ബ്രോ അടുത്ത ഭാഗം എന്തായാലും വേണം

  4. Ithinte adutha bagam varuvo????

  5. തൃശ്ശൂർക്കാരൻ

    ?????

  6. സുദർശനൻ

    രണ്ടാമതും വായിച്ചു.അടുത്തഭാഗംവരേണ്ടസമയംകഴിഞ്ഞല്ലോ.നല്ലകഥതന്നെയാണ്.കോളേജിലെപരുപടികള്‍എന്ന്ചേര്‍ത്തിട്ടുള്ളത് കാണാന്‍ ഒരഭംഗി ഉണ്ട്. പരിപാടി എന്നതാണ് ശരി.

  7. ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ
    Next part pls

  8. കോവാലന്‍

    ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ?

Comments are closed.