കല വിപ്ലവം പ്രണയം 2 [കാളിദാസൻ] 85

അവൻ്റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഇല്ലാതായപ്പോൾ അവൾ ആശങ്കയോടെ തിരക്കി.പക്ഷേ… അവന് ഒന്നും മിണ്ടാൻ പറ്റുന്നുണ്ടായില്ല. ആ മൊത്തം മരവിച്ച അവസ്ഥ.

പറ.. പറയഡാ…
ഒന്നു പറയഡാ… പുല്ലെ…
തനിക്കും അവളെ ഇഷ്ട്ടമാണെന്ന്. അവൻ്റെ മനസ്സ് അവനോടു തന്നെ മന്ദ്രിച്ചു.

വെള്ളം.. വെള്ളം വേണം.
ഹരി പറയാൻ ആഗ്രഹിച്ചത്.അതല്ലെങ്കിലും വായിൽ നിന്നും വീണതതായിരുന്നു.
കോപ്പ്.
അവൻ സ്വയം അവനെ തന്നെ മനസ്സിൽ ശപിച്ചു .
പാർവ്വതി വേഗം തന്നെ പോയി അവളുടെ കാറിനുള്ളിൽ കുരുതിയിരുന്ന വെള്ളം കുപ്പിയുമായി വന്നു.
ശേഷം അവനു നേരെ നീട്ടി.
അവൻ ആർത്തിയോടെ അത് കുടിച്ചിറക്കി.
ശേഷം. ഹാവ്വൂ… എന്നൊരു നെടുവീർപ്പുമിട്ടു.
അവൾ അവനെ തന്നെ നോക്കിനിൽക്കുകയാണ്. അവൻ്റെ മറുപടി എന്തെന്ന് അറിയാനുള്ള ആകാംശയോടെ.

പാർവ്വതി.. ഞാൻ എന്താ.. പറയ്യാ…
തന്നെപ്പോലെ ഒരാളെ സ്നേഹിക്കാനുള്ള യോഗ്യത എനിക്കുണ്ടോ?

ഹരീ.. എനിക്ക് തന്നെക്കുറിച്ചെല്ലാമറിയാം.
അതൊക്കെ അറിഞ്ഞു കൊണ്ടു തന്നെയാണ് ഹരിയെ ഞാൻ സ്നേഹിച്ചതും.
തുടക്കത്തിൽ എനിക്ക് തന്നോടൊരു ആരാധനയായിരുന്നു.പിന്നീടെപ്പോഴോ ഞാൻ പോലുമറിയാതെ അത് പ്രണയമായ് മാറി .
എനിക്ക് ഒരുപാടിഷ്ട്ടമാണ് ഹരിയെ.
I LOVE YOU
Really love you.
— — — — — —
I love you too.
ഹരി അവളുടെ വലം കൈ തൻ്റെ ഇരു കൈകൾ കൊണ്ടു പൊതിഞ്ഞ്.
തൻ്റെ നെഞ്ചോടുച്ചേർത്തുവച്ചു കൊണ്ട് പറഞ്ഞു.
അവളുടെ മിഴികൾ സന്തോഷത്താൽ നിറഞ്ഞൊഴുകി.
ഒപ്പം മുഖത്തൊരു പുഞ്ചിരിയും വിടർന്നിരുന്നു.
ഹരി തൻ്റെ കരങ്ങൾ കൊണ്ട് അവളുടെ കണ്ണീരൊപ്പി .
ശേഷം അവളെ തൻ്റെ മാറോടു ചേർത്തു.
ഒരു കുഞ്ഞിൻ്റെ ലാഘവത്തോടെ അവളാ മാറിൽ ചാഞ്ഞു.
കുറച്ചു നിമിഷങ്ങൾക്കു ശേഷം ആ ആലിംഗനത്തിനു വിരാമമിട്ടുകൊണ്ടവൾ അവനിൽ നിന്നും അടർന്നു മാറി.
അവളുടെ മുഖത്തൊരു നാണം വിരിയ്ക്കുന്നവൻ കണ്ടു.
എന്താ.. ഇങ്ങനെ നോക്കുന്നത്.

ഹരിയുടെ നോട്ടം താങ്ങാനാവാതെ അവൾ ചോദിച്ചു.
ഒന്നുമില്ല. വെറുതെ… ഞാനെൻ്റെ പെണ്ണിനെ ഒന്ന് കാണാൻ .

അതു കേട്ടതും അവൾ നാണത്താൽ തലതാഴ്ത്തി.

ഹരി.. തൻ്റെ ഫോൺ തന്നെ…

അവൻ ജീൻസിൻ്റെ പോക്കറ്റിൽ നിന്നും ഫോണെടുത്ത് അവൾക്കു നേരെ നീട്ടി.

ഇതെന്താ… ചിലന്തി വലയോ…

അവൻ്റെ ഫോണിൻ്റെ അവസ്ഥകണ്ടവൾ ചോദിച്ചു. അത്രയ്ക്ക് ദയനീയമായിരുന്നു അതിൻ്റെ അവസ്ഥ.

അവനൊരു വളിച്ച ചിരി പാസാക്കി.

ദാ… ഇതാണെൻ്റെ നമ്പർ.

10 Comments

  1. ആ തോമ.ഒന്നുകിൽ.നിന്റെ അയൽക്കാരൻ അല്ലെങ്കിൽ ഒരു ബന്ധു….
    ഉറപ്പിച്ചു…

  2. തൃശ്ശൂർക്കാരൻ

    Broii

    1. കാളിദാസൻ

      എന്തോ..

  3. വളരെ നന്നായിട്ടുണ്ട് ബ്രോ അടുത്ത ഭാഗം എന്തായാലും വേണം

  4. Ithinte adutha bagam varuvo????

  5. തൃശ്ശൂർക്കാരൻ

    ?????

  6. സുദർശനൻ

    രണ്ടാമതും വായിച്ചു.അടുത്തഭാഗംവരേണ്ടസമയംകഴിഞ്ഞല്ലോ.നല്ലകഥതന്നെയാണ്.കോളേജിലെപരുപടികള്‍എന്ന്ചേര്‍ത്തിട്ടുള്ളത് കാണാന്‍ ഒരഭംഗി ഉണ്ട്. പരിപാടി എന്നതാണ് ശരി.

  7. ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ
    Next part pls

  8. കോവാലന്‍

    ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ?

Comments are closed.