അതു ചിന്തിച്ചു നിന്നപ്പോഴാണ്. അവൻ്റെ തോളിൽ ഒരു കൈ പതിഞ്ഞത്.
നോക്കിയപ്പോ പാർവ്വതി.ഹോ.. ആശ്വാസമായി.തന്നെ വിളിക്കാൻ കൈയിൽ ഫോൺ നമ്പറില്ലാതെ പെട്ട് നിൽകേരുന്നു.
അവൻ ഒരു നെടുവീർപ്പോടെ പറഞ്ഞു.
മ്മ് … അത് എനിക്കറിയാമായിരുന്നു.
അതു കൊണ്ടു തന്നെയാ.. ഞാനിവിടെത്തന്നെ നിന്നത്.
മ്മ്..
അപ്പോഴാണ് അവൻ അവളെ ശ്രദ്ധിച്ചത്.
വെള്ള കളർ ടോപ്പും റെഡ് കളർ ലെഗിൻസുമായിരുന്നു അവളുടെ വേഷം.
മുടി പോണി ടെയിൽ രീതിയിൽ കെട്ടിയിരിക്കുന്നു.
കാതിൽ സ്റ്റഡ് ടൈപ്പ് കമ്മൽ.
കൈയിൽ വളയില്ല. പകരം ഇടത്തേ കൈയിൽ ഒരു സിൽവർ കളർ ചെയിൻ ടൈപ്പ് വാച്ചുണ്ട്.
നെറ്റിൽ ഒരു കടുക് മണി വലുപ്പത്തിലുള്ള പൊട്ടും തൊട്ടിട്ടുണ്ട്. കണ്ണെഴുതിയിട്ടുണ്ട്.
ആ കണ്ണുകളിലേക്ക് നോക്കുമ്പോൾ തന്നെ ഒരു സുഖം. കണ്ണെടുക്കാനെ തോന്നുന്നില്ല. എന്തോ ആ കണ്ണുകൾക്കൊരാഗർഷ്ണീയത ഉള്ളപ്പോലെ.
ഹരി സ്വയം മറന്ന് ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു പോയി.
പിന്നെ. തനിക്കെന്താ… പറയാനുണ്ടെന്ന് പറഞ്ഞത്.
പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത് അവൻ ചോദിച്ചു.
അത്….അതുപിന്നെ…. ഹരി…
നമുക്ക് എവിടെയെങ്കിലും ഇരുന്നു സംസാരിക്കാം ഹരി.
മ്മ്. ശെരി.
അതും പറഞ്ഞവർ ഒരു വാകമരച്ചോട്ടിലായുളള
കോൺക്രീറ്റ് ബെഞ്ചിൽ ഇരുന്നു.
പക്ഷേ… കുറച്ചു നേരം ഇരുവരും ഒന്നും മിണ്ടിയില്ല.
അല്ലാ… തനിക്കെന്തോ.. പറയാനുണ്ടെന്ന് പറഞ്ഞിട്ട്. ഒന്നും ഇതുവരെ പറഞ്ഞില്ല.
അൽപ്പനേരത്തെ മൗനത്തിന് അറുതി വരുത്തിക്കൊണ്ട് ഹരി ചോദിച്ചു.
ഹരി… അതുപിന്നെ. എനിക്ക് എങ്ങനെയാ… പറയണ്ടേന്ന് അറിയില്ല.
തന്നോട് കുറേ.. നാളായി ഇത് പറണമെന്ന് വിചാരിക്കുന്നു. പക്ഷേ കഴിയുന്നില്ല. തന്നെ കാണുമ്പോ തന്നെ മനസ്സിലെ ധൈര്യം മുഴുവൻ ചോർന്നു പോകും.
താൻ എന്താണെങ്കിലും പറയഡോ… എന്തിനാ.. പേടിക്കുന്നേ…
ഹരി അവൾക്ക് ധൈര്യം പകരാൻ ശ്രമിച്ചു.
ഹരി… എനിക്ക് ഹരിയെ ഇഷ്ട്ടമാണ്.
I LOVE YOU
അതു കേട്ടതും അവൻ്റെയുള്ളിൽ ആയിരം പെരുമ്പറുകളൊന്നിച്ച് മുഴങ്ങുന്ന പോലെ തോന്നി.
അവൻ്റെ തൊണ്ട വരളുന്നതുപോലെ, കണ്ണുകൾ കൂമ്പിയടയുന്നതു പോലെ
കൈകാലുകൾ തളരുന്നതു പോലെ
തന്നിലെ മാറ്റം തനിക്ക് തന്നെ മനസ്സിലാവുന്നില്ല. എന്താണെനിക്ക് സംഭവിച്ചത്.
ഹരീ.. ഒന്നും പറഞ്ഞില്ല.
ആ തോമ.ഒന്നുകിൽ.നിന്റെ അയൽക്കാരൻ അല്ലെങ്കിൽ ഒരു ബന്ധു….
ഉറപ്പിച്ചു…
Broii
എന്തോ..
Good
??
വളരെ നന്നായിട്ടുണ്ട് ബ്രോ അടുത്ത ഭാഗം എന്തായാലും വേണം
Ithinte adutha bagam varuvo????
?????
രണ്ടാമതും വായിച്ചു.അടുത്തഭാഗംവരേണ്ടസമയംകഴിഞ്ഞല്ലോ.നല്ലകഥതന്നെയാണ്.കോളേജിലെപരുപടികള്‍എന്ന്ചേര്‍ത്തിട്ടുള്ളത് കാണാന്‍ ഒരഭംഗി ഉണ്ട്. പരിപാടി എന്നതാണ് ശരി.
ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ
Next part pls
ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ?