കല വിപ്ലവം പ്രണയം 2 [കാളിദാസൻ] 85

ഒരു സ്ത്രീയെന്ന നിലയിലും അതിലുപരി മാതാവ് എന്ന നിലയിലും അവർക്ക് ഏറ്റവും പ്രിയപ്പെട്ട നിമിഷമായിരുന്നു അത്.

തൻ്റെ ഇരു കവിളുകളിലും പതിച്ച ചുംബനമാണ്
അവരെ ആ കരച്ചിലിൽ നിന്നും മുക്തയാക്കിയത്.
Happy Birthday Lakshmiamma…
അതു കേട്ടതും തൻ്റെ അരികിലായ് വന്ന നിന്ന ഹരിയേയും അമ്മുവിനേയും അവർ മാറി മാറി ചുംബിച്ചു.

അയ്യേ… പിന്നേം കരയ്യാ….
അമ്മു ലക്ഷ്മിയമ്മയുടെ കവിൾ പിച്ചി വലിച്ചുകൊണ്ട് ചോദിച്ചു.

സാരി ഇഷ്ട്ടായോ… അമ്മേ…
ഹരിയുടെ ചോദ്യത്തിന്. ഇഷ്ട്ടമായി എന്നയർഥത്തിൽ ചിരിച്ചു കൊണ്ടവർ തലയാട്ടി.

ആഹ്. എന്നാ… ഒരു ചായിട്ടെ…
ഇനി ഇപ്പോ ഉറങ്ങീട്ട് കാര്യമില്ല..
അതും പറഞ്ഞ് ഹരി ഉമ്മറത്തേക്ക് പോയി.

പടിവാതിലും കടന്ന് തിണ്ണയിൽ ഇരിക്കാൻ പോയതും മുഖത്തിനു നേരേ എന്തോ വന്നു കൊണ്ടു.
അങ്ങനെയൊന്ന് ഒട്ടും പ്രതീക്ഷിക്കാത്തതിനാൽ അവനൊന്ന് ഞെട്ടി.
നോക്കിയപ്പോ ന്യൂസ് പേപ്പറാണ്.

അപ്പോളുണ്ടായ അരിശത്തിൻ്റെ പുറത്ത് ആ പേപ്പറുകാരൻ്റെ അച്ഛനെയവൻ മനസ്സിൽ സ്മരിച്ചു.???
പാവം അയാളിപ്പോൾ കിടക്കപ്പായയിൽ കിടന്ന് തുമ്മുന്നുണ്ടാവും.?
അരമണിക്കൂർ പേപ്പറും വായിച്ചിരുന്നു.
അതിനിടയിൽ ലക്ഷ്മിയമ്മ ചായയും കൊണ്ടു വന്നു.
ലക്ഷ്മിയമ്മ ആകെ നല്ല സന്തോഷത്തിലാണ്
അവൻ എഴുന്നേറ്റ് TV ഓണാക്കി കുറച്ചു നേരം അതിൻ്റെ മുന്നിലിരുന്നു.
ചാനലോരോന്നും മാറ്റിക്കൊണ്ടിരുന്നപ്പോ..
ദാണ്ടെ.. മൂവിസിൽ തിളക്കം സിനിമ.
അതും കൊച്ചിൻ ഹനീഫയുടെ മുണ്ട് പറിക്കുന്ന സീൻ.
അതും ആസ്വദിച്ച് കുറെ… നേരെം അങ്ങനെയിരുന്നു.

അപ്പോഴാണ് പാർവ്വതിയുടെ കാര്യം ഓർത്തത്.
നോക്കിയപ്പോ 8.30 കഴിഞ്ഞു.
ഹരി വേഗം എണീറ്റ് കുളിക്കാൻ പോയി.
1/2 മണിക്കൂറുകൊണ്ട് കുളീം തേവാരോം കഴിഞ്ഞെത്തി.
ഒരു വെള്ള ഫുൾസ്ലീവ് ഷർട്ടും സ്കൈ ബ്ലൂ ജീൻസും എടുത്തിട്ട്. വേഗം ഫുഡും കഴിച്ചിറങ്ങി.
കോളേജിൽ നടന്ന സംഭവങ്ങളൊന്നും വീട്ടിൽ അറിയാത്തതിനാൽ. എങ്ങോട്ടു പോവുന്നു എന്നൊന്നും ആരും തിരക്കാൻ പോയില്ല.
കോളേജിലേക്കാവും എന്നു തന്നെ കരുതി കാണും.
1/ 2 മണിക്കൂറുകൊണ്ടവൻ പാലസിൽ എത്തി.
ഇടദിവസം ആയതു കൊണ്ടാവാം. വലിയ തിരകൊന്നുമില്ല.
ഹരി പാർക്കിംങിൽ ബൈക്ക് നിർത്തി.
നോക്കിയപ്പോ പാർവ്വതിയുടെ കാറവിടെ കിടപ്പുണ്ട്.
ഓഹ്. അപ്പോൾ അവൾ എത്തിയിട്ടുണ്ട്.
ഹരി സ്വയം മനസ്സിൽ ചിന്തിച്ചുകൊണ്ട് പാർവ്വതിയെ വിളിക്കാനായ് ഫോണെടുത്തപ്പോഴാണ് തനിക്ക് അവളുടെ നമ്പർ അറിയില്ലല്ലോ എന്ന കാര്യം ഓർത്തത്.
പെട്ടെല്ലോ….ദൈവമേ…

10 Comments

  1. ആ തോമ.ഒന്നുകിൽ.നിന്റെ അയൽക്കാരൻ അല്ലെങ്കിൽ ഒരു ബന്ധു….
    ഉറപ്പിച്ചു…

  2. തൃശ്ശൂർക്കാരൻ

    Broii

    1. കാളിദാസൻ

      എന്തോ..

  3. വളരെ നന്നായിട്ടുണ്ട് ബ്രോ അടുത്ത ഭാഗം എന്തായാലും വേണം

  4. Ithinte adutha bagam varuvo????

  5. തൃശ്ശൂർക്കാരൻ

    ?????

  6. സുദർശനൻ

    രണ്ടാമതും വായിച്ചു.അടുത്തഭാഗംവരേണ്ടസമയംകഴിഞ്ഞല്ലോ.നല്ലകഥതന്നെയാണ്.കോളേജിലെപരുപടികള്‍എന്ന്ചേര്‍ത്തിട്ടുള്ളത് കാണാന്‍ ഒരഭംഗി ഉണ്ട്. പരിപാടി എന്നതാണ് ശരി.

  7. ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ
    Next part pls

  8. കോവാലന്‍

    ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ?

Comments are closed.