കല വിപ്ലവം പ്രണയം 2 [കാളിദാസൻ] 85

മ്മ്… ശെരി.
ഹരി ഒന്ന് ഇരുത്തി മൂളിക്കൊണ്ട് പറഞ്ഞു.
അവൻ അപ്പോൾ തന്നെ കേക്ക് ഷോപ്പിൽ വിളിച്ച് കേക്കിന് ഓഡർ കൊടുത്തു.

ഡി.. കേക്ക് വൈകീട്ട് കിട്ടും. അതു പോരെ?

ആഹ്. മതി.

അപ്പോഴാണ് വേറൊരു കവർ കൂടി അവിടെ ഇരിക്കുന്നത് അവൾ കണ്ടത്.
ഇതെന്താ.. എന്നും പറഞ്ഞ് അവൾ ആ കവർ തുറന്നു.

ഏഹ്. രണ്ടു സാരി വാങ്ങിയോ..?
ഇല്ലെഡി… അത് എൻ്റെയൊരു ഫ്രണ്ട് അമ്മയ്ക്ക് കൊടുക്കാൻ പറഞ്ഞ് തന്നതാ…

വെറുതെ അല്ല. ഞാനും വിചാരിച്ചു.
ലോക പിശുക്കനായ എൻ്റെ ഏട്ടൻ രണ്ട് സാരിയൊക്കെ വാങ്ങോന്ന്.

അവൾ ഹരിയെ ഒന്ന് ആക്കിയ മട്ടിൽ പറഞ്ഞു.

പിശുക്കൻ നിൻ്റെ അച്ഛനാടി പുല്ലെ…

ദേ… വെറുതെ… എൻ്റെ അച്ഛനെ പറഞ്ഞാലുണ്ടലോ…

അവൾ അതും പറഞ്ഞ് അവനു നേരെ പിച്ചാനായി കൈ നീട്ടിയതും അവൻ ഒഴിഞ്ഞു മാറി പുറത്തേക്കോടി.

പിന്നെ വണ്ടിയെടുത്ത് കറങ്ങി രാത്രി 9 മണിക്കാണ് വീട്ടിൽ വന്നു കയറിയത്.
ചോറു തിന്നാനൊന്നും നിന്നില്ല.
നേരെ പോയി കിടന്നു.
അപ്പോളാണവൻ നാളെ പാർവ്വതി കാണണം എന്ന് പറഞ്ഞതോർത്തത്.

എന്തിനാണ് അവൾ തന്നെ കാണണം എന്നു പറഞ്ഞത്?
എന്തായിരിക്കും. അവൾക്ക് എന്തോട് പറയാനുണ്ടാവുക?
എൻ്റെ കൈ മുറിഞ്ഞ കാര്യം പറഞ്ഞപ്പോൾ എന്തുകൊണ്ടാവും അവളുടെ കണ്ണുനിറഞ്ഞത്?
എന്തിനാണ് പോവാൻ നേരം അവൾ എന്നെ വീണ്ടും തിരിഞ്ഞു നോക്കിയത്.
ദൈവമേ… ഇനി വെല്ല പ്രേമവും മറ്റും ‘ആണോ…
അത് ഒർത്തപ്പോൾ അവൻ്റെ ഉള്ളിലൊരു കുളിരുകോരി.

ഏയ്. അതൊന്നുമാവില്ല.
ഇന്നലെയാണ് ആദ്യമായിട്ട് അവളെനോട് മരിയാതയ്ക്കൊന്നു മിണ്ടിയത് തന്നെ.
പോരാത്തതിന് ഞാനെവിടെ കിടക്കുന്നു അവളെവിടെ കിടക്കുന്നു.
അവളെപ്പോലെയുള്ള ഒരു ഹൈ ക്ലാസ് ഫാമിലിയിൽ ഉള്ള ഒരാൾ എന്നെപ്പോലെ ഒരു സാധാരണക്കാരനെ പ്രേമിക്കാനോ…. നല്ല കഥ.
അവൻ സ്വയം മനസ്സിൽ പിറുപിറത്തു കൊണ്ട് പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.
അതെസമയം എല്ലാവരും ഉറങ്ങിയ തക്കം നോക്കി അമ്മു സാരിയെടുത്ത് അടുക്കളയിൽ കൊണ്ടു പോയി സ്റ്റൗവിൻ്റെ മുകളിൽ വെച്ച്‌ കാര്യങ്ങളെല്ലാം സെറ്റാക്കി.
പിറ്റേന്ന് വെളുപ്പിനെ കുളിച്ച് ഈറനുടുത്ത് ലക്ഷ്മിയമ്മ അടുക്കളയിൽ പ്രവേശിച്ചു.
ചായക്ക് തിളപ്പിക്കാൻ വെള്ളവുമെടുത്ത് സ്റ്റൗ കത്തിക്കാൻ തിരഞ്ഞപ്പോഴാണ് അവിടെ ഇരിക്കുന്ന കവർ ശ്രദ്ധിച്ചത്.
ദൈവമേ… ഇതെവിടെന്നു വന്നു…?
ഞാൻ ഇന്നലെ അടുക്കള പൂട്ടിയപ്പോ.. ഇതിവിടെ ഇല്ലായിരുന്നല്ലോ…?
പെട്ടെന്ന് ഇത് ഇപ്പോ.. എവിടെന്നാ…?
സ്വയം പിറുപിറുത്തുകൊണ്ട് ലക്ഷ്മിയമ്മ ആ കവർ തുറന്നു.

ഒരു പച്ച കളർ സാരി. അതിനു മുകളിൽ ചെറിയ പേപ്പർ കഷ്ണത്തിൽ Happy Birthday Lakshmi amma എന്നെഴുതിയിരിക്കുന്നു.
അതു വായിച്ചതും അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

10 Comments

  1. ആ തോമ.ഒന്നുകിൽ.നിന്റെ അയൽക്കാരൻ അല്ലെങ്കിൽ ഒരു ബന്ധു….
    ഉറപ്പിച്ചു…

  2. തൃശ്ശൂർക്കാരൻ

    Broii

    1. കാളിദാസൻ

      എന്തോ..

  3. വളരെ നന്നായിട്ടുണ്ട് ബ്രോ അടുത്ത ഭാഗം എന്തായാലും വേണം

  4. Ithinte adutha bagam varuvo????

  5. തൃശ്ശൂർക്കാരൻ

    ?????

  6. സുദർശനൻ

    രണ്ടാമതും വായിച്ചു.അടുത്തഭാഗംവരേണ്ടസമയംകഴിഞ്ഞല്ലോ.നല്ലകഥതന്നെയാണ്.കോളേജിലെപരുപടികള്‍എന്ന്ചേര്‍ത്തിട്ടുള്ളത് കാണാന്‍ ഒരഭംഗി ഉണ്ട്. പരിപാടി എന്നതാണ് ശരി.

  7. ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ
    Next part pls

  8. കോവാലന്‍

    ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ?

Comments are closed.