നാളെ പുറത്തെവിടെയെങ്കിലും വെച്ച് കാണാൻ പറ്റോ..ആഹ്. അതിനെന്താ… കാണാല്ലോ…
എന്നാ നാളെ രാവിലെ 10 മണിക്ക് ഹിൽ പാലസിൽ വരാമോ..
ഒരു നിമിഷം എന്തോ ആലോചിച്ച ശേഷം അവൾ ഹരിയോട് ചോദിച്ചു.
ആഹ്.വരാല്ലോ..
എന്നാ ഞാൻ പോട്ടെ നാളെ കാണാം.
അതും പറഞ്ഞവൾ പാർക്കിംങ് ഏരിയലേക്ക് നടന്നു.
ഹരി അവൾ പോവുന്നതും നോക്കി നിൽക്കുകയാണ്.
കുറച്ചു ദൂരം നടന്ന ശേഷം അവൾ നടത്തം നിർത്തി അവനെ ഒന്ന് തിരിഞ്ഞു നോക്കി.
ആ കണ്ണുകൾ എന്തോ പറയാൻ വെമ്പുന്ന പോലെയവന് തോന്നി.
അവൾ വീണ്ടും തിരികെ നടന്നു നീങ്ങി.
ആ നോട്ടത്തിൻ്റെ അർത്ഥം എന്തെന്ന് മനസ്സിലാക്കാൻ ആവാതെ അവൾ പോകുന്നതും നോക്കിയവൻ നിന്നു.
പിന്നെ അവനും വീട്ടിലേക്ക് തിരിച്ചു.
വീട്ടിലെത്തിയതും ലക്ഷ്മിയമ്മയുടെ കണ്ണിൽ പെടാതെ സാരി അവൻ്റ റൂമിൽ എത്തിച്ചു.
അമ്മൂ…
ഡി.. അമ്മൂ.
ആഹ്. കെടന്ന് കാറണ്ട ദേ… വരുന്നു.
അതും പറഞ്ഞ് അമ്മു ഹരിയുടെ റൂമിലേക്ക് ചെന്നു.
എന്താ.. വിളിച്ചെ.
ഡീ.. സാരി വാങ്ങിയട്ടുണ്ട് അത് കാണിക്കാൻ വിളിച്ചതാ..
ഓഹ്. ഒന്നു പതിയെ പറാ..ഡ. പൊട്ടാ.
അമ്മ കേൾക്കും.
അവൾ ചുണ്ടിൽ വിരൽ വെച്ചു കൊണ്ട് മുറിക്ക് പുറത്തേക്ക് നോക്കി കൊണ്ടു പറഞ്ഞു.
ആട്ടെ എന്താ നിൻ്റെ പ്ലാൻ.
അതെ ഏട്ടാ .. എല്ലാവരും കിടന്നു കഴിയുമ്പോ.സാരി എടുത്ത് അടുക്കളയിൽ ഗ്ലാസ് സ്റ്റൗവിനു മുകളിൽ വെക്കാം.
അതാവുമ്പോ.. വെളുപ്പിന് അമ്മ എഴുന്നേൽക്കുമ്പോ.. അത് കാണുകയും ചെയ്യും.
ഐഡിയ എപ്പടി..
അമ്മു എളിക്ക് കൈയും കൊടുത്ത് രണ്ടു പുരികവും പൊക്കിക്കൊണ്ടു ചോദിച്ചു.
പ്രമാദം.
Thank U… Thank U…
അമ്മൂ.. ഒരു കേക്കും കൂടി ഓഡർ ചെയ്താലോ?
ആഹ്. അതു കൊള്ളാം.. എന്നാ ഒരു റെഡ് വെൽവറ്റ് തന്നെയായിക്കോട്ടെ.
അയ്യെഡി. മോളെ… റെഡ് വെൽവെറ്റാ…
1000 – 1500 രൂപയാവും അത്രയൊന്നും എൻ്റേലില്ല.
ഇപ്പോ തന്നെ 1800 രൂപേടെ സാരിയാ.. വാങ്ങിയെ.
മാക്സിമം ഒരു 800 രൂപ അതിലൊതുങ്ങുന്ന വല്ല കേക്കും പറ.
ഓഹ്. ഈ എച്ഛിടെയൊക്കെ കാര്യം പറഞ്ഞ.
എന്നാ… ഒരു ബ്ലാക്ക് ഫോറസ്റ്റ് എങ്കിലും വാങ്ങോ…?
അമ്മു ഒരു പുച്ഛഭാവത്തിൽ ചോദിച്ചു.
ആ തോമ.ഒന്നുകിൽ.നിന്റെ അയൽക്കാരൻ അല്ലെങ്കിൽ ഒരു ബന്ധു….
ഉറപ്പിച്ചു…
Broii
എന്തോ..
Good
??
വളരെ നന്നായിട്ടുണ്ട് ബ്രോ അടുത്ത ഭാഗം എന്തായാലും വേണം
Ithinte adutha bagam varuvo????
?????
രണ്ടാമതും വായിച്ചു.അടുത്തഭാഗംവരേണ്ടസമയംകഴിഞ്ഞല്ലോ.നല്ലകഥതന്നെയാണ്.കോളേജിലെപരുപടികള്‍എന്ന്ചേര്‍ത്തിട്ടുള്ളത് കാണാന്‍ ഒരഭംഗി ഉണ്ട്. പരിപാടി എന്നതാണ് ശരി.
ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ
Next part pls
ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ?