കല വിപ്ലവം പ്രണയം 2 [കാളിദാസൻ] 85

ഒന്നിലെങ്കിലും ഈ വരുന്ന എലെക്ഷന് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കാൻ ഉള്ള ആളാ നീ…
അതു കൊണ്ട് ഇതിനെച്ചൊല്ലിയൊരു തർക്കം ഇനി വേണ്ട.
ഇല്ല. ശ്യാമേ….
ഇത്. ഇവിടം കൊണ്ട് തീരില്ല. എബിയുടെ മേത്ത് അവന്മാർ കൈ വെച്ചിട്ടുണ്ടെങ്കി…ഞാൻ കണ്ടതാ… അവന്മാര് എബിയെ പട്ടിയെ തല്ലുമ്പോലെ ഇട്ട് തല്ലുന്നത്.
പിന്നെ ശ്യാമിന് ഒന്നും പറയുവാനുണ്ടായിരുന്നില്ല.
സ്നേഹിച്ചാ… കൂടെ നിൽക്കുവനു വേണ്ടി ചാവാൻവരെ തയ്യാറാവുന്ന ഹരിയുടെ സ്വഭാവം അവന് നന്നായി അറിയാമായിരുന്നു.

ഡാ.. എബി എന്ന നമുക്ക് പോയാലോ..

ആഹ്. പോവാം.. ഇനിയിപ്പോ ഇവിടെ നിന്നിട്ട് ഒരു കാര്യവുമില്ല.

അവർ ശ്യാമിനോട് യാത്ര പറഞ്ഞിറങ്ങി.
ഹരി ബൈക്കിൽ കേറാൻ നേരമാണ് സാരി വാങ്ങുന്ന കാര്യമോർത്തത്.

അയ്യോ…
മറന്നല്ലോ.. ച്ഛെ.. നാശം.

എന്താടാ…

അളിയാ.. അതെ നാളെ അമ്മയുടെ പിറന്നാളാണ്.
അപ്പോ ഒരു സാരി എടുക്കണമെന്നു കരുതിയിരുന്നതാ…
എനിക്കാണെ സെലെക്റ്റ് ചെയ്യാനൊന്നും അറിയില്ല.

അതുകൊണ്ട്. (എബി ഒരു ചോദ്യഭാവത്തിൽ ഹരിയെ നോക്കി.)

എടാ… ഞാൻ മീരയെ കൂട്ടി പോവാം എന്നാ വിചാരിച്ചിരുന്നത്.
അതിനെടയിലാ… അപ്പോ… ഈ പ്രശ്നം മൊത്തം ഉണ്ടായെ. അതു കൊണ്ടവളോട് ഈ കാര്യം പറയാനും പറ്റിയില്ല.

സാരി എടുക്കാൻ നിനക്ക് അമ്മുവിനെ കൂട്ടി പോയപ്പോരെ… എന്തിനാ… മീരയെ വിളിക്കുന്നത്.
മ്മ്… മനസ്സിലാവുന്നുണ്ട്, മനസ്സിലാവുന്നുണ്ട്..
കുറച്ചു ദിവസമായി ഞാൻ കാണുന്നു.. എവിടെക്കയോ… ഒരു സ്പെല്ലിംങ് മിസ്റ്റേക്ക്
നടക്കട്ടെ… നടക്കട്ടെ…

ഒരു കള്ളച്ചിരിയോടെ എബി പറഞ്ഞു.

നീ… എന്തൊക്കെയിപ്പറയണേ…
നീ…വിചാരിക്കുന്നതു പോലെ ഒന്നുമില്ല.

നിനക്ക് ഒന്നുമില്ലായിരിക്കും. പക്ഷേ അവൾക്കുണെങ്കിലോ…
എന്ത്?

ഇഷ്ട്ടം.

ഒന്ന് പോs.

ആഹ്. അളിയാ… ഞാൻ ചുമ്മാ പറഞ്ഞതല്ല. അവക്ക് നിന്നോടുള്ള പെരുമാറ്റത്തിൽ പലപ്പോഴും എനിക്കത് തോന്നിയട്ടുണ്ട്.
നല്ല കൊച്ചാടാ… വേണെ… ഒന്ന് നോക്കിക്കോ…

ഒന്ന്. പോയെ എബി..

ഓ.. വേണ്ടെ..വേണ്ട…
ആട്ടെ …. ഇനി ഇപ്പോ എന്താ പ്ലാൻ.അവൾ ഇപ്പോ വീടെത്തിക്കാണും.

ആ.. ഞാൻ തന്നെ പോയി എടുക്കാം.. അല്ലാതെ എന്ത് ചെയ്യാനാ…
നീയും കൂടെ പോരെ…

ഞാനാ ഈ കോലത്തിലാ….

10 Comments

  1. ആ തോമ.ഒന്നുകിൽ.നിന്റെ അയൽക്കാരൻ അല്ലെങ്കിൽ ഒരു ബന്ധു….
    ഉറപ്പിച്ചു…

  2. തൃശ്ശൂർക്കാരൻ

    Broii

    1. കാളിദാസൻ

      എന്തോ..

  3. വളരെ നന്നായിട്ടുണ്ട് ബ്രോ അടുത്ത ഭാഗം എന്തായാലും വേണം

  4. Ithinte adutha bagam varuvo????

  5. തൃശ്ശൂർക്കാരൻ

    ?????

  6. സുദർശനൻ

    രണ്ടാമതും വായിച്ചു.അടുത്തഭാഗംവരേണ്ടസമയംകഴിഞ്ഞല്ലോ.നല്ലകഥതന്നെയാണ്.കോളേജിലെപരുപടികള്‍എന്ന്ചേര്‍ത്തിട്ടുള്ളത് കാണാന്‍ ഒരഭംഗി ഉണ്ട്. പരിപാടി എന്നതാണ് ശരി.

  7. ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ
    Next part pls

  8. കോവാലന്‍

    ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ?

Comments are closed.