കല വിപ്ലവം പ്രണയം 2 [കാളിദാസൻ] 85

ഹരി വേഗം തന്നെ കോളേജിലെ ടോയ്ലെറ്റിൻ്റെ സൈഡിലായി ഒളിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ ആണ് ടോയിലെറ്റിൻ്റെ ഉള്ളിൽ നിന്നും ഓന്ത് എത്തി നോക്കുന്ന പോലെ ഒരു തല പുറത്തേക്കു വരുന്നത് ഹരി കണുന്നത്.
നോക്കിയപ്പോ… അത് ശ്യാമായിരുന്നു..

ഡാ…

അയ്യോ… എൻ്റെ പൊന്നു സാറെ
എന്നെ തല്ലല്ലെ.. സാറെ…

ഓഹ്.. എട പൊട്ടാ..
കെടന്ന് കാറല്ലെ ഇത് ഞാനാ.. ഹരി.

ഓഹ്. നീയായിരുന്നോ.. പണ്ടാരം പേടിച്ചു പോയി.
ഡാ.. ഹരി.. പോലീസ് പോയിട്ടുണ്ടാവോ…

അറിയില്ല. വാ.. നോക്കാം.
അവർ പതിയെ മെയിൻ ബ്ലോക്കിലേക്കു നടന്നു.

അല്ലഡാ.. നമ്മടെ എബി എന്ത്യേ…

ഇനിയെങ്ങാനും അവനെ പോലീസ് പൊക്കിയിട്ടുണ്ടാവോ…?
ശ്യാം തൻ്റെ ആശങ്ക അറിയിച്ചു.

കരിനാക്ക് വളച്ച് ഒന്നും പറയല്ലെ മൈരെ…

അതു പറഞ്ഞ് തിരഞ്ഞതും ഹരി കാണുന്നത്
കോളേജ് വളപ്പിലെയൊരു പൊന്തക്കാട്ടിൽ നിന്നും തൻ്റെ കാലിൽ ചുറ്റിപ്പിടിച്ച.
വള്ളിച്ചെടിയും പറിച്ച് മാറ്റി ഷർട്ടെക്കെ കുടഞ്ഞിറങ്ങി വരുന്ന എബിയെയാണ്.

ആഹ്.. ദേ.. വരുന്നു.. നമ്മടെ ആശാൻ.

എട എബി.. നിനക്ക് കോറെ.. കിട്ടിയ…

കിട്ടിയാന്ന… ആ… പന്നികൾ ഒരു കാര്യവുമില്ലാണ്ട… വന്നു മെക്കിട്ട് കേറിയെ..
കൊടുക്കും ഞാൻ.. കിട്ടിയതിൻ്റെ പലിശയും ചേർത്ത് .
എബി അവനു വന്ന കലി അടക്കാനാവാതെ പല്ലിറുമി കൊണ്ട് പറഞ്ഞു..
നീ.. ഇപ്പോ.. ഒന്ന് അടങ്ങ്.
നമുക്ക് ചോദിക്കാം തൽക്കാലം. ഇതൊന്നു തീരട്ടെ.
ഹരി അതും പറഞ്ഞ് നിർത്തിയപ്പോഴാണ് ഒരു അനോൺസ്മെൻ്റ് ഉണ്ടായത്.

പ്രിയ വിദ്യാർഥികളെ…
കോളേജിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത്.
കോളേജിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന എല്ലാ പരുപാടികളും നിർത്തി വെക്കുവാനും .
തുടർന്ന്. കോളേജ് രണ്ടു ദിവസത്തേക്ക് അടച്ചിടുവാനും ഇതിനാൽ തീരുമാനമായിരിക്കുന്നു.
അതു കൊണ്ടു തന്നെ എല്ലാ വിദ്യാർഥികളും. എത്രയും പെട്ടെന്ന് തന്നെ കോളേജ് ക്യാമ്പസിൽ നിന്നും പുറത്തു പോവേണ്ടതാണ്.
കൂടാതെ ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ അതിനെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുന്നതാണ്.

ഹും. കണ്ടോ ഡാ… പ്രിൻസിപ്പാളിന് വലതു പക്ഷത്തോടുള്ള കൂറ്.
നമ്മളാണ് ഇപ്പോ പ്രശ്നം ഉണ്ടാക്കിയിരുന്നതെങ്കിൽ ഇപ്പോ… കുറഞ്ഞത് ഒരു സസ്പെൻഷനിലെങ്കിലും ചെന്നു നിന്നാനെ.
ഹരി ഒരു പുച്ഛചിരിയോടെ പറഞ്ഞു.

ഇനി ഇതിൻ്റെ പേരിൽ ഒരു വഴക്ക് വേണ്ട ഹരി….

10 Comments

  1. ആ തോമ.ഒന്നുകിൽ.നിന്റെ അയൽക്കാരൻ അല്ലെങ്കിൽ ഒരു ബന്ധു….
    ഉറപ്പിച്ചു…

  2. തൃശ്ശൂർക്കാരൻ

    Broii

    1. കാളിദാസൻ

      എന്തോ..

  3. വളരെ നന്നായിട്ടുണ്ട് ബ്രോ അടുത്ത ഭാഗം എന്തായാലും വേണം

  4. Ithinte adutha bagam varuvo????

  5. തൃശ്ശൂർക്കാരൻ

    ?????

  6. സുദർശനൻ

    രണ്ടാമതും വായിച്ചു.അടുത്തഭാഗംവരേണ്ടസമയംകഴിഞ്ഞല്ലോ.നല്ലകഥതന്നെയാണ്.കോളേജിലെപരുപടികള്‍എന്ന്ചേര്‍ത്തിട്ടുള്ളത് കാണാന്‍ ഒരഭംഗി ഉണ്ട്. പരിപാടി എന്നതാണ് ശരി.

  7. ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ
    Next part pls

  8. കോവാലന്‍

    ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ?

Comments are closed.