കല വിപ്ലവം പ്രണയം 2 [കാളിദാസൻ] 85

കല വിപ്ലവം പ്രണയം 2

Kala Viplavam Pranayam Part 2 | Author : Kalidasan | Previous Part

 

ഹായ് ഫ്രണ്ട്സ് ഈ കഥയുടെ ആദ്യ ഭാഗത്തിന് നിങ്ങൾ തന്ന സപ്പോർട്ടിന് വളരെയധികം നന്ദി.
ഈ കഥയ്ക്ക് ഏതെങ്കിലും വ്യക്തിയുമായോ, പ്രസ്ഥാനമായോ യാതൊരു വിധ ബന്ധവുമില്ല.
അങ്ങനെയെന്തെങ്കിലും തോന്നുകയാണെങ്കിലത് തികച്ചും യഥിർശ്ചികം മാത്രം.
ഈ കഥയിൽ ഒരു ചെറിയ തിരുത്തുണ്ട്.
അനു അവതരിപ്പിക്കുന്നത് തിരുവാതിരയല്ല. ഭരതനാട്യമാണ്.
എല്ലാവരും ക്ഷമിക്കുക. ഇനി ഇത്തരം തെറ്റുകൾ ഉണ്ടാവാതെ ശ്രദ്ധിക്കുന്നതാണ്.നീല ധാവണിയിൽ കൈയിൽ തുളസ്സി മാലയുമായ് ഇറങ്ങി വന്ന സുന്ദരിയെ കണ്ട് അവൻ്റെ മനസ്സ് അറിയാതെ മന്ദ്രിച്ചു.
“പാർവ്വതി.”
തുടർന്ന് വായിക്കുക.
അവരുടെ കണ്ണുകൾ പരസ്പരം ഉടക്കി.
എങ്കിലും അവൾ അവനോട് ഒന്നും മിണ്ടിയില്ല.
ഒരു പുഞ്ചിരി മാത്രം അവനായ് അവൾ സമ്മാനിച്ചു കൊണ്ട് അവനെ മറികടന്നവൾ അമ്പലത്തിലേക്ക് നടന്നകന്നു.
അവനും ഒന്ന് പഞ്ചിരിച്ചു.
പക്ഷേ.. അവളുടെ ആ പ്രവർത്തി. ഹരിയുടെ മനസ്സിനെ ഒന്നു തളർത്തി.
എന്തുകൊണ്ടാണവൾ മിണ്ടാതെ പോയത്?
അത് അവൻ്റെ മനസ്സിലൊരു ചോദ്യചിഹ്നമായ് അവശേഷിച്ചു.
എന്തോ… ഇനിയിവിടെയിരുന്നാൽ അവൾ തിരികെ വരുമ്പോൾ വീണ്ടും അവളെ കണ്ടു മുട്ടും.
ഇന്ന് ഇപ്പോ … എനിക്കവളെ ഫേസ് ചെയ്യാൻ പറ്റില്ല. അവൻ സ്വയം മനസ്സിൽ ചിന്തിച്ചു.
ഹരി തിരികെ പരുപാടി നടക്കുന്ന സ്ഥലത്തേക്ക് നടന്നു.
പോകുന്ന വഴിയിൽ അവൻ ആ അനോൺസമെൻ്റ് കേട്ടു.
അടുത്തതായ് അനുപമ നമ്പ്യാർ അവതരിപ്പിക്കുന്ന ഭരതനാട്യം.
ഒരു ഒപ്പൺ സ്റ്റേജിലായാണ് പരുപാടി നടക്കുന്നത്.
സ്റ്റേജിൻ്റെ ഒരു മൂലയിലായവൻ സ്ഥാനം പിടിച്ചു.
ഗാനമേള തുടങ്ങാൻ സമയമാവാത്തതു കൊണ്ടാവാം.. ഇപ്പോൾ വലിയ തിരക്ക് അനുഭവപ്പെടുന്നില്ല.
പെട്ടെന്ന് എല്ലാവരും നിശബ്ദരായി.പതിയെ സ്റ്റേജിലെ കർട്ടൻ പൊങ്ങി.സ്റ്റേജിലെ ഇരുളിനെ മറച്ചുകൊണ്ട് അവിടം പ്രകാശത്താൽ നിറഞ്ഞു.
അതിലൊരു സ്ത്രീ രൂപം തിളങ്ങി നിന്നു.
ആ കാഴ്ച്ച അവൻ്റെ കണ്ണുകൾക്ക് കുളിരേകി.ആ കണ്ണുകൾ തിളങ്ങി.അനുവാണതെന്ന് അവൻ്റെ കണ്ണുകൾക്ക് വിശ്വസിക്കുവിനായില്ല എന്നതാണ് സത്യം. സാക്ഷാൽ പാർവ്വതി ദേവി തൻ്റെ മുൻപിൽ വന്നു നിൽക്കുന്ന പോലെ. നൃത്തമോ അതിലേറെ മനോഹരം.എല്ലാം ഒരു മായാലോകത്തെന്ന പോലെ അവൻ ആ ന്യത്തം കണ്ടിരുന്നു. ആ നൃത്തം തീർന്നത് പോലും അവൻ അറിഞ്ഞില്ല. സ്റ്റേജിൽ കർട്ടൺ വീണപ്പോളാണവൻ ആ സ്വപ്ന ലോകത്തുന്നിന്നും മോചിതനായത് എന്ന് പറയുന്നതാവും ശെരി.
ഒരു മണിക്കൂർ കൂടിയവരവിടെ ചിലവഴിച്ചു. സമയം 9 മണിയായപ്പോഴേക്കും അവരവിടെ നിന്നും വീട്ടിലേക്ക് തിരിച്ചു.
അമ്മൂ…
മ്മ്.. എന്താടാ…

10 Comments

  1. ആ തോമ.ഒന്നുകിൽ.നിന്റെ അയൽക്കാരൻ അല്ലെങ്കിൽ ഒരു ബന്ധു….
    ഉറപ്പിച്ചു…

  2. തൃശ്ശൂർക്കാരൻ

    Broii

    1. കാളിദാസൻ

      എന്തോ..

  3. വളരെ നന്നായിട്ടുണ്ട് ബ്രോ അടുത്ത ഭാഗം എന്തായാലും വേണം

  4. Ithinte adutha bagam varuvo????

  5. തൃശ്ശൂർക്കാരൻ

    ?????

  6. സുദർശനൻ

    രണ്ടാമതും വായിച്ചു.അടുത്തഭാഗംവരേണ്ടസമയംകഴിഞ്ഞല്ലോ.നല്ലകഥതന്നെയാണ്.കോളേജിലെപരുപടികള്‍എന്ന്ചേര്‍ത്തിട്ടുള്ളത് കാണാന്‍ ഒരഭംഗി ഉണ്ട്. പരിപാടി എന്നതാണ് ശരി.

  7. ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ
    Next part pls

  8. കോവാലന്‍

    ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ?

Comments are closed.