Jwala [Aadhi] 2271

എങ്കിലും, ആ വാക്കുകൾക്ക് ശേഷവും അവൾക്കെന്നോടുള്ള അടുപ്പത്തിനൊരു കുറവുമുണ്ടായില്ല.. സാധാരണയിൽ കൂടുതൽ അവളെന്നെ സ്നേഹിച്ചു. ഞാനവളെയും. സൗഹൃദം മാത്രമാണെങ്കിൽ എന്നോട് മിണ്ടിയാൽ മതിയെന്ന പതിവ് മറുപടി പറയാൻ അവൾക്ക് കഴിയില്ലായിരുന്നു എന്നോട്.

ഒരുപാട് സുഹൃത്തുക്കൾക്കിടയിൽ ജ്വാലയെ വെറുമൊരു സുഹൃത്തായി കാണാനും എനിക്ക് കഴിയില്ലായിരുന്നു..

ജ്വാലക്കെന്തോ തിരക്കുള്ള ഒരു പകൽ ദിനത്തിലാണ് ഞാൻ ലോല വായിക്കുന്നത്.. പലരിൽ നിന്നും കേട്ടും, അറിഞ്ഞും അറിയാതെയാണെങ്കിൽ പോലും എനിക്ക് പപ്പേട്ടന്റെ ലോലയോട് പ്രിയമായിരുന്നു.. അതുകൊണ്ടു തന്നെയാണ് എന്റെ പ്രിയപ്പെട്ടവൾക്കായി ഞാനത് അയച്ചുകൊടുത്തതും.

 

അന്നത് വായിച്ചു ജ്വാല, വെറുമൊരു സാധാ പെണ്ണായി എന്നോട് സംസാരിച്ചു.

 

” എങ്കിലും അയാളെന്ത് മനുഷ്യനാ? അവളെയങ്ങനെ സങ്കടപ്പെടുത്തണമായിരുന്നോ?? ”

 

ജ്വാലയുടെ വാക്കുകളിൽ, ലോലയോടുള്ള സ്നേഹം ഞാൻ കണ്ടറിഞ്ഞു. അന്നും ഞങ്ങൾ ഒരുപാട് ഡിബേറ്റ് ചെയ്തു.. ലോലയിൽ നിന്നും, പപ്പേട്ടനിൽ നിന്നുമിറങ്ങി ഇന്നത്തെ കാലത്തെ ബന്ധങ്ങളിലേക്കും, ജീവിതങ്ങളിലേക്കും ഞങ്ങൾ പോയി. അവസാനം അതെല്ലാം ഞങ്ങളുടെ ബന്ധത്തിൽ തിരിച്ചെത്തി.

 

അന്ന് ഞാൻ വീണ്ടുമവളോട് പറഞ്ഞു,

 

” ജ്വാല, ഭാവിയിൽ എന്താവുമെന്ന് എനിക്കറിയില്ല. പറയുന്നത് സ്വാർത്ഥതയാണെന്നുമെനിക്കറിയാം. പക്ഷേ നീ എന്ത് മാജിക്കാണ് എന്നിൽ കാണിച്ചത്? ഒരിക്കലും മറ്റൊരാളോട് തോന്നാത്ത, പ്രത്യേകിച്ചും  മറ്റൊരു റിലേഷന്ഷിപ്പിലുള്ള ഒരാളോട് തോന്നാത്ത ഒരിഷ്ടം എങ്ങനെയാണ് എനിക്ക് നിന്നോട് തോന്നിയത്? ഇതിനു മാത്രം എന്ത് പ്രത്യേകതയാണ് പെണ്ണേ നിനക്കുള്ളത്? ഞാനിന്നേ വരെ കണ്ട മറ്റു പെൺകുട്ടികളിൽ നിന്നും നിന്നെ വ്യത്യസ്ഥമാക്കുന്നത് എന്താണ്? ”

 

പല്ലുകൾ മുഴുവൻ പുറത്തുകാണിച്ചുകൊണ്ടുള്ള പൊട്ടിച്ചിരിയായിരുന്നു മറുപടി. പക്ഷേ ആ മുഖത്തു എന്നോടുള്ള ഇഷ്ടവും, നിസ്സഹായാവസ്ഥയും അലയടിക്കുന്നത് എനിക്ക് കാണാമായിരുന്നു.

 

അവളെ നോക്കിയിരുന്നാൽ എനിക്കൊരുപക്ഷേ എന്നെത്തന്നെ മറക്കാൻ തോന്നിയേക്കും.. അതവളെ കൂടുതൽ വേദനിപ്പിക്കും.

 

” കഴിയില്ല ജ്വാല… നിനക്കൊപ്പം, നിന്റെ സന്തോഷങ്ങളിൽ ഇല്ലെങ്കിലും, സങ്കടങ്ങളിൽ കൂടെയുണ്ടാവുമെന്നു ഞാൻ വാക്കുതന്നതാണ്. പക്ഷേ അങ്ങനെ ചെയ്താൽ, ഞാനൊരു സ്വാർത്ഥനായിപ്പോവും. കഴിഞ്ഞു പോയ കുറേ നല്ല ഇന്നലെകൾ അതുമതി എനിക്ക് നിന്നെയോർക്കാൻ. നിന്റെയീ ചിരിയും കുസൃതിയുമാലോചിക്കുമ്പോൾ മനസ്സിൽ നിറയുന്ന ഭാരമാണ് ജ്വാല നീ.. പക്ഷേ ഞാനിത്തവണ കരയില്ല. ഒരായിരം കരച്ചിലുകൾക്ക് മായ്ച്ചുകഴിയാൻ പറ്റാത്ത വിധം നീയും നിന്റെയീ കുഞ്ഞുമുഖവും എന്റെയുള്ളിലുണ്ട്. ആദ്യപ്രണയമാണല്ലോ സാധാരണ മറക്കാൻ കഴിയാത്തത്? ഒരുപക്ഷേ ഞാൻ വ്യത്യസ്തനാവും, തിരിച്ചു പറയാത്ത നിന്റെയീ സ്നേഹമാവുമെന്നെ ജീവിതത്തിൽ വേട്ടയാടുക. ശരിക്കും നിനക്കെന്നോട് പ്രണയമില്ലേ? നിന്റെ സ്നേഹത്തിനു മറ്റൊരര്ഥം ഞാൻ വെറുതെ കല്പിക്കുകയാണോ? അതോ നിനക്കൊരിക്കലും എന്നെ ഇഷ്ടപ്പെടാൻ കഴിയില്ലേ?? “

112 Comments

  1. Nannayittund

  2. ആദി ബ്രോ..

    സൂപ്പർ സ്റ്റോറി, വെറും ഒരു 5പേജിൽ ഇങ്ങനെ ഒക്കെ എഴുതാൻ എങ്ങനെ സാധിക്കുന്നെ..
    അവസാനം ഒരു സഡ്എൻഡിങ് ആയിരുന്നെങ്കിൽ കൂടി ആ ഭാഗം അതിമനോഹരമായി അവതരിപ്പിച്ചു..
    ഓരോ വരികളിലും അവരുടെ പ്രണയം അനുനവിച്ചറിയാൻ സാധിച്ചു..
    നല്ല അവതരണം.

    അടുത്ത കഥയുമായി പെട്ടെന്ന് വരണം..

    കാത്തിരിക്കുന്നു..

    1. ഒരുപാട് ഇഷ്ടം ??
      കഥ എഴുതിയപ്പോൾ സാഡ് ആയിരുന്നെങ്കിലും ഇപ്പോൾ ഹാപ്പി ആണ് ഇതിലെ രണ്ടുപേരും 😛

  3. U know? This is nice.
    Nice writing.
    ഒരു തേപ്പിലെ കുറേ ചിന്താ ശകലങ്ങൾ ഓർമവന്നു.. ഹഹ
    Nice

    # പക്ഷേ മിക്കവാറും സമയങ്ങളിൽ അവളെനിക്ക് ഒരു അനിയത്തിയെപ്പോലെയുമായിരുന്നു, എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ, നേരിൽ കാണുമ്പോൾ കയ്യിൽ പിടിച്ചു വലിച്ചു വേഗത്തിൽ നടക്കാൻ, ദേഷ്യം വരുമ്പോൾ പുറം നോക്കി നല്ലൊരടി തരാനെല്ലാം അവൾക്ക് വലിയ ഉത്സാഹമായിരുന്നു.

    #” കഴിയില്ല ജ്വാല… നിനക്കൊപ്പം, നിന്റെ സന്തോഷങ്ങളിൽ ഇല്ലെങ്കിലും, സങ്കടങ്ങളിൽ കൂടെയുണ്ടാവുമെന്നു ഞാൻ വാക്കുതന്നതാണ്.

    1. ഉം ബ്രോ..????
      (വേറൊരു സ്ഥലത്തു നിന്നാ ഈ പേര് കിട്ടിയത്.. പക്ഷേ എനിക്ക് നന്നായിട്ട് ഇഷ്ടമായി ആ പേര്.. അതാ !! )
      പലപ്പോഴും കണ്ടിട്ടുണ്ട് വേറെ പലകഥകളിലും കമന്റുകൾ..
      So u know? I am really happy to see this comment??
      തേപ്പിലെ ചിന്താ ശകലങ്ങളോ? 😀
      ഇതിൽ തേപ്പൊന്നുമുണ്ടായില്ലെന്നേ.. അതിന്റെ മുന്നേ എല്ലാം തീർന്നു !! 😛

  4. വളരെ നന്നായിട്ടുണ്ട്.. നല്ല അവതരണം.. ആശംസകൾ ആദി??

    1. നന്ദി മനൂ… ????

  5. ഹീറോ ഷമ്മി

    ആദി ബ്രോ…. ഒന്നും പറയാനില്ല….. മനസ്സ് നിറഞ്ഞു……
    Thanks for the story ❤❤

    1. ഷമ്മിച്ചേട്ടാ.. താങ്ക് യൂ താങ്ക് യൂ ..
      ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം !!

  6. നിലാവിന്റെ രാജകുമാരൻ

    13k viewsinu 2k aduth like
    ?power??

    1. സ്നേഹം മാത്രം????

  7. കുട്ടപ്പൻ

    ❤️ കൊണ്ടുപൊക്കോ വേറൊന്നും പറയാനില്ല ?

    1. കുട്ടപ്പാ… ??❤️❤️

  8. നിനക്ക് ചാത്തൻ സേവാ വല്ലോം ഉണ്ടോ.ഇടുന്നത് മൊത്തം കെ അടിക്കുവാണല്ലോ.ബിത്വ അഭിനന്ദനങ്ങൾ??

    1. ????
      ചാത്തൻ സേവയോ??
      ഇതിലൊന്നും പ്രത്യേകിച്ചു കാര്യമില്ലല്ലോ.. ഏതായാലും നന്ദി????

  9. അടിപോളിയാണ് ഭായ്…
    നല്ലെഴുത്ത്….
    എന്താണ് നിങ്ങളിപ്പോ ഇവിടെയൊന്നും ഉണ്ടാവാരെയില്ലല്ലോ…??

    നല്ല കഥാകഥന ശൈലിയായിരുന്നെങ്കിലും ചിലയിടത്ത് uncompatible ആയിപ്പോയി സാഹിത്യം…എന്നാലും adjustable ആണ്…എങ്കിലും adjustable അല്ല…ഹിഹി…
    പിന്നെ അവസാനം ഒരു പുകമറ ഉണ്ട്…ഒന്നൂടി ക്ലിയര്‍ ആക്കാമായിരുന്നെന്നു തോന്നി…

    പിന്നെയാരാ ഈ പപ്പേട്ടനും ലോലയും…? അറിയാഞ്ഞിട്ടാ…വേറൊന്നും കൊണ്ടല്ല…

    1. പദ്മരാജൻ സാറിനെ അറിയില്ലേ. തൂവാനത്തുമ്പികൾ, മൂന്നാം പക്കം,താഴ്വാരം,നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ,ഞാൻ ഗന്ധർവ്വൻ ഒക്കെ ഡയറക്ട് ചെയ്ത ആൾ.ഒരു വല്ലാത്ത മനുഷ്യൻ ആണ്.അങ്ങേരുടെ ഒരു കഥ ആണ് ലോല. പുള്ളിയുടെ ഒരു പടം/ഒരു കഥ വായിച്ചാൽബാക്കി ഒക്കെ തിരഞ്ഞു പിടിച്ചു വായിക്കുകയും കാണുകയും ചെയ്യും. ഫാൻ ആക്കി കളയും

    2. ഹോ… വൻ തിരക്കാണെന്നെ??
      ഹഹ?? സാഹിത്യം എന്നെക്കൊണ്ട് പറ്റുന്നതല്ല എന്നു ഞാൻ പിന്നേം തെളിയിച്ചല്ലേ?? ഇനിയില്ല.. ഞാൻ നന്നായിക്കൊള്ളാം??
      പുകമറയുണ്ടാവും, അത് എന്താണെന്ന് വെച്ചാൽ..
      ആ.. അപ്പൊ അതിന്റെ ഹിസ്റ്ററിയൊക്കെ പറയേണ്ടി വരും..അതങ്ങനെ നിൽക്കട്ടെ???

      പദ്മരാജനും പുള്ളിയുടെ കഥയും, അതാണ് പപ്പേട്ടനും ലോലയും.. pdf കിട്ടും.. വായിച്ചു നോക്കിക്കോ..????

    3. അനസേ pdf എന്റ കയ്യിലുണ്ട്.വേണമെങ്കിൽ മെയിൽ ചെയ്യാം.

      1. ശെരി ഏട്ടാ…എന്റെ മെയില്‍ പീവീടെ കൈയില്‍ ഉണ്ട്…ഇവടെ ഇട്ടാ ബാന്‍ കിട്ടൂലെ…

      2. Oru copy kittan andavazi

  10. machane adipoli….kurachu pagekondu manogaramaya oru kunju story ishtappettu…..Ellarum parayunna pole haricharitham evide konduvannude…..apeksha aanu…

    1. അപേക്ഷയോ, എന്നോടോ??
      അതിവിടെ വരും ബ്രോ..കുറച്ചു തിരക്കായിപ്പോയെന്നെ അതാ…?
      സ്നേഹം???❤️

  11. Deepak RamaKrishnan

    വല്ലാത്ത ഫീലുള്ള റൈറ്റിങ് എന്റെ പൊന്നോ..!!!! നിന്നെ നമിച്ചു ??
    റിമൂവ് ചെയ്ത ഹരിചരിതം വീണ്ടും ഇവിടെ ഇടുമോ ബ്രോ ?

    1. സ്നേഹം????
      ആ കഥ ഇവിടെയിടും ബ്രോ.. അയച്ചിട്ടുണ്ട്??

  12. നാരായണന്‍ കുട്ടി

    മികച്ച കയ്യടക്കത്തോടെ മനോഹരമായി എഴുതി??. ഇതിലും നന്നായിട്ട് എനിക്ക് പറയാനറിയില്ല ?

    1. ഒരുപാട് നന്ദി, നല്ല വാക്കുകൾക്കും സ്നേഹത്തിനും????

  13. ഒരു കുഞ്ഞു തേപ്പ് ?????????

    1. ഇതിൽ തേക്കാൻ മാത്രമൊന്നും നടന്നില്ല…?? എല്ലാം ശടപടെ ശടപടെ എന്നായിരുന്നു??

Comments are closed.