Jwala [Aadhi] 2271

യാദൃശ്ചികതയാണോ? അവളുടെ വാക്കുകളിലൂടെ കണ്ണോടിച്ചുകൊണ്ടിരിക്കുമ്പോൾ അവളുടെ വാക്കുകളെന്നെ തേടിയെത്തുന്നത്?

 

തിരിച്ചുള്ള മറുപടികൾക്കിടയിൽ അവൾ അവളുടെ യഥാർത്ഥ പേരും, നാടും ഞാൻ ചോദിക്കാതെ തന്നെ എന്നോട് പറഞ്ഞു. അത്ഭുതമായിരുന്നു എനിക്ക്. ഇത്രയും കപടതകളുണ്ടെന്നു അറിയാവുന്ന ഇങ്ങനെയൊരു സ്ഥലത്തു അവളെന്തിനാണ് എന്നോടിതെല്ലാം പറയുന്നത്? എങ്കിലും എന്റെ യഥാർത്ഥ സ്ഥലമോ വീടോ പറയാനെനിക്ക് മടിയായിരുന്നു.

എനിക്ക് നേരെ ഇടക്ക് വരുന്ന പഴ്സണലായിട്ടുള്ള ചോദ്യങ്ങളിൽ നിന്നും ഞാൻ ഒഴിഞ്ഞുമാറി. പക്ഷേ അതിനിടയിൽ അവൾ പറഞ്ഞ ഒരു കാര്യം അവളുടെ എല്ലാ കാര്യങ്ങളും എനിക്കറിയാൻ പര്യാപ്തമായിരുന്നു. ഞങ്ങൾക്ക് രണ്ടു പേർക്കും ഒരു കോമൺ ഫ്രണ്ടുണ്ട്. ഏതായാലും ആ ദിവസം തന്നെ ഒരടുപ്പമുണ്ടാക്കിയാണ് അവൾ പോയത്.

പക്ഷേ എനിക്കധികം വിശ്വാസമൊന്നുമുണ്ടായിരുന്നില്ല എന്നെത്തന്നെ.. ഞാനീ വക ബന്ധങ്ങളൊരിക്കലും കൊണ്ട് നടക്കില്ല എന്ന് തന്നെ ഞാനുറച്ചു വിശ്വസിച്ചു. പക്ഷേ പിന്നീടുള്ള ദിവസങ്ങളിൽ എന്ത് മാജിക്കാണ് അവൾ പ്രയോഗിച്ചതെന്നറിയില്ല, മറ്റാരോടും തോന്നാത്ത രീതിയിലുള്ള ഒരടുപ്പം ഞങ്ങൾക്കിടയിൽ രൂപപ്പെട്ടു. എന്തും തുറന്നു പറയാൻ കഴിയുന്ന, എന്തിനെക്കുറിച്ചും വാദിക്കാനും, തർക്കിക്കാനും കഴിയുന്ന ഒരാളായി അവൾ മാറി..

 

ആകസ്മികമായാണ്, അവൾ അവളുടെയൊരു ഫോട്ടോ എനിക്കയച്ചു തരുന്നത്.

 

” ഇതാണ് ഞാൻ ”

 

കുട്ടിത്തം വിട്ടുമാറാത്ത ആ കുഞ്ഞുമുഖത്തോട് എനിക്കെന്തോ വാത്സല്യമാണ് തോന്നിയത്. എന്നെ വിശ്വസിച്ചു ഫോട്ടോ അയച്ചുതന്ന ആളല്ലേ, ഞാനും യഥാർത്ഥ എന്നെ പ്രൊഫൈൽ  പിക്ച്ചറിൽ പ്രത്യക്ഷപ്പെടുത്തിക്കൊടുത്തു.

 

ദിവസങ്ങൾക്കുള്ളിൽ തന്നെ അവളെ ഞാൻ കൂടുതലറിഞ്ഞു.

വെറുമൊരു പാവം പെണ്ണാണ്, ചില കാര്യങ്ങളിൽ ശക്തമായ നിലപാടുകളുണ്ടെങ്കിലും, ജീവിതത്തിൽ മുന്നേറേണ്ട, നമ്മൾ നമ്മളായി നിൽക്കേണ്ട പലയിടങ്ങളിലും അവൾക്കത് സാധിക്കാറില്ല. അന്നൊരിക്കൽ അവളെന്നോട് അവളുടെ കഥ പറഞ്ഞു. അതിലെവിടെയും അവളുടെ കൂടെ, അവൾക്ക് വേണ്ടി ശബ്‌ദിക്കാനോ, അവളോട് ശബ്ദമുയർത്തെന്നു പറഞ്ഞു കോൺഫിഡൻസ് കൊടുക്കാനോ പറ്റിയ ആരെയും ഞാൻ കണ്ടില്ല..

 

അതെ, ചുറ്റുമൊരുപാട് പേരുണ്ടായിട്ടും അവൾ ഒറ്റക്കായിരുന്നു ജീവിച്ചത്, വിഷമങ്ങളെല്ലാം ഉള്ളിലൊതുക്കി.

ഒരുപക്ഷേ അതിനു പറ്റുന്ന ഒരാളായിട്ടാവും അവളെന്നെ കണ്ടിട്ടുണ്ടാവുക.

ചില സമയങ്ങളിൽ അവൾ വെറുമൊരു പൊട്ടിപ്പെണ്ണായിരുന്നു, എന്നെ ദേഷ്യം പിടിപ്പിക്കാനും, എന്നോട് അടികൂടാനും അവൾക്കൊരുപാടിഷ്ടമായിരുന്നു… ഒരു സ്ക്രീനിനു അപ്പുറവുമിപ്പുറവും നിന്നുള്ള അടികൂടലായതിനാൽ എനിക്ക് വേദനിച്ചോ എന്നവൾക്കെന്നും സംശയമായിരുന്നു. എപ്പോഴും അവളുടെ നാവിൽ നിന്നും ഒരുനൂറ്‌ സോറികൾ കേട്ടുകൊണ്ടായിരുന്നു ഞങ്ങളുടെ വഴക്കുകൾ അവസാനിച്ചിരുന്നത്.

112 Comments

  1. Nannayittund

  2. ആദി ബ്രോ..

    സൂപ്പർ സ്റ്റോറി, വെറും ഒരു 5പേജിൽ ഇങ്ങനെ ഒക്കെ എഴുതാൻ എങ്ങനെ സാധിക്കുന്നെ..
    അവസാനം ഒരു സഡ്എൻഡിങ് ആയിരുന്നെങ്കിൽ കൂടി ആ ഭാഗം അതിമനോഹരമായി അവതരിപ്പിച്ചു..
    ഓരോ വരികളിലും അവരുടെ പ്രണയം അനുനവിച്ചറിയാൻ സാധിച്ചു..
    നല്ല അവതരണം.

    അടുത്ത കഥയുമായി പെട്ടെന്ന് വരണം..

    കാത്തിരിക്കുന്നു..

    1. ഒരുപാട് ഇഷ്ടം ??
      കഥ എഴുതിയപ്പോൾ സാഡ് ആയിരുന്നെങ്കിലും ഇപ്പോൾ ഹാപ്പി ആണ് ഇതിലെ രണ്ടുപേരും 😛

  3. U know? This is nice.
    Nice writing.
    ഒരു തേപ്പിലെ കുറേ ചിന്താ ശകലങ്ങൾ ഓർമവന്നു.. ഹഹ
    Nice

    # പക്ഷേ മിക്കവാറും സമയങ്ങളിൽ അവളെനിക്ക് ഒരു അനിയത്തിയെപ്പോലെയുമായിരുന്നു, എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ, നേരിൽ കാണുമ്പോൾ കയ്യിൽ പിടിച്ചു വലിച്ചു വേഗത്തിൽ നടക്കാൻ, ദേഷ്യം വരുമ്പോൾ പുറം നോക്കി നല്ലൊരടി തരാനെല്ലാം അവൾക്ക് വലിയ ഉത്സാഹമായിരുന്നു.

    #” കഴിയില്ല ജ്വാല… നിനക്കൊപ്പം, നിന്റെ സന്തോഷങ്ങളിൽ ഇല്ലെങ്കിലും, സങ്കടങ്ങളിൽ കൂടെയുണ്ടാവുമെന്നു ഞാൻ വാക്കുതന്നതാണ്.

    1. ഉം ബ്രോ..????
      (വേറൊരു സ്ഥലത്തു നിന്നാ ഈ പേര് കിട്ടിയത്.. പക്ഷേ എനിക്ക് നന്നായിട്ട് ഇഷ്ടമായി ആ പേര്.. അതാ !! )
      പലപ്പോഴും കണ്ടിട്ടുണ്ട് വേറെ പലകഥകളിലും കമന്റുകൾ..
      So u know? I am really happy to see this comment??
      തേപ്പിലെ ചിന്താ ശകലങ്ങളോ? 😀
      ഇതിൽ തേപ്പൊന്നുമുണ്ടായില്ലെന്നേ.. അതിന്റെ മുന്നേ എല്ലാം തീർന്നു !! 😛

  4. വളരെ നന്നായിട്ടുണ്ട്.. നല്ല അവതരണം.. ആശംസകൾ ആദി??

    1. നന്ദി മനൂ… ????

  5. ഹീറോ ഷമ്മി

    ആദി ബ്രോ…. ഒന്നും പറയാനില്ല….. മനസ്സ് നിറഞ്ഞു……
    Thanks for the story ❤❤

    1. ഷമ്മിച്ചേട്ടാ.. താങ്ക് യൂ താങ്ക് യൂ ..
      ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം !!

  6. നിലാവിന്റെ രാജകുമാരൻ

    13k viewsinu 2k aduth like
    ?power??

    1. സ്നേഹം മാത്രം????

  7. കുട്ടപ്പൻ

    ❤️ കൊണ്ടുപൊക്കോ വേറൊന്നും പറയാനില്ല ?

    1. കുട്ടപ്പാ… ??❤️❤️

  8. നിനക്ക് ചാത്തൻ സേവാ വല്ലോം ഉണ്ടോ.ഇടുന്നത് മൊത്തം കെ അടിക്കുവാണല്ലോ.ബിത്വ അഭിനന്ദനങ്ങൾ??

    1. ????
      ചാത്തൻ സേവയോ??
      ഇതിലൊന്നും പ്രത്യേകിച്ചു കാര്യമില്ലല്ലോ.. ഏതായാലും നന്ദി????

  9. അടിപോളിയാണ് ഭായ്…
    നല്ലെഴുത്ത്….
    എന്താണ് നിങ്ങളിപ്പോ ഇവിടെയൊന്നും ഉണ്ടാവാരെയില്ലല്ലോ…??

    നല്ല കഥാകഥന ശൈലിയായിരുന്നെങ്കിലും ചിലയിടത്ത് uncompatible ആയിപ്പോയി സാഹിത്യം…എന്നാലും adjustable ആണ്…എങ്കിലും adjustable അല്ല…ഹിഹി…
    പിന്നെ അവസാനം ഒരു പുകമറ ഉണ്ട്…ഒന്നൂടി ക്ലിയര്‍ ആക്കാമായിരുന്നെന്നു തോന്നി…

    പിന്നെയാരാ ഈ പപ്പേട്ടനും ലോലയും…? അറിയാഞ്ഞിട്ടാ…വേറൊന്നും കൊണ്ടല്ല…

    1. പദ്മരാജൻ സാറിനെ അറിയില്ലേ. തൂവാനത്തുമ്പികൾ, മൂന്നാം പക്കം,താഴ്വാരം,നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ,ഞാൻ ഗന്ധർവ്വൻ ഒക്കെ ഡയറക്ട് ചെയ്ത ആൾ.ഒരു വല്ലാത്ത മനുഷ്യൻ ആണ്.അങ്ങേരുടെ ഒരു കഥ ആണ് ലോല. പുള്ളിയുടെ ഒരു പടം/ഒരു കഥ വായിച്ചാൽബാക്കി ഒക്കെ തിരഞ്ഞു പിടിച്ചു വായിക്കുകയും കാണുകയും ചെയ്യും. ഫാൻ ആക്കി കളയും

    2. ഹോ… വൻ തിരക്കാണെന്നെ??
      ഹഹ?? സാഹിത്യം എന്നെക്കൊണ്ട് പറ്റുന്നതല്ല എന്നു ഞാൻ പിന്നേം തെളിയിച്ചല്ലേ?? ഇനിയില്ല.. ഞാൻ നന്നായിക്കൊള്ളാം??
      പുകമറയുണ്ടാവും, അത് എന്താണെന്ന് വെച്ചാൽ..
      ആ.. അപ്പൊ അതിന്റെ ഹിസ്റ്ററിയൊക്കെ പറയേണ്ടി വരും..അതങ്ങനെ നിൽക്കട്ടെ???

      പദ്മരാജനും പുള്ളിയുടെ കഥയും, അതാണ് പപ്പേട്ടനും ലോലയും.. pdf കിട്ടും.. വായിച്ചു നോക്കിക്കോ..????

    3. അനസേ pdf എന്റ കയ്യിലുണ്ട്.വേണമെങ്കിൽ മെയിൽ ചെയ്യാം.

      1. ശെരി ഏട്ടാ…എന്റെ മെയില്‍ പീവീടെ കൈയില്‍ ഉണ്ട്…ഇവടെ ഇട്ടാ ബാന്‍ കിട്ടൂലെ…

      2. Oru copy kittan andavazi

  10. machane adipoli….kurachu pagekondu manogaramaya oru kunju story ishtappettu…..Ellarum parayunna pole haricharitham evide konduvannude…..apeksha aanu…

    1. അപേക്ഷയോ, എന്നോടോ??
      അതിവിടെ വരും ബ്രോ..കുറച്ചു തിരക്കായിപ്പോയെന്നെ അതാ…?
      സ്നേഹം???❤️

  11. Deepak RamaKrishnan

    വല്ലാത്ത ഫീലുള്ള റൈറ്റിങ് എന്റെ പൊന്നോ..!!!! നിന്നെ നമിച്ചു ??
    റിമൂവ് ചെയ്ത ഹരിചരിതം വീണ്ടും ഇവിടെ ഇടുമോ ബ്രോ ?

    1. സ്നേഹം????
      ആ കഥ ഇവിടെയിടും ബ്രോ.. അയച്ചിട്ടുണ്ട്??

  12. നാരായണന്‍ കുട്ടി

    മികച്ച കയ്യടക്കത്തോടെ മനോഹരമായി എഴുതി??. ഇതിലും നന്നായിട്ട് എനിക്ക് പറയാനറിയില്ല ?

    1. ഒരുപാട് നന്ദി, നല്ല വാക്കുകൾക്കും സ്നേഹത്തിനും????

  13. ഒരു കുഞ്ഞു തേപ്പ് ?????????

    1. ഇതിൽ തേക്കാൻ മാത്രമൊന്നും നടന്നില്ല…?? എല്ലാം ശടപടെ ശടപടെ എന്നായിരുന്നു??

Comments are closed.