“ഗീതൂട്ട്യേ ഞാൻ വണ്ടി എടുക്കട്ടെ….”ഞാൻ പറഞ്ഞു
ഷെഡ്ഡിൽ കയറി എന്റെ വണ്ടി എടുത്തു….നമ്മൾ പാവം ഒരു ബുള്ളറ്റ് വെച്ചോണ്ടാ പോക്ക്….
വണ്ടി സ്റ്റാർട്ട് ചെയ്ത് അവൾ വണ്ടിയിൽ കയറിയപാടെ സരസ്വതിയമ്മയുടെ വിളി വന്നു…
“ഗീതൂട്ട്യേ….നിയ്യ് അവന്റെ പേര്‍ക്ക് എന്തേലും വഴിപാട് ശീട്ടാക്കണം ട്ടോ….അവൻ പറയണത് കേൾക്കണ്ട…”
നമ്മുടെ സ്വഭാവം വെച്ച് അത് മുടക്കും എന്നറിയാവുന്ന സരസ്വതിയമ്മ ബോൾ നേരെ ഗീതൂട്ടിയുടെ കോർട്ടിലേക്ക് ഇട്ടു
കൊടുത്തു….
എന്റെ കാര്യത്തിൽ ശുഷ്കാന്തി കൂടുതലുള്ള ഗീതൂട്ടി അത് നടത്തും എന്ന് സാരസ്വതിയമ്മക്ക് നന്നായി അറിയാം….
“ആയിക്കോട്ടെ മുത്തശ്ശി….ഞങ്ങള്‍ പോവ്വാണേ….”ഗീതു സരസ്വതിയമ്മക്ക് പച്ച
കൊടി കാണിച്ചു….
“സൂക്ഷിച്ചു പോണം ട്ടോ കുട്ടാ….”സരസ്വതിയമ്മ വ്യാകുല പെട്ടു…..
“ഞാൻ പതുക്കെ പോവുള്ളു സരസ്വതിയമ്മേ…”എന്നും പറഞ്ഞുകൊണ്ട് ഞാൻ വണ്ടി എടുത്തു…..
വീടിന്റെ ഗേറ്റ് കടക്കുന്നത് വരെ ഒരു സൈഡിലേക്കായി ഇരിക്കുന്ന ഗീതൂട്ടിയുടെ കയ്യുകൾ എന്നെ തേടി വന്നില്ല….
ഗേറ്റ് കിടക്കാൻ കാത്തിരുന്നതുപോലെ അവളുടെ രോമാവൃതമായ കയ്യുകൾ എന്നെ വന്നു പൊതിഞ്ഞു….
പതിയെ അവളുടെ തലയും എന്റെ പുറത്തേക്ക് ചാരി വന്നു….
“എന്താ ഗീതൂട്ട്യേ….”ഞാൻ ചോദിച്ചു….
“ഒന്നുല്ലെടാ… ഓരോ പഴയ കാര്യങ്ങള്‍ ഓർത്തതാ….എത്ര പെട്ടെന്നാ കാലം പോയതല്ലേ….”അവൾ പതിയെ പറഞ്ഞു…
“ആ കാര്യം നീ എന്നും ഇങ്ങോട്ട് വരുമ്പോ ഓർക്കാം എന്ന് വല്ല നേർച്ചയും ഉണ്ടോ….അല്ല എല്ലാ പ്രാവശ്യവും കേൾക്കാറുള്ള ഡയലോഗ് ആണേ….”ഞാൻ പറഞ്ഞു…
“എന്റെ പൊട്ടാ….ഞാൻ പറഞ്ഞതേ അതൊക്കെ ഓർക്കുമ്പോ ഒരു നാണം ഒക്കെ വരുന്നു എന്നാ….”
“ദൈവമേ നാണമോ….നിനക്കോ….”ഞാൻ ആശ്ചര്യപ്പെട്ടു….
“എന്താടാ എനിക്ക് നാണിച്ചാൽ….”അവൾ പുരികമുയർത്തി….
“ഹോ അന്നെന്തായിരുന്നു നിന്റെ കാട്ടിക്കൂട്ടൽ…..അന്നില്ലാത്ത നാണം നിനക്കെപ്പോ പൊട്ടി മുളച്ചെടി…. “ഞാൻ അവളെ ഒന്ന് വാരി….
“ഓഹ് എനിക്കന്നും നാണമൊക്കെയുണ്ട് ട്ടോ….”അവൾ ഒന്ന് പുച്ഛിച്ചു….
ഇഷ്ടായി മോനെ…?♥️
ഹോ നീ ഇപ്പഴേലും ഒന്ന് വായിച്ചല്ലോ ?
തിരുപ്പതി ആയി ?
Wicken ബ്രോ ഇന്നാണ് വായിക്കുന്നത് 1st part വായിച്ചപ്പോൾ തന്നെ കഥ ഇഷ്ടമായി ❤️.
ഇഷ്ട്ടപെട്ടതിൽ ??