എന്റെ ഗീതൂട്ടി 💕💕[John Wick] 233

Views : 29236

“ഉവ്വേ….ഞാൻ അന്ന് കണ്ടതല്ലേ….ആ അമ്പലത്തിലിരിക്കുന്ന കൃഷ്‌ണൻ പോലും കണ്ണ് പൊത്തിയിട്ടുണ്ടാവും…..”കിട്ടിയ ചാൻസിൽ ഒന്നുടെ ഞാൻ വാരി….

 

“ശോ….ഈ ചെക്കന് ഒരു നാണോല്ല്യല്ലോ കൃഷ്ണാ….”അവൾ നാണിച്ചു മുഖം എന്റെ പുറത്ത് മറച്ചു….

 

അപ്പോഴേക്കും ഞങ്ങൾ അമ്പലത്തിലേക്കെത്തി….. ഈ അമ്പലത്തിലേക്ക് അധികം ആരും വരില്ല എന്നതും….. ഇത് ഞങ്ങടെ തട്ടകം ആകയാലും ഞങ്ങളുടെ സ്ഥിരം ക്ഷേത്രമാണിത്……

 

ഞങ്ങൾ വണ്ടിയിൽ നിന്നിറങ്ങി അമ്പലത്തിലേക്ക് പോയി….. ഞങ്ങളെ ഇപ്പൊ ആര് കണ്ടാലും ഭാര്യഭർത്താക്കന്മാർ ആണെന്നെ പറയൂ….

അമ്പലത്തിലെ സ്ഥിരം ഭക്തയായ ഗീതൂട്ടിയെ കണ്ട വഴിപാട് കൗണ്ടറിൽ ഇരിക്കുന്ന ചേട്ടൻ ചിരിച്ചു…..

 

“ആരാത്….. കുട്ടിനെ കല്യാണം കഴിക്കാൻ പോണ ആളാ…..??” അയാൾ വാത്സല്യപൂർവം ചോദിച്ചു….

 

“അതെ….. “അവൾ പറഞ്ഞു…

 

“നല്ല ചേർച്ചയുണ്ട് ട്ടോ….. നന്നായി വരും….”ആ ചേട്ടൻ ഞങ്ങളെ അനുഗ്രഹിച്ചു……

 

വഴിപാടിന്റെ രശീതിയും വാങ്ങി ഞങ്ങൾ അമ്പലത്തിലേക്ക് നടക്കാൻ തുടങ്ങി…..

 

“അല്ല ഗീതൂട്ട്യേ….. ആ ചേട്ടൻ പുതിയ ആളാ? അല്ല എന്നെ വേണ്ടത്ര പരിചയം ഇല്ലാന്ന് തോന്നുണു… ”

 

“ഓഹ്….. തമ്പുരാൻ അമ്പലത്തിലേക്ക് വന്നിട്ട് എത്രകാലം ആയി….”ഗീതു എന്നെ കളിയാക്കുന്ന ടോണിൽ ചോദിച്ചു….

 

“ഓഹ്….അത്രയൊന്നും ആയിട്ടില്ലെന്നേ… ഞാൻ കഴിഞ്ഞ കൊല്ലത്തെ എന്റെ പിറന്നാളിന് ഇവിടെ വന്നതല്ലേ…..”

 

“വല്ലപ്പോഴുമൊക്കെയൊന്ന് അമ്പലത്തിലേക്കിറങ്ങണം മിസ്റ്റർ സുർജിത്ത് ആർ നായർ…..”വീണ്ടും ഗീതൂട്ടിയുടെ വക കളിയാക്കൽ…

 

ഇനിയും സഹിക്കാൻ വയ്യാത്തതിനാൽ ഞാൻ അവളുടെ തലക്ക് കൊട്ടി പോയി വഴിപാടിനുള്ള സാധനങ്ങൾ എടുത്തോളാൻ പറഞ്ഞു….

 

ഗീതൂട്ടി പതിയെ പോയി നെയ്‌വിളക്കും മാലയും എടുത്ത് വന്നു….

അപ്പോഴേക്കും ഞാൻ എന്റെ ഷർട്ട്‌ ഊരി…..വഴിപാടുമായി വന്ന ഗീതൂട്ടി എന്റെ ഉറച്ച മാറിലേക്ക് കണ്ണ് പായിച്ചു…..

 

പെണ്ണിന്റെ നോട്ടം അത്ര പന്തിയല്ല എന്ന് മനസിലാക്കിയ ഞാൻ ഷർട്ട്‌ വേഗം ഒന്ന് കയറ്റിയിട്ടു.

 

“അമ്പലാണെന്ന് ഒരു ബോധല്ല്യേ നിനക്ക് ഗീതൂട്ട്യേ….. നിനക്കെന്റെ ബോഡി ഷോ കാണണേൽ ഒന്ന് പറഞ്ഞാൽ പോരെ….. രാത്രി ഞാൻ കാണിച്ചു തരില്ല്യേ….”ഞാൻ അവളോട് പറഞ്ഞു.

Recent Stories

The Author

57 Comments

  1. ഇഷ്ടായി മോനെ…😌♥️

    1. ഹോ നീ ഇപ്പഴേലും ഒന്ന് വായിച്ചല്ലോ 😌

      തിരുപ്പതി ആയി 🖤

  2. മാലാഖയെ പ്രണയിച്ചവൻ

    Wicken ബ്രോ ഇന്നാണ് വായിക്കുന്നത് 1st part വായിച്ചപ്പോൾ തന്നെ കഥ ഇഷ്ടമായി ❤️.

    1. ഇഷ്ട്ടപെട്ടതിൽ 🖤🖤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com