എന്റെ ഗീതൂട്ടി 💕💕[John Wick] 233

Views : 29236

ഞാൻ തലയൊക്കെ തുവർത്തി എനിക്ക് വേണ്ടി എന്റെ ഗീതൂട്ടി തയ്ച്ചു വെച്ച ഷർട്ടും മുണ്ടും എടുത്തിട്ടു….

 

മുടിയൊക്കെ ഒതുക്കി വണ്ടിയുടെ ചാവിയും എടുത്ത് മുറിയുടെ വാതിൽ തുറന്നപ്പോഴേ കണ്ടു….തെല്ല് ദേഷ്യത്തോടെ എന്റെ മുറിയിലേക്ക് വരുന്ന ഗീതൂട്ടിയെ….

 

“ഹോ വന്നല്ലോ….. എന്തിനാ ഇങ്ങട് ഇറങ്ങിയേ….അവിടെ തന്നെ സമാധി അടയായിരുന്നല്ലോ നിനക്ക്….”പെണ്ണ് കലിപ്പിൽ പറഞ്ഞു….

 

“എന്താപ്പോ അതിനും മാത്രം ഇണ്ടായേ….കുളി കഴിഞ്ഞിറങ്ങിയപ്പോ ഒന്ന് വൈകി….അതിനാണോ ഇങ്ങനെയൊക്കെ പറയണേ…”ഞാൻ സെന്റി അടിച്ചു…

“ഓഹ് മതി മതി….അവന്റെ ഒരു അഭിനയം… ഇനി ഇതും പറഞ്ഞു നേരം വൈകിക്കണ്ട….വാ ഇങ്ങട്…”എന്ന് പറച്ചിലും എന്റെ കയ്യും വലിച്ച് പെണ്ണ് നടന്നു…

 

അപ്പോഴാ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചേ…. ആഹ് അവളുടെ ഡ്രസ്സ്‌… എന്റെ ഷർട്ടിന്റെ അതേ നിറത്തിലുള്ള സാരീ….

 

കോണി ഇറങ്ങി കൊണ്ടിരുന്ന അവളെ ഞാൻ പെട്ടെന്ന് പിടിച്ചു നിർത്തി….

 

“എന്താടാ” അവൾ ചോദിച്ചു…

 

“അല്ല മോളെ എന്താ നിന്റെ ഉദ്ദേശം…”

 

“എന്ത് ഉദ്ദേശം….എനിക്കൊരു ഉദ്ദേശോല്ല്യ….നീ നിന്ന് സംസാരിച്ച് നേരം കളയാണ്ട് വേഗം വാ….” ചുണ്ടിന്റെ കോണിൽ പൊട്ടി വന്ന കള്ള ചിരിയെ മറച്ചു കൊണ്ടവൾ പറഞ്ഞ്….

 

“ആണോ….അപ്പൊ പിന്നെ എന്തിനാ മോളെ നമ്മൾ രണ്ടും ഒരേ കളർ ഡ്രെസ്സിൽ….നീ എന്താ വീട്ടുകാരെ ഇപ്പൊ തന്നെ അറിയിക്കാനാണോ ഉദ്ദേശം..”

 

“അറിയാണെങ്കിൽ അറിയട്ടെടാ….എനിക്കിനീം വയ്യ ഇങ്ങനെ ഒളിച്ചു കളിക്കാൻ….”അവൾ പെട്ടെന്ന് സീരിയസ് ആയി…

 

“ആണോ… എന്ന വാ….ചൂടോടെ അമ്മേന്റേം അച്ഛന്റേം മുന്നിൽ ചെന്ന് പറയാം…. ‘ഈ ഗീതൂട്ടിയെ എനിക്ക് ഭയങ്കര ഇഷ്ട്ടാണ് അച്ഛാ….ഞങ്ങടെ കല്യാണം നിങ്ങള് നടത്തി തരണം ട്ടോ….” അവളുടെ മൂഡ് മാറ്റാൻ വേണ്ടി ഞാൻ ഒരവിഞ്ഞ കോമഡി ഇറക്കി…

 

“ഹോ അഭിനയിച്ചു തകർക്കേണ്ട….ഇങ്ങട്ട് വാ നിയ്യ്….അമ്പലം ഇപ്പോ അടക്കും…”

ഇതും പറഞ്ഞു അവൾ വീണ്ടും എന്റെ കയ്യും വലിച്ചു കൊണ്ടുപോയി….

 

ഉമ്മറത്തെത്തിയപ്പോൾ ചെറിയച്ഛൻ അവിടെയിരുന്നു പത്രം വായിക്കുന്നുണ്ട്….

 

“ആഹാ എങ്ങെട്ടാ രണ്ടാളും കൂടെ….”ഞങ്ങളെ കണ്ടതും മൂപ്പര് ചോദിച്ചു….

 

“ഞങ്ങള് അമ്പലത്തിലേക്കാ….”ഞാൻ പറയുന്നെന് മുന്നേ അവൾ പറഞ്ഞു….

 

“ഹാ എന്നിട്ടിപ്പോ എറങ്ങണെ ഉള്ളൂ….വേഗം അമ്പലത്തിലേക്ക് പോവ്വാൻ നോക്കു…”ചെറിയച്ഛൻ പറഞ്ഞു…

Recent Stories

The Author

57 Comments

  1. ഇഷ്ടായി മോനെ…😌♥️

    1. ഹോ നീ ഇപ്പഴേലും ഒന്ന് വായിച്ചല്ലോ 😌

      തിരുപ്പതി ആയി 🖤

  2. മാലാഖയെ പ്രണയിച്ചവൻ

    Wicken ബ്രോ ഇന്നാണ് വായിക്കുന്നത് 1st part വായിച്ചപ്പോൾ തന്നെ കഥ ഇഷ്ടമായി ❤️.

    1. ഇഷ്ട്ടപെട്ടതിൽ 🖤🖤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com