കച്ചവടത്തിൽ ശ്രദ്ധകേന്ത്രീകരിച്ച അച്ഛൻ… അനിയന്മാരുടെ പഠനത്തിലും ശ്രദ്ധാലുവായിരുന്നു….
അവരെ പഠിപ്പിക്കുന്നതിനായി അച്ഛൻ കൂടുതൽ പണിയെടുത്തു….
അങ്ങനെ കുറച്ച് വർഷങ്ങൾക്ക് ശേഷം ചെറിയച്ഛൻ കോളേജ് പഠനം കഴിഞ്ഞ് പാലക്കാട് ഒരു കമ്പനിയിൽ ഉദ്യോഗസ്ഥനായി….
ചെറിയച്ഛന്റെ ജോലി അച്ഛന് ആശ്വാസം കുറച്ചെങ്കിലും നൽകി….
രണ്ട് വർഷത്തിന് ശേഷം കോളേജ് പഠനം പൂർത്തിയാക്കിയ ഇളയച്ഛന് കൃഷി ഓഫീസർ ആയി പാലക്കാട് തന്നെ ജോലി കിട്ടി….
ഇവരുടെ സഹായത്താൽ അച്ഛൻ കട ഒന്നുകൂടെ പുതുക്കി ഒരു ചെറിയ സൂപ്പർമാർക്കറ്റ് ആക്കി….
സാധനങ്ങൾ പലതും അച്ഛൻ കോയമ്പത്തൂർ പോയി എടുക്കേണ്ടതായും വന്നു…..
ഒട്ടും വൈകാതെ തന്നെ അച്ഛൻ അനിയന്മാരുടെ കല്യാണം നടത്തി….
ആദ്യം ചെറിയച്ഛന്റെ കല്യാണം ആയിരുന്നു…
പാലക്കാട് ഒരു സാധാരണ നായർ കുടുംബത്തിലെ തൂവെള്ള നിറമുള്ള ശ്വേത എന്ന യുവതിയെ കല്യാണം കഴിച്ചു….
അതാണ് എന്റെ ചെറിയമ്മ….
അടുത്തത് ഇളയച്ഛന്റെ കല്യാണം അച്ഛൻ നടത്താൻ ഉദ്ദേശിച്ചിരുന്നെങ്കിലും ഇളയച്ഛൻ കുറച്ചു കൂടെ കഴിഞ്ഞിട്ട് മതി എന്ന് പറഞ്ഞത് കൊണ്ട് അച്ഛൻ ഇളയച്ഛന്റെ കല്യാണ കാര്യം അവധിക്ക് വെച്ചു…..
ഇതിനിടക്കാണ് വളരെ പ്രാധാന്യമുള്ള ഒരു സംഭവം നടന്നത്….
4 വർഷങ്ങൾക്ക് ശേഷം എന്റെ അച്ഛൻ….ഒരിക്കൽ കോയമ്പത്തൂരിൽ നിന്ന് സാധനങ്ങളുടെ കൂടെ സുന്ദരിയായ ഒരു യുവതിയെ കൂടെ കൊണ്ടു വന്നു….
കക്ഷി വേറെയാരുമല്ല എന്റെ അമ്മ… ഭാനുമതി….
അവരെ ഒരു ത്രിസന്ധ്യ നേരത്ത് നിലവിളക്ക് കൊടുത്ത് സരസ്വതിയമ്മ സ്വീകരിച്ചു…..
അധികം വൈകാതെ തന്നെ അമ്മ ഈ വീടിന്റെ നിലവിളക്കായി….അതിരാവിലെ എഴുന്നേറ്റ്… കുളിച്ച്….മുടിയൊക്കെ കെട്ടി… കൈയിൽ അരിപൊടിയുമായി വന്ന് മുറ്റത്ത് കളം വരക്കുന്നത് കാണാൻ ഇപ്പോഴും ഒരു ഭംഗിയാണ്…..
അച്ഛന്റെ കല്യാണം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഇളയച്ഛന്റെ കല്യാണവും കഴിഞ്ഞു…..
ഇളയച്ഛന്റെ കൂടെ ജോലി ചെയ്യുന്ന രാഗേന്തു എന്ന ഉദ്യോഗസ്ഥയെയാണ് കല്യാണം കഴിച്ചത്….അവരാണ് എന്റെ ഇളയമ്മ….
ഇഷ്ടായി മോനെ…?♥️
ഹോ നീ ഇപ്പഴേലും ഒന്ന് വായിച്ചല്ലോ ?
തിരുപ്പതി ആയി ?
Wicken ബ്രോ ഇന്നാണ് വായിക്കുന്നത് 1st part വായിച്ചപ്പോൾ തന്നെ കഥ ഇഷ്ടമായി ❤️.
ഇഷ്ട്ടപെട്ടതിൽ ??