തന്റെ പന്ത്രണ്ടാം വയസ്സിൽ അച്ഛൻ ഒരു കർഷകനായി….ആദ്യമൊക്കെ അച്ഛനെ സഹായിക്കാൻ മുത്തശ്ശന്റെ പണിക്കാറുണ്ടായിരുന്നു….പതിയെ പതിയെ അച്ഛൻ ഒറ്റക്ക് കൃഷിയിറക്കി ലാഭം കൊയ്തു തുടങ്ങി….
കൃഷിയിൽ നിന്ന് കിട്ടുന്ന കാശ് മൊത്തം അച്ഛൻ സരസ്വതിയമ്മയെ ഏൽപ്പിച്ചു… തന്റെ അനിയന്മാരെ അച്ഛൻ പള്ളിക്കൂടങ്ങളിൽ വിട്ട് പഠിപ്പിച്ചു….
മുത്തശ്ശന്റെ മരണം നടന്ന് മൂന്ന് വർഷത്തിന് ശേഷം അച്ഛൻ കൃഷിയിൽ നിന്ന് കിട്ടിയ കാശ് കൊണ്ട് ഒരു ചെറിയ പെട്ടിക്കടയുണ്ടാക്കി….
ചായയും പലഹാരങ്ങളും മുറുക്കാനും കുറച്ച് പലചരക്കുകളും കൊടുക്കുന്ന ഒരു കൊച്ചു പെട്ടിക്കട….
പുലർച്ചക്ക് കൃഷിക്ക് വെള്ളം തേവി കഴിഞ്ഞ് അച്ഛൻ കടയിൽ പോയിരിക്കുമായിരുന്നു….പിന്നെ കടയിൽ നിന്ന് വൈകീട്ട് ഇറങ്ങി കൃഷിക്ക് വീണ്ടും വെള്ളം തേവും….
കടയും കണ്ടവും വളരെ അടുത്തു തന്നെയായത് കൊണ്ട്….കടയിൽ ആളെ കണ്ടില്ലെങ്കിലും കണ്ടത്തിൽ കാണും എന്ന് ഉറപ്പായിരുന്നു….
കുറച്ച് കാലം കൂടി കഴിഞ്ഞതോടെ ഞങ്ങളുടെ നാട്ടിലും വികസനത്തിന്റെ പുൽനാമ്പുകൾ കണ്ടു തുടങ്ങി….
ആദ്യമായി അവിടെ സിമെന്റ് കൊണ്ടുള്ള പലചരക്കു കട വന്നു…. അതോടെ തന്റെ കച്ചവടം പോകും എന്ന് മനസിലാക്കിയ അച്ഛൻ എന്ത് ചെയ്യും എന്ന് സരസ്വതിയമ്മയോട് ചോദിച്ചു….
“നിയ്യ് ന്നാല് എന്റെ ആ പൂട്ടികെടക്കണ വീടും പറമ്പും വിറ്റോ… എനിക്കെന്തിനാ അത്….ഞാൻ ഇവിടെ നിൽക്കല്ലേ….”അവർ ചോദിച്ചു…
“അതൊന്നും ശെരിയാവില്ല്യ സരസ്വതിയമ്മേ…”അച്ഛൻ പറഞ്ഞു…
“എന്താപ്പോ ശെരിയാവാത്തെ…. നീ എന്നെ അമ്മേ എന്നല്ലേ വിളിക്കണത്….എന്ന നല്ല കുട്ട്യോള് അമ്മമാര് പറയണത് കേൾക്കണം….നിയ് അത് വിറ്റ പൈസയൊണ്ട് ഒരു നല്ല കട ഇടണം….എന്റെ കുട്ടി നന്നായി കാണാനാ എനിക്കിഷ്ട്ടം….”അവർ പറഞ്ഞു…
ആ മാതൃസ്നേഹത്തിന് മുന്നിൽ അച്ഛൻ തല കുനിച്ചു….സരസ്വതിയമ്മയുടെ വീടും പറമ്പും വിറ്റ കാശ്കൊണ്ട് അച്ഛൻ കട പുതുക്കി പണിതു…
അച്ഛന്റെ കഷ്ടപ്പാടറിഞ്ഞിരുന്ന നാട്ടുകാര് അവരുടെ കച്ചവടം മുഴുവൻ അച്ഛന് കൊടുത്തു…
ഇത്രയും കാലം അടുത്തുള്ള ജങ്ക്ഷനിൽ പോയി പലചരക്ക് വാങ്ങി വിറ്റിരുന്ന അച്ഛന് അത് തികയാതെ വന്നു തുടങ്ങി….
അച്ഛൻ ടൗണിലെ മാർക്കറ്റിൽ ചെന്ന് ഒരു വണ്ടി നിറയെ സാധനങ്ങളുമായി വരേണ്ട സ്ഥിതിയായി….
ഇഷ്ടായി മോനെ…?♥️
ഹോ നീ ഇപ്പഴേലും ഒന്ന് വായിച്ചല്ലോ ?
തിരുപ്പതി ആയി ?
Wicken ബ്രോ ഇന്നാണ് വായിക്കുന്നത് 1st part വായിച്ചപ്പോൾ തന്നെ കഥ ഇഷ്ടമായി ❤️.
ഇഷ്ട്ടപെട്ടതിൽ ??