അതിന് ശേഷം പുള്ളിയെ ആരും കണ്ടിട്ടില്ലത്രേ…. മദ്രാസിലേക്ക് പോകാൻ പറ്റാത്തത് കൊണ്ട്….ഗോപാല മുത്തശ്ശൻ ബോംബെയിലേക് വണ്ടി കയറി എന്ന് നാട്ടിലാരൊ പരത്തി…..
ഹാ… എന്തായാലും നടക്കാനുള്ളത് നടന്നു….ഇളയച്ഛനെ പ്രസവിച്ച എന്റെ മുത്തശ്ശി….സ്വന്തം ജീവൻ ആ കുട്ടിക്ക് കൊടുത്തുകൊണ്ട് ഇഹാലോകം പൂകി….
അതോടെ പേരിനും പ്രശസ്തിക്കും വില നൽകിയിരുന്ന പദ്മനാഭൻ നായർ വീണു… ആദ്യമാദ്യം വളരെ അസ്വസ്ഥാനയിരുന്ന മുത്തശ്ശൻ പിന്നെ മദ്യത്തെ ആശ്രയിച്ചു തുടങ്ങി….
മുത്തശ്ശന്റെ പോക്ക് പന്തിയല്ല എന്ന് മനസിലാക്കിയ കുടുംബക്കാർ….മുത്തശ്ശന് കള്ളും വാങ്ങി കൊടുത്ത് കയ്യിലുള്ള കാശും….മുത്തശ്ശൻ വാങ്ങിക്കൂട്ടിയ പറമ്പുകളും സ്വന്തമാക്കി…
എന്റെ അച്ഛനും അയൽവക്കത്തുള്ള സരസ്വതി എന്ന വിധവയായ സ്ത്രീയും ചേർന്നാണ് ചെറിയച്ഛനെയും ഇളയച്ഛനെയും നോക്കിയിരുന്നത്….
അച്ഛന് പന്ത്രണ്ട് വയസ്സുള്ളപ്പോൾ മുത്തശ്ശൻ മരിച്ചു….രാത്രി കള്ളും കുടിച്ച് കിടന്നയാൾ പിന്നീട് ആ ഉറക്കത്തിൽ നിന്നു എഴുന്നേറ്റില്ല….
ആറും നാലും മാത്രം പ്രായമുള്ള അനിയന്മാരെ താൻ എങ്ങനെ നോക്കും എന്ന് ആലോചിച്ചിരിക്കെയാണ് എന്ത് കൊണ്ട് സരസ്വതിയമ്മയെ ഇവിടെ കൊണ്ട് വന്ന് നിർത്തിക്കൂടാ എന്ന് ആലോചിച്ചത്….
ആലോചിച്ചപ്പോൾ ശെരിയാണ്….സരസ്വതിയമ്മക്ക് മക്കളില്ല… ഭർത്താവ് പട്ടാളത്തിലായിരുന്നപ്പോൾ മരിച്ചും പോയി….അവരുടെ ഭർത്താവിന്റെ അമ്മയും അച്ഛനും മുന്നേ മരിച്ചു പോയിരുന്നു….
ഇപ്പൊ ആ വീട്ടിൽ ആരുമില്ലാതാനും….തനിക്കാണെങ്കിൽ അമ്മയുടെ വാത്സല്യവും കിട്ടിയിട്ടില്ല….
അച്ഛൻ ഈ കാര്യം നേരെ സരസ്വതിയമ്മയോട് പറഞ്ഞു….മാതൃത്വം അറിയാത്ത ആ സ്ത്രീക്ക് അധികം ആലോചിക്കേണ്ടി വന്നില്ല ഇവിടെ വന്നു നിൽക്കാൻ….
അങ്ങനെ സരസ്വതിയമ്മ….ഞങ്ങൾക്ക് മുത്തശ്ശിയായി….
അപ്പോഴേക്കും മുത്തശ്ശനെ പറ്റിച്ച കുടുംബക്കാർ വന്ന് അവർ പറ്റിച്ചെടുത്ത സ്ഥലങ്ങളെല്ലാം വേലി തിരിച്ചു കെട്ടി….
അച്ഛനും അനിയന്മാർക്കും ആകെ കിടക്കുന്ന വീടും പറമ്പും…മുത്തശ്ശിയുടെ പേരിലുള്ള 50 സെന്റ് കണ്ടവും….
ഇഷ്ടായി മോനെ…?♥️
ഹോ നീ ഇപ്പഴേലും ഒന്ന് വായിച്ചല്ലോ ?
തിരുപ്പതി ആയി ?
Wicken ബ്രോ ഇന്നാണ് വായിക്കുന്നത് 1st part വായിച്ചപ്പോൾ തന്നെ കഥ ഇഷ്ടമായി ❤️.
ഇഷ്ട്ടപെട്ടതിൽ ??