ഇനി ഞാൻ ആരാണെന്നല്ലേ….ഞാനാണ് ഈ കഥയിലെ നായകൻ….ഇത്രേം നേരം അവൾ എന്ന് അഭിസംബോധന നടത്തിയത് വേറെയാരുമല്ല ഈ കഥയിലെ നായിക…
ഇനി സ്വൽപ്പം പരിചയപെടുത്തൽ ആകാം… ഞാൻ സുർജിത്ത്….സുർജിത്ത്.ആർ.നായർ അഥവാ കുട്ടൻ….ഞാൻ പാലക്കാടിലെ ഒരു കൊച്ചു ഗ്രാമത്തിലെ സാധാരണ നായർ കുടുംബത്തിൽ ജനിച്ചു….
എന്റെ മുത്തശ്ശൻ….അതായത് അച്ഛന്റെ അച്ഛൻ….മിസ്റ്റർ പദ്മനാഭൻ നായർ ഒരു കർഷകൻ ആയിരുന്നു….പുള്ളിക്ക് ഒരു അനിയൻ ആണുള്ളത്….മിസ്റ്റർ ഗോപാലകൃഷ്ണൻ നായർ….പുള്ളി മദ്രാസിലെ ഒരു കമ്പനിയിൽ ആയിരുന്നു….
മുത്തശ്ശന് മൂന്നു മക്കൾ….മൂത്തത് എന്റെ അച്ഛൻ….ശ്രീമാൻ രാജേന്ദ്രൻ നായർ….രണ്ടാമത്തേത് എന്റെ ചെറിയച്ഛൻ… ശ്രീമാൻ രാജശേഖരൻ നായർ ….പിന്നെയുള്ളത് ഏറ്റവും ഒടുക്കത്തെ ചെറിയച്ഛൻ….ശ്രീമാൻ രഞ്ജിത്ത് നായർ….
അച്ഛൻ ഉണ്ടായതിനു ശേഷം 6 വർഷം കഴിഞ്ഞാണ് അച്ഛന്റെ തൊട്ട് താഴെയുള്ള അനിയൻ….അഥവാ എന്റെ ഭാഷയിൽ ചെറിയച്ഛൻ ഉണ്ടായത്….
ചെറിയച്ഛൻ ഉണ്ടായതിന് ശേഷം 2 വർഷം കഴിഞ്ഞപ്പോൾ അച്ഛന്റെ ഏറ്റവും ഒടുവിലത്തെ അനിയൻ….അഥവാ എന്റെ ഭാഷയിൽ ഇളയച്ഛൻ ഉണ്ടായത്….
ഇനി അടുത്തത് മുത്തശ്ശന്റെ അനിയൻ മിസ്റ്റർ ഗോപാലകൃഷ്ണൻ നായരെ….അഥവാ ഗോപാല മുത്തശ്ശനെ കുറിച്ചു പറയാം…
കക്ഷി മുത്തശ്ശനെക്കാളും 7 വയസ്സിന്റെ ഇളവുണ്ട്….അവരുടെ അച്ഛൻ പെട്ടെന്ന് മരിച്ചതിനാൽ….. മുത്തശ്ശൻ ആണ് ഗോപാല മുത്തശ്ശനെ വളർത്തിയത്….
അന്നത്തെ കാലത്ത് വളരെ മികച്ച വിദ്യാഭ്യാസം ലഭിച്ച ഗോപാല മുത്തശ്ശൻ മദ്രാസിലെ ഒരു നിർമാണ കമ്പനിയിൽ ജോലിക്ക് കയറി…
കുറച്ച് കാലത്തിനു ശേഷം….അച്ഛന്റെ കണക്കുകൂട്ടലിൽ അച്ഛന് ഒരു 7 വയസ്സും….ചെറിയച്ഛന് ഒരു വയസ്സും പ്രായമുള്ളപ്പോൾ ഗോപാല മുത്തശ്ശൻ ഒരു തമിഴത്തിയെ ചാടിച്ചു കൊണ്ടു വന്നു….
പേരിലും പെരുമായിലും കണിഷക്കാരനായിരുന്ന എന്റെ മുത്തശ്ശൻ….ഗോപാല മുത്തശ്ശനെ പടിയടച്ചു പിണ്ഡം വെച്ചു…..
ഇഷ്ടായി മോനെ…?♥️
ഹോ നീ ഇപ്പഴേലും ഒന്ന് വായിച്ചല്ലോ ?
തിരുപ്പതി ആയി ?
Wicken ബ്രോ ഇന്നാണ് വായിക്കുന്നത് 1st part വായിച്ചപ്പോൾ തന്നെ കഥ ഇഷ്ടമായി ❤️.
ഇഷ്ട്ടപെട്ടതിൽ ??