എന്റെ ഗീതൂട്ടി ??[John Wick] 233

ആ ചൂടൻ ചുംബന സുഖത്തിൽ നിന്നിരുന്ന എന്നെ എന്റെ നെറ്റിയിൽ അവൾ ചന്ദനം തേച്ച് ആ സുഖമാലസ്യത്തിൽ നിന്ന് എണീപ്പിച്ചു…..

 

ഞാൻ ഗീതൂട്ടിയുടെ മുഖത്തേക്ക് നോക്കി അവളുടെ നാണം കൊണ്ട് ചുവന്നു തുടുത്ത കവിളിണകളെ എന്റെ കയ്യിൽ കോരി എടുത്തുകൊണ്ട് അവളുടെ നെറ്റിയിൽ എന്റെ ചുണ്ടിന്റെ മുദ്ര പതിപ്പിച്ചു….

 

ആറ് വർഷമായുള്ള ശീലമാണെങ്കിലും അവളുടെ ആ സുഖം കൊണ്ട് കണ്ണടച്ചുള്ള നിർത്തം എന്നും എന്റെ മനസ്സിനെ കുളിരണിയിപ്പിച്ചിട്ടുണ്ട്…..

ഇനിയുള്ള കാലവും ആ നിർത്തം എന്റെ മനസ്സിനെ കുളിരണിയിപ്പിക്കുമെന്ന് എനിക്കുറപ്പായിരുന്നു…..

 

ആരെങ്കിലും വരുന്നതിനു മുൻപ് ഞാൻ എന്റെ പെണ്ണിനേയും കൂട്ടി പ്രദിക്ഷണം പൂർത്തിയാക്കി വണ്ടിയുടെ അടുത്തേക്ക് നടന്നു…..

 

ഞങ്ങൾ വണ്ടിയിൽ കയറി ഇരുന്നു….ഗീതൂട്ടി എന്നെ ചേർന്ന് എൻറെ പുറത്തേക്ക് കവിളമർത്തി ചേർന്നിരുന്നു പോകുന്ന വഴി വഴിയിലൂനീളം….

 

ഇടയ്ക്കിടെ ആ സുന്ദരമായ കാഴ്ചയിലേക്ക് ഞാൻ മിററിലൂടെ നോക്കി ഇരുന്നു….. എല്ലാം മറന്ന് അവൾ ആലോചിക്കുന്നതെന്ത് എന്ന് എനിക്കൂഹിക്കാവുന്നതേ ഉള്ളു….

 

ഇടക്ക് ഭദ്രകാളിയുടെ സ്വഭാവം ആണേലും എന്റെയും ചെറിയച്ഛന്റെയും ചെറിയമ്മയുടെയും അടുത്ത് ചെറിയ കുട്ടികളെ പോലെയാണ്……

 

വല്യേച്ചിയും അളിയനും ഹൃതിക് മോനുമൊക്കെ ഇന്ന് വരുന്നുണ്ട്….. എന്തോ വലിയ ഒരു കാര്യമുണ്ട്….. അറിയില്ല….. എന്നോടും അവളോടും ഒന്നും ആരും പറഞ്ഞിട്ടില്ല…..

ആഹ് അവർ വന്നിട്ട് പറയുമായിരിക്കും….

 

അങ്ങനെ ഞാൻ സുഖമായിരിക്കുന്ന പെണ്ണിനെ വീടിന്റെ അടുത്തെത്താറായപ്പോൾ വിളിച്ചു…..

 

ഞങ്ങൾ വീടിന്റെ കോമ്പൗണ്ടിലേക്ക് വണ്ടി ഓടിച്ചു കയറ്റി…… ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സംഭവം നടക്കാൻ പോകുന്നു എന്നറിയാതെ………

 

തുടരും…..

വളരെ വേഗം തന്നെ അടുത്ത ഭാഗവും തരാൻ ശ്രമിക്കാം…..ഇഷ്ട്ടപെട്ടെങ്കിൽ എനിക്കുവേണ്ടി ഒന്ന് ഹൃദയം ചുവപ്പിക്കാനും രണ്ട് വാക്ക് കുറിക്കാനും മറക്കല്ലേ….. ❤❤

 

സ്നേഹത്തോടെ….

 

John Wick ??

57 Comments

  1. ഇഷ്ടായി മോനെ…?♥️

    1. ഹോ നീ ഇപ്പഴേലും ഒന്ന് വായിച്ചല്ലോ ?

      തിരുപ്പതി ആയി ?

  2. മാലാഖയെ പ്രണയിച്ചവൻ

    Wicken ബ്രോ ഇന്നാണ് വായിക്കുന്നത് 1st part വായിച്ചപ്പോൾ തന്നെ കഥ ഇഷ്ടമായി ❤️.

    1. ഇഷ്ട്ടപെട്ടതിൽ ??

Comments are closed.