“ഓഹ്….അതിനിപ്പോ ആരാ നിന്റെ ബോഡി നോക്കിയേ….. ഞാൻ ആ ചേട്ടന്റെ ബോഡി നോക്കിയതാ…..”തടി തപ്പാൻ വേണ്ടി ഗീതൂട്ടി പറഞ്ഞു…..
ഞാൻ അവൾ പറഞ്ഞ ചേട്ടനിലേക്ക് നോക്കി….ഗീതൂട്ടിയും ഒറ്റ തവണയേ നോക്കിയുള്ളു….അവൾക് പറയേണ്ടിയിരുന്നില്ല എന്ന് തോന്നിപോയി….
“അല്ലേലും നിനക്ക് ആ ആറ് മാസം ഗർഭണനായ ചേട്ടൻ തന്നാ മാച്ച്…..”തിരിഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞതിന് ശേഷം ഞാൻ വേഗം അമ്പലത്തിനുള്ളിലേക്ക് നടന്നു…..
ഇല്ലേൽ എപ്പോ പണി കിട്ടി എന്ന് ചോദിച്ചാൽ മതി…..
“ഡാ… പട്ടി…..”അവൾ അതും വിളിച്ച് എന്റെ പിറകെ ഓടി വന്നു…..
“അമ്പലമാണ് ഉണ്ണി…… കുല്സിത വാക്കുകൾ പ്രയോഗിക്കാതെ….”ഞാൻ നൈസ് ആയി പുണ്യത്മാവ് കളിച്ചു….
എന്നെ പേടിയായത് കൊണ്ട് മാത്രം അവൾ അടങ്ങി….അല്ലാതെ അമ്പലം ആയിട്ടൊന്നുമല്ല…..
അമ്പലത്തിലേക്ക് നടക്കുമ്പോൾ ഒക്കെ അവൾ എന്നെ നോക്കി ദഹിപ്പിക്കുന്നുണ്ടായിരുന്നു…..ഞാൻ തിരിച്ചു നോക്കി നല്ല വെടിപ്പായി ഇളിച്ചു കൊടുത്തു….
അപ്പോഴേക്കും ഞങ്ങൾ അമ്പലനടയിലെത്തി…..
തൊഴു കയ്യുകളോടെ കൃഷ്ണന്റെ മുന്നിൽ നിൽക്കുമ്പോൾ പണ്ടത്തെപോലെത്തന്നെ
ഈ സുന്ദരി കുട്ടീനെ എനിക്ക് തന്നെ തരണേ എന്നോരൊറ്റ പ്രാർത്ഥനയെ ഉണ്ടായിയുന്നുള്ളൂ…..
കണ്ണുകളടച്ചപ്പോൾ ആറ് വർഷം മുന്നേ ഇതേ ദിവസം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം നടന്നത് ഓർമവന്നു….
ഓർമയിലൂടെ ആ കാര്യങ്ങളെല്ലാം മിന്നിമാഞ്ഞു പോയപ്പോൾ ചുണ്ടിന്റെ കോണിൽ ഒരു കൊച്ചു പുഞ്ചിരി വിടർന്നു….
വേഗം തന്നെ ഞാനും ഗീതൂട്ടിയും തൊഴുത് പ്രസാദവും വാങ്ങി പുറത്തിറങ്ങി….. അമ്പലത്തിനു ചുറ്റും പ്രദിക്ഷണം വെക്കാൻ തുടങ്ങി….
പ്രദിക്ഷണ വഴിയുടെ ആളൊഴിഞ്ഞ മൂലയിലെത്തിയപ്പോൾ ഗീതൂട്ടി തിരിഞ്ഞു നിന്നു…..
ഒരു വാക്കിന്റെയും ആവശ്യമില്ലാതെ ഞാൻ എന്റെ തല ഒന്ന് താഴ്ത്തി കൊടുത്തു….
കൊടുക്കേണ്ട താമസം ഗീതൂട്ടിയുടെ രോമാവൃതമായ ചൂടുള്ളൂ കയ്യുകൾ എന്റെ രണ്ട് കവിളിനെയും അവളുടെ കയ്കുമ്പിളിലാക്കി……
ഒട്ടും വൈകാതെ തന്നെ എനിക്ക് വേണ്ടി എന്റെ പെണ്ണ് കാത്തുവെച്ചിരുന്ന ചൂടൻ ചുംബനത്തെ എന്റെ നെറ്റി ആവാഹിച്ചു…..
ആറ് വർഷം മുന്നേ തനിക്ക് കിട്ടാൻ തുടങ്ങിയ ഈ ചൂടൻ ചുംബനത്തെ എത്ര വാങ്ങിയാലും മതിവരാത്തപോലെ എനിക്ക് തോന്നി…..
ഇഷ്ടായി മോനെ…?♥️
ഹോ നീ ഇപ്പഴേലും ഒന്ന് വായിച്ചല്ലോ ?
തിരുപ്പതി ആയി ?
Wicken ബ്രോ ഇന്നാണ് വായിക്കുന്നത് 1st part വായിച്ചപ്പോൾ തന്നെ കഥ ഇഷ്ടമായി ❤️.
ഇഷ്ട്ടപെട്ടതിൽ ??