അസുഖം വന്നാൽ ചികിത്സിക്കാതെയും, റൂമിൽ തളർന്നു കിടക്കുമ്പോൾ വീട്ടുജോലികൾ ചെയ്യിപ്പിച്ചും, സുഖമില്ലാതെ സ്കൂളിൽ വരുമ്പോൾ ടീച്ചേഴ്സിനോട് പറഞ്ഞ് അവരുടെ കയ്യിലുള്ള മരുന്ന് വാങ്ങി കഴിക്കുന്ന നീറുന്ന അവസ്ഥകൾ.. അങ്ങനെ ഉമ്മയില്ലാതെ വളരുന്ന ഒരു പെൺകുട്ടി ഉള്ളിലൊതുക്കി നടക്കുന്ന ഒരുപാട് ദു:ഖങ്ങളുടെ നിലവറ തുറന്ന് അവളന്ന് എന്നോട് പറഞ്ഞപ്പോൾ എന്ത് പറഞ്ഞാശ്വസിപ്പിക്കും എന്നെനിക്കറിയില്ലായിരുന്നു.
ഇത്രയും ക്രൂരത കാണിക്കാൻ സ്ത്രീകൾക്ക് കഴിയുമോ എന്ന് വരെ തോന്നിപോയിട്ടുണ്ട് അവളുടെ ഉപ്പയുടെ രണ്ടാം ഭാര്യയെ കുറിച്ച് അവൾ പറഞ്ഞത് കേട്ടപ്പോൾ.
വിളിക്കുമ്പോൾ കൂടുതൽ സംസാരിക്കാൻ അവളെ നിർബന്ധിക്കാതെ ഞാൻ പെട്ടെന്ന് ഫോൺ വെക്കുമായിരുന്നു കാരണം അവളുടെ അവസ്ഥകൾ അറിഞ്ഞപ്പോൾ മുതൽ ആ വീട്ടിലെ സാഹചര്യങ്ങൾ എനിക്കൂഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ.
സ്കൂളിൽ വെച്ച് എന്നും കാണും ചിരിക്കും സംസാരിക്കും ഇടക്ക് സംശയങ്ങൾ ചോദിക്കാനെന്ന മട്ടിൽ ഞാനിരിക്കുന്ന മേശയുടെ ഭാഗത്തേക്ക് വരും എന്നിട്ട് നോട്ട് ബുക്കും നോക്കി സംശയങ്ങൾ ചോദിക്കുന്നത് പോലെ “ഞാൻ എന്താണ് ഭക്ഷണം കഴിച്ചതെന്നും, എന്റെ വീട്ടിലെ എല്ലാവരുടെയും വിശേഷങ്ങളും മറ്റും ചോദിച്ചു നിൽക്കും… !
” ഇങ്ങനെ വന്ന് ഇതൊക്കെ ചോദിക്കാൻ ഒരു പേടിയുമില്ലേ നിനക്ക് .. ? എന്നൊരു ദിവസം ഞാൻ ചോദിച്ചപ്പോൾ
” പേടിയായിരുന്നു മുൻപ് ഇനിയെന്തിനാ പേടിക്കുന്നെ.. ഇപ്പൊ സാറിനാ പേടി ല്ലേ.. ” എന്ന് പറയുമെങ്കിലും കൂടുതലായി എന്റെ പിന്നാലെ നടക്കില്ല എനിക്കത് ഇഷ്ടമില്ലെന്ന് അറിയാവുന്നത് കൊണ്ടാണെന്ന് എനിക്കറിയാമായിരുന്നു .
പക്ഷെ ബ്രേക്കിന്റെ സമയങ്ങളിൽ ഞാൻ സ്കൂളിന്റെ ഏത് കോണിൽ നിന്ന് നോക്കിയാലും ഏതെങ്കിലും ഒരു ഭാഗത്ത് നിന്ന് അവളുടെ നോട്ടം എന്റെ നേരെയായിരിക്കുന്നത് എപ്പോഴും ഞാൻ ശ്രദ്ധിക്കാറുണ്ട്. അത്രക്ക് മനോഹരമായിരുന്നു അവളുടെ മനസ്സിന്റെയുള്ളിൽ എന്നോടുണ്ടായിരുന്ന ഇഷ്ടത്തിന് .
വളരെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഞങ്ങൾ കൂടുതൽ അടുത്തു. കറങ്ങി നടക്കലും ബസ്സ്റ്റാൻഡിൽ നിൽക്കലും ഒന്നും ഉണ്ടായിരുന്നില്ല. ഒരു അധ്യാപന്റെ പരിധി ലംഘിക്കാതിരിക്കാൻ അവളും ഞാനും നല്ലോണം ശ്രദ്ധിച്ചിരുന്നു. അവളുടെ ദു:ഖങ്ങളുടെ ഭാരം കുറക്കാൻ ഞാനെന്റെ വാക്കുകൾ കൊണ്ട് സഹായിച്ചു. വീട്ടിൽ നിന്നും അനുഭവിക്കുന്ന ഹൃദയത്തിൽ ആഴ്ന്നിറങ്ങി പോകാൻ കെൽപ്പുള്ള കുറെ ഓർമ്മകളുണ്ടായിരുന്നു നജ്മക്ക് .
എല്ലാം പറയിപ്പിച്ച് ഞാൻ മൂളി കേൾക്കും അവസാനം ആശ്വസിപ്പിക്കുമ്പോൾ അവൾ ചോദിക്കും ” സാറിനെന്നോട് ഇപ്പൊ എത്രക്ക് ഇഷ്ടമുണ്ട്.. ?” എന്ന്…
മറുപടിയായി ” എത്രയാണ് നീ പ്രതീക്ഷിക്കുന്നത്.. ? എന്ന് ഞാൻ ചോദിച്ചാൽ