ജന്നത്തിലെ മുഹബ്ബത്ത് 2
Jannathikle Muhabath Part 2 രചന : റഷീദ് എം ആർ ക്കെ
അന്നവൾ എനിക്കയച്ച എസ് എം എസിൽ
” സാർ… നാളെ ഞാൻ സ്കൂൾ ബസ്സിൽ പോകാതെ ബസ് സ്റ്റാൻഡിൽ സാറിനെ കാത്തു നിൽക്കും. എനിക്ക് സാറിനോട് കുറച്ച് സംസാരിക്കണം. സാർ ഒഴിഞ്ഞു മാറിയാൽ ഞാൻ വീട്ടിലെത്താൻ വൈകുമെന്നും കാത്തു നിൽക്കുമെന്നൊക്കെ” പറഞ്ഞുള്ള ഒരു എസ് എം എസ് . എനിക്കെന്തോ അത് വായിച്ചത് മുതൽ നല്ലോണം അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടായിരുന്നു കാരണം എന്റെ വിവാഹക്കാര്യം ആലോചിക്കുന്ന ആ സമയത്ത് അവൾ ഒന്നുമറിയാതെ ആത്മാർത്ഥമായാണ് എന്നെ സ്നേഹിക്കുന്നത് . എനിക്കാണെങ്കിൽ അന്നൊന്നും അവളോട് ഒരു സ്റ്റുഡന്റ് എന്നതിനപ്പുറത്തേക്ക് ഒരു ബന്ധവും മനസ്സിലുണ്ടായിരുന്നില്ല . എന്ത് ചെയ്യണം എന്നറിയാതെ ഞാനന്നൽപ്പം വൈകിയാണ് കിടന്നത്.
പിറ്റേന്ന് സ്കൂളിലെത്തിയപ്പോൾ വരാന്തയിൽ വെച്ച് എന്നെ കണ്ടതും അടുത്തേക്ക് വന്ന് സ്വകാര്യത്തിലവൾ
” സാറേ ഞാൻ കാത്തു നിൽക്കുമെന്നും കൂടുതൽ സംസാരിച്ച് ബുദ്ധിമുട്ടിപ്പിക്കില്ല പ്ലീസ് ” എന്നൊക്കെ പറഞ്ഞ് ഒരിക്കൽ കൂടി അവൾ ഓർമ്മിപ്പിച്ചു .
സീരിയസ്സായി പറഞ്ഞതല്ലേ എന്തിനായിരിക്കുമെന്ന് നോക്കാൻ ഞാൻ സ്കൂൾ വിട്ട ശേഷം ബസ്സ്റ്റാൻഡിൽ കാത്തു നിൽക്കാൻ തീരുമാനിച്ചു. പറ്റുകയാണെങ്കിൽ എന്റെ നിക്കാഹിന്റെ കാര്യം അവളെ അവിടെ വെച്ച് അറിയിക്കണം എന്നുമുണ്ടായിരുന്നു.
വൈകുന്നേരം ക്ലാസ് കഴിഞ്ഞ ശേഷം ബസ്സ്റ്റാൻഡിൽ അവളെയും പ്രതീക്ഷിച്ച് നിൽക്കുമ്പോൾ അവൾ സ്കൂൾ യൂണീഫോമിൽ നടന്നുവരുന്നത് ഞാൻ ദൂരെ നിന്നും കണ്ടു. അന്നവൾ ഒറ്റക്ക് വന്നപ്പോഴാണ് അവളുടെ ഹൃദയത്തിൽ എന്നോടുള്ള ഇഷ്ടത്തിന്റെ ആഴം ആദ്യമായി ഞാൻ കാണുന്നത് . ആൾ കൂട്ടത്തിൽ മറഞ്ഞു നിൽക്കുന്ന എന്നെ വളരെ പെട്ടെന്ന് കണ്ടു പിടിച്ച് ചിരിച്ച് കൊണ്ട് മുന്നിലേക്ക് വന്ന അവൾ സ്കൂളിൽ വെച്ച് കാണിക്കുന്നത് പോലെ എന്നെ ദേഷ്യം പിടിപ്പിക്കുന്ന കാര്യങ്ങളൊന്നും ചെയ്തില്ല..
എന്തൊക്കെയോ പറയാൻ വന്നതാണെങ്കിലും ഒറ്റക്ക് എന്നെ കണ്ടപ്പോൾ ഒന്നും കിട്ടാതെ ചമ്മിയ മുഖവുമായി കൈകെട്ടി നിന്ന് എന്റെ മുഖത്തേക്കും നിലത്തേക്കും മാറി മാറി നോക്കിയവൾ നിൽക്കുമ്പോൾ “എന്താ പറയാനുണ്ടെന്ന് പറഞ്ഞത്..? നേരം വൈകുന്നു വീട്ടിലറിഞ്ഞാൽ കുഴപ്പാവും സ്കൂൾ ബസ്സിലല്ലേ പോവാറ് പറ .. ? ” എന്ന് ഞാൻ ചോദിച്ചതിന്