ഹരിചരിതം 3 [Aadhi] 1392

” ഇല്ല… ജില്ലാ കമ്മിറ്റിയിൽ നിന്നും പറഞ്ഞു എന്ന് മാത്രമേ അറിഞ്ഞുള്ളൂ… ”

എന്താണ് ചെയ്യേണ്ടത് ??? ഒരെത്തും പിടിയും കിട്ടുന്നില്ല.

ഞാൻ കടയിലേക്ക് നോക്കി. ശ്രീ കരയുന്നൊന്നും ഇല്ല. മുഖത്തു നിറയെ ദേഷ്യം ആണ്. അവരൊക്കെ അവളെ ആശ്വസിപ്പിക്കാനൊക്കെ നോക്കുന്നുണ്ട്.

” ഇനിയിപ്പോൾ വേറെ വഴി ഒന്നുമില്ലേ?? “, ഞാൻ ആതിരയെ നോക്കി.

” ഇല്ല ചേട്ടാ… രണ്ടു ദിവസം  കഴിഞ്ഞാൽ ലിസ്റ്റ് ഇടും. പക്ഷെ അതൊക്കെ ആൾറെഡി തീരുമാനം ആയിട്ടുണ്ട്. ”

മ്…, ഞാൻ ഒന്ന് മൂളിയിട്ടു അകത്തേക്ക് ചെന്നു. ശ്രീയെയും വിളിച്ചുകൊണ്ട് ഇറങ്ങി. നേരെ വീട്ടിലേക്ക് വിട്ടു. അവൾ നേരെ പോയി റൂമിൽ കേറി കതകടച്ചു കിടന്നു. രാത്രി ഭക്ഷണം കഴിക്കാനും വന്നില്ല. കാര്യങ്ങൾ ഒക്കെ വീട്ടിൽ ഞാൻ പറഞ്ഞിരുന്നു.ഇത്ര ചെറിയ കാര്യങ്ങൾക്ക് അവൾ എന്തിനാണ് ഇത്ര വാശി കാണിക്കുന്നത്..ചിലപ്പോൾ അവൾക്കത് വലിയ കാര്യം ആയിരിക്കും, എന്തൊക്കെ ആയാലും ചെയർമാൻ എന്ന് പറഞ്ഞാൽ കോളജിന്റെ മുഖം തന്നെ ആണല്ലോ… എന്തൊക്കെയായാലും ഞാനും ഒരു തരത്തിൽ കുറ്റക്കാരൻ ആണ്, എനിക്ക് വേണ്ടിയാണു അവൾ അന്നാ സമരം വിളിച്ചത്… പക്ഷെ ഇതിൽ അവളെ സഹായിക്കാൻ എനിക്കൊന്നും ചെയ്യാൻ കഴിയില്ല. ഞാൻ റൂമിൽ പോയി ഓരോന്ന് ആലോചിച്ചിരുന്നു.. ഉറക്കം വരുന്നില്ല. അവളുടെ റൂമിലെ ലൈറ്റ് ഒക്കെ അണഞ്ഞിട്ടുണ്ട്… എനിക്കവളുടെ അടുത്ത് പോയി ഇരിക്കാൻ തോന്നുന്നുണ്ട്. പക്ഷെ അവൾ റൂം തുറക്കുന്നില്ല.

രാത്രി ഏറെക്കഴിഞ്ഞപ്പോൾ ആരോ തട്ടിവിളിക്കുന്ന പോലെ… ഞാൻ കൈ എത്തിച്ചു ലൈറ്റ് ഇട്ടു. അഭി ആണ്. ഇവളെന്താ ഈ നേരത്തു ഇവിടെ?? കഴിഞ്ഞ കുറെ ദിവസങ്ങൾ ആയിട്ട് ഞാൻ മനഃപൂർവം മുഖം കൊടുക്കാതെ നടക്കുകയായിരുന്നു.

ദേഷ്യം ഒന്നുമില്ല. എന്നാലും സംസാരിക്കാൻ ഒന്നുമില്ലാത്ത പോലെ. അന്നത്തെ ദൃശ്യം മനസ്സിൽ വരുന്നു.

” എന്താ അഭി?? ”

” നീ വന്നേ.. എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് ”

” ഇപ്പൊഴൊ?? എന്തായാലും നമുക്ക് നാളെ സംസാരിക്കാം “, തെല്ലൊരു അനിഷ്ടത്തോടെ ഞാൻ പറഞ്ഞു.

” അത് പറ്റില്ല.. ഞാൻ കുറച്ചു ദിവസം ആയി നിന്നോട് ഒന്ന് സംസാരിക്കാൻ വിചാരിക്കുന്നു. പിന്നെ എക്സാം ഒക്കെ ആയതുകൊണ്ടാ… നീ എണീറ്റ് വാ… ഞാൻ ബാൽക്കണിയിൽ കാണും “, അവൾ എണീറ്റ് എന്റെ റൂമിലെ ബാൽക്കണി തുറന്നു പുറത്തേക്ക് പോയി.

ഞാൻ കുറച്ചു നേരം കൂടി അവിടെ തന്നെ കിടന്നു. എനിക്കൊന്നും സംസാരിക്കാനും കേൾക്കാനും ഇല്ല. എന്നാലും വന്നു വിളിച്ചിട്ട് പോവാതിരുന്നാൽ മോശം ആണ്. പതുക്കെ ഡോർ തുറന്നു ഞാനും ഇരുന്നു. അധികം വീതിയില്ലാത്ത സൈഡിലേക്ക് നീണ്ട ബാൽക്കണി ആണ്. നേരെ നോക്കിയാൽ വീടിൻ്റെ മുൻഭാഗവും ഗേറ്റും കാണാം. ഗേറ്റിന്റെ രണ്ടു സൈഡിലും ഉള്ള ലൈറ്റ് തെളിഞ്ഞു കിടക്കുന്നു, റോഡിൽ ഉള്ള സ്‌ട്രീറ്റ്‌ ലൈറ്റുകളും. നല്ല തണുപ്പുണ്ട്.

39 Comments

  1. നായകൻ ജാക്ക് കുരുവി

    idhinu 2nd part evide?

  2. 3rd part vayich stoppakki 2nd part evde bro ethil kanunnillalo….? Ath vayich 3rd vaayikkam…. eni 2 nd elle????

    1. സെക്കന്റ് പാർട് ഉണ്ട്.. അത് പ്രീവിയസിൽ ആഡ് ആയിട്ടില്ല… ഇവിടെ തന്നെയുണ്ട്.. ഈ കഥ വന്നതിന്റെ മുമ്പ്, ഒരു മൂന്നോ നാലോ കഥക്ക് മുന്നേ സെക്കന്റ് പാർട് വന്നിട്ടുണ്ട്???

  3. ADIPOLI story bro kkyil veche idke idake vayikuna oru story anne ithe . One of my fav story . ethra thavan vayichitunde enne enike thane ariyila , last vayikan nokiyapo avide nine remove cheythirunu , pine evide epo kandapo vedum vayikum

    1. ഒരുപാട് സന്തോഷം ബ്രോ??

  4. ആദി,
    കഥ തുടർന്നും പോരട്ടെ, നടന്ന വഴികളിലൂടെ വീണ്ടും സഞ്ചരിക്കുമ്പോൾ കാഴ്ചകൾ മാറുന്നു,
    ആശംസകൾ…

    1. അങ്ങനെ തോന്നുന്നുണ്ടോ?? എനിക്കും ഒരു തവണ വായിച്ച കഥകൾ വീണ്ടും വായിക്കുമ്പോൾ മറ്റൊരു ഫീലാണ് ഉണ്ടാവാറുള്ളത്???

  5. DoNa ❤MK LoVeR FoR EvEr❤

    Vallatha cheythayipoyi

    1. അതെന്താ????

  6. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????

  7. Kurachu vizhungi alle

    1. ഹിഹി.. 😀 😀
      വിഴുങ്ങിയിട്ടൊന്നുമില്ല.. ഒരൊറ്റ പോക്ക് പോയതാ 😛

      1. ഞാൻ അതിൽ മുഴുവനും വായിച്ചു. ഇതിൽ വന്നപ്പോൾ കുറെ ഒന്നും ഇല്ല

  8. പെട്ടെന്ന് അടുത്ത ഭാഗം കൂടി ഇടു..എന്നിട്ട് വേണം പുതിയ കഥ enthayi എന്ന് ചോദിക്കാന്‍

    1. നിങ്ങളെക്കൊണ്ട് !! 😀 😀
      പുതിയ കഥയിനി ഈയടുത്തില്ല 😛

  9. മുൻപത്തെ രണ്ടു പാർട്ടും വായിച്ചിരുന്നു.. കമൻ്റ് ഇടാൻ മറന്നു പോയതാ..

    കഥ അടിപൊളി ആണ് ????

    ഈ പാർട്ട് അവസാനിപ്പിച്ചത് ഒരു ഫിനിഷ് ആവാത്ത പോലെ ആയി..

    പിന്നെ ഈ പാട്ടിൻറെ ഇടഭഗത്ത് കുറച്ചു സ്ഥലം സ്പീഡ് കൂടിയ പോലെ തോന്നി…

    എന്തായലും സൂപ്പർ ആയിട്ടുണ്ട്..

    ബാക്കി ഭാഗം പെട്ടന്ന് പൊന്നോട്ടെ…

    കാത്തിരിക്കുന്നു…

    ♥️♥️♥️♥️

    1. ഏയ്.. അത് കുഴപ്പമില്ല, ഇത്തവണ മറന്നില്ലല്ലോ ????
      ഹാ.. അത് കുറച്ചുകൂടെ ഉണ്ടായിരുന്നു, നെക്സ്റ് പാർട് കൂടി ഇതിൽ ഇടേണ്ട എന്ന് വെച്ചാ പകുതിക്ക് വെച്ച് മുറിച്ചത് !! 😀

  10. ശങ്കരഭക്തൻ

    ആദി മുത്തേ ഇപ്പോളാണ് ഈ ഭാഗവും വായിച്ചു തീർന്നത് മുൻ ഭാഗങ്ങൾ നേരത്തെ വായിച്ചതാണേലും അന്ന് കമന്റ്‌ ഇടാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ ആയിരുന്നു..ഈ കഥയുടെ പോക്ക് എനിക്ക് വല്ലാതെ ഇഷ്ടമാവുന്നുണ്ട് പ്രേതേകിച് ശ്രീയുടെ character ശ്രീയുടെ ഓരോ സ്വഭാവങ്ങളും കാണുമ്പോൾ ഒത്തിരി നാൾ എന്റെ കൂടെ ഉണ്ടായിരുന്ന ഒരാളെ പോലെ തോന്നുന്നു… എന്തായാലും കാത്തിരിക്കുന്നു ബ്രോ അടുത്ത പാർട്ടിനായി..
    സ്നേഹം മാത്രം…

    1. ഒത്തിരി നാൾ കൂടെയുണ്ടായിരുന്ന ആൾ ഇപ്പോഴെവിടെ??
      കമന്റൊന്നും സാരമില്ലെന്നേ.. ഇപ്പൊ പറഞ്ഞല്ലോ, അത് മതി !!
      ഒരുപാട് സന്തോഷം !!

      1. ശങ്കരഭക്തൻ

        ഇപ്പൊ… ഇപ്പൊ ഇല്ല ?

  11. നാരായണന്‍ കുട്ടി

    ഭാഗം 2 ഔതോർസ് ലിസ്റ്റിൽ കാണിക്കുന്നില്ല

    1. അത് കുട്ടേട്ടനോട് പറഞ്ഞു ശരിയാക്കാം.. എന്തോ തിരക്കിലാണ് പുള്ളി എന്ന് തോന്നുന്നു !!

  12. ❤️❤️

  13. ശങ്കരഭക്തൻ

    ?❤️

    1. ❤️❤️❤️❤️

  14. Powli aano ee story?

    1. രാഹുൽ പിവി

      അടിപൊളി ആണ്

      1. നീ ആവശ്യം ഇല്ലാത്ത മോട്ടിവേഷൻ ഒക്കെ കൊടുക്കല്ലേടാ 😀

    2. അല്ല ബ്രോ.. ഒരു കൂതറ കഥയാ.. ഞാൻ വായിച്ചു എന്റെ ടൈം പോയത് മിച്ചം 😛

  15. രാഹുൽ പിവി

    ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തെണ്ടി

      1. രാഹുൽ പിവി

        എൻ്റെ ആശാന് ഞാൻ വാക്ക് കൊടുത്തു പോയി

Comments are closed.