ഇരുട്ടിന്റെ രാജാവ് [അലോഷി] 126

സംഭവിച്ചത് എന്ന് എനിക്ക് അറിയില്ലെങ്കിലും… എന്റെ പാണ്ട് മാറി എന്നുള്ള സന്തോഷം… എന്നെ നിലത്തൊന്നും അല്ല നിർത്തിയത്…. കണ്ണാടിയിൽ നോക്കി കുറെ നേരം മുഴുകി നിന്നപ്പോൾ ആണ് ഓഫീസിൽ പോകേണ്ട കാര്യം ഓർത്തത്… ഡ്രെസ്സും മാറി ബാഗും എടുത്ത് ഒരൊറ്റ ഓട്ടം ആയിരുന്നു…. ലോഡ്ജിൽ നിന്ന് ഒരു മുക്കാൽ മണിക്കൂർ നടക്കാൻ ഉണ്ട്‌ ഓഫീസിലേക്ക്. ഓഫീസിൽ ആകെ പതിനഞ്ചു പേർ ആണ് ഒള്ളത്. പെൺപിള്ളേർ ഇല്ല ആണുങ്ങൾ മാത്രം.. ഇൻവോക്സ് എന്ന ഗെയിമിങ് കമ്പനിയുടെ കൂടുതൽ ആയി വരുന്ന അടിമ പണി ചെയ്യാനുള്ള ഒരു ചെറിയ ഗ്രൂപ്പ്‌ ആണ് ഞങ്ങളുടെ കമ്പനി. പിന്നെ സൂപ്പർ വൈസർ സാറുണ്ട് പുള്ളി ആണ് മേൽനോട്ടം. ആൾ ഒരു മുരടൻ ആണ് .ഞാൻ ഓഫീസിൽ എത്തിയപോളെക്കും പതിനഞ്ചു മിനിറ്റ് വൈയ്കിയിരുന്നു… ഡോർ തുറന്ന് നേരെ ചെന്ന് പെട്ടത് അങ്ങേരുടെ അടുത്തും സബാഷ്…..എന്റെ കാര്യത്തിൽ ഒരു തീരുമാനമായി എന്ന് വിചാരിച്ച് ഇരിക്കുമ്പോൾ ആണ് ആ ചോദ്യം വന്നത്..

സാർ : “ആരാ..? എന്താ.. എന്തു വേണം?”

ഞാൻ :”ങേ…”

സാർ :”താൻ ചോദിച്ചത് കേട്ടില്ലേ..?”

ഓ അപ്പഴാണ് ഞാൻ ആ കാര്യം ഓർത്തത് എന്നെ ഇപ്പൊ കണ്ടാൽ തിരിച്ചറിയാൻ പണിയാണ്… എന്റെ ശരീരത്തിലെ പാണ്ട് എല്ലാം പോയത് കൊണ്ട്.. എന്റെ ലുകെ മാറിപ്പോയി… പിന്നെ ഓഫീസിൽ മുടിയും താടിയും ഒന്നും വളർത്താൻ പാടില്ലാത്തത് കൊണ്ട് ക്ലീൻ ഷേവും മുടിയൊക്കെ പറ്റ അടിച്ചാണ് നടപ്പ് അല്ലെങ്കിലും ഞാൻ ലുക്കിനെ കുറിച്ചൊന്നും ചിന്തിച്ചട്ടില്ല കണ്ണാടിയിൽ നോക്കാൻ തന്നെ പേടി ആയിരുന്നു…..

ഞാൻ :”സാർ… ഇത് ഞാൻ ആണ് ഐവാൻ”

സാർ :”ഐവാനോ ഏത് ഐ….. വാട്ട്…..!”

അയാളുടെ ഉണ്ട കണ്ണ് ഇപ്പൊ പുറത്തേക് ചാടും… അല്ല അയാളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.ഇന്നലേം കൂടി പണിക്കുവന്നവൻ ഇന്ന് പെട്ടന് ഒരു സുപ്രഭാതത്തിൽ വേറെ ലുക്കിൽ വന്നാൽ ആരുടെ ആയാലും കിളി പോവും…
ഞാൻ എന്റെ ഐഡന്റിറ്റി കാർഡ് എടുത്ത് കാട്ടി…
“സർ എന്റെ ട്രീറ്റ്മെന്റ് നടന്നുകൊണ്ടിരിക്കുകയായിരുന്നു… ഇന്നലെ ആണ് കഴിഞ്ഞത്…”

ഞാൻ വായിൽ വന്നത് വെച്ചു കാച്ചി

സാർ :”എന്നാലും ഇത്ര പെട്ടന്ന്… ”

അതിനു ഞാൻ മറുപടി ഒന്നും പറഞ്ഞില്ല..

സാർ :”ഓക്കേ.. വേഗം വർക്ക്‌ തുടങ്ങികൊളു…”

ഞാൻ :”യെസ് സാർ ”

പിന്നെ ആവിശ്യം ഇല്ലാത്ത ചിന്തകളെക്ക ഉപേക്ഷിച്ച് ഞാൻ വർക്കിലെക് കടന്നു….
പിന്നെ ഒരു ഒരുമാസം വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ കടന്ന് പോയി…
ഒരു ദിവസം ഓഫീസിൽ….

” may i come in സാർ?

“Come in”
ഞാൻ അകത്തേക്കു കയറി.. അവിടെ സൂപ്പർവൈസറും പിന്നെ വേറെ ഒരു ചെറുപ്പകാരനും ഉണ്ടായിരുന്നു.. ഇവിടെ തന്നെ വർക്ക്‌ ചെയ്യണ ആൾ ആണ്.. ഞാൻ പിന്നെ ഒട്ടും ആക്റ്റീവ് ഒന്നും അല്ലാത്തത് കൊണ്ട് ആൾടെ പേർ ഒന്നും അറിയാൻ പാടില്ല…

“ഐവാൻ ഇരിക്ക്, ഇന്ന് ഞാൻ നിങ്ങളെ വിളിപ്പിച്ചത് വളരെ ഇമ്പോര്ടന്റ്റ്‌ ആയിട്ടൊള്ള കാര്യം പറയാനാണ്. നമ്മുടെ കമ്പനിയുടെ മെയിൻ ബ്രാഞ്ചിൽ

24 Comments

  1. Super story waiting for next part

  2. അടിപൊളി ആണു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  3. നല്ല കഥ തുടക്കം അടിപൊളി ?

    അടുത്ത പാർട്ട് പെട്ടന്ന് കിട്ടും എന്ന് കരുതുന്നു

    ♥️♥️♥️

  4. അലോഷി, കഥ തുടരട്ടെ. അഭിപ്രായം പറയാൻ ഉള്ള സീൻ ആയിട്ടില്ല. ന്നാലും ഒത്തിരി വൈകിക്കത്തെ ഓരോരോ പാർട്ട് പോരട്ടെ ട്ടോ ❤️❤️❤️

  5. നല്ല അവതരണം.. മികച്ചൊരു തുടക്കം അതിലൂടെ കിട്ടി.. ചടുലമായ ശൈലിയിൽ തന്നെ പോകട്ടെ കഥ.. ആശംസകൾ?

    1. താങ്ക്സ് bro ?

    2. Continue bro

  6. ഖുറേഷി അബ്രഹാം

    തുടക്കം ഗംഭീരം ആയി തുടങ്ങി, കുറെ ചോത്യങ്ങളും ബാക്കിയായി നില്കുന്നു അതൊക്കെ വരും ഭാഗങ്ങളിൽ ഉണ്ടാവുമെന്ന് കരുതുന്നു. അടുത്ത പാർട്ടുമായി വരിക.

    | QA |

    1. താങ്ക്സ് bro.
      തുടക്കം അല്ലെ… എല്ലാം പയ്യെ അതിന്റെ മുറക്ക് വരും ?

  7. ♥️♥️♥️♥️?

    1. ???

  8. കിടുക്കണം. നല്ല ത്രില്ലിങ് മൂഡ് ക്രിയേറ്റ് ചെയ്തു പോണം.ചുരുളുകൾ അഴിക്കുന്നത് പതിയെ ആവണം.അടുത്ത പാർട്ടിനു വെയിറ്റിങ്

    1. താങ്ക്സ് bro.. ഇനി ivante character development aan. അടുത്ത പാർട്ട്‌ ഉടൻ വരും bro.?

  9. Broo inji pwolikk muth , iruttinde raajav , bhakki eithaan marakardh we will be waiting .

    1. താങ്ക്സ് bro..
      അടുത്ത ഭാഗത്തിന്റെ പണിപുരയിലാണ്..?

    1. ???

  10. Bro starting kollam

    1. താങ്ക്സ് bro ?

  11. 2nd പാർട്ട്‌ എഴുത്തണം

    1. എഴുതാം bro ?

  12. ബ്രൊ വായിച്ചിട്ടില്ല ..

    രാത്രിയിൽ വായിക്കാം…

    ആദ്യാഭാഗത്തു കുറച്ച് ലൈനുകൾ വായിച്ചപ്പോൾ പറയുകയാണ്…

    2nd പാർട്ട്‌ തുടങ്ങുക്കോളൂ…

    പൊളിച്ചടക്കണം ???

    ആശംസകൾ ???

    1. Thank u bro..
      പൊളിച്ചടക്കിയിരിക്കും…?

    2. കറുപ്പിനെ പ്രണയിച്ചവൻ.

      ????❤️❤️❤️ ?

Comments are closed.