ഇരുട്ടിന്റെ രാജാവ് [അലോഷി] 126

പ്രോത്സാഹിപ്പിച്കൊണ്ട് അവർക്ക് നല്ലത് വരട്ടെ എന്ന് പറയുന്നവർ എത്രപേർ ഇതൊക്കെ മനസ്സിൽ തട്ടി പറയുന്നു???
അവർക്കൊക്കെ ചിന്തിക്കാൻ പറ്റോ അങ്ങനെ ഒരു അവസ്ഥയെ…. അവർക്കൊക്കെ ഒരു ടേക്ക്കേയറും പറഞ്ഞു പോകാം ബാക്കി അനുഭവിക്കേണ്ടത് ഒക്കെ വിക്റ്റിമസ് ആണ്! എനിക്കും തന്നട്ടുണ്ട് നമ്മുടെ ദൈവം ഒരു ഗിഫ്റ്റ്. സ്കിൻ ഡിസീസ്. ദേഹത്തു മുഴുവൻ വെള്ള പാണ്ട് ആണ് അതിന്റെ ഇടയിൽ കുറച്ചു ഡെക്കറേഷൻ പോലെ എന്റെ തൊലിയുടെ നിറവും. ദൈവത്തിന്റെ ഓരോ കുസൃതികളെ….. ചെറുപ്പത്തിൽ പിള്ളേരും വാർഡനും ഒക്കെ എന്നെ വിളിച്ചിരുന്നത് പാണ്ടൻ എന്നാ… കൂട്ടത്തിൽ ഡെയ്സി സിസ്റ്റർ മാത്രമേ എന്റെ പേരു വിളിച്ചു ഞാൻ കേട്ടട്ടൊള്ളു… പെൺപിള്ളേർ ഒക്കെ എന്നെ കാണുമ്പോൾ തന്നെ മുഖം തിരിക്കും…….. ആദ്യം ഒക്കെ ഒരുപാട് വിഷമം ഉണ്ടായിട്ടുണ്ട് പിന്നെ പോകെ പോകെ അത് ശീലമായി മാറി….പെട്ടനാണ് എല്ലാം നടന്നത്ത്…ആ പെൺകുട്ടിയുടെ ബോൾ ഉരുണ്ടു റോഡിന്റെ നടുവിലോട്ട് വന്നു. ആ കുട്ടി അതിന്റെ പോറകിൽ പോയി വളരെ വേഗത്തിൽ വരുന്ന കണ്ടെയ്നർ ശ്രെദ്ധിക്കാതെ……
ആ സമയത്ത് ഞാൻ അറിയാതെ തന്നെ എന്റെ കാലുകൾ ചലിച്ചു ആ കുട്ടിയുടെ നിഷ്കളങ്കമായ ആ ചിരി മാത്രം ആയിരുന്നു എന്റെ മനസ്സിൽ… ആ കുട്ടിയെ തള്ളി ഞാൻ റോഡിൽ നിന്ന് മാറ്റി പക്ഷെ എനിക്ക് മാറാനുള്ള സമയം ആ ലോറി തന്നില്ല….. ഇടിച്ചു തെറിച്ചു എന്തിലോ തട്ടി ഞാൻ വീണു വേദനയുടെ ഇടയിൽ അതൊന്നും ചിന്തിക്കാൻ ഉള്ള ഒരു മാനസിക അവസ്ഥ എനിക്ക് കിട്ടിയില്ല… ആാാാ….. പ്രാണ വേദന എന്താണ് എന്നൊക്ക ഇപ്പോൾ അറിഞ്ഞു ……. പെട്ടന്ന് സ്വിച്ച് ഇട്ടപോലെ ആ വേദന അങ്ങോട്ട് നിന്നു…… പയ്യെ എനിക്ക് മനസിലായി വേദന എടുക്കാനുള്ള ശക്തി വരെ എന്റെ തലച്ചോറിന് നഷ്ട്ടമായി…അല്ല ഇനി അവിടെ എന്തേലും ബാക്കി ഇണ്ടാന്ന് ആവോ…. എന്റെ ചിന്തകൾ മാത്രം ബാക്കി.
എനിക്ക് വലിയ വിഷമം ഒന്നും തോന്നിയില്ല ഏതായാലും ആത്മഹത്യ ചെയ്യാൻ വേണ്ടി ഇറങ്ങിയതാണ് ഞാൻ…….
പയ്യെ പയ്യെ എന്റെ ബോധം മറയുന്നതിനു മുൻപ് ഞാൻ കണ്ടു എന്നെ കരഞ്ഞുകൊണ്ട് തട്ടി വിളിക്കാൻ ശ്രെമിക്കുന്ന ആ പെൺകുട്ടിയെ……………..

ഇരുട്ട്……… കൂരാകൂരിരുട്ട്…….

പെട്ടന്ന് അത് മാറി ഇപ്പൊ ചുവപ്പ് നല്ല കട്ട ചുവപ്പ്…. അതിൽ വെള്ള രണ്ടു പല്ല് എന്റെ നേരെ പാഞ്ഞു വരുന്നത് ഞാനറിഞ്ഞു.. എന്നിൽ ഭയം വന്നു നിറഞ്ഞു. എനിക്ക് അനങ്ങാൻ സാധിക്കുന്നില്ല….. ഭയത്തിന് അടിമപ്പെട്ട നിമിഷം… അത് എന്റെ ശരീരത്തിലേക് ആഴ്ന്ന് ഇറങ്ങി…. പയ്യേ എന്റെ ബോധം മറയുന്നതിനിടയിലും അവ്യക്തമായി ഞാൻ കേട്ടു ആ അശിരീരി

“ഇരുട്ടിന്റെ പുത്രാ… നിന്റെ വിധിയിലേക്കകുള്ള യാത്ര തുടങ്ങാൻ ഉള്ള സമയം ആയിരിക്കുന്നു…. തേടുവിൻ കണ്ടെത്തുവിൻ……..”

‘ivan……………….’

ആരോ എന്നെ വിളിക്കുന്നത് പോലെ തോന്നി പെട്ടന്ന് ഞാൻ കണ്ണുകൾ തുറന്നു…. വെളിച്ചം……. വെളിച്ചതോട് പൊരുത്തപ്പെട്ടു വരാൻ ഞാൻ കുറച്ചു സമയം എടുത്തു….
ഞാൻ നേരെ നോക്കിയത് ഡെയ്സി സിസ്റ്ററുടെ ഫോട്ടോയിലേക്കാണ്…. എന്റെ റൂമിൽ ആകെ ഉള്ള ഫോട്ടോ ഡെയ്സി സിസ്റ്ററുടെത് ആയിരുന്നു….. അപ്പോൾ എല്ലാം സ്വപ്നം ആയിരുന്നോ….?
എനിക്ക് ഒരേ സമയം ആശ്വാസവും വിങ്ങലും വന്നു… വീണ്ടും ഈ ജീവശവമായ ജീവിതത്തിലേക്കു തിരിച്ചു വന്നലോ എന്ന് ആലോജിക്കുമ്പോൾ…. സ്വപ്നം ആയിരുന്നു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല എല്ലാം വളരെ റിയൽ ആയിട്ട് ഫീൽ ചെയ്തു….. ഹ… സ്വപ്നം മണ്ണാങ്കട്ട….. വേഗം പണിക് കേറാൻ നോക്കാം ഒരു അഞ്ചു മിനിറ്റ് വൈകിയാൽ അവരുടെ വായയിൽ ഇരിക്കുന്നത് മുഴുവൻ കേൾക്കേണ്ടി വരും… ഞാൻ റേഡിയോ ഓൺ ചെയ്തു കുളിക്കാൻ പോകാൻ റെഡി ആയി ഒരു ചെറിയ ടിവി ഒക്കെ ഉണ്ടെങ്കിലും.. രാവിലെ റേഡിയോ ആണ് നല്ലത് അതാവുമ്പ കരണ്ടുകാശും കുറവാണ്…

24 Comments

  1. Super story waiting for next part

  2. അടിപൊളി ആണു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  3. നല്ല കഥ തുടക്കം അടിപൊളി ?

    അടുത്ത പാർട്ട് പെട്ടന്ന് കിട്ടും എന്ന് കരുതുന്നു

    ♥️♥️♥️

  4. അലോഷി, കഥ തുടരട്ടെ. അഭിപ്രായം പറയാൻ ഉള്ള സീൻ ആയിട്ടില്ല. ന്നാലും ഒത്തിരി വൈകിക്കത്തെ ഓരോരോ പാർട്ട് പോരട്ടെ ട്ടോ ❤️❤️❤️

  5. നല്ല അവതരണം.. മികച്ചൊരു തുടക്കം അതിലൂടെ കിട്ടി.. ചടുലമായ ശൈലിയിൽ തന്നെ പോകട്ടെ കഥ.. ആശംസകൾ?

    1. താങ്ക്സ് bro ?

    2. Continue bro

  6. ഖുറേഷി അബ്രഹാം

    തുടക്കം ഗംഭീരം ആയി തുടങ്ങി, കുറെ ചോത്യങ്ങളും ബാക്കിയായി നില്കുന്നു അതൊക്കെ വരും ഭാഗങ്ങളിൽ ഉണ്ടാവുമെന്ന് കരുതുന്നു. അടുത്ത പാർട്ടുമായി വരിക.

    | QA |

    1. താങ്ക്സ് bro.
      തുടക്കം അല്ലെ… എല്ലാം പയ്യെ അതിന്റെ മുറക്ക് വരും ?

  7. ♥️♥️♥️♥️?

    1. ???

  8. കിടുക്കണം. നല്ല ത്രില്ലിങ് മൂഡ് ക്രിയേറ്റ് ചെയ്തു പോണം.ചുരുളുകൾ അഴിക്കുന്നത് പതിയെ ആവണം.അടുത്ത പാർട്ടിനു വെയിറ്റിങ്

    1. താങ്ക്സ് bro.. ഇനി ivante character development aan. അടുത്ത പാർട്ട്‌ ഉടൻ വരും bro.?

  9. Broo inji pwolikk muth , iruttinde raajav , bhakki eithaan marakardh we will be waiting .

    1. താങ്ക്സ് bro..
      അടുത്ത ഭാഗത്തിന്റെ പണിപുരയിലാണ്..?

    1. ???

  10. Bro starting kollam

    1. താങ്ക്സ് bro ?

  11. 2nd പാർട്ട്‌ എഴുത്തണം

    1. എഴുതാം bro ?

  12. ബ്രൊ വായിച്ചിട്ടില്ല ..

    രാത്രിയിൽ വായിക്കാം…

    ആദ്യാഭാഗത്തു കുറച്ച് ലൈനുകൾ വായിച്ചപ്പോൾ പറയുകയാണ്…

    2nd പാർട്ട്‌ തുടങ്ങുക്കോളൂ…

    പൊളിച്ചടക്കണം ???

    ആശംസകൾ ???

    1. Thank u bro..
      പൊളിച്ചടക്കിയിരിക്കും…?

    2. കറുപ്പിനെ പ്രണയിച്ചവൻ.

      ????❤️❤️❤️ ?

Comments are closed.