ഇരുട്ടിന്റെ രാജാവ് [അലോഷി] 126

പ്രേക്ഷകരെ, ഇതൊരു fiction, myth, fantasy ജനറിലൊള്ള കഥയാണ്. ഇതൊരു സീരീസ് ആയിട്ട് എഴുതാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്
കഥയുടെ ആമുഖം ആണ് ഈ പാർട്ട്‌ ഇതിവിടെവെച്ചു നിർത്തണോ അതോ എഴുതണോ എന്ന് നിങ്ങടെ പ്രതികരണം കണ്ട് തീരുമാനിക്കും…

ഇരുട്ടിന്റെ രാജാവ്
Eruttinte Rajavu | Author : Aloshi

 

ഒറ്റപ്പെടലിന്റെ വേദന അത് അനുഭവിച്ചവർക് മാത്രമേ മനസിലാക്കാൻ സാധിക്കുകയൊള്ളു. തനിക്ക് ആരും ഇല്ല എന്നുള്ള തിരിച്ചറിവ് ജീവിതത്തിൽ ഒന്നും ആവാൻ പറ്റാത്തിരുന്നതിലൊള്ള അപകർഷത്തബോധം. ഞാൻ അദ്യമേ ഒരു ഉൾവലിഞ പ്രേകിർതം ഉള്ള ഒരാൾ ആയിരുന്നു. പോകെ പോകെ ജീവിതം അത് ഒന്നും കൂടി അടിച്ചുറപ്പിച്ചു. മറ്റുള്ളവരോട് സംസാരിക്കണം സൗഹൃദം പങ്കിടണമെന്ന ആഗ്രഹം എനിക്കും ഉണ്ടായിരുന്നു പക്ഷെ എന്തുകൊണ്ടോ നാവ് അനങ്ങാറില്ല പറയാൻ ഉദ്ദേശിക്കുന്നത് പറയാൻ സാധിക്കാറില്ല ഓർഫനേജിലെ വാർഡന്റെയും സിസ്റ്ററിന്റെയും ഒക്കെ പീഡനങ്ങൾ കൊണ്ടാണോ എന്ന് അറിയില്ല. പഠിക്കാൻ അത്ര മിടുക്കൻ ഒന്നും ആയിരുന്നില്ല. ഭൂരിഭാഗം സമയവും ഞാൻ എന്റേതായിട്ടുള്ള ലോകത്തിൽ ആയിരുന്നു. കഥകൾ വായിക്കാൻ എനിക്ക് ഒരുപാട് ഇഷ്ടം ആയിരുന്നു പിന്നെ ഗെയിംസ്… സാധാരണ ഒരു അന്തർമുകന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ. പിന്നെ സ്വപ്ന ലോകം.. ജീവിതത്തിൽ ഒന്നുമില്ലാത്തവന്റെ ആകെ ഒരു ആശ്വാസം അതിൽ എങ്കിലും ഞാൻ നായകൻ ആണലോ…. പത്താം ക്ലാസ്സ്‌ തട്ടീം മുട്ടീം ഒക്കെ പാസ്സ് ആയി എത്രയും വേഗം ആ നരകത്തിൽ നിന്ന് ഒന്ന് പോയാമതി എന്ന് ആയിരുന്നു. അതിനു ശേഷം ഗെയിമിങ് ഇന്റെ ഒരു കോഴ്‌സിനു ചേർന്നു പിന്നെ കുറെ കഷ്ടപ്പെട്ട് കോയമ്പത്തൂർ ഉള്ള ഒരു ഗെയിമിങ് കമ്പനിയിൽ ജോലി കിട്ടി വലിയ സാലറി ഒന്നും ഇല്ല കഷ്ടിച്ച് ജീവിച്പോവാൻ ഒള്ളത് കിട്ടും.
‘സ്നേഹതീരം ഓർഫനേജ്’ അതായിരുന്നു ഓർമവെച്ച കാലം മുതൽ എന്റെ വീട്. തുടക്കം ഒന്നും അങ്ങനെ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല. ഡെയ്സി സിസ്റ്റർ………
അവർ ഒരു മാലാഖ ആയിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യം ഉള്ള വെക്തി. അവർ എനിക്ക് എന്റെ അമ്മയും ചേച്ചിയും എല്ലാം ആയിരുന്നു. അവിടെ ഉണ്ടായിരുന്നതിൽ ഏറ്റവും ചെറുപ്പം ഡെയ്സി സിസ്റ്റർ ആയിരുന്നു.സിസ്റ്റർ അനീതിക്ക് എതിരെ എന്ത് കണ്ടാലും ശക്തമായി പ്രതികരിക്കുമായിരുന്നു.അവിടത്തെ വാർഡൻ കുട്ടികളെ മർദ്ധിക്കുകയും അവിടെ ഉള്ള എല്ലാ പണിയും ചെയ്യിപ്പിക്കുമായിരുന്നു. മറ്റുള്ള സിസ്റ്റർമാർ ഒന്നും തിരിഞ്ഞു നോക്കാത്തപ്പോൾ ഡെയ്സി സിസ്റ്റർ ആയിരുന്നു അതിന് ഒരു അറുതി വരത്തിയത് അന്ന് തൊട്ട് വാർഡനും മറ്റുള്ള സിസ്റ്റർമാർക്കും ഡെയ്സി സിസ്റ്ററിനെ കണ്ടുടാ.. എന്നാൽ അത് ഒരു കാരണം മാത്രം ആയിരുന്നു ഡെയ്സി സിസ്റ്റർ വന്നപ്പോൾ മുതൽ അവർക്കാർക്കും സിസ്റ്ററിനെ ഇഷ്ടമല്ലായിരുന്നു. സിസ്റ്ററിന്റെ സൗന്ദര്യവും സാമർത്യവും കഴിവും എല്ലാം അവരിൽ അസൂയയും കുശുമ്പും ജെനിപ്പിച്ചിരുന്നു അത് വൈകാതെ തന്നെ ശത്രുതയിലേക് വഴിമാറി
ഞാൻ ഒരു അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു ആ സംഭവം നടന്നത്.തലേദിവസം ഞങ്ങളോട് കളിച് ചിരിച് സംസാരിച് പോയ സിസ്റ്ററിനെ പിന്നീട് ഞാൻ കാണുന്നത് പിറ്റേ ദിവസം ഫാനിൽ കെട്ടി തുങ്ങിയ നിലയിൽ ആയിരുന്നു.അത് ഒരു ആത്മഹത്യ അല്ല കൊലപാദകം ആണെന്ന് സ്നേഹതീരത്തിന്റെ ഉള്ളിൽ ഉള്ള എല്ലാവർക്കും അറിയായിരുന്നു പക്ഷെ പുറത്ത് പുണ്യവതികളുടെ മുഖം മൂടി അണിഞ്ഞ അവർ അത് സിസ്റ്റർക് ഒരു പയ്യനും ആയി അഫയർ ഉണ്ടായിരുന്നു എന്നും അത് പിടിച്ചപ്പോൾ അപമാനം കാരണം തുങ്ങി ചത്തത് ആണെന്നും അവരെല്ലാവരും കുടി വരുത്തി തീർത്തു അന്ന് എനിക്കും ഇതെല്ലാം കണ്ടും കേട്ടും സഹിച്ചു കരഞ്ഞു തീർക്കാനെ പറ്റിയൊള്ളു അല്ലാതെ ഒരു അഞ്ചാം ക്ലാസ്സ്‌ കാരന് എന്ത് ചെയ്യാൻ സാധിക്കും.

24 Comments

  1. Super story waiting for next part

  2. അടിപൊളി ആണു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  3. നല്ല കഥ തുടക്കം അടിപൊളി ?

    അടുത്ത പാർട്ട് പെട്ടന്ന് കിട്ടും എന്ന് കരുതുന്നു

    ♥️♥️♥️

  4. അലോഷി, കഥ തുടരട്ടെ. അഭിപ്രായം പറയാൻ ഉള്ള സീൻ ആയിട്ടില്ല. ന്നാലും ഒത്തിരി വൈകിക്കത്തെ ഓരോരോ പാർട്ട് പോരട്ടെ ട്ടോ ❤️❤️❤️

  5. നല്ല അവതരണം.. മികച്ചൊരു തുടക്കം അതിലൂടെ കിട്ടി.. ചടുലമായ ശൈലിയിൽ തന്നെ പോകട്ടെ കഥ.. ആശംസകൾ?

    1. താങ്ക്സ് bro ?

    2. Continue bro

  6. ഖുറേഷി അബ്രഹാം

    തുടക്കം ഗംഭീരം ആയി തുടങ്ങി, കുറെ ചോത്യങ്ങളും ബാക്കിയായി നില്കുന്നു അതൊക്കെ വരും ഭാഗങ്ങളിൽ ഉണ്ടാവുമെന്ന് കരുതുന്നു. അടുത്ത പാർട്ടുമായി വരിക.

    | QA |

    1. താങ്ക്സ് bro.
      തുടക്കം അല്ലെ… എല്ലാം പയ്യെ അതിന്റെ മുറക്ക് വരും ?

  7. ♥️♥️♥️♥️?

    1. ???

  8. കിടുക്കണം. നല്ല ത്രില്ലിങ് മൂഡ് ക്രിയേറ്റ് ചെയ്തു പോണം.ചുരുളുകൾ അഴിക്കുന്നത് പതിയെ ആവണം.അടുത്ത പാർട്ടിനു വെയിറ്റിങ്

    1. താങ്ക്സ് bro.. ഇനി ivante character development aan. അടുത്ത പാർട്ട്‌ ഉടൻ വരും bro.?

  9. Broo inji pwolikk muth , iruttinde raajav , bhakki eithaan marakardh we will be waiting .

    1. താങ്ക്സ് bro..
      അടുത്ത ഭാഗത്തിന്റെ പണിപുരയിലാണ്..?

    1. ???

  10. Bro starting kollam

    1. താങ്ക്സ് bro ?

  11. 2nd പാർട്ട്‌ എഴുത്തണം

    1. എഴുതാം bro ?

  12. ബ്രൊ വായിച്ചിട്ടില്ല ..

    രാത്രിയിൽ വായിക്കാം…

    ആദ്യാഭാഗത്തു കുറച്ച് ലൈനുകൾ വായിച്ചപ്പോൾ പറയുകയാണ്…

    2nd പാർട്ട്‌ തുടങ്ങുക്കോളൂ…

    പൊളിച്ചടക്കണം ???

    ആശംസകൾ ???

    1. Thank u bro..
      പൊളിച്ചടക്കിയിരിക്കും…?

    2. കറുപ്പിനെ പ്രണയിച്ചവൻ.

      ????❤️❤️❤️ ?

Comments are closed.