എന്റെ സ്വാതി [Sanju] 148

Views : 2984

എന്റെ സ്വാതി

Ente Swathi | Author : Sanju

ഇതൊരു റിയൽ കഥ ആണ്‌. ഇതിൽ പ്രേമം ഇല്ല, കാമം ഇല്ല. സൗഹൃദം മാത്രം. ഇത് അത്ര നല്ല കഥ ആകുമോ എന്നൊന്നും എനിക്കറിയില്ല. ഇതിൽ എല്ലാം നടന്ന കാര്യം ആണ്‌. ഡ്രാമ ഒന്നും ഉണ്ടാവില്ല.. ആദ്യത്തെ കഥ ആണ്‌ എന്റെ. സപ്പോര്‍ട്ട് ഉണ്ടാവണം. തുടങ്ങാൻ പോവാണ്.

എന്റമ്മോ കല്യാണം കഴിക്കുന്നുന്ടേൽ ഇവളെ ഒക്കെ കഴിക്കണം. എന്തോരു ഭംഗി ആണ്‌ ഉഫ്. നീ കണ്ടോ ഇത്”, എന്റെ റൂം മേറ്റ് ആണ്‌, സൂരജ്.

 

ഇവന്‍ ഇത് ഏതു സുന്ദരിയെ പറ്റിയ പറയുന്നേ. “ആരാടാ ഇത്ര സുന്ദരി നീ ഇപ്പൊ കണ്ടു പിടിച്ചത്”. അവന്റെ തോണ്ടല്‍ സഹിക്കാൻ പറ്റാതെ ഞാൻ ചോദിച്ചു. “എടാ നമ്മുടെ അനു സിതാര,എന്താ ലുക്ക്”. “ഓ അവന്റെ സൂക്കേട് എനിക്ക് മനസിലായി.” ഉവ്വ ഉവ്വേ, എന്താ നീ ഉദേശിച്ചത് എന്ന് മനസിലായി മോനെ,നല്ല ലുക്കാ”.

” എന്ന പിന്നെ ഞാൻ ഒന്ന് കുളിച്ചിട്ടു വരാം, നല്ല ചൂട്” അതും പറഞ്ഞ്‌ അവന്‍ റൂമിൽ ഉള്ള ബാത്ത് റൂം ലക്ഷ്യമാക്കി നടന്നു. കൈയിൽ ഫോൺ ഉണ്ടെന്ന് പിന്നെ പറയേണ്ടല്ലോ.

ഞാൻ സഞ്ജയ് , ഡിഗ്രീ രണ്ടാം വര്‍ഷം ആണ്‌. നാട്ടില്‍ നിന്ന് മാറി പഠിക്കാൻ ഒരു ആഗ്രഹം തോന്നിയപോ അവിടെ ഒന്നും ഇല്ലാത്ത കോഴ്സ് എടുത്ത് ഇങ്ങു പോന്നു. ഇവിടെ ഒരു വീട്ടില്‍ മുകളില്‍ ഒരു റൂം കിട്ടി വാടകയ്ക്ക്.  വാടകയ്ക്ക്. ഒരു റൂം ഒരു ബാത്ത് റൂം. ഞങ്ങൾ രണ്ട് പേർ. അവന്‍ കോട്ടയം ആണ്‌. എന്റെ വീട് തൃശ്ശൂര്‍ ആണ്‌. വീട്ടില്‍ അച്ഛനും അമ്മയും ഉണ്ട്. ഒറ്റ മകന്‍ ആണ്‌ .

 

സുര പോയപ്പോള്‍ ആണ്‌ ഞാൻ എന്റെ ചാര്‍ജിൽ ഇട്ടിരിക്കുന്ന ഫോൺ എടുത്ത് തിരികെ ബെഡിൽ വന്ന് കിടന്നു. അവന്‍ ഇനി എന്തായാലും 2 മണിക്കൂര്‍ കഴിഞ്ഞേ പുറത്ത്‌ ഇറങ്ങൂ. ഫോൺ എടുത്ത് ഇൻസ്റ്റ ഓപ്പണ് ആകി ചാറ്റ് എടുത്ത് നോക്കി. നമുക്ക് ആരും മെസേജ് അയക്കാനൊന്നുമില്ല. നല്ല നല്ല തരുണി മണികളുടെ പ്രൊഫൈല്‍ കാണുമ്പോ ഒരു ‘hii’ അയച്ച് വക്കും. അതിൽ ആരെങ്കിലും റിപ്ലൈ തന്നാലോ. ഒരു പത്തു പേര്‍ക്ക് അയച്ചാല്‍ ഒരു റിപ്ലൈ വന്നാല്‍ ആയി. ആരും അയച്ചിട്ടില്ല എന്ന് കണ്ടപ്പോ ട്രോളൊക്കെ വായിച്ച് ഇരുന്നു.

അപ്പൊ ആണ്‌ LinkedIn ഇല്‍ ഒരു മെസേജ് വന്നത്. എന്റെ വർക്ക് ഒക്കെ പോസ്റ്റ് ചെയ്യാന്‍ വേണ്ടി എന്നോ ലോഗിന്‍ ചെയ്തതാ. എടക്കു സുന്ദരികളെ തപ്പി അങ്ങോട്ടും പോകാറുണ്ട്.

മെസേജ് വന്നപ്പോള്‍ തന്നെ പെട്ടെന്ന് എടുത്ത് ഓപ്പണ് ചെയ്തു.

‘സ്വാതി ശരവണൻ’ എന്നൊരു പ്രൊഫൈല്‍ നിന്നും ഒരു മെസേജ് വന്നിരിക്കുന്നു. ഇത് ഞാൻ അയച്ച ആരും അല്ലല്ലോ. പിന്നെ ആരാ എനിക്ക് മെസേജ് അയക്കാൻ. എന്റെ മനസ്സിൽ ഒരുപാട്‌ ലഡു പൊട്ടി. ഒരു ഹൈ മാത്രം ആണ്‌ വന്നിരിക്കുന്നത്.

“ഹലോ ”

“എവിടെയാ സ്ഥലം “

Recent Stories

The Author

Sanju

27 Comments

  1. ഗുഡ് സ്റ്റാര്‍ട്ട് ബ്രോ

  2. നല്ല തുടക്കം.. തുടരുക.. ആശംസകൾ സഞ്ജു😍

  3. കഥ വായിച്ചു.
    താങ്കള്‍ ഒരു അഞ്ചു പെജെങ്കിലുമെഴുതൂ ബ്രോ
    വായിക്കാന്‍ കണ്ടെന്റ് വേണ്ടേ
    രണ്ടു പേജ് വായിച്ചിട്ടു എങ്ങനെയാണ് അഭിപ്രായം പറയേണ്ടത്

    എല്ലാവരുടെയും ഉള്ളില്‍ ഒരു കഥാകാരന്‍ ഉണ്ട്
    ചിലര്‍ അത് മനസിലാക്കി എഴുതി തുടങ്ങും

    താങ്കള്‍ എഴുത്ത് തുടരൂ ,,,,
    താങ്കളിലെ കഥാകാരനെ എല്ലാവരും അറിയട്ടെ

    1. ♥️♥️Next part mudal ഉണ്ടാകും. Enik ഇവിടെ എങ്ങനെ pageinte കാര്യം എന്നൊന്നും areelarnnu bro. Ezhuthyapooo kore undenna vijarcg😌😌. Sry ♥️♥️

  4. സൗഹൃദം aa തീം എനിക്ക് ishtamaaan 🤩🤩🤩🤩🤩. നന്ദന pole ittitt pokadhirunna madhi.

  5. Nalla തുടക്കം🤩🤩. Next part vegam. Different aaytulla ഒരു story ആണെന്ന് feel cheyunnu.

    All the best

    1. Thanks kamuka ☺️

  6. ശങ്കരഭക്തൻ

    //‘ഇത് അവൾക്കായി എഴുതുന്ന കഥ ആണ്‌, കഥ അല്ല. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കൊറച്ച് കാലത്തെ ഓര്‍മ കുറിപ്പ്.ഓർക്കുംതോറും ദുഃഖം കൊണ്ടും, അതിനേക്കാള്‍ സന്തോഷം കൊണ്ടും കണ്ണു നിറഞ്ഞു പോകുന്ന എന്റെ ഓർമ്മ. ഒരു ആണിനും പെണ്ണിനും സുഹൃത്ത് മാത്രമായി എത്ര കാലവും ജീവിക്കാം എന്ന് എന്നെ പഠിപ്പിച്ച, സൗഹൃദത്തിന് ദൂരം ഒരു മറ അല്ലെന്ന് എന്നെ പഠിപ്പിച്ച, “എന്റെ സ്വാതി”
    ഇത് നിനക്ക് ആണ്‌ ‘//

    താങ്കളെ സമ്മതിക്കണം ബ്രോ ജീവിതം ഒരു കഥ പോലെ എഴുതുക എന്ന് പറഞ്ഞാൽ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.. എന്നെ കൊണ്ട് സാധിക്കില്ല സാധിക്കുമായിരുന്നേൽ ഞാനും എഴുതിയേനെ ഓർക്കാൻ ഞാൻ എന്നും ഇഷ്ടപെടുന്നാ മറന്നു പോകരുതേ എന്ന് ഞാൻ പ്രാർത്ഥിക്കുന്ന ഓർക്കുമ്പോൾ എല്ലാം ഒരു സുഖമുള്ള നോവ് തരുന്ന കുറച്ചു ഓർമ്മകൾ… പിന്നെ ബ്രോ ഇത് എഴുതുമ്പോൾ തീർച്ചയായും ബ്രോയുടെ കണ്ണ് നിറഞ്ഞിട്ടുണ്ടാവും.. സന്തോഷം ഉള്ളത് എഴുതുമ്പോൾ അതിനി ഉണ്ടാക്കില്ലല്ലോ എന്നാ ചിന്തയിൽ.. ദുഖമുള്ളത് എഴുതുമ്പോൾ ആ ദുഖത്തിൽ… എന്റെ മനസിലും സത്യത്തിൽ ഈ ഒരു തീം ഉണ്ടായിരുന്നു പ്രേമവും കാമവും അല്ലാതെ സൗഹൃദം മാത്രം വെച്ചൊരു കഥ പക്ഷെ എഴുതി തീർക്കാൻ ആകില്ലെന്നു തോന്നിയത് കൊണ്ട് വേണ്ടെന്നു വെച്ചതാണ്… എന്തായാലും all the best ബ്രോ പേജ് കൂടി എഴുതാൻ നോക്ക് ബ്രോ… സ്നേഹം മാത്രം..

    1. Hlo ശങ്കരഭക്തൻ, ee comment kandappo ഒരുപാട് സന്തോഷം വന്നു bro 😊😊😊🤗🤗. ഞാൻ ശരിക്കും ഇവിടെ കഥകൾ മാത്രം vaayikkaane vannitullu bro, ennekond കഥ ezhuthan kazhiyillennum. Athin സമയം ഒന്നും kitillarnnu.

      Bro പറഞ്ഞ പോലെ ഓർക്കാൻ ഞാൻ എന്നും ഇഷ്ടപെടുന്നാ മറന്നു പോകരുതേ എന്ന് ഞാൻ പ്രാർത്ഥിക്കുന്ന ഓർക്കുമ്പോൾ എല്ലാം ഒരു സുഖമുള്ള നോവ് തരുന്ന കുറച്ചു ഓർമ്മകൾ… അത് എനിക്ക് ഇവിടെ എഴുതണം എന്ന് തോന്നി. ആ ഓര്‍മകള്‍ എഴുതാന്‍ കൊതി തോന്നി. Ennekond എഴുതിച്ചു. കണ്ണ് നിറഞ്ഞു കൊണ്ട് തന്നെ ആണ്‌ bro idh ezhuthyad. Koodudal പറഞ്ഞു kathayude ending ഒന്നും പറയാനില്ല 😊😊.

      Tq soo much. Ithrayum nannaytt ente അവസ്ഥ brokk manslayi 🤗🤗🤗. ഇത് പോലെ ഉള്ള അവസ്ഥ താങ്കള്‍ക്ക് ഉണ്ടായി kanumalle.

      Aa vakk എനിക്കിഷ്ടം ആയി bro, ഓർക്കാൻ ഞാൻ എന്നും ഇഷ്ടപെടുന്നാ മറന്നു പോകരുതേ എന്ന് ഞാൻ പ്രാർത്ഥിക്കുന്ന ഓർക്കുമ്പോൾ എല്ലാം ഒരു സുഖമുള്ള നോവ് തരുന്ന കുറച്ചു ഓർമ്മകൾ…
      ഇത് എന്റെ ബയോ ആകും nan 💗💗💗.
      ഒരിക്കലും ആ ഓര്‍മകള്‍ മറക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

      1. ശങ്കരഭക്തൻ

        താങ്കൾക്ക് എന്റെ കമന്റ്‌ സന്തോഷം തന്നെന്നു അറിയുമ്പോൾ സന്ദോഷം ഉണ്ട് ബ്രോ.. എഴുത്തുകാർക്ക് സന്തോഷം തിരികെ നൽകേണ്ടത് ഒരു വായനക്കാരന്റെ കടമ തന്നെയാണ്…
        പിന്നെ ബ്രോ പറഞ്ഞത് ശെരി തന്നെയാണ് എനിക്കും ഉണ്ട് ഒരു അനുഭവം എന്നും എന്റെ ഓർമകളിൽ വരുന്ന എന്റെ ആ കൂട്ടുകാരി കാലം എത്ര കഴിഞ്ഞാലും മറന്നു പോകില്ലെന്ന് അത്രമേൽ ഉറപ്പുള്ള ആ ഓർമ്മകൾ നൽകി പോയവൾ അവളെ ഓർത്തു പോയി ഞാൻ ഒരു വേള ഈ കഥ വായിച്ചപ്പോൾ 🥰❤️

        1. Oru പക്ഷേ, ഇനി ഉള്ള എല്ലാ partum താങ്കള്‍ക്ക് adh feel ചെയ്യും.

  7. സഞ്ജു,
    തുടക്കം കൊള്ളാം പക്ഷെ ഒരു തുടർകഥ ആകുമ്പോൾ കഥയെ വായിക്കുന്നവരുടെ ഉള്ളിലേക്ക് സന്നിവിശിപ്പിക്കണ്ടേത് ഉണ്ട് കുറച്ച് പേജുകൾ കൂട്ടി എഴുതിയാൽ നന്ന്, തുടർഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. ഉടൻ വരും bro. Orapp. Enik kadha onnum എഴുതാന്‍ areela bro. ആള്‍ക്കാരെ എങ്ങനെ engage cheyikanm എന്നൊന്നും വല്ല്യ pidiyilla. Idh nadammadayond, oru madiri ഡയറി പോലെ aavonna pedi. Next part oru weekin ullil ഉണ്ടാകും. Kore പേജ് എഴുതാം 😊

    2. വായനക്കാര്‍ക്ക് വേണ്ടി korach കൂടെ nannakam bro

  8. Kollam mone❤️💙🖤

    1. Thanks budhan

  9. ചാര്‍ളി

    Korachude page venaarnnu.
    Nice beginning.

    1. First part aayonda bro, support undavonn ariyullalo. 😊Idh nadanna story aayond enikidh തീര്‍ക്കണം endayalum. ആരും vayichillelum pblm onnula.
      ‘ഇത് അവൾക്കായി എഴുതുന്ന കഥ ആണ്‌, കഥ അല്ല. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കൊറച്ച് കാലത്തെ ഓര്‍മ കുറിപ്പ്.ഓർക്കുംതോറും ദുഃഖം കൊണ്ടും, അതിനേക്കാള്‍ സന്തോഷം കൊണ്ടും കണ്ണു നിറഞ്ഞു പോകുന്ന എന്റെ ഓർമ്മ. ഒരു ആണിനും പെണ്ണിനും സുഹൃത്ത് മാത്രമായി എത്ര കാലവും ജീവിക്കാം എന്ന് എന്നെ പഠിപ്പിച്ച, സൗഹൃദത്തിന് ദൂരം ഒരു മറ അല്ലെന്ന് എന്നെ പഠിപ്പിച്ച, “എന്റെ സ്വാതി”
      ഇത് നിനക്ക് ആണ്‌ ‘

      ഇത് next partinte oru sneakpeak aan 😊😊💗💗💗

    1. 😊😊😊💗💗💗

  10. ശങ്കരഭക്തൻ

    ❤️

  11. രാഹുൽ പിവി

    ❤️

    1. ശങ്കരഭക്തൻ

      P.v കമന്റ്‌ ഇടുന്ന മെഷീൻ ഒ🥺

    2. 💗💗💗😊😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com