Crush 2[Naima] 78

Views : 2063

Crush 2

Author :Naima

പിറ്റേ ദിവസം വീട്ടിലേക് പോന്നു..റെയിൽവേ സ്റ്റേഷനിൽ എങ്ങാനും ശ്രീ ഉണ്ടോന്ന് ഞാൻ കുറേ നോക്കി എവിടെ കാണാൻ..വീട്ടിൽ എത്തിയിട്ടും മനസ് ക്ലാസ്സിൽ ആയിരുന്നു എന്ന് വേണം പറയാൻ…ഊണിലും ഉറക്കത്തിലും അവനെ കുറിച്ച് മാത്രം ചിന്ത..ശ്രീയെ വല്ലാതെ മിസ്സ്‌ ചെയ്യാൻ തുടങ്ങി..പ്രേമം എനിക്ക് മാത്രം അസ്ഥിക്ക് പിടിച്ച അവസ്ഥ.. വേറെ ഏതോ ലോകത്ത് ആയിരുന്നു എന്ന് വേണം പറയാൻ.. അവന്റെ ഒരു ഓണം വിഷ് പോലും എനിക്ക് അത്രക് പ്രിയപ്പെട്ടതായിരുന്നു.. ഈ ഇടക്ക് ഉള്ള നോട്ടം അല്ലാതെ ഒരു പ്രോഗ്രസ്സും ഇല്ലാത്ത ഒരു റിലേഷനിൽ ഞാൻ ഇത്ര സീരിയസ് ആണെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്..

ഞങ്ങൾ fb ഫ്രണ്ട്‌സ് ആയിരുന്നു..എപ്പോഴും fbil കേറി അവന്റെ വല്ല പോസ്റ്റോ, പിക്കോ ഉണ്ടോന്ന് നോക്കും..കുറച്ചു പിക് ഡൌൺലോഡ് ചെയ്ത് ഹിഡൻ ഫോൾഡറിലേക് മാറ്റി..എന്നിട്ട് ഇടക്ക് എടുത്തു നോക്കും.. കാണാൻ എന്നെക്കാളും ലുക് ഉണ്ട്..കുറച്ചു ചുരുണ്ട പോലത്തെ മുടിയാണ്..ആവശ്യത്തിന് പൊക്കം ഉണ്ട് അധികം വണ്ണം ഇല്ല..trim ചെയ്തു ഒതുക്കിയ താടിയും മീശയും..കണ്ടാൽ എല്ലാരും നോക്കും.. ശ്രീടെ പിക് വെച്ച് എന്നെ compare ചെയ്യും..ഞാൻ കുറച്ചു chubby ടൈപ്പ് ആണ്.. ഉണ്ട കവിളും മുഖത്തു കുറച്ചു കുരുവും ഉണ്ട്..അധികം പൊക്കം ഇല്ല .. എന്നാലും സാരില്ല ഹീൽസ് വെച്ച് അഡ്ജസ്റ്റ് ചെയ്യാം..മുഖത്തെ കുരു ആണ് ഇപ്പോ വില്ലൻ…കുരു മാറ്റാൻ ഉള്ള മരുന്ന് പുരട്ടാൻ തീരുമാനിച്ചു.. അങ്ങനെ മഞ്ഞളും പാൽപാടയും നാരങ്ങ നീരും തേനും മിക്സ്‌ ചെയ്ത് 5 6 ദിവസം പുരട്ടി നോക്കി കുരു കൂടിയതല്ലാതെ ഒരു മാറ്റവും ഉണ്ടായില്ല.. പിന്നെ സ്കിൻ ഡോക്ടറിനെ കണ്ട് മരുന്ന് വാങ്ങി…

അമ്മക് എൻറെ മാറ്റം പെട്ടെന്നു മനസിലായി തുടങ്ങി.. പതിവില്ലാത്ത സൗന്ദര്യ സംരക്ഷണവും ഫോൺ നോക്കലും ആലോചനയും ഒറ്റക് ഇരുന്നുള്ള ചിരിയും കണ്ടപ്പോ തന്നെ അമ്മക് കാര്യത്തിന്റെ ഏകദേശം രൂപം കിട്ടി..അപ്പോ തന്നെ എന്നോട് അത് ചോദിക്കേം ചെയ്തു കൂടെ ഒരു 100 ഉപദേശവും ..എനിക്ക് നല്ല സങ്കടോം വന്നു… ഒന്നും ഇല്ലെന്നു പറഞ്ഞു പ്രോമിസ് ചെയ്തു അമ്മയോട്..പറയാൻ മാത്രം ഒന്നും ഇല്ലാത്ത കാര്യത്തെ കുറിച്ച് ഞാൻ എന്ത് പറയും ഇവരോട്..അച്ഛന്റേം അമ്മേടേം ഒറ്റ മോളായോണ്ട് ഒരിക്കലും അവരെ വിഷമിപ്പിച്ചു കൊണ്ട് ഒന്നും ചെയ്യരുതെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു..അതോണ്ട് അതൊക്കെ മറന്നു പഠിക്കാൻ തീരുമാനിച്ചു സീരീസ് എക്സാമിന് വേണ്ടി..പക്ഷെ നടപ്പിലാക്കിയില്ല..വീട്ടിൽ വന്നാൽ പഠിക്കാൻ നല്ല മടിയാണ്..

ഓണം ഞങ്ങൾ എല്ലാരും അച്ഛന്റെ തറവാട്ടിൽ ആണ് ആഘോഷിക്കാർ..കസിൻസ് എല്ലാം വന്നു ഓണം അടിപൊളി ആയിരുന്നു..തിരുവോണത്തിന്റെ പിക്സ് ഒക്കെ ശ്രീ കാണാൻ വേണ്ടി fbil പോസ്റ് ചെയ്തു … എന്നിട്ട് ഇടക്ക് ഇടക്ക് നോക്കും..അവന്റെ ലൈക്‌ ഒന്നും കണ്ടില്ല..ശ്രീന്റെ ഓണം പിക്സ് ഫ്രണ്ട്‌സ് ടാഗ് ചെയ്തത് കണ്ടു…ഞാനും ലൈക്‌ ചെയ്തില്ല…ഓണം കഴിഞ്ഞു പിന്നെയും 3,4 ദിവസം കസിൻസ് ഒക്കെ ആയി അടിച്ചു പൊളിച്ചു…തിരിച്ചു വീട്ടിലേക് വന്നു..

അച്ഛൻ PWD കോൺട്രാക്ടർ ആണ്…അമ്മ ഒരു സാദാരണ വീട്ടമ്മ..ഞങ്ങളുടെ ഡൈനിംഗ് ടേബിളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് സിമന്റ്‌, കമ്പി, മെറ്റൽ, പൊടി, ബില്ല്, എഞ്ചിനീയർ സർ, കമ്മിഷൻ, ടെൻഡർ എന്നുള്ള കാര്യങ്ങൾ ആണ്.. എന്നെ കൊണ്ട് സിവിൽ എടുപ്പിക്കാൻ കുറെ നോക്കിയതാണ് അച്ഛൻ.. ഞാൻ സമ്മതിച്ചില്ല.. പഠിക്കാൻ എളുപ്പം cs ആണെന്ന് ഒരു ചേച്ചി പറഞ്ഞത് കേട്ടു cs എടുത്തത്…ഇനി എന്നെ ഒരു സിവിൽ എഞ്ചിനീയർനെ കൊണ്ട് കെട്ടിക്കണമെന്ന് അച്ഛനും അമ്മയും എപ്പോഴും പറയും.2 പേരുടേം കണ്ണിലുണ്ണി ആണ് ഞാൻ… തനു എന്നാ വീട്ടിൽ വിളിക്കുന്നത്… ഹോസ്റ്റലും ഫ്രണ്ട്സ് അങ്ങനെ തന്നെ വിളിക്കാറ് …

വീട്ടിൽ ഇരുന്നു പഠിപ്പു നടക്കിലാണ് പറഞ്ഞു അമ്മ എന്നെ ഹോസ്റ്റലേക് പാക്ക് ചെയ്യാൻ തീരുമാനിച്ചു..ഹോസ്റ്റൽ പോയാലും കണക്കാണെന്ന് നമുക്ക് മാത്രല്ലേ അറിയൂ..

അങ്ങനെ വീട്ടീന്ന് പോവാൻ തീരുമാനിച്ചതിന്റെ തലേ ദിവസം എന്റെ ഫോണിലേക്കു ഒരു unknown നമ്പറിൽ നിന്നു കാൾ വന്നു..

ഞാൻ ഹെലോ പറഞ്ഞു തിരിച്ചു ഒന്നും കേൾക്കുന്നില്ല.. ഞാൻ പിന്നെയും ഹെലോ ഹെലോ പറഞ്ഞപ്പോ “ഞാൻ ശ്രീയാണ് “എന്ന് മാത്രം പറഞ്ഞു ..

Recent Stories

The Author

Naima

8 Comments

Add a Comment
  1. നന്നായിട്ടുണ്ട്… ❤❤❤❤❤

  2. 🦋 നിതീഷേട്ടൻ 🦋

    നന്നയിട്ടുണ്ട് 🤩🤩🤩🤩🤩🤩🤩🤩 തനുനെ ഇങ്ങിനെ ടൻഷൻ അടിപ്പിക്കല്ലെ, food കൊടുക്കുമ്പോൾ അപ്പോൾ എങ്കിലും രണ്ടുപേരും ഒന്ന് സംസാരിക്കട്ടെ.

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com