CROWN? 3 [ESWAR] 77

‘ നിങ്ങൾ പൊക്കോ അവർ എപ്പോൾ വേണാമെങ്കിലും ഇവിടെ എത്തും.’ 

അയാൾ അവരുടെ നേരെ തിരഞ്ഞു.

‘താങ്കൾ വരുന്നില്ലേ?’ 

അവൻ അയാളെ നോക്കി ചോദിച്ചു.അയാൾ അവനെ കെട്ടിപ്പിടിച്ചു.

‘ഞാൻ നിന്റെ കൂടെ ഇപ്പോഴും ഉണ്ട്.’ 

അവരുടെ വാതിലിൽ ആരോ വന്നു അടിച്ചു.അവർ അവിടേക്ക് നോക്കി.അടിയുടെ ശബ്ദം കുടി കുടി വന്നു.

‘ഇതും നിന്റെ അമ്മയുടെ ആണ്’ 

ഒരു മോതിരം അയാൾ അവനു കൊടുത്തു.

‘പൊക്കോ….’ 

അയാൾ അവനോട് പറഞ്ഞു.അവൻ അവിടെ നിന്നും ഇറങ്ങി.അയാൾ വേറെ ഒരു പെട്ടി തുറന്നു.അതിൽ ഒരു പൊടിപിടിച്ച വെള്ളി പടച്ചട്ട അയാൾ എടുത്ത് . അതിനെ നോക്കി.അതിലെ പൊടി മാറ്റി.ആ പടച്ചട്ട അണിഞ്ഞു.ഒരു വാൾ കുടി എടുത്തു.അതിന്റെ മൂർച്ച നോക്കി.അയാൾ ആ വാളുമായി വെളിയിലേക്കു ഇറങ്ങി.

‘അവരെ ഇറക്കി വിട’ 

ഒരു സൈനികൻ വാളുമായി അയാളുടെ നേരെ വന്നു.അയാൾ തൻ്റെ വാൾ ഉയർത്തി വന്നവന്റെ തലയറുത്തു.അയാൾ നിമിഷ നേരം കൊണ്ട് പലരെയും വെട്ടി വീഴ്ത്തി.ഒലിവിനും ലിലോയും അവിടെ നിന്നും ഓടി ഇരുട്ടിലേക്ക് മറഞ്ഞു.അയാളുടെ ആയുധപ്രകടനം കണ്ട പല സൈനികരും പേടിച്ചു മാറി.അയാൾ കുന്തങ്ങളിൽ നിന്ന് മാറി അവരെ വെട്ടി.ഒളിവിന്റെ കണ്ണിൽ നിന്ന് കണ്ണുനീർ വന്നു.അയാൾ വലിയ ഒരു കൂട്ടം സൈനികരുടെ ഇടയിൽ പെട്ടിരുന്നു,എന്നാലും അയാൾ പൊരുതുകയായിരുന്നു.പെട്ടന്ന് ഒരു അമ്പ് അയാളുടെ നെഞ്ചിൽ തറച്ചു.അയാൾ തറയിൽ മുട്ടു കുത്തി ഇരുന്നു പോയി.ഒലിവിൻ അവസാനമായി ആ വീട്ടിലേക്കു നോക്കി……..

 

6 Comments

  1. Bro adipoli next episode vekam ayakan noke

    1. Thank you bro ❤.ഇനിയും support ചെയ്യുക.

  2. Connected allaatha bhaagangalkkidayil oru extra gap or line kodukkunnathu nannaavum, ennorabhipraayamundu

    1. Thank you santhosh. ഞാൻ അത് ശ്രെദ്ധിക്കാം.

Comments are closed.