CROWN? 3 [ESWAR] 77

‘താങ്കൾക്ക് പണ്ടുള്ളതിനേക്കാൾ തടി  കൂടിയിട്ടുണ്ട്.രാജാവ് ആയതിൽ പിന്നെ ആയുധം ഉപയോഗിച്ചിട്ടില്ലെന്നു കണ്ടാൽ അറിയാം.’ 

തോറിൻ പൊട്ടിച്ചിരിച്ചു പക്ഷെ അയാൾ കുറച്ചു നേരം നിന്നു

 ‘ഒറിൻ എനിക്ക് അറിയാം നീ ക്വിൽനെ എത്ര മാത്രം സ്നേഹിച്ചിരുന്നെന്ന്.പക്ഷെ വർഷം കുറെ കടന്നു പോയി. ഇനിയെങ്കിലും ഒരു കുടുബം നീ ഉണ്ടാക്കണം.’ 

ഒറിൻറെ മുഖത്തെ സന്തോഷം മാഞ്ഞു.അയാൾ സങ്കടത്തോടെ ദൂരേക്ക്‌ നോക്കി.

‘എൻ്റെ ജീവിതം എപ്പോഴും അവൾക്കു വേണ്ടി മാത്രമായിരിക്കും.’

 ‘നീ അവരെ എല്ലാം കാണുന്നില്ലേ?ലോറിൻ നിന്നേ കാണാൻ വേണ്ടി കാത്തു നിൽക്കുകയാണ്.’ 

തോറിൻ അവിടെ നിന്ന് ഇറങ്ങി.ഒറിൻ തൻ്റെ കൈയ്യിൽ കിടന്ന ഒരു മോതിരം നോക്കി.

 

ഒലിവിൻ അവന്റെ മുറിയിൽ ഇരുന്ന് മുറിയുകളിൽ മരുന്ന് വയ്ക്കുകയായിരുന്നു.വാതിലിൽ ആരോ വരുന്ന ശബ്ദം കേട്ട്.

‘വല്ലാതെ വേദന എടുക്കുന്നുണ്ടോ?’ 

വാതിലിന്റെ അടുത്ത നിന്ന് ഒരു മധുരമായ ശബ്ദം അവൻ കേട്ടു . അവൻ അവിടേക്ക് നോക്കി,ഒരു പൂച്ച കണ്ണുള്ള പെൺകുട്ടി അകത്തേക്ക് കയറി വന്നു.അത് ലിലോ ആയിരുന്നു .അവൾ കൈയിൽ മരുന്നെടുത്ത അവന്റെ മുറിവിൽ വച്ചു.അവൻ അവളെ നോക്കി.നെറ്റിയിൽ മരുന്ന് വച്ചപ്പോൾ അവൻ വേദനയെടുത്ത വിളിച്ചു.അവൾ പെട്ടന്നു കൈ വലിച്ചു.രണ്ടുപേരും പരസ്പരം നോക്കി.അവർ രണ്ടുപേരും പരസപരം അടുത്തടുത്ത വന്നു.അവൾ അവന്റെ ചുണ്ട് തൻ്റെ ചുണ്ടോടു ചേർത്ത ഭ്രാന്തമായി ചുംബിച്ചു.ആ സമയം കടക്കാരൻ അവരെ വിളിച്ചു. രണ്ടുപേരും കിതച്ചുകൊണ്ട് മാറി.അവൾ അവിടെനിന്നു പോവാനായി തുടങ്ങി.അവനും അവളുടെ കൂടെ ആ തെരുവിലൂടെ നടന്നു.അവർ ഒന്നും മിണ്ടിയില്ല.അവൾ അവന്റെ കൈയിൽ പിടിച്ചു.അവർ  ലിലോയുടെ കടയുടെ അടുത്ത എത്താറായിരുന്നു.5 ഓളം സൈനികർ തെരുവിലെ കടകളിൽ കേറുകയായിരുന്നു.അവർ കപ്പം തരാത്തവരെ ക്രൂരമായി മർദിച്ചു.അവരുടെ സാധനങ്ങൾ തെരുവിലേക്ക് വലിച്ചെറിഞ്ഞു.അവരെ എതിർക്കുന്നവരെ അവർ ബന്ദികളാക്കി.അവർ അടുത്തതായി കേറിയത് ലിലോയുടെ കടയിലേക്കായിരുന്നു.അവർ അവളുടെ അമ്മയെ പിടിച്ചു വെളിയിൽ ഇറക്കി.അവർ കരഞ്ഞു കൊണ്ട് അവർക്കു വീട്ടാനുള്ള തിയതി നീട്ടി നൽകാൻ ചോദിച്ചു.ലിലോ ഇതു കണ്ടുകൊണ്ട് ഓടി അവരുടെ അടുത്തേക്ക് പോയി.സൈനികൻ അവളുടെ അമ്മയെ തല്ലാൻ ആയി  പോയി.അവൾ അയാളുടെ കാലിൽ വീണു കരഞ്ഞു.ഒലിവിനെ തല്ലിയ സൈനികൻ ആയിരുന്നു അത്.അയാൾ അവളെ പിടിച്ച എണീപ്പിച്ചു.അയാൾ അവളെ നോക്കി.

‘മാർസ് ഇവൾ നല്ലതാണല്ലോ?’

6 Comments

  1. Bro adipoli next episode vekam ayakan noke

    1. Thank you bro ❤.ഇനിയും support ചെയ്യുക.

  2. Connected allaatha bhaagangalkkidayil oru extra gap or line kodukkunnathu nannaavum, ennorabhipraayamundu

    1. Thank you santhosh. ഞാൻ അത് ശ്രെദ്ധിക്കാം.

Comments are closed.