‘ലോർഡ് ഒറിൻ നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത് ഒരു സാധാരണ പെൺകുട്ടിയെ കുറിച്ചല്ല.അവൾ ജനിച്ചപ്പോഴേ നീല നിറമായിരുന്നു.ആ കുട്ടി ജീവിക്കില്ലാ എന്നാണ് ഞാൻ കരുതിയത് എന്നാൽ ഇപ്പോൾ ആ കുട്ടിക്ക് ചലനശേഷി വരെ വന്നു.അതിനു purebloods പോലെ തന്നെയാണ് ഇരിക്കുന്നത്.പിന്നെ അന്ന് 5000 ത്തോളം ഉണ്ടായിരുന്നെങ്കിലും നമ്മൾ അവർ തോൽപ്പിച്ചത് ഒറ്റക്കല്ല.നമ്മളിൽ അന്ന് മാന്ത്രികരും ഉണ്ടായിരുന്നു.ആ യുദ്ധത്തിൽ നമ്മുക്ക് ഉണ്ടായ നാശം വളരെ വലുതാണ്.ഇപ്പോൾ നമ്മുക്ക് മന്ത്ര വിദ്യകൾ ഇല്ല.rivals നെ തോൽപ്പിക്കാൻ താങ്കൾക്ക് എന്താണ് അറിയുന്നത്? അവരുടെ ശക്തിക്ക് മുൻപിൽ നമ്മൾ ഒന്നുമല്ല.’
‘താങ്കൾക്ക് അപ്പോൾ നമ്മുടെ സൈനത്തിൽ വിശ്വസം ഇല്ലേ?
ഒറിൻ എറിൻന്റെ കസേരയുടെ അടുത്തേക്ക് ചെന്ന് അയാളുടെ ചുമലിൽ കൈ വച്ചു.തോറിൻ മേശയിൽ അടിച്ചുകൊണ്ട് എഴുന്നേറ്റു.
‘ഒറിൻ ആദ്യം നീ സാഹചര്യങ്ങൾ പഠിക്ക്.എറിൻ ചാരമാർക്ക് അവിടെത്തെ ചുറ്റുപാടുകൾ മനസ്സിലാക്കാൻ സന്ദേശം കൊടുക്കണം. ലോർഡ് മാർവിൻ blackorder റേ വിളിക്കണം. ലോർഡ് ബോൾട്ടൻ അതിൻ്റെ ചിലവുകൾ നോക്കണം. സർ ബാരിസ് സൈന്യത്തെ സജ്ജമാക്കുക.മിസെല്ല മറ്റു ലോർഡ്‌സിനെ കാര്യങ്ങൾ അറിയിക്കണം.ഒറിൻറെ നേതൃത്വത്തിൽ യുദ്ധമുന്നണി രൂപീകരിക്കണം.മാസ്റ്റർ ലാംബെർട് ലോർനെർസ്നെ തോൽപ്പിക്കാൻ ഒറിനെ സഹായിക്കണം.കിംഗ് കൗൺസിൽ പിരിച്ചിരിക്കുന്നു.’
എല്ലാവരും രാജാവിനെ വണങ്ങി.ലോർഡ് മാർവിനും ലോർഡ് ബോൾട്ടനും വേഗത്തിൽ അവിടെനിന്നു ഇറങ്ങി.ലോർഡ് റൂസ് തോറിന്റെ അടുത്തേക്ക് നടന്നു.അയാൾ രാജാവിനെ വണങ്ങി.
‘യുവർ ഗ്രേസ്,എന്തുകൊണ്ട് നമ്മുക്ക് ഈ ഒരു അവസരം ഒരു യുദ്ധത്തിനായി തയാറെടുപ്പുകൾ നടത്തിക്കൂടാ? ഇതിലൂടെ കൂടുതൽ കപ്പം ചുമത്താൻ സാധിക്കും, അതുപോലെ സൈന്യത്തിന്റെ ആൾബലവും കൂട്ടാം! നമ്മുടെ ശക്തി കൂടിയാൽ അവർ നമ്മളോട് യുദ്ധത്തിന് തയ്യാറാവുമോ? താങ്കൾക്ക് തോന്നുന്നുണ്ടോ നമ്മൾ ഈ യുദ്ധം തോൽക്കുമെന്ന്?’
‘ലോർഡ് റൂസ് യുദ്ധം ഒരിക്കലും ഒരു പരിഹാരമല്ല?’
ഒറിൻ അയാളുടെ അടുത്തേക്ക് വന്നു.
‘താങ്കൾ ഡോണ്ടർ നിന്നും സാധനങ്ങൾ കടത്തി സിറ്റി ഓഫ് കിങ്‌സ് വിൽക്കുന്നതായി കേട്ടു,അതും പോരാഞ്ഞിട്ട് താങ്കളുടെ ജനങ്ങളിൽ നിന്ന് വലിയ കപ്പം പിരിക്കുന്നതായും കേട്ടു.’
‘ലോർഡ് ഒറിൻ ലോർവ്,ഞാൻ കേട്ടതു താങ്കൾക്ക് ഭരിക്കാൻ അറിയില്ലെന്നാണ്.ഇല്ലെങ്കിൽ ഒരു തെരുതെണ്ടിയെ പോലെ താങ്കൾ തരം താഴിലായിരിന്നു.രാജാവിന്റെ സഹോദരൻ എന്ന നിഴലിൽ കഴിയാനല്ലേ താങ്കൾക്ക് പറ്റൂ?’
റൂസ് പരിഹാസത്തോടെ പറഞ്ഞു.ഒറിൻ ചിരിച്ചു പക്ഷെ തോറിൻന്റെ മുഖം ദേഷ്യത്താൽ നിറഞ്ഞിരുന്നു.തോറിൻ ദേഷ്യത്തോടെ പറഞ്ഞു.
‘ലോർഡ് റൂസ് താങ്കൾ ആരോടാണ് സംസാരിക്കുന്നത് എന്ന് ആലോചിക്കണം.’
ലോർഡ് റൂസ് ദേഷ്യത്തോടെ അവിടെന്ന് ഇറങ്ങി പോയി.മാസ്റ്റർ രാജാവിനെ വണങ്ങി.
‘യുവർ ഗ്രേസ്,എനിക്ക് അങ്ങയോട് ഒറ്റക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കണം.’
മാസ്റ്റർ വളരെ അധികം താഴ്മയോടെ പറഞ്ഞു.
‘ക്ഷേമിക്കണം മാസ്റ്റർ ഞാൻ എൻ്റെ സഹോദരനെ കുറെ വർഷങ്ങൾക്കു ശേഷമാണ് കാണുന്നത്.അതിനാൽ താങ്കൾക്ക് കുറച്ചു ദിവസം കാത്തു നിന്നുടെ?’
തോറിൻ അദ്ദേഹത്തെ നോക്കി.മാസ്റ്റർ തലയാട്ടി, ബാക്കിയുള്ളവർ എല്ലാവരും അവരെ വണങ്ങി അവിടെ നിന്നും പോയി.രാജാവ് സൈനികരെ വെളിയിലേക്കു നിൽക്കാൻ ആംഗ്യം കാണിച്ചു.എല്ലാവരും ഇറങ്ങിയപ്പോൾ തോറിൻ ഒറിനെ കെട്ടിപിടിച്ചു.
‘നീ ഇപ്പോൾ വല്ലാതെ മെലിഞ്ഞിരിക്കുന്നു.’
തോറിൻ അവനെ തട്ടി കൊണ്ട് പറഞ്ഞു.ഒറിൻ ചിരിച്ചു കൊണ്ട് പറഞ്ഞു
Bro adipoli next episode vekam ayakan noke
Thank you bro ❤.ഇനിയും support ചെയ്യുക.
Nice
Ilash ❤
Connected allaatha bhaagangalkkidayil oru extra gap or line kodukkunnathu nannaavum, ennorabhipraayamundu
Thank you santhosh. ഞാൻ അത് ശ്രെദ്ധിക്കാം.